“അത് തന്നെയാടീ നിനക്കിത്ര ഇളക്കം… വേഗം അവനോട് നാട്ടിൽ വരാൻ പറ…”
“നിന്റെ കെട്ട്യോനും അടുത്തില്ലല്ലോ… അപ്പോ നിനക്കും ഉണ്ടാവും ഇളക്കം…ലേ… ?’”
അവളെ കളിയാക്കാൻ വേണ്ടി പറഞ്ഞത് തിരിച്ചടിച്ചത് കണ്ടപ്പോ സലീന അമ്പരന്ന് പോയി.
“സാജീ… നീ വേറെന്തേലും പറ… എന്റനിയത്തിക്ക് അസുഖമായിട്ടാടീ ഞാൻ ഹോസ്പിറ്റലിൽ വന്നേ… ഇത്ര നേരമായിട്ടും അതേപറ്റി ഒരക്ഷരം ചോദിച്ചോ നീ… ?”
അവളെയൊന്നിരുത്താൻ വേണ്ടി സലീന ചോദിച്ചു.
“അതേപറ്റി എന്ത് ചോദിക്കാൻ… ?
അത് നീ ഗ്രൂപ്പിൽ പറഞ്ഞതല്ലേ…
അവൾക്ക് പനിയാണ്… രണ്ട് ദിവസം അവിടെ കിടക്കേണ്ടിവരുംന്നൊക്കെ… പിന്നെ അവള് വെന്റിലേറ്ററിൽ ഒന്നുമല്ലല്ലോ… ?
നീ ഇത് പറ…”
അവളെ ഇരുത്താൻ വേണ്ടി ചോദിച്ചതാണ്. ഇരുന്നത് സലീന തന്നെ…
“എന്ത് പറയാൻ… ?”
“ എടീ പൂറീ… നീയേതായാലും നിന്റെ കോന്തൻ ഭർത്താവിനെ ഇനി വേണ്ടാന്നും പറഞ്ഞിരിക്കുകയാണ്..
അബ്ദുവാണേൽ പെണ്ണും കണ്ട് നടന്ന് മടുത്ത് ഇനി കല്യാണമേ വേണ്ടെന്നും പറഞ്ഞു… നമുക്കിതൊന്ന് നോക്കിയാലോ ടീ മോളേ….?”
സലീന ഞെട്ടിപ്പോയി. എന്തൊക്കെ കുരുട്ട് ബുദ്ധിയാണിവൾ ചിന്തിച്ചത്.
“സാജീ… നീ വെച്ചോ… ഉമ്മ വരുന്നുണ്ട്…”
സലീന വേഗം ഫോൺ കിടക്കയിലേക്കിട്ടു.അവൾ ദേഹമാസകലം വിറക്കുന്നുണ്ടായിരുന്നു. എന്റെ പടച്ചോനേ…
സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് സാജിത പറഞ്ഞത്. പത്താം ക്ലാസിൽ പഠിക്കുമ്പോ കൂടുതൽ പേർക്കും ഓരോ കാമുകൻമാരുണ്ടായിരുന്നു. സാജിതക്കുമുണ്ടായിരുന്നു ഒരു കാമുകൻ..
ഒന്നിനുമല്ല… വെറുതെ…
പ്രേമലേഖനമെഴുതി പരസ്പരം കൊടുക്കും… ഒറ്റക്കിരുന്ന് സംസാരിക്കുകയോ, ദേഹത്തൊന്ന് തൊടുകയോ പോലുമില്ലാത്ത വെറും തമാശക്ക് വേണ്ടിയുള്ള പ്രേമം.
തനിക്കാരുമില്ലെന്ന് കണ്ട് അവളാണ് പറഞ്ഞത് അബ്ദുവിനെ നോക്കാൻ. അവൾ പറഞ്ഞ് റെഡിയാക്കാമെന്നും പറഞ്ഞു.
അന്ന് അവളുടെ ചന്തിക്കിട്ട് നല്ല നുള്ള് കൊടുത്താണ് താനതിന് മറുപടി പറഞ്ഞത്.
എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോ തനിക്ക് നിരാശയായി. തനിക്കും വേണം ഒരു കാമുകൻ എന്ന് ആഗ്രഹമായി.
സാജിതയെ സോപ്പിട്ട് അബ്ദുവിനോട് സംസാരിക്കാൻ പറഞ്ഞു. പുറത്തടിച്ച് കൊണ്ടാണ് അവൾ കലിപ്പ് തീർത്തത്. പോയി പണി നോക്കാനും പറഞ്ഞു.
തനിക്കാണേൽ അബ്ദുവിനോട് നേരിട്ട് പറയാനുള്ള ധൈര്യവും ഉണ്ടായില്ല.
അപ്പോഴേക്കും പരീക്ഷയുടെ സമയവുമായി. അതോടെ ആപ്രേമം വാടിക്കരിഞ്ഞ് പോയി.
അതാണിപ്പോ സാജിത പറയുന്നത് തനിക്കവനോട് പ്രേമമായിരുന്നെന്ന്. തനിക്കന്നവൻ സ്വന്തം സഹോദരനെ പോലെയായിരുന്നു. ഇന്നും അങ്ങിനെ തന്നെ…
വാതിലിൽ മുട്ട് കേട്ട് അവൾ വേഗം ചെന്ന് തുറന്നു. ഉമ്മയും, രാജേട്ടനും അകത്തേക്ക് കയറി.
“പനി കുറവുണ്ടോ മോളേ… ?”
കയ്യിലുണ്ടായിരുന്ന കവറുകളെല്ലാം കട്ടിലിലേക്കിട്ട് റുഖിയ, സലീനയോട് ചോദിച്ചു.
“പനി കുറഞ്ഞു ഉമ്മാ,.. പക്ഷേ അവൾക്ക് നല്ല ക്ഷീണമുണ്ടെന്ന് തോന്നുന്നു… ഇത് വരെ കണ്ണ് തുറന്നിട്ടില്ല…”
റുഖിയ കട്ടിലിലിരുന്ന് ഷംനയുടെ നെറ്റിയിൽ കൈ വെച്ച് നോക്കി. പനിയില്ല. അവർ ഷംനയെ കുലുക്കി വിളിച്ചു.
“മോളേ… എഴുന്നേൽക്കെടീ… മതി കിടന്നത്… ഈ കഞ്ഞിയങ്ങ് കുടിക്ക്….”
ഷംന മയക്കം വിട്ടുണർന്ന് ചുറ്റും നോക്കി. ഇവിടെ അഡ്മിറ്റായതൊന്നും അവൾ അറിഞ്ഞിട്ടില്ല.
സലീന വേഗം കഞ്ഞി,പാത്രത്തിലേക്ക് വിളമ്പി ഉമ്മയുടെ കയ്യിൽ കൊടുത്തു. വലിയൊരു പാത്രം നിറയെ കഞ്ഞിയുണ്ട്. അത് നന്നായെന്ന് അവൾക്ക് തോന്നി.
റുഖിയ കുറേശെ കഞ്ഞി കോരി ഷംനയുടെ വായിലേക്ക് വെച്ച് കൊടുത്തു. ഓരോ സ്പൂണ് കുടിക്കുമ്പോഴും അവൾ മതി എന്ന് പറയുന്നുണ്ട്. റുഖിയ നിർബന്ധിച്ച് മുഴുവൻ കുടിപ്പിച്ചു.അതോടെ ഷംനയുടെ കണ്ണൊന്ന് പൊന്തി.
“ഇപ്പോ കഴിക്കാൻ ഗുളികയുണ്ടോ മോളേ… ?”
അവർ സലീനയോട് ചോദിച്ചു.
സലീന മരുന്നിന്റെ കവറെടുത്ത് നോക്കി. രാത്രി കഴിക്കാനുള്ള മരുന്നെടുത്ത് ഉമ്മയുടെ കയ്യിൽ കൊടുത്തു.
ഇത് തീരാൻ കുറച്ച് സമയമെടുക്കും. കൊച്ചു കുട്ടികളേക്കാൾ കഷ്ടമാണ് ഷംനക്ക് മരുന്ന് കൊടുക്കാൻ.
