അവൾ ജനലിൽ കൂടി നോക്കിയപ്പോൾ മുറ്റത്ത് ഒരു കാർ കിടക്കുന്നു. കതക് തുറന്നു പുറത്തേക് നോക്കി. സിറ്റ് ഔട്ടിൽ ഇട്ടിരിക്കുന്ന കസേരയിൽ ദേവൻ ഇരിക്കുന്നത് കണ്ട് അവളുടെ ഉള്ളം കാളി, അവൾ കതകിനു മറവിൽ നിന്നു.വാതിൽ തുറക്കാൻ അവൾക് മടി തോന്നി. എന്നാലും തന്നെ കണ്ടാൽ അയാളുടെ പ്രതികരണം എന്താണന്നു അറിയ്യൻ ഉള്ള ജിജ്ഞാസ കൊണ്ട് അവൾ കതക് തുറന്നു എന്നിട്ടു കതകിന്റെ മറവിൽ നിന്നു.
കതക് തുറക്കുന്നത് കണ്ട്, ദേവൻ എണീറ്റു കതകിനു അടുത്തു ചെന്നു.
“സുഹറക് എന്നെ മനസ്സിൽ ആയോ?.”
അയാൾ ചോദിച്ചു.
സുഹറത്ത മറുപടി ഒന്നും പറഞ്ഞില്ല.
“ഞാൻ ദേവൻ ആണ്. സലീം പറഞ്ഞിലെ?.”
വീണ്ടും അയാൾ ചോദിച്ചു.
“സലീം ഇക്കാ ഇവിടെ ഇല്ലാ ”
സുഹറത്ത മറുപടി പറഞ്ഞു.
“എനിക്ക് അറിയാം, ഞാൻ സുഹറനെ ഒന്നു കാണാൻ കൂടി ആണ് വന്നത്.”
അയാൾ പറഞ്ഞു.
“എന്തിനു,?..എനിക്ക് ആരെയും കാണണ്ട. ഞാൻ പണ്ട് നടന്നത് ഒന്നും മറന്നിട്ടില്ല. സലീംക്ക ആ തൊടിയിൽ ഉണ്ടാവും. ഞാൻ കതക് അടക്കുകയാണ്.”
അവൾ പറഞ്ഞു..
“നിൽക്കു.,,.പണ്ട് സംഭവിച്ചതിനു എല്ലാം ഒരു മാപ്പ് പറഞ്ഞാൽ പകരമാവില്ല എന്നറിയാം. പക്ഷെ പ്രായശ്ചിതമായി എനിക്ക് ചെയിതു തെരാൻ ഒന്നും ഇല്ലാ. ഇനി നമ്മൾ ജീവിതത്തിൽ പരസ്പരം കാണുമോ എന്നൊന്നും എനിക്ക് അറിയില്ല. അവസാനമായി ഒന്നു കണ്ട് മാപ്പ് പറയണം എന്നെ കരുതിയോള്ളൂ.”
അത് പറഞ്ഞു അയാൾ ആ കോലായിൽ ഉള്ള തിണ്ണമേൽ കയറി ഇരുന്നു പുറത്തേക് നോക്കി വീണ്ടും പറഞ്ഞു.
“എനിക്ക് സുഹറനോട് വലിയ ഒരു മോഹമുണ്ടായിരുന്നു, അത് പറയാൻ ഞാൻ ഒരുപ്പാട് കാലം സുഹറന്റെ പിറകെ നടന്നില്ലേ, പക്ഷെ സുഹറ എന്നെ ഒന്നു കേൾക്കാൻ പോലും തെയ്യറിയില്ല.അന്ന ആ ദിവസം സുഹറനെ ഒറ്റക് കണ്ടപ്പോൾ , ഒന്നുപിടിച്ചു നിർത്തി എന്റെ ഇഷ്ടം പറയണ്ണം എന്നെ ഉണ്ടായുള്ളു. അല്ലാതെ സുഹറനെ കയറി പിടിക്കാനോ ഉപദ്രവിക്കാനോ വന്നത് അല്ല.”
അയാൾ പറഞ്ഞു നിർത്തി
“ഇഷ്ട്ടം ഒരാൾക്ക് മാത്രം തോന്നിയിട്ടു കാര്യമില്ലല്ലോ, അന്നു നിങ്ങൾ ഇഷ്ടം പറഞ്ഞാലും, എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.” :- സുഹറ പറഞ്ഞു.
“ശെരിയാ, ഒന്നും നമുക്ക് തട്ടി എടുക്കാനോ ചോദിച്ചു വാങ്ങാനോ കഴിയില്ല. എന്തായാലും ആ കാലമൊക്കെ കഴിഞ്ഞ് പോയില്ലേ.
ഞാനും വിലാസിനിയും, ഈ ഒരു ഒന്നോ രണ്ടോ മാസമേ നാട്ടിൽ ഉണ്ടാവു. വിലാസിനിയുടെ മോള് ഇവിടെ പഠിക്കുന്നുണ്ട്, ഈ വർഷത്തോട് കൂടി അവളുടെ ക്ലാസ്സ് തീരും.
ഇനി ഇവിടെ നിന്നും പോയാൽ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല. സുഹറ പേടിക്കണ്ട, സലീമിനെ കൂടെ കൂട്ടി വഷളാക്കാനും, സുഹറനെ ഉപദ്രവിക്കാൻ ഒന്നും വന്നത് അല്ല ഞാൻ.ഇനി ഉള്ള കുറച്ചു ദിവസം സലീമിന്റെ കൂടെ കുറച്ചു സമയം ചെലവഴിക്കണം അത്ര ഒള്ളൂ.
അയാൾ പറഞ്ഞു.
“പേടിക്കാൻ ഞാൻ പണ്ടത്തെ കുട്ടി ഒന്നും അല്ലല്ലോ, സലീംക്കന്റെ ഒരു ആവിശ്യത്തിനും ഞാൻ എതിര് ആവില്ല , ഞാൻ കാരണം സലീംക്കന്റെ ഒരു ആഗ്രഹവും നടക്കാതെ പോവില്ല.”.
സുഹറത്ത പറഞ്ഞു നിറുത്തി.
അയാൾ കുറച്ചു നേരം അങ്ങനെ ഇരുന്നു.
“സുഹറ ഞാൻ ഒരു കാര്യം ആവിശ്യപെട്ടാൽ,,… അബദ്ധം ആണെങ്കിൽ ക്ഷമിക്കണം. എനിക്ക് സുഹറനെ ഒന്നു കാണാൻ പെറ്റുമോ.? ”
അകത്തു നിന്നും മറുപടി ഒന്നും വന്നില്ല.
“പ്രയാസയിരിക്കും ല്ലെ. പണ്ട് എപ്പോഴോ കണ്ടതാ, വീണ്ടും ഒന്നു കൂടി ഒന്നു കാണാൻ ഒരു മോഹം അത് കൊണ്ട് ചോദിച്ചതാ.”
അയാൾ പുറം തിരിഞ്ഞു പുറത്തേക് നോക്കി ഇരുന്നു.
ഒരുപാട് കാലം താൻ മനസ്സിൽ കൊണ്ട് നടന്ന ഒരു ഭാരം താഴെ ഇറക്കി വെച്ച സന്ദോഷം, ഒരു കാർമേഘം പെയ്ത്തൊഴിഞ്ഞ വാനം പോല്ലെ അയാളുടെ മനസ്സ് ശാന്തമായി.
കൃർ…. ഗർ..
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി.
നല്ല വെളുത്ത മാക്സി അണിഞ്ഞു കൊണ്ട്, തലയും മാറും അടങ്ങുന്ന ഭാഗം ചുവന്ന ഷാൾ കൊണ്ട് ചുറ്റി ആ തുടുത്ത മുഖവും തത്തമ്മ ചുണ്ടും മാത്രം കാണുന്ന രീതയിൽ അവൾ അകത്തു നിന്നും പുറത്തേക് വന്നു.
അയാൾ അവളെ കണ്ടപ്പോൾ ആകെ അതിശയിച്ചു. പണ്ടത്തെ സുഹറേ അല്ല.
