ഞാൻ : ആ ആണ്
പാർവണ : ചുമ്മാ ഫ്രീ ആയപ്പോ മെസ്സേജ് അയച്ചേ ആണ്
ഞാൻ : ooh
പിന്നെ കുറച്ച് നേരം സംസാരിച്ചു പിന്നെ നിയ ടെ കാര്യം പറഞ്ഞു
ഞാൻ മനസ്സിൽ വിചാരിച്ചു ഇവൾക്കൊക്കെ എന്തിന്റെ കേടാണ് ചുമ്മാ അവന്റേം അവളുടെം കാര്യം പറഞ്ഞു എന്റെ സമാധാനം കളയാൻ 🥲. ഞാൻ നിയ ടെ അടുത്ത് ഒരു റൊമാന്റിക് ടച്ചിൽ ആണ് സംസാരിക്കുന്നതെങ്കിൽ പാർവണ ടെ അടുത്ത് ഫുൾ ഫൺ ആയിട്ടാണ് ചാറ്റ്. അങ്ങോട്ടും ഇങ്ങോട്ടും കളി ആക്കിയും ഓരോന്ന് പറഞ്ഞും ഒക്കെ
പാർവണ : ഇവിടെ പല ആൾക്കാരുടേം വിചാരം അവർ സെറ്റ് ആയി എന്നാണ് 😂
ഞാൻ : aysheri
പാർവണ : അതേടാ 😂…. ഇനി ഇവർ എങ്ങാനും set ആവോ 🌝
ഞാൻ : ഏയ്യ് എനിക്ക് തോന്നണില്ല
പാർവണ : അതെന്താ
ഞാൻ : അവർ ജസ്റ്റ് ഫ്രണ്ട്‌സ് അല്ലേ
പാർവണ : അതൊക്കെ ആണ്… എന്നാലും അഥവാ അവർ set ആവുക ആണെങ്കിലോ 🌝
ഞാൻ : ആവോ
പാർവണ : അവർ എങ്ങാനും set ആവുക ആണേൽ നിങ്ങൾ തമ്മിൽ ഉള്ള ചാറ്റ് നില്കാൻ സാധ്യത ഉണ്ട് 🥲
ഞാൻ : അതെന്താടി അങ്ങനെ 😰
പാർവണ : അല്ല ഇനി അവർ എങ്ങാനും committed ആവണേൽ പിന്നെ അവൻ പറയുന്ന പോലെ ആയിരിക്കില്ലേ കാര്യങ്ങൾ. അവൻ അഥവാ ഇതൊന്നും വേണ്ട എന്ന് പറയണേൽ അവൾക്ക് വേറെ ഓപ്ഷൻ ഇല്ലല്ലോ
ഞാൻ : ഏയ്യ് അവൻ അങ്ങനെ പറയണേലും ഇവൾ അങ്ങനൊന്നും ചെയ്യത്തില്ല 😌
പാർവണ : എന്തകൊണ്ട് ചെയ്യില്ല… അവൾ എന്തായാലും അവൻ പറയുന്ന പോലെയേ ചെയ്യൂ
ഞാൻ : ഏയ്യ് എന്തായാലും ഞാൻ അവളെ നേരിട്ട് ഉറപ്പാ 😌
പാർവണ : എടാ അതാ ഞാൻ പറഞ്ഞത് അഥവാ അവൻ അവളോട് No പറയണേൽ നിന്നെ നേരിട്ട് കാണുന്ന മാറ്ററിലും അവൾ no എന്നെ പറയു 😂. അവൻ പറയുന്ന പോലെ ആയിരിക്കും കാര്യങ്ങൾ
ഞാൻ : എന്തുവാടി 🥲
പാർവണ : ഡാ ഞാൻ ചുമ്മാ പറഞ്ഞെ ആണ് കേട്ടോ 😂. അഥവാ എങ്ങാനും set ആയാൽ ഉള്ള കാര്യമാണ് ഞാൻ പറഞ്ഞത് 😂. എന്തായാലും അവൾ നിനക്കല്ലേ set ആവു 🌝
ഞാൻ : ആണോ
പാർവണ : പിന്നല്ലാതെ 😌
ഞാൻ : ahh 🌝
അങ്ങനെ കുറച്ച് നേരം ചാറ്റിങ് ഒക്കെ കഴിഞ്ഞപ്പോ ഇവൾ നിയ എനിക്ക് തന്നെ ഉള്ളതാണ് എന്നൊക്കെ പറഞ്ഞപ്പോ ഒരു പോസിറ്റീവ് എനർജി
ഈവെനിംഗ് ആയപ്പോ ക്ലാസ്സിൽ ഇരുന്നോണ്ട് ഞാൻ ഓർത്തു ഇപ്പൊ അവൾ ക്ലാസ്സ് കട്ട് ചെയ്ത് അവന്റെ ട്രീറ്റ് ന് പോയിട്ടുണ്ടാകില്ലേ…. ഇങ്ങനെ ഓരോന്ന് ആലോചിച് ഇരുന്നു… ക്ലാസ്സ് കഴിഞ്ഞു ഞാൻ വീട്ടിൽ എത്തി. നൈറ്റ് ഒരു 11:00 ഒക്കെ ആയപ്പോ ഇവൾ ഓൺലൈനിൽ വന്നു
നിയ : hello
ഞാൻ : hii
നിയ : ആ ഇവിടെ ഉണ്ടായിരുന്നോ…. ഞാൻ കിടക്കാൻ പോയപ്പോ ചുമ്മാ ഇവിടെ ഉണ്ടോ എന്നറിയാൻ മെസ്സേജ് അയച്ചേ ആണ്
ഞാൻ : ആ ഞാൻ ഇനിയും വൈകും… പിന്നെ എങ്ങനെ ഉണ്ടായിരുന്നു ഇന്ന്
നിയ : നല്ലതായിരുന്നു…. ഞാൻ വിശദമായി പിന്നെ പറഞ്ഞാൽ മതിയോ… ഇപ്പോ ഒരുപാട് tired ആണ്. ഉറക്കം വരുന്നു
ഞാൻ : ആടി ok bye… Gudnyt.. Luv u❤️
നിയ : ആടാ ഗുഡ് nyt 🫶
Shyeee അവൾ ആയിട്ട് കുറച്ച് നേരം സംസാരിക്കാം എന്ന് വിചാരിച്ചതായിരുന്നു…. ആഹ് എന്തായാലും അവൾ tired ആയോണ്ടല്ലേ നാളെ സംസാരിക്കാലോ എന്ന് വിചാരിച് ഇരുന്നു
കുറച്ച് കഴിഞ്ഞ് ഒരു 11:30 ഒക്കെ ആയപ്പോ പാർവണ ഓൺലൈനിൽ വന്നു.
പാർവണ : hii ഡാ
ഞാൻ : helloo…
പാർവണ : എന്താകുവാ
ഞാൻ : ചുമ്മാ കിടക്ക… നീയോ
പാർവണ : ഞാനും
ഞാൻ : പിന്നെന്താ
പാർവണ : എടാ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : എന്താ
പാർവണ : അവൾ നിന്റടുത്ത് എന്തേലും പറഞ്ഞായിരുന്നോ
ഞാൻ : എന്ത് പറയാൻ… ഒന്നു പറഞ്ഞില്ലല്ലോ
പാർവണ : എടാ ഇന്ന് അവൾക്ക് സായി ഒരു ട്രീറ്റ് കൊടുത്തിരുന്നു. അവൾ ആയിട്ട് ഒരു ഡിന്നർ
ഞാൻ : ആ അവൾ പറഞ്ഞിരുന്നു
പാർവണ : ആഹാ നിന്നോട് പറഞ്ഞിരുന്നോ
ഞാൻ : അതെ.. എന്താ
പാർവണ : ഒന്നുല്ല. അവൾ എന്നെ കാൾ ചെയ്ത് ട്രീറ്റ് ന് ശേഷം പിക്ക് അപ്പ് ചെയ്യാൻ വിളിച്ചിരുന്നു
ഞാൻ : എന്നിട്ട്
പാർവണ : ഞാൻ അവളെ pick up ചെയ്യാൻ പോയി. ഹോട്ടെലിൽ എത്തി അവളെ കണ്ടപ്പോ അവൾ ആകെ ക്ഷീണിച്ച പോലെ ഉണ്ടായിരുന്നു. മുഖം കണ്ടാൽ മനസിലാകും ആകെ ഒരു tired & exhausted ആയ ലുക്ക്
