വഴി തെറ്റിയ കാമുകൻ – 5 1

അഫീ…

വയറിൽ പിടിച്ച് നിലത്തുകിടക്കുന്ന അവനിൽ നിന്നും ക്യാമറ അവളുടെ നേരെ തിരിച്ചുകൊണ്ട്

ഇക്കാ… ഇവനെ തല്ലരുത് എന്ന് മാത്രം പറയല്ലേ എന്റെ പക ഈ നായിനെ തല്ലിയെങ്കിലും തീർത്തില്ലേൽ എനിക്ക് ഭ്രാന്തായി പോവും

എന്നെയും ഫോണിലെ ശബ്ദവും കേട്ട് ഒന്നും മനസിലാവാതെ മുന്നിൽ ഇരിക്കുന്ന സയ്യിദിനെ കണ്ട് എന്ത് പറയണമെന്നറിയാതെ മരവിച്ച പോലെ നിൽക്കുന്ന എന്നെ നോക്കി

സയ്യിദ് : ശിഹാബ് ഓട്ടം വന്നിട്ട് പോയി നീ ഫ്രീ ആയിട്ട് സൂക്കിലേക്കിറങ്ങു ഞാൻ സൂക്കിൽ കാണും

എന്റെ മറുപടിക്ക് കാക്കാതെ അവൻ പോയി

നായിന്റെ മോനേ… ആളോഹ്…

ശബ്ദം കേട്ട് ഫോണിലേക്ക് നോക്കി കരഞ്ഞ കണ്ണും ദേഷ്യവും ക്രൂരവുമായ മുഖത്തോടെ നിൽക്കുന്ന അഫിയെ ആണ്

എടീ… അവൻ

അവൾ ബാക്ക് ക്യാമറ ഓൺ ആക്കി

അടിവയറിൽ കൈ വെച്ചുകൊണ്ട് പേടിയോടെ അവളെ നോക്കുന്ന അവന് താഴെ മൂത്രം തളം കെട്ടി കിടക്കുന്നു

അഫീ…

അവൾ ക്യാമറ തിരിച്ചു

മതി

അവൾ രൂക്ഷമായി അവനെ നോക്കി

നക്കി തുടക്ക് നായെ ഒരു തുള്ളി ഇവിടെ കണ്ടാൽ

മതി യെടീ…

അവൾ തിരിച്ചു നടന്നു ബെഡിൽ വന്നിരുന്നു

ഇക്കാ… എനിക്ക് ഭ്രാന്തവുന്നു…

പൊന്നൂസേ… നീ ടെൻഷൻ ആവല്ലേ…

അവൾ പൊട്ടിക്കരയാൻ തുടങ്ങി

കുഞ്ഞൂ… കരയല്ലേ മോളേ… നീ കരയുന്നത് കാണാനെനിക്ക് വയ്യ

നമ്മളെ ലൈഫിൽ ഈ പന്നി വന്നില്ലേൽ എത്ര നന്നായേനെ നിനക്കുള്ളതല്ലേ ഞാൻ ആ എന്നെ ഇവൻ…

ഇടറിയ ശബ്ദത്തോടെ പറയുന്ന അവളുടെ മുഖത്ത് പക നിറയുന്നതും ബെഡിൽ നിന്നും ഇറങ്ങുന്നതും കണ്ട്

അഫീ… അവിടെ ഇരിക്ക്…

ഇറങ്ങാൻ തുടങ്ങിയ അവൾ വീണ്ടും ബെഡിലേക്ക് കയറിയിരുന്നു

മോളേ…

മ്മ്…

ഞാൻ പെട്ടന്ന് വരാൻ നോക്കാം… വന്നിട്ടിപ്പോ ഒരു മാസം ആവുന്നല്ലേ ഉള്ളൂ ഒരു രണ്ട് മാസം കൂടെ അതിനുള്ളിൽ ഞാൻ ഉറപ്പായും വരാം

ഇനിയും രണ്ട് മാസമോ… എനിക്ക് വയ്യിക്കാ… ഒന്നും വേണ്ടെനിക്ക് ഒരു പ്രാവശ്യം കൂടെ ഇക്കാന്റെ നെഞ്ചിൽ ചേർന്നൊന്ന് നിന്നാൽ മതി… എന്നെ ഒന്ന് ചേർത്തു പിടിച്ചാൽ മതി… സങ്കടം തീരുംവരെ ഇക്കാന്റെ നെഞ്ചിൽ ചേർനൊന്നു കരഞ്ഞാൽ മാത്രം മതിയെനിക്ക്

കുഞ്ഞൂ…

മ്മ്…

എനിക്ക് ജീവിതകാലം നീ കൂടെ വേണം…

എനിക്ക് ജീവനുള്ള കാലത്തോളം ഞാൻ നിങ്ങളതാണ്

ഉംംംംംംംമ്മ…

ഉംംംംംംംമ്മ…

ഒന്ന് ചിരിച്ചേ…

അവൾ എന്റെ മുഖത്ത് നോക്കി…

ചിരിക്കെടീ…

അവൾ ചെറുതായി ചിരിച്ചു

കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ നനവുമാറാതെ കലങ്ങിയ കണ്ണുകളും ചുവപ്പ് പടർന്ന മുഖവുമായി അവളുടെ മുഖത്തെ കൃത്രിമ ചിരികണ്ട്

ഭേഷായിരിക്ക്ണു… ഇതിലും നല്ലത് ആ കരച്ചിൽ തന്നെ ആരുന്നു

അവൾ ചിരിയോടെ എന്നെ നോക്കി “പോടാ”

ഇത് ചിരി… മറ്റേത് ചിരിയാണോ കരച്ചിലാണോ എന്ന് പോലും മനസിലായില്ല

അവൾ വിടർന്നു ചിരിച്ചു

ഡി…

മ്മ്…

നീ ഇനിയും അവനെ തല്ലണ്ട

അവളെനെ കണ്ണുരുട്ടി നോക്കി

ഞാൻ പറഞ്ഞാൽ കേൾക്കില്ലേ

മ്മ്… ഇക്ക പറഞ്ഞത് ഞാൻ കേൾക്കില്ലന്ന് തോന്നുന്നോ…

അങ്ങനെ ഒരു തോന്നാലില്ലാത്ത കൊണ്ടല്ലേ പറഞ്ഞേ

മ്മ്… പിനെ ഞാനൊരു കാര്യം ചോദിക്കട്ടെ

മ്മ്…

സമ്മതിക്കുമോ…

മ്മ്…

എനിക്കവനെ തല്ലാനല്ല കൊല്ലാനാ തോന്നാറ് ചത്താൽ അവൻ കരയുന്നത് കാണാൻ പറ്റില്ലല്ലോ അത് വിചാരിച്ചിട്ടാ കൊല്ലാത്തത് കൊല്ലാനുള്ള ദേഷ്യം വരുമ്പോ തല്ലിക്കോട്ടെ

നീ ഇങ്ങനെ തല്ലിയാൽ അവന് എന്തെങ്കിലും പറ്റും

അതൊന്നും പറ്റില്ല എന്നോട് സമ്മതിക്കുമെന്ന് പറഞ്ഞതാ…

മ്മ്…

ഇന്നിനി ഒന്നും ചെയ്യരുത്

എന്റെ മുത്ത്… ഉംംംംംംംമ്മ…

ശെരി കുഞ്ഞൂ ഞാനൊന്ന് പുറത്ത് പോയിവരാം

ശെരി…

ഡ്രെസ്സ് ചെയ്തു പുറത്തേക്കിറങ്ങുമ്പോ തേൻമൊഴി,സിയ,ആൻ മൂന്നുപേരും സൂക്കിലേക്ക് പോവാൻ ഇറങ്ങിവരുന്നത് കണ്ടു അവരെയും കൂട്ടി സൂകിലേക്ക് ചെന്നു

കഫ്റ്റീരിയക്ക് മുന്നിൽ ഒറ്റക്കിരുന്നു സിഗരറ്റ് വലിക്കുന്ന സയ്യിദ്നെ കണ്ട് അങ്ങോട്ട് ചെന്നു

ഡാ… അവൻ വന്നില്ലേ…

ഇല്ല…

മ്മ്… (ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് അവനൊപ്പമിരുന്നു)

നിനക്കിന്ന് ഓട്ടമില്ലേ… സാധാരണ വ്യാഴാഴ്ച രാത്രി നിനക്ക് ഓട്ടമുള്ളതാണല്ലോ…

ഉണ്ട്… പോണം… അതിനിടക്ക് നിന്നെ കാണാൻ ഇങ്ങോട്ടിറങ്ങിയതാ