അവൾ : അവൻ ആൾ nice ആടാ. എന്നെ പോലെ തന്നെ extrovert ആണ്. സംസാരിച്ചു തുടങ്ങിയാൽ പിന്നെ നിർത്തത്തില്ല 😂
ഞാൻ : ആഹാ ആന്നോ
അവൾ : അതെ. കോളേജിലേക് വന്ന് കേറുമ്പോൾ എന്നേം കാത്ത് നില്കുന്നുണ്ടാവും അവിടെ തന്നെ. പിന്നെ നടന്നു സംസാരിച്ചു സംസാരിച്ചു സമയം പോകുന്നത് അറിയത്തില്ല
ഞാൻ : mm
അവൾ : ഞങ്ങൾ മ്യൂസിക് bandil ഒരുമിച്ച് ഉള്ളത്കൊണ്ട് ആ പേരും പറഞ്ഞ് എന്നെ കൊണ്ട് ക്ലാസ്സ് കട്ട് ചെയ്യിക്കും എന്നിട്ട് കാന്റീൻ ഇൽ പോയി സംസാരിച്ചിരിക്കും ഡാ 😂
ഞാൻ : അപ്പൊ ക്ലാസ്സ് ഒന്നു വേണ്ടേ
അവൾ : chill, അതൊക്കെ ഞാൻ മാനേജ് ചെയ്യും 😌
ഞാൻ : ഓഹ്
അവൾ : ഇപ്പൊ എവിടെ പോയാലും അവനെ കാണാം. ഈ അടുത്ത് ബസ്സിൽ കേറിയപ്പോൾ ഒരാൾ പെട്ടെന്നു അടുത്ത് വന്നിരുന്നു കയ്യിൽ കേറി പിടിച്ചു. ഞാൻ ഞെട്ടി നോക്കുമ്പോൾ ഉണ്ട് ഇവൻ 😂
ഞാൻ : എന്നിട്ട്
അവൾ : എന്നിട്ട് എന്ത് എന്റെ സ്റ്റോപ്പ് എത്തുന്ന വരെ സംസാരിച്ചിരുന്നു. എന്റെ കൂടെ ഇറങ്ങി. ആ സമയം കുറച്ച് വൈകിയ കൊണ്ട് എന്റെ കൂടെ നടന്നു വന്നെടാ അവൻ
ഞാൻ : ആ അതെന്തായാലും നന്നായി 🙌
അവൾ : കൂടെ നടന്നോണ്ടിരുന്നപ്പോ എനിക്ക് ice cream ഒക്കെ വാങ്ങി തന്നു 😂. എപ്പോഴും ഇങ്ങനെ ആണ്. കോളേജിൽ നിന്നൊക്കെ വാങ്ങി തരും. എനിക്ക് ice cream നല്ല ഇഷ്ടം ആണെന്ന് അവനു അറിയാം 😂
ഞാൻ : mm
അവൾ : അവന്റെ സ്റ്റോപ്പ് എത്രെയോ ദൂരെയാ എന്നാലും ഇരുട്ട് ആയോണ്ട് ഞാൻ ഒറ്റക്ക് പോകണ്ട എന്ന് കരുതി എന്റെ കൂടെ വന്നെടാ പാവം
ഞാൻ : ahh 🙌
അവൾ : അവനും എന്നെ പോലെ തന്നെ ആണ്. നല്ല listener ആണ്. എത്ര ഒക്കെ സംസാരിച്ചാലും കേട്ടിരിക്കും. അവന്റെ character എന്നിക് വല്ലാണ്ട് ഇഷ്ടം ആയി 😇. നല്ല caring ആടാ അവൻ
ഞാൻ : ahh ok ok
ഇത്ര ഒക്കെ കേട്ടിട്ട് ഞാൻ ഇതിൽ കൂടുതൽ എന്ത് പറയാൻ ആണ് 🙂
ഞാൻ ഒറ്റ വാക്കിൽ റിപ്ലൈ കൊടുക്കുന്ന കണ്ടിട്ട് അവൾ എന്നോട് ചോദിച്ചു
അവൾ : എന്താടാ, എന്ത് പറ്റി നിനക്ക്
ഞാൻ : ഏയ്യ് ഒന്നുല്ലല്ലോ
അവൾ : ഏയ്യ്… എന്തോ ഉണ്ട്
ഞാൻ : ഇല്ലെടോ
അവൾ : ഏയ്യ്… നിന്റെ ചാറ്റിൽ ചെറിയ മാറ്റം വന്നാൽ ഞാൻ അറിയും. എനിക്ക് അറിയാവുന്നത് അല്ലേ നിന്നെ… പറ
ഞാൻ : ഒന്നുല്ലടോ 😂 (🙂)
അവൾ : ആണോ… എന്നാൽ ok. എടാ ഞാൻ പോക്കോട്ടെ… നല്ല tired ആണ്
ഞാൻ : ആടി ok
സാധാരണ അവൾ ആയിട്ട് സംസാരിച്ചു കഴിയുമ്പോ ഹാപ്പി ആയി റിട്ടേൺ അടിക്കാറുള്ള ഞാൻ ഇന്ന് നേരെ opposite ആയിരുന്നു 🙂
അന്ന് രാത്രി എനിക്ക് ശെരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. ഒരുമാതിരി ഫീലിംഗ് ആയിരുന്നു. അടുത്ത ദിവസം അവളുടെ ഫ്രണ്ട് പാർവന മെസ്സേജ് അയച്ചപ്പോഴും ഈ കാര്യം പറഞ്ഞു. അവർ നല്ല ഫ്രണ്ട്‌സ് ആണെന്നും ഏത് സമയവും ഒരുമിച്ചാണ് ഉണ്ടാവുക എന്നും ഒക്കെ
പാർവണ : ഇവൾ ക്ലാസ്സ് കട്ട് ആക്കി എന്നെകൊണ്ടും കട്ട് ചെയ്യിച്ചു അവൻ വിളിക്കുമ്പോൾ അവന്റെ കൂടെ കാന്റീൻ ഇലേക്ക് പോകും. അവിടെ ഇരുന്നു 2 ഉം കൂടെ നല്ല സംസാരം ആയിരിക്കും എന്നെ മൈൻഡ് പോലും ചെയ്യത്തില്ല 😂
ഞാൻ : ആണോ
പാർവന : അതേടാ…. അവൻ ആൾ nice ആണ് സംസാരം ഒക്കെ. ഒരു പെർഫെക്ട് gentlement ആണ് അവൻ. ആരോട് ഏത് സമയത്ത് എങ്ങനെ പെരുമാറണം എന്ന് അവനറിയാം. എല്ലാവരോടും പെട്ടെന്ന് കമ്പനി ആവും. പെട്ടെന്ന് ഇഷ്ടം ആവുന്ന ടൈപ്പ് ആണ്. പിന്നെ കോളേജിൽ മുഴുവൻ ഫേമസും ആണ്. അടി ആണേൽ അടി മര്യാദ ആണേൽ മര്യാദ
ഞാൻ : ohh
പാർവന : കോളേജ് ഫുള്ള് ഇവരുടെ കാര്യം അറിയാവുന്നത് ആണ്. ഏത് നേരവും ഒരുമിച്ച് നടത്തം ആയത് കൊണ്ട് ചിലരുടെ വിചാരം ഇവർ committed ആണെന്ന 😂
ഞാൻ : Aysheri
പാർവന : ആടാ ഇവൾ അവന്റെ വീട്ടിൽ ഒക്കെ പോയിട്ടുണ്ട്. ഒരു നേരത്തെ കോഫി കുടിക്കാൻ ആയിട്ട്. ഇവന്റെ അമ്മക്ക് ഒക്കെ ഇവളെ ഇഷ്ടം ആയെന്ന പറഞ്ഞെ 😂
അത് കേട്ടപ്പോ കുറച്ച് ഷോക്ക് ആയി. അവന്റെ വീട്ടിലും പോയി അവന്റെ അമ്മക്ക് ഒക്കെ ഇവളെ ഇഷ്ടം ആയി എന്നൊക്കെ കേട്ടപ്പോൾ. ഈ കാര്യം ഒന്നു അവൾ എന്റടുത്തു പറഞ്ഞില്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു
