സുറുമയെഴുതിയ മിഴികൾ – 1 5അടിപൊളി 

അവൾ പുറത്തിറങ്ങി വാതിൽ ചാരി മുറിയിലേക്ക് പോയി.

ഷംന ഇപ്പഴും മയക്കത്തിൽ തന്നെയാണ്.തൊട്ട് നോക്കിയപ്പോ പനി കുറവുണ്ട്.വളരെ സാവധാനത്തിലാണ് ഡ്രിപ്പിറങ്ങുന്നത്.. ഈയൊരു കുപ്പി തീരാൻ തന്നെ നേരം വെളുക്കും..

ഒന്നൂടി അബ്ദുവിനെ പോയി കണ്ടാലോ എന്നവൾക്ക് തോന്നി.
പാവം..
കൂട്ടിനാരുമില്ല..ഉമ്മ മാത്രമേ അവനുള്ളൂ.. ഉമ്മക്കാണേൽ നല്ല സുഖമില്ല. ചെറിയ മാനസിക പ്രശ്നമൊക്കെയുണ്ട്.. പിന്നെയുള്ളത് ഒരു പെങ്ങളാണ്. അവളെ കെട്ടിച്ചയച്ചു. അവൾക്ക് പെട്ടെന്ന് പോരാൻ പറ്റിയിട്ടുണ്ടാവില്ല..

ഷംനയേതായാലും ഇപ്പഴൊന്നും ഉണരുമെന്ന് തോന്നുന്നില്ല. കുറച്ച് നേരം കൂടി അവിടെ പോയിരിക്കാം.. അവനൊരു സമാധാനമാവട്ടെ …
തന്റെ പ്രശനങ്ങളിൽ ഏറ്റവും കൂടുതൽ ആശ്വസിപ്പിച്ചവനാണ് അബ്ദു..
ഒരു പെങ്ങളെപ്പോലെ കണ്ട് സമാധാനിപ്പിച്ചവനാണ്.

സലീന വീണ്ടും വാതിൽ തുറന്ന് പുറത്തിറങ്ങി. അബ്ദുവിന്റെ വാതിലിൽ മുട്ടി. മുട്ടാതെ കയറിച്ചെന്നാൽ അവൻ ചിലപ്പോ മൂത്രമൊഴിക്കുകയാവും..

“കേറിപ്പോര്…”

അവന്റെ ശബ്ദം കേട്ട് സലീന വാതിൽ തുറന്ന് അകത്ത് കയറി.

“വീണ്ടും നീ… ?
ഞാൻ മറ്റവനാന്ന് കരുതി…”

സലീന വന്ന് അവൻ മൂത്രമൊഴിച്ച പാത്രം നോക്കി. അത് ബാത്ത്റൂമിൽ കളഞ്ഞ് കഴുകി വെക്കാം.

നോക്കുമ്പോ അതിലൊന്നുമില്ല.

“നീ ഒഴിച്ചില്ലേടാ അബ്ദൂ… ?”

“ പാത്രത്തിലേക്കൊന്നും ഒഴിക്കാൻ കഴിയുന്നില്ലെടീ….”

“അതല്ലേടാ പൊട്ടാ ഞാൻ നേരത്തേ പറഞ്ഞത്… നീ വാ ഞാൻ ബാത്ത്റൂമിലേക്ക് കൊണ്ട് പോവാം…”

“വേണ്ടെടീ… കുറച്ച് നേരം കൂടി നോക്കട്ടെ..അവനിപ്പോ വരും… “

സലീന അവൻ കിടക്കുന്ന ബെഡിൽ തന്നെ ഇരുന്നു.

“എന്തായെടീ കാര്യങ്ങൾ…?
മനാഫ് വരാറായോ… ?”

സലീനയുടെ ഭർത്താവാണ് മനാഫ്.

“എട്ട് മാസം കഴിഞ്ഞാ വരുമെന്ന് പറഞ്ഞു. ഉപ്പയും വരുന്നുണ്ട്.
അത് കൊണ്ടൊന്നും കാര്യമില്ലെടാ… ഇനിയത് മുന്നോട്ട് പോവില്ല…”

നിരാശയോടെ സലീന പറഞ്ഞു.

“ഒന്ന് കൂടി നോക്കാടീ… ജീവിതമല്ലേ… കുറച്ച് വിട്ട് വീഴ്ച ചെയ്താലും മുന്നോട്ട് പോവുമെങ്കിൽ അതല്ലേ നല്ലത്….?”

“ഇനി വിട്ട് വീഴ്ച ചെയ്യാനില്ലെടാ… എനിക്കിപ്പോ ഈ ബന്ധം ഒന്ന് പിരിഞ്ഞാ മതീന്നാ….
അതൊക്കെ പോട്ടെ… ഇന്നാള് കാണാൻ പോയതെന്തായി… ? നിനക്കിഷ്ടപ്പെട്ടോ..?”

“പിന്നേ… കാണാൻ പോയതൊക്കെ എനിക്കിഷ്ടപ്പെട്ടല്ലോ… എന്നെയല്ലേ അവർക്കിഷ്ടപ്പെടാത്തത്… “

അവൻ ചിരിയോടെ പറഞ്ഞു.

ആ ചിരിയിൽ സങ്കടമുണ്ടെന്ന് അവൾക്ക് തോന്നി. മൂന്ന് കൊല്ലമായി അവൻ പെണ്ണ് കണ്ട് നടക്കുന്നു. ഒന്നുമങ്ങ് ശരിയായില്ല.
സ്കൂൾ ഗ്രൂപ്പിലെ എല്ലാരും അവന് വേണ്ടി പെണ്ണ് നോക്കുന്നുണ്ട്.

“എല്ലാർക്കും സർക്കാർ ജോലിക്കാരെ മതി… പത്താംക്ലാസ് കഴിഞ്ഞ് കൂലിപ്പണിക്കിറങ്ങിയ ഞാനെവിടുന്നാ ഇനി സർക്കാർ ജോലി ഉണ്ടാക്കുന്നേ..?
തൽക്കാലം പെണ്ണ് കെട്ടൽ ഞാനങ്ങ് മാറ്റി വെച്ചു… കൂലിപ്പണിക്കാരനെ പറ്റിയ ആരേലും വന്നാ ഇനി അപ്പോ നോക്കാം…”

“സാരമില്ലെടാ… ഞങ്ങളെല്ലാരും നോക്കുന്നുണ്ടെല്ലോ… ഉടനെ നടക്കും…”

“എനിക്ക് തിരക്കുണ്ടായിട്ടല്ലെടീ… നിനക്കറിയാലോ ഉമ്മാന്റെ അവസ്ഥ.. വീട്ടിലൊരാളില്ലേൽ ശരിയാവൂലാ…”

സലീനക്ക് വിഷമം തോന്നി. നല്ലവനാണ് അബ്ദു. കെട്ടുന്ന പെണ്ണിന്റെ ഭാഗ്യമായിരിക്കും..
എന്താ ചെയ്യാ… ?
എല്ലാവർക്കും ജോലിക്കാരെ മതി.. കൂലിപ്പണിക്കാർക്കിനി പെണ്ണ് കിട്ടണേൽ വേറെയേതേലും രാജ്യത്ത് പോകേണ്ടിവരും…

ഷംനയെ ഇവന് വേണ്ടി താനൊന്ന് ചിന്തിച്ച് നോക്കിയതാണ്. പക്ഷേ, അവൾക്കിപ്പോ കല്യാണം വേണ്ടെന്ന്. പഠിച്ച് ഒരു ടീച്ചറാവാനാണ് അവൾക്കാഗ്രഹം. അതിനായി അവൾ ശരിക്കും പഠിക്കുന്നുമുണ്ട്. താൻ പിന്നെ പഠിക്കാൻ മണ്ടിയായിരുന്നു. കല്യാണം കഴിയുന്നത് വരെ നേരം പോക്കിന് വേണ്ടി എന്തൊക്കെയോ പഠിക്കാൻ പോയി.

അബ്ദുവിന് ഫർണിച്ചർ പണിയാണ്.അലമാരയും, കട്ടിലുമൊക്കെയുണ്ടാക്കുന്ന കാർപെന്റർ പണി.
ഏറ്റവും രസം അവൻ പണിയെടുക്കുന്ന ഫർണിച്ചർ തങ്ങളുടെ ഗ്രൂപ്പിൽ തന്നെയുള്ള സുരേന്ദന്റേതാണ്.. ഒരുമിച്ച് പഠിച്ച സുരേന്ദ്രനിപ്പോ ഫർണിച്ചറും
തടിമില്ലുമൊക്കെയുള്ള മുതലാളിയാണ്. അബ്ദു അവന്റെ പണിക്കാരനും…

Leave a Reply

Your email address will not be published. Required fields are marked *