സൂര്യ നിലാവ് 7അടിപൊളി 

“എന്താ?”

കണ്ണുകൾ മാറ്റാതെ അയാൾ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ താൻ ചോദിച്ചു.

“മാഡം, ഞാൻ നിങ്ങളെപ്പറ്റി അന്വേഷിച്ചു…”

അയാൾ പറഞ്ഞു.
തന്നെക്കുറിച്ച് അന്വേഷിച്ചുവെന്നോ? അസുഖകരമായ പരാമർശമാണല്ലോ! തന്‍റെ മുഖം ചുളിഞ്ഞു അപ്പോൾ.

“ഐ മീൻ, നമ്മൾ ഒരിടത്ത് ആദ്യമായി എത്തുമ്പോൾ അവിടെ വർക്ക് ചെയ്യുന്നവരുടെ കാര്യങ്ങൾ പഠിക്കുമല്ലോ! നാച്ചുറൽ അല്ലെ അത്?”

തന്‍റെ മുഖത്തെ ഭാവം മാറിയത് കണ്ട് അയാൾ പറഞ്ഞു.

“അപ്പോൾ അറിഞ്ഞ കാര്യങ്ങൾ, സത്യം പറഞ്ഞാൽ എന്നെ ഞെട്ടിച്ചു. ഇപ്പോഴും ആ അദ്‌ഭുതം മാറിയിട്ടില്ല…”

അയാൾ പറഞ്ഞു വരുന്നതെന്ത് എന്ന് ഊഹിക്കാൻ തനിക്ക് പ്രയാസമുണ്ടായില്ല. ഇതുപോലെ ഒരുപാട് പരാമർശങ്ങൾ പുരുഷന്മാരുടെ, സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

“ഫസ്റ്റ് ഓഫ് ആൾ, മാഡം മാരീഡ് ആണെന്നറിഞ്ഞത്…”

തന്‍റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ അയാൾ തുടർന്നു.

“അതെന്താ?”

ഇതിനു മുമ്പ് പലരുടടെയും ഭാഗത്തുനിന്നും ഈ ചോദ്യത്തിനുള്ള ഉത്തരം കേട്ടിട്ടുള്ളതാണ് താൻ. അതുകൊണ്ട് തന്നെ ഡോക്റ്റർ ജയപ്രകാശ് പറയാൻ പോകുന്ന ഉത്തരം എന്താണ് എന്ന് തനിക്കറിയാം. എങ്കിലും എന്തുകൊണ്ടോ താൻ അയാളോട് അങ്ങനെ ചോദിച്ചു.

“മാഡം”

തന്‍റെ മനസ്സ് വായിച്ചെന്നോണം അയാൾ പറഞ്ഞു.

“പലരും മാഡത്തോട് ഈ ചോദ്യം ചോദിച്ചുകാണും എന്ന് അറിയാം…പ്ലീസ് ഡോണ്ട് തിങ്ക് ഐം ഫ്‌ളാറ്റെറിങ് യൂ..ബട്ട്…”

അയാൾ ഒന്ന് നിർത്തി വീണ്ടും മയക്കുന്ന ആ പുഞ്ചിരി തൻ്റെ മുഖത്തേക്ക് എറിഞ്ഞു.

“ഐ കൊണ്ട് ഹെല്പ് ആസ്ക്കിങ് …ആര് വിശ്വസിക്കും മാഡം മാരീഡ് ആണെന്ന്? ആര് വിശ്വസിക്കും മെഡിക്കൽ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയാണ് മാഡം എന്ന്? ആര് സമ്മതിക്കും മാഡം യൂ ആറേ ഫോർട്ടി പ്ലസ് വുമൺ…! യൂ ആർ സോ ബ്യൂട്ടിഫുൾ റ്റു ബി മാരീഡ്, റ്റു ബി എ മദർ ഓഫ് എ ഗ്രോണപ്പ് കിഡ്…”

കഫ്‌റ്റേരിയയിൽ അപ്പോൾ ജസ്റ്റിൻ ബിബറുടെ പ്രശസ്തമായ പ്രണയഗാനം “വേർ ആർ യൂ നൗ…” ൻറ്റേ പതിഞ്ഞ, ഹൃദയത്തിൽ മദം നിറയ്ക്കുന്ന ഗാനം, പുറത്തെ ഇളംകാറ്റിനോടൊപ്പം ഹൃദയത്തിലേക്ക് പെയ്യുകയായിരുന്നു.

അയാളുടെ വാക്കുകൾക്ക് മുമ്പിൽ എന്തുകൊണ്ടോ തനിക്ക് ലജ്ജകൊണ്ട് പുഞ്ചിരിക്കാതിരിക്കാനായില്ല. സുന്ദരനായ ഒരു പുരുഷൻ ഒരു പെണ്ണിനോട് അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി പറയുമ്പോൾ എങ്ങനെ നാണിക്കാതിരിക്കും?

“താങ്ക്യൂ ഡോക്റ്റർ, ”

താൻ അന്ന് പറഞ്ഞു.

“ഡോക്റ്ററുടെ പ്രായം എത്രയാ?”

“ഇരുപത്തിയെട്ട് മാഡം..”

“മാരീഡ്?”

“നോ!”

അയാൾ പെട്ടെന്ന് പറഞ്ഞു. ഇഷ്ടപ്പെടാത്തത് കേട്ടത് പോലെ.

“ഇൻ റിലേഷൻഷിപ്പ്?”

അയാളൊന്നു ചിരിച്ചു.
കള്ളം പറയേണ്ട, താൻ അയാളോട് മനസ്സിൽ പറഞ്ഞു. എല്ലാ പെണ്ണുപിടുത്തക്കാരൻ കാസനോവമാരെപ്പോലെ നീ പറയാൻ പോകുന്നത് എന്താണ് എന്നെനിക്കറിയാം. നോ! ഐ ഹാഡ് നെവർ ബീൻ ഇൻ ലവ്! ട്രസ്റ്റ് മീ…
പുറത്ത് ഇളം നവംബർ വെയിൽ അശോകമരങ്ങൾക്ക് മേൽ പ്രണയസ്പർശമായി ഒഴുകി.

“മാഡം…”

ഒന്ന് പുറത്തേക്ക് നോക്കികിയതിനു ശേഷം അയാൾ തുടർന്നു.

“സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ വായിച്ചിരുന്നത് ജിദ്ദു കൃഷ്ണമൂർത്തിയും നിത്യചൈതന്യ യതിയും ഓഷോയുമൊക്കെയായിരുന്നു…യതിയുടെ ആശ്രമത്തിൽ താമസിച്ചിട്ടുമുണ്ട്… അലഞ്ഞിട്ടുണ്ട് ഒരുപാട്, സൗപർണ്ണികയിൽ, ഹരിദ്വാറിൽ, വേദാദ്രിയിൽ…കാരണം…യൂ നോ ..ഐ വാസ് നെവർ ഇൻറ്ററസ്റ്റഡ് ഇൻ മറ്റീരിയലിസ്റ്റിക് ലൈഫ് …യൂ ഡോണ്ട് ബിലീവ് ഒരു കൊല്ലം വീട് വിട്ട് എവിടെയൊക്കെയോ ചുറ്റിക്കറങ്ങിയിട്ടുണ്ട് …”

അയാളുടെ വാക്കുകൾ താൻ കേട്ടത് അദ്‌ഭുതത്തോടെയാണ്.

“ഗേൾസിൻറ്റെ ഒരുപാട് പ്രൊപ്പോസൽസ് ഉണ്ടായിട്ടുണ്ട്..ബോത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ…ബട്ട് ഐ നെവർ റ്റുക്കെനി ഇൻറ്ററസ്റ്റിന്നിറ്റ്…”
അത് പറഞ്ഞ് അയാൾ തൻ്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.

അത് സത്യമാണ് എന്ന് വിശ്വസിക്കാൻ തെളിവ് ആവശ്യമില്ല. അയാളുടെ കണ്ണുകളും ചുണ്ടും കവിളും ഒക്കെ മതി തെളിവിന്. പെണ്ണുങ്ങൾ ഭ്രാന്തമായി ആകർഷിക്കപ്പെടാനുള്ള എല്ലാം അയാളിലുണ്ട്.
നോട്ടം. രൂപം. മണം.
എന്തിന് അയാളുടെ ശബ്ദം പോലും പെണ്ണുങ്ങളെ പുളകം കൊള്ളിക്കും.

Leave a Reply

Your email address will not be published. Required fields are marked *