ഞാൻ : എന്തിനാ റൂം
നിയ : എനിക്ക് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ആണെടാ. യൂണിഫോം ചേഞ്ച് ആക്കി ഫ്രോക് ഇടണ്ടേ. അതിനി വേണ്ടി ആണ്
ഞാൻ : 🙂mm ആയിക്കോട്ടെ…. പോകാൻ തീരുമാനിച്ചോ??
നിയ : എന്താടാ… എന്തേലും കുഴപ്പം ഉണ്ടോ 👀
ഞാൻ : ഏയ്യ് ഒന്നുല്ല… ഞാൻ ചുമ്മാ ചോദിച്ചതാണ്
നിയ : നീ okay ആണോ. ഞാൻ പോകുന്നതിൽ?
ഞാൻ : (ഇവളോടുള്ള ഇഷ്ടക്കൂടുതൽ കാരണം ഇവൾക്ക് ഇഷ്ടം അല്ലാത്തത് പറയുന്നതോ ചെയ്യുന്നതോ എനിക്ക് ഇഷ്ടം അല്ല. അതുകൊണ്ട്…) ഏയ്യ് എനിക്കെന്തു പ്രശ്നം
നിയ : ആ…. ഇവന് എന്നെ വല്യ കാര്യം ആടാ…. അവൻ എനിക്ക് വേണ്ടി ഡിന്നർ ഒക്കെ സെറ്റ് ചെയ്ത് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ റൂം വരെ ബുക്ക് ചെയ്തില്ലേ…. എന്നിട്ട് ഞാൻ പോയില്ലേൽ അത് bad ആവില്ലേ 🥲?
ഞാൻ : ആടി ok
നിയ : പിന്നെ….. പാർവണ ടെ അടുത്ത് ഞാൻ ട്രീറ്റ് ന് പോകുന്ന കാര്യം പറയണ്ട ട്ടോ
ഞാൻ : അതെന്താ
നിയ : അവൾ അറിഞ്ഞാൽ എന്നെ ഒറ്റക്ക് ഇങ്ങനെ വിടത്തില്ല
ഞാൻ : ആണോ
നിയ : ആടാ… ഞാൻ പോട്ടെ.. അവൻ വാങ്ങിയ ഡ്രസ്സ് ഒന്ന് ട്രയൽ ഇട്ട് നോക്കണം
ഞാൻ : വീട്ടിൽ അമ്മൂമ്മ ഈ ഡ്രസ്സ് എവിടുന്നാ എന്ന് ചോദിച്ചാൽ എന്ത പറയാ
നിയ : ഞാൻ വാങ്ങിയതാണെന്ന് പറയും
ഞാൻ : ohh ok ok
നിയ : എന്ന bye ഡാ gudnyt
ഞാൻ : gudnyt
എനിക്ക് ആകെ ഒരു മൂഡ് പോയ എന്താ ചെയ്യാ ഇനി എന്ന അവസ്ഥയിൽ നിക്ക
കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു ശേഷം ദാ പോകുന്നു അവളുടെ ടോപ്പിക്ക് മറ്റവന്റെ birthday ഇലേക്ക്
പാർവണ : നാളെ അവന്റെ വക ട്രീറ്റ് ഉണ്ടാകും എന്ന പറഞ്ഞെ 🌝
ഞാൻ : ആ അവൾ പറഞ്ഞു
പാർവണ : ആണോ
ഞാൻ : ആ
പാർവണ : അവൾ നിന്റെ അടുത്ത് വേറെ എന്ധെലും പറഞ്ഞത്തിരുന്നോ?
ഞാൻ : വേറെന്തു
പാർവണ : അല്ല… പുറത്ത് പോകുന്നതിനെ പറ്റി… അങ്ങനെ വല്ലതും….
