സുന്ദരിപ്രാവ് 1

നാൻസി : എന്ന ജിൻസി ചേച്ചി .. ആ ചേട്ടായി ജിൻസി ചേച്ചീനെ ബസ്സിൽ കയറിയാൽ അപ്പോൾമുതൽ നോക്കിനിൽക്കുന്നുണ്ട് എന്ന്

അന്നുവരെ ബിനോയ് ആ വാഹനത്തിൽ കയറുന്നുണ്ടോ എന്നും

നോക്കാറുണ്ടോ എന്നുപോലും എനിക്കറിയില്ലായിരുന്നു

അന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് എന്നെയും വായ്നോക്കി നിൽക്കുന്ന ബിനോയിയെയാണ് പെട്ടന്ന് ഞാൻ നോക്കിയാൽ ഒന്നുമറിയാത്തപോലെ പുറത്തേക്കു നോക്കുന്നു ,

നാൻസി : ചേച്ചിയെ ഒരു ലൈനിന്റെ മണമുണ്ടല്ലോ
ഞാൻ : ലൈനിന്റെ അല്ല എന്റെ നാൻസി എന്നെകൊണ്ട് ഓരോന്ന് ഈ പെണ്ണ് പറയിപ്പിക്കും , അവൻ എന്റെ സ്കൂളിൽ തന്നെ പഠിക്കുന്നതാ അതിനാൽ അവൻ എന്നെ ഒന്ന് ബസ്സിൽ വെച്ച് കണ്ടു നോക്കി അതിനിപ്പോ എന്നതിനാ വെറുതെ കർത്താവിനു നിരക്കാത്തത് പറയുന്നേ

നാൻസി : ഞാൻ ഒന്നും പറയുന്നില്ലായെ , ഇപ്പോ എനിക്കയോ കുറ്റം എന്നുപറഞ്ഞു അവൾ മുഖം വീർപ്പിച്ചു

ഞാൻ , പിണങ്ങല്ലേ നാൻസി , അവൾ പിണങ്ങിയാൽ പിന്നെ എനിക്ക് വേറെ ഒരാളും അവളെപോലെ കൂട്ടില്ല എന്ന് അവൾക്കും നന്നായി അറിയാം

കുറച്ചു ദിവസംകൊണ്ടു അവൻ എന്നെ നോക്കുന്നതിൽ നിന്ന് എനിക്കും മനസ്സിലായി അവൻ നാൻസി പറഞ്ഞപോലെ എന്റെ അടുത്ത് പ്രണയം അടക്കിവെക്കാൻ കഴിയാതെ നില്കുവാണെന്നു , പക്ഷെ അവനു എന്നോട് പറയാനുള്ള ധൈര്യവും ഇല്ല. ഇത്രയും ധൈര്യമില്ലാത്തവർ പ്രണയിക്കാൻ നിൽക്കണോ അവന്റെ ആ നോട്ടം എന്നിലും പല തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയത് , ഞാൻപോലുമറിയാതെ ഞാൻ എന്റെ സൗന്ദര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി , എന്നും കണ്ണെഴുതാനും അണിഞ്ഞൊരുങ്ങാനും കൂടുതൽ സമയം എടുക്കുന്നപോലെ , എന്റെ മാറ്റം ആന്റിക്കും എന്തോ സംശയം ഉള്ളതായി എനിക്ക് തോന്നി

എന്നോട് ചോദിക്കാൻ ബുദ്ധിമുട്ടുള്ളതിനാലോ എന്നറിയില്ല ആന്റി ചോദിച്ചത് നാൻസിയോടാണ് . അവൾ പറഞ്ഞു ,
അവൾ പറഞ്ഞിട്ടാണ് ചേച്ചി ഇപ്പോൾ നന്നായി അണിഞ്ഞൊരുങ്ങുന്നതു എന്ന് . അത് കേട്ടപ്പോൾ ആന്റിക്കും സമാധാനമായി . അവൾക്കും അറിയാവുന്നതാണ് സത്യം അങ്ങിനെ പരസ്പരം ഞങ്ങൾ പറയാതെ തന്നെ ആ ബസ്സിൽ പോയിക്കൊണ്ടിരുന്നു സ്കൂളിൽ എത്തിയാലോ ഈ ലോകത്തു ഞങ്ങൾ കണ്ടുപരിചയമേ ഇല്ലാത്തപോലെയാണ്

