അപ്രതീക്ഷിതമായി വിലാസിനിയെ അവിടെ കണ്ടപ്പോൾ സലീംക്ക ആകെ അന്തം വിട്ടു,അവളെ ആ ചുവന്ന ചുരിദാറിൽ തെന്റെ കൃഷി ഇടതിൽ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.
“ങേ, നിങ്ങൾ ഇത് എപ്പോ വന്നു, ദേവൻ എവിടെ, ഒന്നു വിളിച്ചു പറഞ്ഞു വന്നൂടായിരുന്നോ?.”
സലീം ചോദിച്ചു.
“എന്തിനാ ഇക്കാ ഇങ്ങനെ ഫോർമാലിറ്റീസ് ഒക്കെ, ഞങ്ങൾക്ക് എപ്പോൾ വേണച്ചാലും വന്നൂടെ?.”
അവൾ ചോദിച്ചു.
“ഇന്നാലും ആദ്യമായിട്ട് ഒക്കെ വരുമ്പോൾ. സുഹറ കുളിക്കാൻ കയറിയത് ആവും, കറന്റ് ഇല്ലാ, ബെൽ അടിച്ചാത് കേട്ടിട്ടുണ്ടാവില്ല. ദേവൻ എവിടെ. നിങ്ങൾ വയോ, ഞാൻ വീട് തുറന്നു തെരാം,നിങ്ങൾ അകത്തു കയറി ഇരിക്ക്. ”
സലീംക്ക പണി മതിയാക്കി. പോവാൻ ഒരുങ്ങി.
“അയ്യോ,,വേണ്ട സലീംക്ക, ഇക്കാന്റെ ജോലി നടക്കട്ടെ, ഞങ്ങൾക്ക് പോയിട്ടു തൃധി ഒന്നു ഇല്ല. ദേവെട്ടാൻ ഫോണിൽ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ ഒരുപ്പാട് സമയമെടുക്കും . എന്തായാലും സുഹറ കുളിച്ചു വരട്ടെ. ഇനി ഞങ്ങൾ വന്നു എന്ന് പറഞ്ഞു ദൃതി കൂട്ടണ്ടല്ലോ.
സലീംക്കന്റെ കൃഷി ഇടം കാണാൻ നല്ല ഭംഗി ഉണ്ട്. നിറയെ തെങ്ങും വാഴയും, സലീംക്ക എനിക്കൊരു വാഴ കൂമ്പ് പെറിച്ചു തെരോ, ഒരുപാട് കാലായി അതിന്റെ തേൻ കുടിച്ചിട്ട്.”
കൈ പിറകെ കെട്ടി അവൾ തോട്ടത്തിലൂടെ നടന്നു കൊണ്ട് സലീംകനോട് ചോദിച്ചു.
“ഓ അതിനെന്താ ഞാൻ എടുത്ത് തെരാം.”
അതു പറഞ്ഞു സലീംക്ക കൊടു വാളെടുത്തു തോട്ടത്തിൽ പോയി ഒരു വാഴയുടെ കടക്കൽ വെട്ടി ഇട്ടു. അതിന്റെ കൂബ് എടുത്തു വിലാസിനിക് കൊടുത്തു.
അവൾ അതിന്റെ ഓരോ ഇതളുകൾ വായിൽ ഇട്ടു വലിച്ചുകൊണ്ട് തേൻ നുകർന്നു. അവളുടെ നേർത്ത ചുണ്ടിൽ തേൻ ഒലിക്കുന്നത് കണ്ടു സലീംക്ക വായ പൊളിച്ചു നോക്കി നിന്നു.
അവൾ അടുത്തുള്ള ഒരു പാറയിൽ ചെന്നു ഇരുന്നു. ഓരോ ഇതളുകൾ ആയി വായിൽ ഇടാൻ തുടങ്ങി, സലീംക്ക അവളെ തന്നെ നോക്കി നിന്നു.
സലീമിക്കന്റെ തുറിച്ച് നോട്ടം കണ്ട് അവൾ അയാളെ നോക്കി, സലീംക്ക മുഖം വെട്ടിച്ചു. അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
“സലീം ഇക്കാന്റെ നാണം ഇതുവരെ മാറിയില്ലേ.”
“എന്ത് നാണം എനിക്ക് നാണം ഒന്നും ഇല്ലാ.”
അയാൾ താഴത്തേക് നോക്കി കൊണ്ട് പറഞ്ഞു. പിന്നെ അങ്ങ് അകല്ലേ ദൂരേക് നോക്കി നിന്നു.
“പിന്നെ എനിക്ക് അറിയില്ലേ, സലീംക്ക പണ്ട് മുതലേ ഇങ്ങനെ തന്നെ ആണ്. എന്റെ അടുത്ത് വരുകയോ എന്റെ മുഖത്തു നോക്കുകയോ സംസാരിക്കുകയോ ഇല്ല. എന്നിട്ടു ആരും കാണാതെ, വെല തെങ്ങിന്റെ മറവിൽ നിന്നോ, പൊന്ത കാട്ടിൽ ഒളിച്ചിരുന്നോ എന്നെ നോക്കി വെള്ള മിറക്കും, ഞാൻ ഇതൊന്നും കാണുന്നില്ലനാണ്ണോ സലീംക്ക കരുതി ഇരുന്നത്.”
“ഛെ, എന്താ ഈ വിലാസിനി പറയണത്, അങ്ങനെ ഒന്നും ഇല്ലാ,അതൊക്കെ അന്നു കഴിഞ്ഞത് അല്ലെ, നീ ഇത് ഇപ്പോഴും ഓർത്ത് ഇരിക്യാ.”
സലീമിനു ചമ്മൾ അടക്കാൻ കഴിഞ്ഞില്ല അയാൾ, കണ്ണിൽ നിന്നും വന്ന വെള്ളം തുടച്ചു, അവളുടെ മുഖത്തു നോക്കാൻ മടിച്ചു നിന്നു.
“പണ്ട് ദേവെട്ടൻ എന്റെ പിറകെ നടന്നത് അച്ഛനോട് ഉള്ള വാശികാ, സലീംകയോ, മ്???”
അവൾ ചോദിച്ചു.
“ഞാൻ പിന്നെ”
സലീംക്ക ഉത്തരം കിട്ടാത്ത തപ്പി തടഞ്ഞു.
“എന്നോട് ഉള്ള ഇഷ്ട്ടം കൊണ്ടാണോ?”.
അവൾ ചോദിച്ചു.
അയാൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല പിന്നെ പറഞ്ഞു.
“അന്നൊക്കെ വിലാസിനിയുടെ പിറകെ വരാത്തവർ ആയിട്ട് ആരാ ഉള്ളത്. ആ കൂട്ടത്തിൽ ഞാനും. പിന്നെ വിലാസിനി-യുടെ അടുത്ത് വരാത്തതും, സംസാരിക്കാത്തതും ഒക്കെ, വിലാസിനി അന്നു എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ. അത് കൊണ്ട.”
“മ്മ്. മനസ്സിൽ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അത് ആരോടാണെകിലും തുറന്നു പറയണം ഇക്ക . ഇക്കാ ഇപ്പോഴും എന്തലമോ ആഗ്രഹം മനസ്സിൽ വെച്ച് ഇങ്ങനെ എന്നെ ഒളി കണ്ണിട് നോക്കിയിട്ടു എന്തു കാര്യം.
ദേവേട്ടൻ ഇക്കാക്ക് ഒരു കൂട്ടം എടുത്ത് വെച്ചിട്ടുണ്ട്, ഇനി കാണുബോൾ പറയും. ”
എന്താ അത്.
സലീംക്ക ചോദിച്ചു.
“അതൊക്കെ ഉണ്ട്
വഴിയേ അറിയാല്ലോ.”
സലീം ഇക്കയും, വിലാസിനിയും തൊടിയിൽ സംസാരിച്ചു നിൽക്കുന്ന സമയത്ത്, സുഹറത്ത കുളി കഴിഞ്ഞ് വന്നിരുന്നു.
