ഇത് കേട്ടാ ആദി പതിയെ പല്ലുരുമി
രൂപ : ഇങ്ങനെ ദുഷ്ടത്തനം പറയല്ലേ ആന്റി
ആന്റി : എന്റെ വീട്ടിൽ എന്ത് പറയണം എന്ന് ഞാൻ തീരുമാനിക്കും
ആദി : രൂപേ നീ ഇവരോട് സംസാരിച്ചുകൊണ്ട് നിൽക്കാതെ പോയി പറയേണ്ടത് എന്താണെന്നു വച്ചാൽ പറയ്
ആന്റി : എങ്ങോട്ട് പോയി പറയാൻ ഞാൻ അവരെ ഇങ്ങോട്ട് വിളിക്കാം ഇവിടെ വച്ച് പറഞ്ഞാൽ മതി
തള്ളേ ഇങ്ങോട്ട് വാ പുന്നാര മോള് കാണാൻ വന്നിട്ടുണ്ട്
ആന്റി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
അല്പസമയത്തിനുള്ളിൽ അച്ഛമ്മ വീടിനു പുറത്തേക്ക് എത്തി
ആന്റി : ഹോ നടത്തണം കണ്ടാൽ ഞാൻ ഇവിടെയിട്ട് എല്ലാം പണിയും ചെയ്യിക്കുകയാണെന്ന് തോന്നുമല്ലോ തിന്നുക കിടക്കുക ഇത് മാത്രമല്ലെ ചെയ്യുന്നുള്ളൂ ഇത്രയും അവശത വേണ്ട
അച്ഛമ്മ : രൂപമോളോ വാ മോളെ എന്താ അവിടെ തന്നെ നിന്നത്
രൂപ : വേണ്ട അച്ഛമ്മേ ഞാൻ കയറുന്നില്ല ഒരു കാര്യം പറയാൻ വന്നതാ
ഇത് കേട്ട അച്ചമ്മ ആന്റിയെ ഒന്ന് നോക്കിയ ശേഷം അവരുടെ അടുത്തേക്ക് ചെന്നു
അച്ഛമ്മ : അവള് കയറേണ്ട എന്ന് പറഞ്ഞു അല്ലേ
രൂപ : ഹേയ് സാരമില്ല അച്ഛമ്മേ
അച്ഛമ്മ : എന്റെ കുഞ്ഞിന് സുഖമാണോ
രൂപ : ഉം സുഖം
“മോനോ “.
“സുഖമാ അച്ഛമ്മേ ഞങ്ങള് കല്യാണം വിളിക്കാൻ വന്നതാ ”
“കല്യാണമോ ”
രൂപ : അതെ ഈ മാസം 24ന് ഞങ്ങളുടെ കല്യാണമാ ഇവിടെ ക്ഷേത്രത്തിൽ വച്ച് തന്നെയാ അച്ഛമ്മ വരണം
ഇത് കേട്ട അച്ഛമ്മയുടെ കണ്ണുകൾ നീറഞ്ഞു
“പിന്നെ വരാതെ എന്റെ കുട്ടികളെ അനുഗ്രഹിക്കാൻ ഞാൻ അവിടെ ഉണ്ടാകും മോനോടാ നന്ദി പറയേണ്ടത് നീ ഇവളെ കൊണ്ട് പോയില്ലായിരുന്നെങ്കിൽ ഇവൾക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടില്ലായിരുന്നു ”
ആദി : എന്താ അച്ഛമ്മേ ഇത് സന്തോഷിക്കേണ്ട സമയമായിട്ട്… പിന്നെ അച്ഛമ്മക്ക് ഇവിടെ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ വാ എന്റെ വീട്ടിൽ താമസിക്കാം
“വേണ്ട മോനെ ഇങ്ങനെ കിടന്ന് ഓരോന്ന് പറയുമെങ്കിലും അവളെന്നെ ഉപദ്രവിക്കാറൊന്നുമില്ല എനിക്കിവിടെ ഒരു പ്രശ്നവുമില്ല ”
ആന്റി : എന്താ ഇതുവരെ സംസാരിച്ചു കഴിഞ്ഞില്ലേ തള്ളയെ കൂടെ കൊണ്ട് പോകാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ അത് നടക്കില്ല കേട്ടല്ലോ അവരോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല ആളുകളുടെ മുന്നിൽ ഞാൻ മോശകാരിയാകും അമ്മായി അമ്മയെ അടിച്ചിറക്കി എന്നായിരിക്കും നാളെ ഓരോന്ന് പറഞ്ഞു നടക്കുക
അച്ഛമ്മാ : ഞാൻ ഒരിടത്തേക്കും പോകുന്നില്ല പോരെ
ആന്റി : എങ്കിൽ ഇങ്ങ് വാ സംസാരമൊക്കെ മതി
ഇത് കേട്ട രൂപ ആന്റിയുടെ അടുത്തേക്ക് എത്തി
ആന്റി : എന്താടി
രൂപ : എന്റെ കല്യാണമാണ് നിങ്ങളൊക്കെ അല്ലാതെ എനിക്ക് വിളിക്കാൻ വേറെ ആരുമില്ല ആന്റി വരണം അച്ഛമ്മയെയും കൊണ്ട് വരണം എനിക്ക് സ്വത്തും പണവും ഒന്നും വേണ്ട എന്നെ ശപിക്കാതിരുന്നാൽ മാത്രം മതി
ആന്റി : ഞാൻ എന്തിനാടി നിന്നെ ശപിക്കുന്നെ എനിക്ക് വരാൻ പറ്റുമോ എന്നറിയില്ല തള്ളയെ വിട്ടേക്കാം
ആദി : ശെരി രൂപേ നമുക്ക് ഇറങ്ങാം
ഇത് കേട്ട രൂപ പോകാനായി ഒരുങ്ങി
ആന്റി : നിക്ക് ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു ആന്റി വീടിനുള്ളിലേക്ക് പോയി അല്പസമയത്തിനുള്ളിൽ ഒരു ബോക്സുമായി തിരികെ എത്തി
ആന്റി : ഇതാ കുറച്ച് സ്വർണ്ണമാ വച്ചോ
ആദി : വേണ്ട ആരുടെയും ഔദാര്യം അവൾക്ക് വേണ്ട അവൾക്കുള്ളത് ഞാൻ വാങ്ങി കൊടുത്തോളാം
രൂപ : വേണ്ട ആന്റി അല്ലെങ്കിലും ഇതൊന്നും ഞാൻ ഇടാറില്ല
ആന്റി : എനിക്ക് നിന്നോട് സ്നേഹം ഉള്ളത് കൊണ്ടുന്നുമല്ല ഇത് തരുന്നത് നിന്റെ അച്ഛന് നിനക്ക് വേണ്ടി എടുത്ത് വച്ചിരുന്നതാ തരുന്നതിന് മുൻപ് അയാള് പോയി ഇത് ഇവിടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല കൊണ്ട് പൊക്കൊ
അച്ഛമ്മ : വാങ്ങിച്ചോ മോളെ എന്റെ കുഞ്ഞിന്റെ ആത്മാവിന് സന്തോഷമാകും
