സുന്ദരിപ്രാവ്

മലയാളം കമ്പികഥ – സുന്ദരിപ്രാവ്

കുറച്ചു ക്ഷമയുള്ളവരും മുഴുവൻ വായിക്കാനും തോന്നുന്നുണ്ട് എങ്കിൽ വായിച്ചുനോക്കണം എന്റെ പേരുകണ്ട്‌ നോക്കാതെപോകുന്നവരോട് വായിക്കാൻ പറയുന്നില്ല , എന്നെ അറിയുന്നവർക്ക് വായിച്ചാൽ ഇതിനെ നല്ലതു എന്ന് പറഞ്ഞില്ലേലും മോശം എന്ന് പറയാൻ വഴിയില്ല എന്ന് തോന്നുന്നു – രേഖ.

എല്ലാവരെയും പോലെ അങ്ങിനെ നല്ല ഓർമ്മകളോടുകൂടിയ ബാല്യമോന്നുമല്ല എനിക്കുള്ളത് ,ചെറുപ്പത്തിലേ ഒറ്റക്കായതിനാലുള്ള വേദനയും പിന്നെ പിന്നെ ആ വേദന അതെനിക്കു കൂട്ടുമായി , ഒറ്റക്കായി എന്നതുകൊണ്ട് ഞാൻ ഒരിക്കലും അനാഥയായിരുന്നില്ല , ചെറുപ്പത്തിലേ എന്റെ ജീവിതം നോക്കാനും എന്നെ ഒപ്പം ഇരുത്തി കൊഞ്ചിക്കാനും പപ്പക്കും മമ്മിക്കും സമയം കിട്ടിയില്ല എന്നതാണ് സത്യം , എന്ന് കരുതി അവർക്കു എന്നോട് പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹവും ലാളനയും ഉണ്ടായിരുന്നു .പപ്പ ഓസ്‌ട്രേലിയയിലും മമ്മി സൗദ്യയിലും , രണ്ടുപേരും ജോലിക്കും പണത്തിനും പിന്നിൽ നടക്കുന്നതിനാൽ അവരുടെ കുടുംബ ബന്ധം ഒരിക്കലും സന്തോഷകരമാണോ എന്ന് എനിക്കറിയില്ല

ഞാൻ ജിൻസി , തോമസ് കുര്യക്കോസിന്റെയും മോളി കുര്യക്കോസിന്റെയും ഏക പുത്രി . എല്ലാ വർഷവും എന്റെ ഹോളിഡേയ്‌സ് നോക്കിയാണ് പപ്പയും മമ്മിയും ലീവ് എടുക്കുന്നതും പിന്നെ ആ ദിവസങ്ങൾ എനിക്ക് ഉത്സവത്തിന്റെ ആഹ്ളാദമാണ് , ഓരോ വർഷവും ഞാൻ ആ ദിവസങ്ങൾ അടുക്കാനായി എന്റെ ജീവിതത്തിലെ തന്നെ പതിവുസമവാക്ക്യമായി…

ആ സമയത്താണ് ഞാൻ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന ഞങ്ങളുടെ സ്കൂളിൽ നിന്നും +2 വിനു വേണ്ടി എന്നെ അടുത്തുള്ള നല്ല ഒരു സ്കൂളിലേക്കു വീട്ടുകാർ ചേർത്തു , പക്ഷെ ഈ തവണ എന്റെ ഹോസ്റ്റൽ ജീവിതം അവിടം അവസാനിച്ചു .
ഞാൻ താമസത്തിനായി ചെന്നത് മമ്മിയുടെ സഹോദരൻ മാത്തുക്കുട്ടിയുടെ വീട്ടിലേക്കാണ് , മാത്തുക്കുട്ടിക് രണ്ടു മക്കളാണ് ഉള്ളത് വലിയത് നാൻസിയും ചെറിയവൻ ഇഗ്നേഷ്യസും , വീട്ടിൽ അവരുള്ളതിനാൽ ഞാൻ വേഗം അവരുമായി അടുത്തു. അവരെകൂടാതെ അവിടെ അവരുടെ മമ്മി ലിസിയും ഉണ്ട് .പപ്പയും മമ്മിയും ഇടക്ക് എന്റെ ചിലവിനു എന്ന് പറഞ്ഞു കുറച്ചു കൂടുതൽ പണം അയക്കുമ്പോൾ അവർക്കു എന്നോടുള്ള സ്നേഹത്തിനും ഒരു കുറവുമില്ലാതെയായി , ചിലപ്പോ അതുകൊണ്ടൊന്നും ആകില്ലാട്ടോ … എന്നോട് ഇഷ്ടംകൊണ്ടു തന്നെ ആകാം

