ഹ്മ്മ്,, മേഡം പറഞ്ഞത് ശരിയാണ്,, എന്തോ ഒരു വശ്യതയുണ്ട് അയാൾക്കു,, എനിക്കും അതു പലപ്പോഴും തോന്നിയിട്ടുണ്ട്
സുധ മേഡം ചെറുതായി ഒന്ന് മന്ദഹസിച്ചതിനു ശേഷം തുടർന്നു,,
നിങ്ങൾ കയറി വന്നപ്പോൾ, അച്ചായൻ നിങ്ങളെ സ്വീകരിച്ച രീതി ഞാൻ ശ്രദ്ധിച്ചായിരുന്നു,, നിന്നെ അയാള് ഇങ്ങനെ ചേർത്ത് പിടിച്ചു നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചന്തം,,
സുധ മേഡത്തിന്റെ ആ സംസാരം കേട്ട എൻ്റെ മുഖത്തു നാണം ഇരച്ചു കയറി, ഇപ്രാവശ്യം ഞാൻ സുധ മേടത്തിണ്റ്റെ തുടയിൽ ചെറുതായി തല്ലിക്കൊണ്ട് പറഞ്ഞു
മേഡം പ്ളീസ്,, അങ്ങനെയൊന്നും പറയല്ലേ,, തോമസ് സാറ് എല്ലാരോടും അങ്ങനെയല്ലേ പെരുമാറുന്നെ?? മേടത്തിനു അറിഞ്ഞൂടെ
ഹ്മ്മ്,, അച്ചായനെ എനിക്ക് ശരിക്കു അറിയാം,, (പക്ഷെ അത്രയും പറഞ്ഞു സുധ മേഡം പെട്ടെന്നു നാക് കടിച്ചു) എന്നിട്ടു എൻ്റെ നേർക്കു അല്പം ജാള്യതയോടെ ഒരു സംശയം ചോദിച്ചു)
അല്ല മോളെ,, ഞാൻ തോമസ് സാറിനെ ഒരുപാടു പ്രാവശ്യം അച്ചായാന്നു വിളിച്ചായിരുന്നോ?? അതും അങ്ങേരെ നേരിട്ടെങ്ങാൻ??
ഞാൻ: ഹ്മ്മ്,, വിളിച്ചിരുന്നു എന്ന അർത്ഥത്തിൽ തല കുലുക്കി
എൻ്റെ ആ സംശയ നിവാരണം കേട്ട സുധ മേഡം, എന്തോ വലിയ തെറ്റ് ചെയ്ത കണക്കെ, നെറ്റിയിൽ കൈ വെച്ച് അൽപ നേരം കുനിഞ്ഞിരുന്നു,, ശേഷം എന്നോട് പറഞ്ഞു തുടങ്ങി,,(ഒരു യാചനയുടെ മുഖഭാവത്തോടെ)
എൻ്റെ മോളെ,, നീ ഇതൊന്നും ആരോടും ചെന്ന് പറഞ്ഞേക്കല്ലേ,,,
ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തല ഇളക്കിക്കൊണ്ടു ചെറു പുഞ്ചിരി സമ്മാനിച്ചു
സുധ മേഡം നേർത്ത നെടുവീർപ്പ് വിട്ടതിനു ശേഷം തുടർന്നു,,
എനിക്ക് തോമസ് സാറിനെ ‘അച്ചായാ’ എന്ന് വിളിക്കാനുള്ള അധികാരം ഉണ്ടായിരുന്നു, കുറച്ചു നാൾ മുമ്പ് വരെ, പക്ഷെ കുറച്ചു വർഷങ്ങൾ ആയി ആ അധികാരം നഷ്ടപ്പെട്ടു
(അച്ചായൻ എൻ്റെ ഭർത്താവുമെല്ലാ, ആരുമെല്ല, പക്ഷെ എന്നിട്ടും സുധ മേടവും ആയി ഇപ്പോൾ അയാൾക്കു ബന്ധം ഒന്നും ഇല്ല എന്ന് അറിഞ്ഞപ്പോൾ, എനിക്ക് മനസ്സിൽ ചെറിയൊരു കുളിർമ, സന്തോഷം, ആശ്വാസം ഇതെല്ലം മാറി മാറി അനുഭവപ്പെട്ടു!)
