എന്തോ അവളോട് സംസാരിക്കുമ്പോ പ്രേത്യേക ഒരു എനർജി ഫീൽ ചെയ്ത്. അവൾ നല്ലോണം സംസാരിക്കും എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിയും. സംസാരത്തിൽ നല്ല കെയറിങ്ങും ആണ്. അത് കൊണ്ടൊക്കെ തന്നെ അവളോട് ചാറ്റ് ചെയ്യാതെ ഒരു ദിവസം പോലും പറ്റില്ല എന്നായി എനിക്ക്.
അവൾക്ക് ആണേൽ എന്നോട് എപ്പോഴും സംസാരിക്കുന്ന കൊണ്ട് ഒരു കുഴപ്പവും ഇല്ല. അങ്ങനെ കൊറേ കാലം ചാറ്റിങ് നീണ്ടു പോയി. ദിവസം തോറും ഞങ്ങളുടെ ഇടയിൽ ഒരു ബോണ്ട് വന്നു. അവളെക്കാൾ 2 വയസ്സ് ഇളയതായത് കൊണ്ടാണോ അറിയില്ല ഒരു ടേക്ക് കെയർ ചെയ്ത് കൊണ്ടുപോകുന്ന പോലെ എന്നോട് സംസാരിച്ചു. പക്ഷെ ഇതുവരെ ആയിട്ടും അവളുടെ നമ്പർ എനിക്ക് തന്നില്ല. ചോദിക്കുമ്പോൾ അതൊക്കെ പിന്നെ തരാം എന്ന് അവൾ പറയും.
പിന്നെ ഞാനും അതികം നിർബന്ധിക്കാൻ നിൽക്കാറില്ല. ഇപ്പൊ ഇങ്ങനെ ചാറ്റ് പോകുന്നുണ്ടല്ലോ എന്ന് വിചാരിച്ചു. പിന്നെ അവളുടെ ക്യാറക്ടർ മുന്നേ പറഞ്ഞ പോലെ തന്നെ നല്ല പെരുമാറ്റം ആണ് കയറിങ് ആണ് പിന്നെ ആൾ ഇടക്ക് ഇച്ചിരി dirty മൈൻഡ് കൂടെ ആണ്. ഇടക്ക് അങ്ങനെ ഉള്ള ടോക്ക് ഉണ്ടാകാറുണ്ട്. ഞാൻ എന്ധെങ്കിലും പറയുമ്പോൾ അങ്ങനെ റിയക്ട് ചെയ്യറും ഉണ്ട്. പിന്നെ അത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യം ആയത്കൊണ്ട് അധികമൊന്നും ഇല്ലെങ്കിലും അത്യാവശ്യം അങ്ങനെ ഉള്ള കാര്യങ്ങൾ പറഞ് ചാറ്റ് മുന്നോട്ട് കൊണ്ടുപോകാറുണ്ട്.
പക്ഷെ എന്ധോക്കെ ആയാലും അവൾക്ക് അവരുടേതായ ഒരു ഡീസൻസിയും സ്റ്റാൻഡേർഡും ഒക്കെ ഉണ്ടായിരുന്നു എല്ലാ കാര്യങ്ങളിലും. അവളെ എന്ധോ ഒരു ദേവത യുടെ സ്ഥാനത് ആണ് ഞാൻ കണ്ടത്. ആ ഒരു ക്യാറക്ടർ ഉള്ള ആളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അങ്ങനെ കുറച്ച് കാലം ചാറ്റ് നീണ്ടു പോയപ്പോൾ ഒടുവിൽ അത് സംഭവിച്ചു. അവൾ എന്നിക്ക് അവളുടെ നമ്പർ തന്നു നമ്പർ തന്നപ്പോൾ ഒരു ഫീലിംഗ് കിട്ടി അവൾ എന്നെ അത്രക്ക് വിശ്വാസം ഉള്ളോണ്ട് ആണല്ലോ തന്നത് എന്ന്. അങ്ങനെ വാട്സാപ്പിൽ കയറി dp കണ്ടു അത് screenshot എടുത്ത് വെച്ച്.
ഒരു സാരിയിൽ ഉള്ള പിക് ആയിരുന്നു. നല്ല ഇറക്കി വെട്ടിയ ഗോൾഡൻ ബ്ലൗസും ഒരു മറൂൺ സാരിയും. വയറിന്റെ സൈഡ് ഒക്കെ കാണിച്ചോണ്ട്. അതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു . എനിക്കാണേൽ ഇവളെ പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹം ഉണ്ട്. ബട്ട് അത് ചെയ്‌താൽ ഇപ്പൊ ഉള്ള ചാറ്റ് കൂടെ നില്കുവോ എന്നാ പേടി ആയി. ഇവൾ ഇല്ലാതെ ഒരു ദിവസം പോലും എന്നിക് ആലോചിക്കാൻ പറ്റില്ല.
അത് ഒരു റീസൺ മറ്റൊരു റീസൺ എന്താണ് വെച്ചാൽ ഇവളുടെ സ്റ്റാറ്റസ് ഇൽ ഇവളുടെ male ഫ്രണ്ട്‌സ് ന്റെ കൂടെ ഉള്ള pics ഒക്കെ കാണുമ്പോൾ എന്നിക്ക് ഒരു പൊസ്സസ്സീവ്നെസ് വരും അതും അല്ല അവളുടെ ഫ്രണ്ട്‌സ് ഒക്കെ ആണെങ്കിൽ ഫുൾ നല്ല 6ft gym ബോഡി ആയി നല്ല ലുക്കും റിച്ചും ഒക്കെ ആയിട്ടുള്ളത്. അവരെ ഒക്കെ വെച്ച് നോക്കുമ്പോൾ ഞാൻ എവിടെ കിടക്കുന്നു എന്നാ ചിന്തയും എന്നെ അലട്ടി . അഥവാ ഞാൻ പ്രൊപ്പോസ് ചെയ്‌താൽ തന്നെ ഇവൾ എന്തിനു എന്നോട് യെസ് പറയണം.
എന്ത് കണ്ടിട്ട് പറയണം. എന്നേക്കാൾ എത്രെയോ യോഗ്യത ഉള്ളവർ ആണ് അവളുടെ കൂടെ ഉള്ള ഫ്രണ്ട്സ്. എന്തിരുന്നാലും അവൾ ഡെയിലി എന്റടുത്തു ചാറ്റിങ് ചെയ്യാറുണ്ട്. ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ചില്ലേലും അവൾ പതിവ് മുടക്കാതെ ഇങ്ങോട്ട് വിളിക്കാറുണ്ട് സംസാരിക്കാരും എന്റെ ദിനം പ്രതി ഉള്ള കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു എന്നെ ഹാപ്പി ആക്കി വിടാറുണ്ട്. അപ്പൊ എനിക്ക് കുറച്ച് സമാധാനം കിട്ടും 😇.
ഞാൻ ഇടക്ക് ചോദിക്കാറുണ്ട് നിനക്ക് നല്ല ലുക്ക് ഉണ്ടല്ലോ എത്രെയോ പേര് പ്രൊപ്പോസ് ചെയ്ത് കാണുമല്ലോ എന്ന്. ആ അതൊക്കെ ഉണ്ട്, അവൾ പറഞ്ഞു. എന്നിട്ട് നീ ഒന്നു യെസ് പറഞ്ഞില്ലേ. ഇല്ല. അതെന്തേ. എനിക്ക് ഇപ്പൊ അതിലൊന്ന് താല്പര്യം ഇല്ലടാ അവൾ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് കൊറച്ചു സമാധാനം ആയി അതേപോലെ ടെൻഷനും വന്നു ഞാൻ ഇനി പ്രൊപ്പോസ് ചെയ്തിട്ട് കാര്യം ഒന്നു ഇല്ലെന്നു മനസ്സിലായി എന്നാലും ഈ ഒരു റിലേഷൻ ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകാലോ എന്ന് വിചാരിച്ചു ഞാൻ സമാധാനിച്ചു. ഇവളോടൊക്കെ ഇങ്ങനെ അടുത്ത് സംസാരിക്കാൻ പറ്റുന്നത് തന്നെ ഭാഗ്യം ആണ്.
