:ഹോ…ഇനി അടിക്കാൻ വേറെ വല്ല സ്പോട്ടും തിരയേണ്ടി വരുമോടെ.
:അതൊന്നും പറയാൻ പറ്റത്തില്ല.
:ശ്ശോ.. അല്ല എപ്പോ വന്ന്. ഇന്നലെയൊന്നും കണ്ടില്ലല്ലോ
:ആ ബെസ്റ്റ്.. നീയൊക്കെ എന്നെകാട്ടിലും ഓവറായിരുന്നോ.. എടാ പൊട്ടാ അവള് ഇന്നലെ രാത്രി വന്നെന്ന്
:.. അപ്പൊ നമ്മള് കുടിച്ചത് കണ്ടിട്ടുണ്ടാകില്ലേ
:പിന്നല്ലാതെ..
:ശ്ശോ…എന്നിട്ടാളെവിടെ
:അടുക്കളയില്
:അയ്യോ.. സ്വാതി അങ്ങോട്ടേക്കല്ലേ പോയത്
:അതൊന്നും പ്രേശ്നമില്ല…നീ കെടന്ന് മെഴുകാതിരുന്നാ മതി.
അരുണിന്റെ ചെന്നിയിൽ പൊടിയുന്ന വിയർപ്പ് തുള്ളികളെ നോക്കി ചിരിച് കൊണ്ട് പറഞ്ഞു…
:എന്താ ചേട്ടാ ഇവിടെ പുതിയ ആള് വന്നിട്ട് എന്നോടൊന്നും പറയൂലെ
അപ്പോഴേക്കും കയ്യിൽ വെള്ളവുമായി സ്വാതി വന്നു. പുറകിലായി ചേച്ചിയും..
:അത് മറന്ന് പോയതാ…എന്റെ അയൽവാസിയാ ഗാഥ
അതിനിടയിൽ സ്വാതിയുടെ കയ്യിൽ നിന്ന് ഗ്ലാസ്സെടുത്ത് ദാഹിച്ചു വലഞ്ഞവനെ പോലെ അരുൺ വെള്ളം ഒറ്റ മുറുക്കിന് അകത്താക്കി..
അവരെയൊക്കെ അവൾക്കും അവളെ ഇവർക്കും ഒന്ന് കണക്ട് ചെയ്ത് കൊടുത്തു… ഏതായാലും ഇവിടെ വന്നാൽ സ്വാതിക്ക് സംസാരിച്ചിരിക്കാനൊരാളായി..
കുറച്ച് നേരം ഞങ്ങൾ സംസാരിച്ചിരുന്നു..ഞങ്ങളല്ല അവര്.. ഞാൻ വെറുതെ അവര് പറയുന്നതും കേട്ട് ഇരിക്കാണ്.. ഏതായാലും വിചാരിച്ച പോലെ ഇന്നലത്തെ വെള്ളമടിയുടെ കാര്യമൊന്നും അറിയാതെ പോലും ഗാതേച്ചിയുടെ വായിൽ നിന്ന് വീണില്ല.. അത് ഞങ്ങൾക്ക് എന്തോ വലിയ ഒരു ആശ്വാസമായി… സ്വാതിയറിഞ്ഞാൽ പിന്നെ അരുണിനെ ഇങ്ങോട്ടേക്ക് വിടത്തുമില്ല.. അങ്ങനെയായാൽ ഞാനും മാടയും മുഖത്തോട് മുഖം നോക്കി അടിക്കേണ്ടി വരും..