തോമസ് സാർ അങ്ങനെയാ,, അയാൾക്കു എന്തെങ്കിലും ഒന്ന് ഇഷ്ടപ്പെട്ടാൽ അതു എന്ത് വില കൊടുത്തും നേടിയെടുക്കും,അതിപ്പോ വണ്ടി ആയാലും, വീട് ആയാലും പിന്നെ,, പിന്നെ,,, മോൾക്ക് അറിയാലോ ഞാൻ എന്താ ഉദ്ദേശിക്കുന്നേനു ??
“ഹ്മ്മ്,,,” അതു മാത്രമായിരുന്നു എൻ്റെ മറുപടി,,
നിങ്ങൾ രണ്ടു പേരും നേരത്തെ ഒട്ടിച്ചേർന്നു ഇങ്ങോട്ടു നടന്നു വരമ്പോഴും, പിന്നെ ജ്യുസ് ഗ്ലാസ് കൈമാറുമ്പോഴും നിങ്ങൾ രണ്ടാളുടെയും മനസ്സ് വളരെ അടുപ്പത്തിലാണെന്നു എനിക്ക് മനസ്സിലായി,,,
സുധ മേഡം ആ പറഞ്ഞത് സത്യമാണെകിലും, എനിക്കെന്തോ അതു സമ്മതിച്ചു കൊടുക്കാൻ ഒരു മടി, അതു കാരണം ഞാൻ മേഡം പറയുന്നത് ഇഷ്ടപ്പെടാത്ത രീതിയിലുള്ള മുകഭാവം വരുത്തി, അവരിൽ നിന്നും അല്പം അകലം പാലിച്ചു ഇരുന്നു,,,
സുധ മേഡം വീണ്ടും എൻ്റെ അടുക്കലേക്കു നീങ്ങി ഇരുന്നു, എൻ്റെ തോളിൽ പിടിച്ചു വീണ്ടും അവരോടു ചേർത്തിരുത്തി എന്നിട്ടു ഒരു സ്വകാര്യം കണക്കെ പറഞ്ഞു
“തോമസ് സാർ നിന്നെ വല്ലാതെ കൊതിക്കുന്നുണ്ടെന്നു ഇവിടെ പരസ്യമായ രഹസ്യമാണ്, നിനക്കും അയാളെ ഇഷ്ടമാണെന്നു കുറച്ചു മുന്നേ ഞാൻ നിൻറ്റെ കണ്ണിലെ തിളക്കത്തിൽ നിന്നും മനസ്സിലാക്കിയതാണ്,,, പിന്നെ എന്താ പ്രശ്നം”??
ഞാൻ സുധ മേഡത്തിന്റ്റെ മുഖത്തേക്കു അല്പം ഈർഷ്യത്തോടെ നോക്കി, എന്നിട്ടു സധൈര്യം പറഞ്ഞു,,,
മാം,,, എനിക്ക് ഇന്ന് ഈ രാത്രി വരെ നിങ്ങളോടു വല്ലാത്ത ഒരു മതിപ്പും ബഹുമാനവും ഒക്കെ ഉണ്ടായിരുന്നു, ആ നിങ്ങളിൽ നിന്നും ഇത്തരം വാക്കുകൾ ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല
അൽപ നേരത്തെ മൗനത്തിനു ശേഷം ഞാൻ വീണ്ടും തുടർന്നു
മാം,, പറഞ്ഞത് ശരിയാണ്,,, ഞാൻ അയാളെ ചിലപ്പോൾ ബ്രഹ്മിച്ചു നോക്കിയിട്ടുണ്ടാകാം, അയാള് എന്നെ കൊതിക്കുന്നും ഉണ്ടാകാം, പക്ഷെ ഞാൻ മറ്റൊരാളുടെ ഭാര്യയാണ്, അതുപോലെ നമ്മൾ പറയുന്ന ആ വ്യക്തി എൻ്റെ ഭർത്താവിന്റെ ബോസാണ്,, എല്ലാം വലിയ വലിയ കാര്യങ്ങളാണ്
