സുന്ദരിപ്രാവ് 1

ബിനോയ് : അത് ..

നാൻസി : എന്തെ ചേട്ടായിക്ക് എന്റെ ചേച്ചിയെ ഇഷ്ടമാണോ

ബിനോയ് : അതെ

നാൻസി : അത് നിങ്ങളുടെ പഠിക്കുന്ന സ്ഥലത്തുവെച്ചു തന്നെ പറഞ് അല്ലാതെ ഈ ബസ്സിൽ ആൾക്കാരെകൊണ്ട് ഇങ്ങിനെ പറയിപ്പിക്കാൻ നടക്കണോ

ബിനോയ് : സ്കൂളിൽ അറിഞ്ഞാൽ ആകെ പ്രശ്നമാകും

നാൻസി : ഇത്രക്കും പേടിയുള്ള ആളാണോ പ്രേമിക്കാൻ നടക്കുന്നത്
ഞാൻ ചോദിക്കേണ്ട ചോദ്യമാണ് അവൾ ഇപ്പോ ചോദിച്ചത് .എങ്ങിനെയാണ് അവനെ കളിയാക്കി അവന്റെ മുഖത്തുനോക്കിത്തന്നെ ചിരിക്കുക…

ബിനോയ് : അതിനു ജിൻസിക് എന്നോട് ഇഷ്ടമാണോ

നാൻസി : അത് ചേച്ചിയോട് തന്നെ ചോദിക്കണം ,

അവൾ ഒരുകടലാസ്സിൽ എന്തോ എഴുതി അവനുകൊടുത്തു , അവൻ താങ്ക്സ് പറഞ് , പിന്നെ കാണാം എന്ന അർത്ഥത്തിൽ എന്നെ നോക്കി പോയി

അന്ന് രാത്രി 8 ആകുന്നുണ്ടാകും ആ സമയത്താണ് എന്റെ ഫോൺ റിങ് ചെയുന്നു . ഞാൻ കരുതി പപ്പയോ മമ്മിയോ ആകും എന്ന് കരുതി ഫോൺ എടുക്കാൻ പോയി കാരണം എന്റെ ഈ നമ്പർ അവർക്കാലത്തെ എന്റെ ക്ലോസ് റിലേറ്റീവ്‌സിനുമാത്രമേ അറിയൂ . നോക്കിയപ്പോൾ ഒരു ഇന്ത്യൻ നമ്പർ

ഞാൻ ഫോൺ എടുത്തു : ഹായ്

ആരാണ്

ഞാനാണ്

എന്നുപറഞ്ഞാൽ പേരൊന്നുമില്ലേ

പെട്ടന്ന് ബിനോയ് ആണെന്ന് പറഞ്ഞതും അതുവരെ കൂളായി സംസാരിച്ച എനിക്ക് എന്റെ തൊണ്ടവരളുന്നതുപോലെ തോന്നി ,

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ് ഇവിടെഎല്ലാവരും ഉണ്ട് ഞാൻ വിളികാം എന്ന് പറഞ് കട്ട് ആക്കി

അവൻ ഇനിയും വിളിക്കുമോ എന്ന് പേടിച്ചു ഞാൻ ഫോൺ സൈലന്റ് ആക്കി

ഫുഡ് കഴിച്ചു ഉറങ്ങാൻ കിടക്കാൻപോകുമ്പോൾ നാൻസി എന്നോട് ചോദിച്ചു , അവൻ വിളിച്ചോ എന്ന്

അപ്പോൾ നീ ആണല്ലേ നമ്പർ കൊടുത്തത്

അല്ലാതെ പിന്നെ പ്ലസ് ടു ഈ വരുന്ന സ്റ്റഡി ലീവ് കഴിഞ്ഞാൽ പിന്നെ നിങ്ങൾ തമ്മിൽ കണ്ടാൽ കണ്ടു എന്ന് പറയാം ഞാൻ അത് ചെയ്തില്ലേൽ ഈ പ്രണയം ആ ബസ്സിൽ തന്നെ അവസാനിക്കും

അവൾ പറഞ്ഞതിനും കാര്യമുണ്ട്
അന്ന് രാത്രി ഞാൻ പല തവണ ചിന്തിച്ചു വിളിക്കണോ വേണ്ടയോ എന്ന് അവസാനം ഞാൻ ഉറങ്ങിപ്പോയി . പക്ഷെ അന്ന് കാലത്തു നോക്കിയപ്പോളാണ് കുറെ മിസ്ഡ് കാൾ ഫോണിൽ കിടക്കുന്നു

നോക്കിയപ്പോളാണ് പപ്പയും മമ്മിയും കുറെ തവണ വിളിച്ചിരിക്കുന്നു ,അതിനൊപ്പമിതാ ബിനോയും

അവരുടെ അടുത്ത് നിന്ന് ചീത്ത ഉറപ്പായി ഞാൻ അവരെ വിളിച്ചു… ആദ്യം തന്നെ രണ്ടുപേരുടെ അടുത്തുനിന്നും ഫോൺ എടുക്കാത്തതിനാൽ ചീത്തകേട്ട് എന്നിട്ടു അവസാനം അവർ പറഞ് അങ്കിൾ നെ വിളിച്ചപ്പോ ഉറങ്ങി എന്ന് .അതിനാലാണ് പിന്നെ വിളിക്കാഞ്ഞത് പിന്നെ ഇന്ന് സെക്കന്റ് സാറ്റർഡേ ആണല്ലോ പിന്നെ നീ ഉറങ്ങിക്കോട്ടെ എന്ന് കരുതി… ഞാൻ വിളിക്കാഞ്ഞത് എന്ന് മമ്മി പറഞ്ഞപ്പോളാണ് ഞാൻ ഇന്ന് സെക്കന്റ് സാറ്റർഡേ ആണെന്നും സമയം 5 .30 ആയിട്ടുള്ളു എന്നും തിരിച്ചറിയുന്നത് .

ഞാൻ വേഗംപോയി ടോയ്‌ലെറ്റിൽ കയറി ഫേസ് വാഷ് ചെയ്തു . ഫോൺ എടുത്തു ബിനോയ്‌നെ വിളിക്കാൻ നമ്പർ അമർത്തി . ഫേസ് എന്തിനാണ് ഫോൺ വിളിക്കുന്നതിന്‌ വാഷ് ചെയ്തത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല .എനിക്ക് തന്നെതോന്നി വട്ടായോ എന്ന്

ഫോൺ റിങ് ചെയ്തതും അവൻ എടുത്തു .

ഞാൻ :ഹാലോ

ബിനോയ് : ജിൻസി ഗുഡ് മോർണിംഗ്

: മോർണിംഗ് ടൂ , എന്തെ ഫോണിൻമേലാണ് കിടന്നുറങ്ങിയത് എന്ന് തോന്നുന്നു , റിങ് ചെയ്യാന്പോലും സമയംകൊടുത്തില്ലല്ലോ
ബിനോയ് : ഞാൻ ഇന്നലെ രാത്രിമുതൽ ജിൻസിയുടെ കാളിനായി കാത്തിരിക്കുവാണ് ,

അത് കേട്ടപ്പോൾ എനിക്ക് സത്യത്തിൽ പാവംതോന്നിപോയി .

ബിനോയ് തുടർന്ന് എന്താണ് മറുപടി

എന്തിന്റെ മറുപടി

ബിനോയ് : എനിക്ക് ജിൻസിയെ വളരെ ഇഷ്ടമാണ് ,

നേരിട്ടു കാണുമ്പോൾമാത്രമാണല്ലേ ധൈര്യമില്ലാത്തത് ,,

ബിനോയ് : ജിൻസിയെ കാണുമ്പോൾ ഒന്നിനും തോന്നുന്നില്ല പിന്നെ നോക്കി ഇരിക്കാൻ തോന്നിപോകും , പ്ളീസ് പറയുമോ

എന്ത്

എന്നെ ഇഷ്ടമാണെന്നു .. അതോ ഇഷ്ടമല്ലെങ്കിൽ അതും തുറന്നു പറയണം

എനിക്ക് ബിനോയിനെ ഇഷ്ടപെടാതിരിക്കുന്നതിനുള്ള ഒരു കുറവും ഞാൻ ഇതുവരെ കണ്ടിട്ടില്ല

ബിനോയ് : അപ്പോൾ എന്നെ ഇഷ്ടമാണോ

Leave a Reply

Your email address will not be published. Required fields are marked *