കുറച്ച് ചിരിയും കളികൾക്കും ശേഷം
അലനും അവന്റെ പെണ്ണും അവിടെന്നിറങ്ങി.. കൂടെ കറങ്ങാൻ പോരുന്നൊന്ന് ചോദിച്ചെങ്കിലും അതിനെ തള്ളി കളഞ്ഞു..വീണ്ടും ആ ഹാളിൽ ഞാനും ചേച്ചിയും തനിച്ചായി…രാവിലെ വല്ലാണ്ട് കഴിക്കാത്തത് കൊണ്ട് പസിയടക്കാൻ സ്വാതി തന്നിട്ടു പോയ ഓറഞ്ച് ജൂസടിച്ചു കുടിച്ചു . ചേച്ചി ചെയ്ത് തരാന്ന് പറഞ്ഞെങ്കിലും ഞാൻ തന്നെ സ്വയം ചെയ്തു.. വന്ന അന്ന് തന്നെ ഉള്ള പണി മൊത്തം ചെയ്യിപ്പിക്കുന്നത് ശരിയല്ലല്ലോ… എങ്ങനെ ഹേ
ഉച്ചക്ക് വായിൽ വയ്ക്കാൻ ഒന്നും അതിനകത്ത് ഇല്ലാത്തത് കൊണ്ട് പുറത്തേക്കിറങ്ങി…കൂടെ സ്റ്റുഡിയോ കാണാൻ ചേച്ചിയും ഉണ്ടെന്ന് പറഞ്ഞു..
പട്ടരുടെ വിശാലമായ പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ കയറി കിക്കറടിച്ചു… എന്തോ ഒരടിക്കൊന്നും ആള് ഒണാവുന്നില്ല… അല്ലേൽ ഒന്ന് രണ്ടടിക്ക് വിറക്കേണ്ട വണ്ടിയാണ്..
പെട്രോൾ ടാങ്കിലേക്ക് ഒന്ന് കണ്ണീറിഞ്ഞു ശേഷം ഒന്നു കുലുക്കി.. അപ്പൊ അതാണ് കാര്യം മാട സ്വാമിയുടെ സ്നേഹത്തോടെയുള്ള വിളി കേട്ട് വന്നത് എണ്ണയടിക്കാതെയാണ്..
ടാങ്കിലേക്ക് ഉള്ള ശക്തിയെടുത്ത് ഊതി കിക്കറടിച്ചു.. അതിൽ അവശേഷിച്ചിരിക്കുന്ന ഒന്ന് രണ്ട് തുള്ളികളുടെ മണം കിട്ടിയപ്പോ തന്നെ വണ്ടി റെഡിയായി..പെട്ടന്ന് ചേച്ചിയെ കയറ്റി അടുത്തുള്ള പമ്പിലേക്ക് വിട്ടു. പമ്പിലെത്തുമെന്ന് ഉറപ്പില്ലെങ്കിലും വേറെ ചോയ്സ് ഇല്ലാത്തത് കൊണ്ട് എവിടെ വച്ച് നിൽക്കുന്നോ അവിടെന്ന് തള്ളാന്ന് മനസ്സിൽ തീരുമാനിച്ചു വിട്ടു. ഒരു കിയ സെൽട്ടോസ് കാറുണ്ടായിരുന്നു.. അത് അവന്മാര് കൊണ്ട് പോയതാണ്.. വേറെ കാറൊന്നും ഇല്ലാത്തത് കൊണ്ട് എവിടേലും ഷൂട്ടെന്തേലുമുണ്ടേൽ അതിലായിരിക്കും ക്യാമറയും അതിനോടനുബന്ധിച്ചുള്ള സാധന സാമഗ്രികളും വയ്ക്കുക . ആ സ്റ്റുഡിയോയുടെ പാർക്കിംഗ് ഏരിയയുടെ ഒരു മൂലയിൽ എപ്പോഴുമുണ്ടായിരിക്കും … ഞാനും മാടയും അരുണുമൊക്കെ കൂടുമ്പോൾ പട്ടരുടെ കാറായിരുന്നു ഉപയോഗിച്ചിരുന്നത്…വർഷങ്ങളായിട്ടുള്ള പരിജയം ഉള്ളത് കൊണ്ട് ഞങ്ങളെ നല്ല വിശ്വാസമാണ് പുള്ളിക്ക്…
മനസ്സിൽ കണ്ടത് പോലെ തന്നെ