പള്ളീലച്ചന്മാരുടെ കീഴിലായതിനാൽ അത്യാവശ്യം സ്ട്രിക്ട് ആയ സ്കൂൾ ആയിരുന്നു എന്റേത് . സയൻസ് ഗ്രൂപ്പ് എടുത്തു . നന്നായി പഠിക്കുന്ന കുട്ടി ആയതിനാൽ തന്നെ എല്ലാവരും പ്രത്യകിച്ചു ടീച്ചേഴ്സിന് ഞാൻ അവരുടെ ഓമനകുട്ടിയായിരുന്നു , ഞാൻ +1 ആയിരുന്നപ്പോൾ നാൻസി 10 ആയിരുന്നു . പക്ഷെ അവൾ എല്ലാ കാര്യത്തിലും എന്നേക്കാൾ വിവരമുള്ളതുപോലെ എനിക്ക് തോന്നി , സമപ്രായമായതിനാൽ ഞാനും അവളുമായിരുന്നു വലിയ കൂട്ട് , സ്കൂളിൽ പോകുന്നത് അഞ്ചുമാസം കഴിഞ്ഞപ്പോളേക്കും എനിക്ക് പോകാൻ വേണ്ടി ഏൽപ്പിച്ചിരുന്നു കാർ ഞാൻ അങ്കിളിനോട് പറഞ്ഞു പറഞ്ഞു നിർത്തലാക്കി , പിന്നെ ഞാനും നാൻസിയും ഒരുമിച്ചായി ബസിലുള്ള യാത്ര .

ഞാൻ ഈ കെട്ടുപൊട്ടലുകളിൽ നിന്നും അഴിച്ചുവിട്ട നായകുട്ടിയെപോലെ ഞാനും എന്റെ ജീവിതം ആസ്വദിക്കാൻ തുടങ്ങി
അങ്ങിനെ ദിവസങ്ങൾ കടന്നുപോകുമ്പോൾ ഞാൻ പുതിയ സ്കൂളിലെ ആദ്യത്തെ വർഷവും കഴിഞ്ഞു . പതിവുപോലെ പപ്പയും മമ്മിയും വന്നു ആഘോഷത്തിന്റെയും യാത്രകളുടെയും സന്തോഷത്തിന്റെയും ദിവസങ്ങൾ എനിക്ക് സമ്മാനിച്ച് അവർ വീണ്ടും എന്നോട്‌യാത്രപറഞ്ഞു . അതിനും നൂറിരട്ടിവേദനകൾ തന്നുകൊണ്ടു .വീണ്ടും നാൻസിയുടെ വീട്ടിലേക്കും അവിടത്തെ സാഹചര്യങ്ങളിലേക്കും ,അവർ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും എത്ര സ്നേഹിച്ചാലും പപ്പയെയും മമ്മിയെയുംപോലെ ആകുമോ …

വീണ്ടും സ്കൂളിലേക്ക് പോകാൻതുടങ്ങി .പക്ഷെ ഈ തവണ ഞങ്ങൾ പണ്ടത്തെപ്പോലെ അല്ല സീനിയേഴ്സ് ആണലോ

ആ ദിവസങ്ങളിലാണ് എനിക്കൊപ്പം പഠിക്കുന്ന ബിനോയ് ഞാൻ കയറുന്ന ബസ്സിൽ തന്നെ കയറുന്നതും എന്നെ ഏതുനേരവും ശ്രദ്ധിക്കുന്നതും ഞാൻ അറിയുന്നത്, അതിനും കാരണക്കാരി നാൻസിയായിരുന്നു,

നാൻസി : എന്ന ജിൻസി ചേച്ചി .. ആ ചേട്ടായി ജിൻസി ചേച്ചീനെ ബസ്സിൽ കയറിയാൽ അപ്പോൾമുതൽ നോക്കിനിൽക്കുന്നുണ്ട് എന്ന്

അന്നുവരെ ബിനോയ് ആ വാഹനത്തിൽ കയറുന്നുണ്ടോ എന്നും

നോക്കാറുണ്ടോ എന്നുപോലും എനിക്കറിയില്ലായിരുന്നു

അന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് എന്നെയും വായ്നോക്കി നിൽക്കുന്ന ബിനോയിയെയാണ് പെട്ടന്ന് ഞാൻ നോക്കിയാൽ ഒന്നുമറിയാത്തപോലെ പുറത്തേക്കു നോക്കുന്നു ,

നാൻസി : ചേച്ചിയെ ഒരു ലൈനിന്റെ മണമുണ്ടല്ലോ
ഞാൻ : ലൈനിന്റെ അല്ല എന്റെ നാൻസി എന്നെകൊണ്ട് ഓരോന്ന് ഈ പെണ്ണ് പറയിപ്പിക്കും , അവൻ എന്റെ സ്കൂളിൽ തന്നെ പഠിക്കുന്നതാ അതിനാൽ അവൻ എന്നെ ഒന്ന് ബസ്സിൽ വെച്ച് കണ്ടു നോക്കി അതിനിപ്പോ എന്നതിനാ വെറുതെ കർത്താവിനു നിരക്കാത്തത് പറയുന്നേ

നാൻസി : ഞാൻ ഒന്നും പറയുന്നില്ലായെ , ഇപ്പോ എനിക്കയോ കുറ്റം എന്നുപറഞ്ഞു അവൾ മുഖം വീർപ്പിച്ചു

ഞാൻ , പിണങ്ങല്ലേ നാൻസി , അവൾ പിണങ്ങിയാൽ പിന്നെ എനിക്ക് വേറെ ഒരാളും അവളെപോലെ കൂട്ടില്ല എന്ന് അവൾക്കും നന്നായി അറിയാം

കുറച്ചു ദിവസംകൊണ്ടു അവൻ എന്നെ നോക്കുന്നതിൽ നിന്ന് എനിക്കും മനസ്സിലായി അവൻ നാൻസി പറഞ്ഞപോലെ എന്റെ അടുത്ത് പ്രണയം അടക്കിവെക്കാൻ കഴിയാതെ നില്കുവാണെന്നു , പക്ഷെ അവനു എന്നോട് പറയാനുള്ള ധൈര്യവും ഇല്ല. ഇത്രയും ധൈര്യമില്ലാത്തവർ പ്രണയിക്കാൻ നിൽക്കണോ അവന്റെ ആ നോട്ടം എന്നിലും പല തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയത് , ഞാൻപോലുമറിയാതെ ഞാൻ എന്റെ സൗന്ദര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി , എന്നും കണ്ണെഴുതാനും അണിഞ്ഞൊരുങ്ങാനും കൂടുതൽ സമയം എടുക്കുന്നപോലെ , എന്റെ മാറ്റം ആന്റിക്കും എന്തോ സംശയം ഉള്ളതായി എനിക്ക് തോന്നി

എന്നോട് ചോദിക്കാൻ ബുദ്ധിമുട്ടുള്ളതിനാലോ എന്നറിയില്ല ആന്റി ചോദിച്ചത് നാൻസിയോടാണ് . അവൾ പറഞ്ഞു ,
അവൾ പറഞ്ഞിട്ടാണ് ചേച്ചി ഇപ്പോൾ നന്നായി അണിഞ്ഞൊരുങ്ങുന്നതു എന്ന് . അത് കേട്ടപ്പോൾ ആന്റിക്കും സമാധാനമായി . അവൾക്കും അറിയാവുന്നതാണ് സത്യം അങ്ങിനെ പരസ്പരം ഞങ്ങൾ പറയാതെ തന്നെ ആ ബസ്സിൽ പോയിക്കൊണ്ടിരുന്നു സ്കൂളിൽ എത്തിയാലോ ഈ ലോകത്തു ഞങ്ങൾ കണ്ടുപരിചയമേ ഇല്ലാത്തപോലെയാണ്

അത് അവസാനിപ്പിക്കാൻ അവസാനം നാൻസി തന്നെ തീരുമാനിച്ചു ബസ്സിൽ കയറുമ്പോൾ അവൾ പറഞ്ഞു ഇന്ന് ഈ രണ്ടെണ്ണത്തിന്റെയും ഈ ഒളിച്ചുള്ള പ്രണയം ഞാൻ അവസാനിപ്പിക്കുമെന്ന് അവൾ ബസ്സിൽ നിന്നും അവന്റെ അടുത്തേക്ക് നീങ്ങി നിൽകുമ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു പിന്തിരിപ്പിക്കാൻ നോക്കി ,

Leave a Reply

Your email address will not be published. Required fields are marked *