വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 9 3അടിപൊളി  

 

രൂപ : വേണ്ട അന്ന് എടുത്ത തീരുമാനം മറന്നോഇനി കുറച്ച് നാൾ കൂടിയല്ലേ ഉള്ളു ഒന്ന് ക്ഷമിച്ചിരിക്കെടാ

 

ആദി  : ശെരി എല്ലാം കൂടി ചേർത്ത് ശെരിയാക്കി തന്നോളാം

 

രൂപ : ടാ കല്യാണത്തിന് അച്ഛമ്മയെ വിളിക്കണം

 

ആദി : പിന്നെ വിളിക്കാതെ നമുക്ക് പോയി വിളിക്കാം

 

രൂപ : കഴിഞ്ഞ തവണ അച്ഛമ്മയെ കാണാൻ പോയപ്പോൾ ഇനി വരരുതെന്നല്ലേ ആന്റി പറഞ്ഞത്

 

ആദി : അവരോട് പോകാൻ പറ നമ്മൾ പോകും നിന്റെ അച്ഛമ്മയെ കല്യാണത്തിന് ക്ഷണിക്കും എന്താ പോരെ

 

രൂപ : ഉം മതി

 

ആദി : എന്നാൽ പിന്നെ ഇതൊക്ക ഓർത്ത് ടെൻഷൻ അടിക്കാതെ മോള് നമ്മുടെ വിവാഹത്തെ പറ്റി മാത്രം ചിന്തിക്കാൻ നോക്ക്‌ 😊

 

ഒരാഴ്ച്ചക്ക്‌ ശേഷം

 

അമ്മ : ദൈവമേ കല്യാണദിവസം ഇങ്ങ് അടുക്കുവാണല്ലോ ഇനി എന്തൊക്കെയാ ചെയ്യാൻ കിടക്കുന്നത്

 

ആദി : അതൊക്കെ സമയത്ത് നടക്കും അമ്മേ വെറുതെ ടെൻഷൻ ആകണ്ട

 

അമ്മ : എന്തയാലും ഒരുപാട് പരാതി കേൾക്കേണ്ടി വരും എല്ലാവരെയുമൊന്നും വിളിക്കണ്ട എന്നല്ലേ ചേട്ടന്റെ തീരുമാനം

 

ആദി : അതാ നല്ലത് ആർഭാടം ഒന്നുമില്ലാത്ത ഒരു കല്യാണം അത് മതി

 

അമ്മ : നമ്മൾ ഇങ്ങനെയൊക്കെ തീരുമാനിക്കുന്നു അവൾക്കും പല ആഗ്രഹങ്ങളും ഉണ്ടാകില്ലേ ആദി അതാ ഇപ്പോൾ എന്റെ ചിന്ത

 

ആദി : ഞാൻ ഇതിനെ പറ്റിയൊക്കെ അവളോട് ചോദിച്ചതാ അമ്മേ അവൾക്കും ഇത് തന്നെയാ താല്പര്യം പിന്നെ സ്വർണ്ണം ഒന്നും ഇല്ലെന്ന് കരുതി അമ്മ വിഷമിക്കണ്ട ആവശ്യത്തിനുള്ളത് നമുക്ക് എടുക്കാം

 

അമ്മ : നീ കാശ് വല്ലതും കരുതി വച്ചിട്ടുണ്ടോ

 

ആദി  : അധികം ഒന്നുമില്ല എങ്കിലും ഉണ്ട്

 

അമ്മ : ഉം അത് നന്നായി എന്റെ അക്കൗണ്ടിലും കുറച്ച് പൈസയുണ്ട് എല്ലാം കൂടി വച്ച് പറ്റുന്നത് പോലെ നമുക്ക് നടത്താം

 

ആദി : അത് മതി അമ്മേ നമ്മുക്ക് വേറെ ആരെയും കാണിക്കാൻ ഇല്ലല്ലോ പിന്നെ ഇന്ന് ഞാനും രൂപയും കൂടി അവളുടെ അച്ഛമ്മയെ കല്യാണം ക്ഷണിക്കാൻ പോകും

 

അമ്മ : ടാ അവിടെ പോയാൽ പ്രശ്നമാകില്ലേ

 

ആദി : എന്ത് പ്രശ്നം ഞങ്ങൾ വേറൊന്നിനുമല്ലല്ലോ പോകുന്നെ

 

അമ്മ : ഉം ശെരി അവരെന്തെങ്കിലും പറഞ്ഞാലും പ്രശ്നം ഒന്നും ഉണ്ടാക്കിയേക്കരുത്

 

ആദി : അതൊക്കെ എനിക്കറിയാം അമ്മേ

 

അന്നേ ദിവസം വൈകുന്നേരം

 

ആദി : അമ്മേ ഞങ്ങൾ ഇറങ്ങുവാണേ

 

അമ്മ : ശെരി നോക്കി പോയിട്ട് വാ

 

ആദി ബൈക്ക് പതിയെ മുന്നോട്ട് എടുത്തു

 

രൂപ : കല്യാണ കാര്യം അറിയുമ്പോൾ അച്ഛമ്മക്ക് വലിയ സന്തോഷം ആകുമായിരിക്കും അല്ലേടാ

 

ആദി : പിന്നല്ലാതെ കഴിഞ്ഞ തവണ പോയപ്പോൾ എന്ത് സ്നേഹമായിരുന്നു നിന്റെ ആ ആന്റി കാരണം ഒന്നും നല്ലത് പോലെ മിണ്ടാൻ പറ്റിയില്ല

 

രൂപ : ടാ ആന്റി ചിലപ്പോൾ പ്രശ്നമുണ്ടാക്കും നീ ഒന്നും പറഞ്ഞേക്കരുത് കേട്ടോ അവര് ചിലപ്പോൾ അച്ഛമ്മയെ കല്യാണത്തിന് വിടില്ല

 

ആദി : ഞാൻ ഒന്നും പറയില്ലെടി മൊട്ടെ

 

രൂപ : എന്ത് മൊട്ട എനിക്ക് മുടി വളർന്നല്ലോ ഇനിയും ഈ വിളി നിർത്താറായില്ലെ

 

ആദി : ഇല്ല എനിക്ക് നീ എപ്പഴും മൊട്ടച്ചിയാ

 

രൂപ : നീ പോയേ ആദി

 

ആദി : ടി ചെറിയ രീതിയിൽ വിവാഹം നടത്തുന്നതിൽ നിനക്ക് വിഷമം ഒന്നും ഇല്ലല്ലോ അല്ലേ

 

രൂപ : ഇല്ലെന്ന് എത്ര തവണ പറയണമെടാ

 

ആദി : അല്ല വെറുതെ ചോദിച്ചെന്നെ ഉള്ളു

 

ആദി പതിയെ ബൈക്ക് ആന്റിയുടെ വീടിനു മുന്നിൽ നിർത്തി

 

ആദി : വാടി പോകാം

 

ഇത്രയും പറഞ്ഞു ആദി ഗേറ്റ് തുറന്ന് അകത്തേക്ക്‌ കയറി പിന്നാലെ രൂപയും പെട്ടെന്നാണ് വീടിനുള്ളിൽ നിന്ന് ആന്റി പുറത്തേക്കു വന്നത്

 

ആന്റി : എന്താ രണ്ടും കൂടി ഇങ്ങോട്ട് വരരുതെന്ന് നിങ്ങളോട് പറഞ്ഞിട്ടുള്ളതല്ലേ

 

രൂപ : ഞങ്ങൾ അച്ഛമ്മയെ കാണാൻ വന്നതാ

 

ആന്റി : അവരെ കാണാൻ എപ്പോഴും ഇങ്ങനെ വരണം എന്നില്ല വല്ലതും പറ്റിയാൽ ഞാൻ വിളിച്ചറിയിച്ചോളാം