അത് അവസാനിപ്പിക്കാൻ അവസാനം നാൻസി തന്നെ തീരുമാനിച്ചു ബസ്സിൽ കയറുമ്പോൾ അവൾ പറഞ്ഞു ഇന്ന് ഈ രണ്ടെണ്ണത്തിന്റെയും ഈ ഒളിച്ചുള്ള പ്രണയം ഞാൻ അവസാനിപ്പിക്കുമെന്ന് അവൾ ബസ്സിൽ നിന്നും അവന്റെ അടുത്തേക്ക് നീങ്ങി നിൽകുമ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു പിന്തിരിപ്പിക്കാൻ നോക്കി ,

ബിനോയിയുടെ അടുത്തെത്തി അവൾ പറഞ്ഞു അവൾക്കു ഒരു കാര്യമുണ്ട് ചോദിക്കാൻ അടുത്ത സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങും അപ്പോൾ ഞങ്ങളുടെ ഒപ്പം ഇറങ്ങണം എന്നിട്ടു ഞങ്ങളുടെ ഒപ്പം ആരും ഇല്ലാ എന്ന് ഉറപ്പായാൽ ഞങ്ങളെ പിന്തുടരണം

അതെന്തിനാ

ഞാൻ പറയുന്നത് മാത്രം കേട്ടാൽമതി എന്ന് പറഞ്ഞു അവൾ പോന്നു

അവൻ ആകെ വിരണ്ടപോലെ ഇരിക്കുന്നുണ്ട് , എനിക്ക് ചിരി വരുന്നുണ്ടെങ്കിലും ഒപ്പം അവനെ ഫേസ് ചെയ്യാനുള്ള പേടിയും .പക്ഷെ അവർ എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല .

ഞാൻ അവളോട് ചോദിച്ചപ്പോളും അവൾ ഒന്നും പറഞ്ഞില്ല .
അവസാനം ഞങ്ങൾ ഇറങ്ങിയ സ്റ്റോപ്പിൽ അവനും ഇറങ്ങി , അതിൽ എന്തോ പന്തികേട് എനിക്കുതോന്നി

ഞാൻ അവളെ നോക്കിയപ്പോൾ അവൾ പറഞ്ഞു അവൾ പറഞ്ഞിട്ടാണ് അവൻ ഇറങ്ങിയത് ഒന്നും മിണ്ടാതെ നടക്കാൻ നോക്ക് … അവൾ നോക്കിക്കോളാം എന്ന്

അവനും ആരും ഇല്ല എന്നുറപ്പുവരുത്തി ഞങ്ങളുടെ ഒപ്പം വരാൻതുടങ്ങി

കുറച്ചു കഴിഞ്ഞു ആരും വരാത്ത സ്ഥലത്തു എത്തിയപ്പോൾ അവനെ നോക്കി ഞങൾ നിന്നപ്പോൾ അവനും അവിടെ എത്തി പിന്നെ എല്ലാം നാൻസിയുടെ റോൾ ആയിരുന്നു

നാൻസി : എന്താ ചേട്ടായിയുടെ പേര്

ബിനോയ് : ബിനോയ്

നാൻസി : എന്നെ ചൂണ്ടികാണിച്ചു പറഞ്ഞു ഇതു എന്റെ ചേച്ചി ജിൻസി

ബിനോയ് : അറിയാം .. എന്റെ ഒപ്പം പഠിക്കുന്നതാണ്

നാൻസി : അതെയോ പിന്നെ എന്തിനാണ് ചേട്ടായി ഈ ബസ്സിൽ ഒപ്പം നടന്നു നോക്കി ഇരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *