സുന്ദരിപ്രാവ് 1

പിന്നെ അവളെ മാത്രം കുറ്റംപറഞ്ഞിട്ടുകാര്യമില്ല നമ്മളും അതിനുത്തരവാദിയാണ് ,പപ്പയുടെ കണ്ണ് നിറയുന്നതുകണ്ടപ്പോൾ എനിക്കും വേദനിച്ചു പെൺകുട്ടി വലുതായി എന്ന് നമ്മളും തിരിച്ചറിയണമായിരുന്നു
പിന്നെ ഉണ്ടായതു ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു .പപ്പ ബിനോയിയുടെ അടുത്തുപോയി അവന്റെ പപ്പയുടെ നമ്പർ വാങ്ങിച്ചു .അവൻ കരഞ്ഞു അങ്കിൾ ഒന്നും പറയല്ലേ എന്റെ പപ്പ എന്നെ കൊല്ലും പ്ളീസ് … അപ്പോളേക്കും പപ്പ ഒന്ന് കൂളായിട്ടുണ്ടായിരുന്നു

പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു . അവന്റെ പപ്പയും മമ്മിയും വരവും ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ പരസ്പരം ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു പക്ഷെ 5 വർഷങ്ങൾക്കു ശേഷം രണ്ടുപേരെയും വിദ്യഭ്യാസത്തിനായി അഞ്ചുവർഷം കാത്തിരിക്കാം അതിനുശേഷം വിവാഹം . അങ്ങിനെ വീട്ടുകാരുടെ സമ്മതത്തോടുകൂടിത്തന്നെ ഞങ്ങൾ പരസ്പരം കാണാൻ തുടങ്ങി .

അന്ന് നടന്നപോലെ ഇനി ഒരിക്കലും ഞങ്ങളുടെ വിവാഹം കഴിയുന്നതുവരെ ഉണ്ടാകില്ല എന്ന് ഞങ്ങൾ പരസ്പരം രണ്ടുവീട്ടുക്കാർക്കും സമ്മതമേകിയെങ്കിലും .അത് ഞങ്ങൾപോലും അറിയാതെ തെറ്റിപ്പോയി. മമ്മി വീണ്ടും കൈയോടെ ഞങ്ങളെ പിടിച്ചു .പക്ഷെ ഈ തവണ ഞങ്ങൾക്ക് അടി കിട്ടിയില്ല .

പക്ഷെ പപ്പ ഒരു കടുത്ത തീരുമാനമെടുത്തു എന്നെ ഉപരിപഠനത്തിനായി ഓസ്‌ട്രേലിയായിൽ പപ്പയുടെ ഒപ്പം കൊണ്ടുപോകാം എന്ന് പിന്നെ അതും വേഗത്തിലായി കുറേ കരഞ്ഞു എങ്കിലും ഞങ്ങളുടെ നല്ല ഭാവിക്കു അത് ഉപകരിക്കും എന്ന് ബിനോയ്‌കൂടി പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു

പിന്നെ ഒരിക്കലും നമ്മുടെ പപ്പയും മമ്മിയും നമ്മുടെ സുഖത്തിനായി നമ്മുടെ വിവാഹംപോലും ഇത്രനേരത്തെ ഉറപ്പിച്ചു . നമ്മുടെ ഉയർന്ന പഠനത്തിനായി ഇത്ര സാഹചര്യം അവർ തരുമ്പോൾ അത് തല്ലികെടുത്തിപ്പോകുന്നത് നല്ലതല്ലല്ലോ എന്നാലോചിച്ചപോൾ ഞാനും സമ്മതംമൂളി .
പക്ഷെ പപ്പയുടെ ഒപ്പം സ്റ്റേ ചെയ്യാം എന്നതിനാൽ എനിക്ക് സമാധാനമായിരുന്നു

പക്ഷെ ഞാൻ അവസാനനിമിഷമാണ് സീറ്റിനായി ഞാൻ അപേക്ഷിച്ചത് അതിനാൽ തന്നെ എനിക്ക് കിട്ടിയില്ല .പിന്നെ പപ്പയുടെ ഹോൾഡും പിന്നെ പപ്പയുടെ ഫ്രണ്ടിന്റെ ഹോൾഡും എല്ലാം ഉപയോഗിച്ച് സെയിം യൂണിവേഴ്സിറ്റിയിൽ തന്നെ എനിക്ക് പഠിക്കാനുള്ള സീറ്റ് കിട്ടി പക്ഷെ ചെന്നുപെട്ടതാണെങ്കിലോ ന്യൂസിലാൻഡിലും

അതുകേട്ടപ്പോൾ എനിക്ക് താല്പര്യമുണ്ടായില്ല , അടുത്ത വർഷംനോക്കാം അതല്ലാതെ ഒരു പരിചയവും എല്ലാത്തിടത്തു എങ്ങിനെയാ

അപ്പോളും അതിനു വിലങ്ങുതടിയായി വന്നത് പപ്പയുടെ ഫ്രണ്ട് മാർട്ടിൻഅങ്കിളാണ് .

എന്തിനാണ് ഒരു വർഷം കളയുന്നത് അവിടെ പോയി പടിക്കട്ടെ ഒറ്റയ്ക്ക് നിന്നാലേ ജീവിതത്തിന്റെ പേടിയും കരുത്തുംക്കിട്ടു എന്നുപറഞ്ഞു പപ്പയെ പ്രോത്സാഹിപ്പിച്ചു .

അവസാനം എന്നെ ന്യൂസിലാൻഡിലേക്ക് കാടുകടത്തും എന്ന് എനിക്കും ഉറപ്പായി അങ്ങിനെ അവിടെ തന്നെ മാർട്ടിൻ അങ്കിൾ ഒരു പേയിങ് ഗസ്റ്റ് ആക്കി എന്നെ അയാളുടെ അടുത്ത ഏതോ ബന്ധത്തിലെ ആരോ ആണെന്ന് പറഞ്ഞു

ഞാനും എന്റെ കൂടപ്പിറപ്പുപോലെ ഉള്ള എന്റെ ലാപ്‌ടോപ്പും എന്റെ സ്ഥിരഉപയോഗ വസ്തുക്കളുമായി ഞാൻ അവിടെനിന്നും ന്യൂസിലാൻഡിലേക്ക് യാത്രയായി ,

പണ്ടുമുതലേ തണുപ്പിനോട് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് . ചൂടായാൽപോലും എനിക്ക് പ്രശ്നമില്ലെങ്കിലും തണുപ്പ് ഞാൻ വളരെ വെറുപ്പോടുകൂടിയാണ് കണ്ടിരുന്നത്
ഞാൻ ചെന്നുപെട്ടതാണെങ്കിലോ ന്യൂസിലൻഡിലെ വിന്റർ സീസണിലും ഞാൻ അവിടെ എത്തി കോളേജ് ലൈഫ് ആദ്യത്തെമാത്രയിൽത്തന്നെ വെറുത്തു എന്നെ ഒരു ഇന്ത്യൻ കുട്ടിയാണ് എന്നതിനാൽ പലരും ചെറുതായിട്ടാണ് കാണുന്നതുപോലെ എനിക്ക് തോന്നി ,

അതിനു കരണക്കാരനാകട്ടെ അവിടെ സ്ഥിരതാമസക്കാരനായ ഒരു ഇന്ത്യക്കാരന്റെ കളിയാക്കലും അതിനു സപ്പോർട് ചെയ്യാനായി ഒരുകൂട്ടം വേറെയും

ഞാനുൾപ്പെടെ പലരും പാകിസ്താനികളെ കുറ്റംപറയുമെങ്കിലും എനിക്ക് അവിടെപോയപ്പോൾ എനിക്ക് ആദ്യം കിട്ടിയ ഫ്രണ്ട് ഒരു പാക്കിസ്ഥാൻ കുട്ടിയാണ് അഫീഫ . അഫീഫയും ഞാനും ഫ്രണ്ട്സാകാൻ അതികം സമയമെടുത്തില്ല.ഞങളുടെ ഇടയിൽ ഇംഗ്ലീഷ് ഹിന്ദി എന്ന ഭാഷ വൈരുധ്യത്തിനു ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല . ഞാൻ പറയുന്നത് അവൾക്കും അവൾ പറയുന്നത് എനിക്കും പെട്ടന്ന് തിരിച്ചറിയും ഞങ്ങൾ കോളേജിലാകുമ്പോൾ ആരെങ്കിലും കളിയാക്കുന്നതിനുമറ്റും ഹിന്ദിയാണ് ഉപയോഗിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *