എങ്കിലും, അവർ തമ്മിൽ മുതലാളി, തൊഴിലാളി ബന്ധമല്ല. രണ്ടും നല്ല സുഹൃത്തുക്കൾ തന്നെയാണ്. കഴിഞ്ഞ വർഷമായിരുന്നു സുരേന്ദ്രന്റെ വിവാഹം. അവന്റെ ഭാര്യയിപ്പോ ഗർഭിണിയാണ്.
“നിന്റെ മുതലാളി അറിഞ്ഞില്ലേടാ നിനക്ക് പരിക്ക് പറ്റിയത്… ?”
സലീന ചോദിച്ചു.
“അവനിവിടെ ഇല്ലെടീ… അവൻ കർണാടകയിലാ… മരം നോക്കാൻ പോയതാ… മറ്റന്നാളേ വരൂ… വിളിച്ചിരുന്നു… കുറച്ച്പൈസയും ഇട്ട് തന്നിട്ടുണ്ട്….”
“വരാന്ന് പറഞ്ഞ കൂട്ടുകാനേതാടാ..?”
“ കൂടെ പണിയെടുക്കുന്നതാ… എപ്പഴാണാണോ ആ നാറിയിനി കെട്ടിയെടുക്കുന്നേ… ?”
“അവൻ വന്നോളുമെടാ… നമ്മുടെ ഗ്രൂപ്പിലെ ആരേലും വന്നിരുന്നോടാ…?”
“ഉം… നീ വന്നില്ലേ… ?
നീയും നമ്മുടെ ഗ്രൂപ്പിലെ അംഗമല്ലേ…?”
“എന്നാ നമുക്കൊരു സെൽഫിയെടുത്ത് വിടാം…”
സലീന ഫോണെടുത്ത് അവന്റടുത്തിരുന്ന് ഒരു സെൽഫിയെടുത്തു. പ്ലാസ്റ്ററിട്ട കാല് വ്യക്തമായി കാണുന്ന രീതിയിലാണവൾ സെൽഫിയെടുത്തത്.
അത് ഗ്രൂപ്പിലേക്ക് വിടേണ്ടതാമസം..
നാനാഭാഗത്ത് നിന്നും അന്വോഷണം.
“തൊട്ടടുത്ത റൂമിൽ അനിയത്തി പനിയായിട്ട് അഡ്മിറ്റാണ്… അബ്ദു ഈ റൂമിലുണ്ടെന്നറിഞ്ഞ് വന്നതാ…”
സലീന എല്ലാർക്കും കൂടിയുളള മറുപടി കൊടുത്തു.
“നിനക്ക് വിശക്കുന്നുണ്ടോടാ… ?”
“ പിന്നില്ലേ.. ഉച്ചക്ക് ചോറ് തിന്നതാ… പണികഴിഞ്ഞ് ചെന്ന ഉടനേ എന്തേലും കഴിക്കുന്നതാ… “
“ ഉമ്മ ഒറ്റക്ക് വീട്ടിൽ നിൽക്കുമോടാ… ?”
“അയലോക്കത്തെ താത്താനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്… അവര് വീട്ടിലേക്ക് കൊണ്ട് പോയ്ക്കോളും…”
“ഏതായാലും എന്റുമ്മ ഇപ്പ വരും.. കഞ്ഞി കൊണ്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്… നിനക്കത് കുടിക്കാം..’”
“അതൊന്നുമല്ലെടീ ഇപ്പത്തെ പ്രശ്നം.. എനിക്കൊന്ന് മൂത്രമൊഴിക്കണം… പാത്രത്തിലേക്കൊഴിക്കാൻ പറ്റുന്നില്ല..”
തെല്ല് ജാള്യതയോടെ അബ്ദു പറഞ്ഞു.
“നീയൊന്ന് കൂടി ശ്രമിച്ച് നോക്ക്.. ഞാൻ പുറത്ത് നിൽക്കാം…”
സലീന എഴുന്നേറ്റു.
“വേണ്ടെടീ… അത് നടക്കില്ല… നീയെന്നെയൊന്ന് പിടിച്ചേ… ബാത്ത്റൂമിലേക്ക് തന്നെ പോകാം…”
സലീന ഒരു കുസൃതിച്ചിരി ചിരിച്ചു.
പിന്നെ അവനെ പിടിച്ച് നിലത്തിറക്കി. ഒരു കാല് അവന് നിലത്ത് ചവിട്ടാൻ തന്നെ ആവില്ല.
“നീയെന്റെ തോളിൽ പിടിച്ചോ…”
അബ്ദു മടിയോടെ ഒരു കൈ സലീനയുടെ തോളിലേക്കിട്ടു. അവൾ പതിയെ അവനേയും കൊണ്ട് ബാത്ത്റൂമിലേക്ക് നടന്നു.
അവന്റെ ഭാരം മുഴുവൻ അവളുടെ ദേഹത്താണ്.
ഒരു വിധത്തിൽ വാതിൽ തുറന്ന് അവനെ ബാത്ത്റൂമിലേക്ക് കയറ്റി. യൂറോപ്യൻ ക്ലോസറ്റിന്റെ മുന്നിൽ അവനെ നിർത്തി.
പിന്നെ അവൾ പുറത്തിറങ്ങി വാതിൽ ചാരി..
പാവം.. കല്യാണംകഴിഞ്ഞിരുന്നേൽ ഇതെല്ലാം അവന്റെ ഭാര്യ ചെയ്തേനെ.. അവന്റെ ഉമ്മയുണ്ടേലും മതിയായിരുന്നു.
സലീന വേഗം വാതിൽ തുറന്ന് പുറത്തിറങ്ങി ഷംനയുടെ അടുത്തേക്ക് പോയി. അവളിപ്പഴും ഉറക്കംതന്നെ.
പനി കുറഞ്ഞിട്ടുണ്ട്. പുതപ്പെടുത്ത് ശരിക്ക് പുതപ്പിച്ച്, വീണ്ടുമവൾ അബ്ദുവിന്റെ മുറിയിലെത്തി.
കുറച്ച് കഴിഞ്ഞ് അബ്ദുവിന്റെ വിളി.
“ സലീനാ…”
അവൾ വേഗം വാതിൽ തുറന്ന് ബാത്ത്റൂമിലേക്ക് കയറി.
“ തോളിൽ പിടിച്ചോ… ആ കാല് നിലത്ത് കുത്തണ്ട…”
അവന്റെ അരയിലൂടെ പിടിച്ച് കൊണ്ട് സലീന പറഞ്ഞു.
“എടീ… അതിന് ഞാൻ മൂത്രമൊഴിച്ചില്ലെടീ…”
ചമ്മിക്കൊണ്ട് അബ്ദു പറഞ്ഞു.
“പിന്നെ… ?”
“നിന്ന് മൂത്രമൊഴിക്കാൻ പറ്റുന്നില്ലെടീ..”
“ന്റെ പടച്ചോനേ….
എന്റെ അബ്ദൂ… നിനക്ക് കാലിന് സുഖമില്ലാത്തത് കൊണ്ടല്ലേ…?
ഇപ്പോ നിന്ന് മൂത്രമൊഴിക്കുന്നതിന് പ്രശ്നമൊന്നുമില്ല..”
“അതല്ലെടീ… നിന്നിട്ട് മൂത്രം വരുന്നില്ല.. നീ എന്നെയൊന്ന് പിടിച്ചിരുത്ത്…”
“ക്ലോസറ്റിലിരിക്കണോ, അതോ നിലത്തിരുന്നാ മതിയോ..?”
“നിലത്തിരുന്നാ മതി…”
“എടാ പൊട്ടാ… നിന്റെ കാല് മടക്കി നിനക്ക് നിലത്തിരിക്കാൻ പറ്റോ…?
തൽക്കാലം നീ ഇങ്ങോട്ടിരിക്ക്… “
സലീനയവനെ ക്ലോസറ്റിലേക്കിരുത്തി. പരിക്ക് പറ്റിയ കാല് നിവർത്തി വെച്ചാണവൻ ഇരുക്കുന്നത്. അതൽപം പോലും മടങ്ങില്ല.എന്നിട്ടാണ് നിലത്തിരിക്കുന്നത്.