ഞാൻ : ഏയ്യ് ഇല്ലല്ലോ. എന്തേ നീ ചോദിച്ചേ
പാർവണ : ഒന്നുല്ലടാ…. അവൾ ഈവെനിംഗ് ക്ലാസ്സ് കട്ട് ആകുവാനെന്നു പറയുന്ന കേട്ടു
ഇവളോട് അവളുടെ പ്ലാൻ ഒക്കെ വിളിച്ചു പറഞ്ഞു അവളുടെ പോക്ക് മുടക്കണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ അങ്ങനെ വല്ലോം സംഭവിക്കാണേൽ നിയ ക്ക് മനസിലാകും ഞാൻ അല്ലാതെ വേറാരും പാർവണ ടെ അടുത്ത് പറയാതില്ലെന്നു. നിയ ക്ക് അതുകൊണ്ട് എന്നോട് എന്ധെലും തോന്നിയാലോ വിചാരിച്ചു. പിറ്റേന്ന് രാവിലെ നിയ ടെ ഒരു മെസേജ് കണ്ടു
നിയ : helloo👀എണീച്ചോ നീ?
ഞാൻ : ആടി പറ
നിയ : ഒന്നുല്ല ചുമ്മാ അയച്ചയ
ഞാൻ : ഇന്ന് ക്ലാസിനു പോണില്ലേ
നിയ : ആ ഉണ്ട്. ഈവെനിംഗ് ക്ലാസ്സ് കട്ട് ചെയ്തു….
ഞാൻ : പാർവണ ചോദിച്ചു ക്ലാസ്സ് കട്ട് ചെയുന്നതിനെ പറ്റി നീ എന്നോട് ഏതെങ്കിലും പറഞ്ഞോ എന്ന്
നിയ : എന്നിട്ട് നീ എന്ത് പറഞ്ഞു
ഞാൻ : ഇല്ല എന്ന്
നിയ : aahno daa ❤️ tnx 😁
അറിഞ്ഞോ അറിയാതെയോ ഇവൾ ഈടെ ആയിട്ട് അവന്റെ കാര്യം പറഞ്ഞ് എന്നെ വല്ലാണ്ട് insecured ആകുന്നുണ്ട് 🥲. പക്ഷെ അവൾ അറിഞ്ഞോണ്ട് അല്ലല്ലോ… ആ എന്തേലും ആകട്ടെ… ഇവൾക്ക് എന്നോട് ഇപ്പോഴും ഇഷ്ടത്തിന് കുറവൊന്നും ഇല്ലല്ലോ അത് തന്നെ മതി എം.. ധാരാളം എന്ന് വിചാരിച്ചു 😇
ഞാൻ : നീ അവന്റെ അടുത്ത് എല്ലാ കാര്യവും ഷെയർ ആകാറുണ്ടോ
നിയ : ആടാ ഉണ്ടല്ലോ… ഞങ്ങൾ തമ്മിൽ അങ്ങനെ യാതൊരു മറയും ഇല്ല… He is my bestfriend❤️😇
ഞാൻ : നീ എന്നെ കുറിച്ച് അവനോട് പറഞ്ഞിട്ടുണ്ടോ
നിയ : 😮 ഇല്ലെടാ…. ഞാൻ പറയണോ
എന്ത് പറയണം എന്ന് അറിയാതെ കുറച്ച് നേരം ഞാൻ ഇങ്ങനെ നിന്നു. എന്തായാലും ok പറഞ്ഞേക്കാം ഇനി അവനു ഇവളോട് ഒരു ലവ്വോ മറ്റോ തോന്നിയിട്ടുണ്ടേൽ എന്നെ പറ്റി അറിയുമ്പോ നിൽക്കുവല്ലോ എന്ന് വിചാരിച്ചു
ഞാൻ : ആടി നീ പറഞ്ഞോ
നിയ : ആടാ 🌝… എന്ന bye ഡാ ക്ലാസിനു പോകാൻ ടൈം ആയി… Bye luv u😘❤️
ഞാൻ : luv u 2…💞. Bye
പിന്നെ ഞാൻ എഴുന്നേറ്റ് ക്ലാസിനു പോയി. ഒരു ഉച്ച ടൈം ഒക്കെ ആയപ്പോ പാർവണ ഓൺലൈനിൽ വന്നു
പാർവണ : hello
ഞാൻ : hii
പാർവണ : എന്താണ് പണി… ഫ്രീ ആണോ
