“പക്ഷെ മാഡം…”
കണ്ണുകളിൽ നിന്നും നോട്ടം പിൻവലിക്കാതെ അയാൾ തുടർന്നു.
“റ്റു ബി ഫ്രാങ്ക്….മാഡം എന്നെ ചീത്ത പറഞ്ഞാലും എനിക്ക് പ്രോബ്ളമില്ല…എനിക്കിത് ഇന്ന് പറഞ്ഞെ മതിയാകൂ…”
അത് കേട്ട് താൻ ശരിക്കും അമ്പരന്നു.
ഈശോയെ, ഇനി ഇയാൾ എന്നെ പ്രൊപ്പോസ് ചെയ്യാൻ ഭാവിക്കുകയാണോ? ഇതിപ്പോൾ ഈ വർഷം തന്നെ എത്രാമത്തെ പ്രൊപ്പോസലാണ്!
“എന്താ?”
അൽപ്പം ഭയന്നാണ് താൻ ചോദിച്ചത്.
“മാഡത്തെ ആദ്യമായി കണ്ടപ്പോൾ..യൂ നോ റിയലി ഐ വാസ് ടോട്ടലി ആസ്റ്റോണിഷ്ഡ്….ഞാൻ ഒരുപാട് സുന്ദരിപ്പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്..അടുത്ത് ഇടപഴകിയിട്ടുണ്ട്..പക്ഷെ അവർക്കൊന്നും മാഡത്തിൻറ്റെയത്ര സൗന്ദര്യം…എനിക്കന്ന് ഉറങ്ങാൻ കഴിഞ്ഞില്ല..റിയലി ..ആ നൈറ്റ് ഫുൾ ഞാൻ ഉറങ്ങിയില്ല…എങ്ങനെയും നേരം വെളുപ്പിക്കണം എന്നെയുണ്ടായിരുന്നുള്ളൂ…”
താൻ അത് കേട്ട് ശരിക്കും അദ്‌ഭുതപ്പെട്ടു. മുമ്പും തന്നെ ആണുങ്ങൾ സമീപിച്ചിട്ടുണ്ട്. അവക്കൊക്കെ പക്ഷേ തന്‍റെ ശരീരം അനുഭവിക്കുക എന്നേ ഉണ്ടായിരുന്നുള്ളൂ.
പക്ഷെ ഇയാൾ! ഇയാളുടെ വാക്കുകൾ!
ഷേക്സ്പീരിയൻ നാടകങ്ങളിലെ പ്രണയാതുരനായ കാമുകൻ പോലും ഇത്ര വികാരവായ്പ്പോടെ സംസാരിച്ചിട്ടുണ്ടാവില്ല!
“പിറ്റേ ദിവസം കൺസൾട്ടിംഗ് ചേമ്പറിൽ വന്ന് ആദ്യം ചെയ്തത് ഡോക്റ്റേഴ്‌സിന്റെ ഡയറക്റ്ററി ചെക്ക് ചെയ്യാനാണ്…”
അയാൾ തുടർന്നു.
“ബട്ട് … ആകെ ഷോക്ക് ആയി ..വിഷമം ആയി …അതിലെ ഡാറ്റ എന്നെ ശരിക്കും തകർത്ത് കളഞ്ഞു. മാഡത്തിൻറ്റെ ഏജ് ഫോർട്ടി റ്റു …. നാല്പത്തി രണ്ട്…അത് പ്രോബ്ലം അല്ല..എങ്കിലും ഒരു ഇരുപത്തി നാല് അല്ലെങ്കിൽ ഇരുപത്തി അഞ്ച് എന്ന് ഞാൻ കരുതിയിരുന്ന മാഡം നാൽപ്പത്തി രണ്ട് എന്ന്…”
അയാൾ വീണ്ടും തൻ്റെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ വിടർന്ന പ്രകാശിക്കുന്ന മയക്കുന്ന കണ്ണുകൾക്ക് മുമ്പിൽ തനിക്ക് നാണത്തോടെ പുഞ്ചിരിക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.
“പിന്നെ കാണുന്നു, മാഡം മാരീഡ് ആണ് ..അമ്മയാണ് ..ഒരു മകൻ ഉണ്ട് സ്റ്റേറ്റ്സിൽ മെഡിക്കൽ സ്റ്റുഡൻറ്റ്…ഇനി ..ഇനിയെങ്ങനെ എനിക്ക് മാഡത്തെ പ്രൊപ്പോസ് ചെയ്യാൻ പറ്റും? എങ്ങനെ മാഡത്തോട് ഐ ലവ് യൂന്ന് പറയാൻ പറ്റും? എങ്ങനെ മാഡത്തോട് വിൽ യൂ മാരി മീ എന്ന് ചോദിക്കാൻ പറ്റും?”
എന്തുകൊണ്ടോ തനിക്കത് കേട്ടപ്പോൾ ചിരിക്കാതിരിക്കാനായില്ല. മുമ്പ് പ്രണയാഭ്യർത്ഥനയുമായി വന്നവരോട് ചെയ്തതുപോലെ ദേഷ്യം കാണിക്കാനോ ഒന്നും അപ്പോൾ കഴിഞ്ഞില്ല.
“എൻ്റെ ആൻസർ നിങ്ങൾ തന്നെ പറഞ്ഞുകഴിഞ്ഞു ഡോക്റ്റർ …”
താൻ പറഞ്ഞു.
“നിങ്ങൾക്ക് എന്നെ പ്രൊപ്പോസ് ചെയ്യാൻ പറ്റില്ല. ഞാൻ മറ്റൊരാളുടെ ഭാര്യയാണ്. എന്‍റെ ഹസ്ബൻഡ് സോ ലവബിൾ ആൻഡ് കെയറിങ് ആണ്…ഐം സോ ലവിങ് ആൻഡ് ഫെയ്ത്ത്ഫുൾ റ്റു ഹിം…പിന്നെ …”
അയാൾ അപ്പോൾ തന്നെ ഉറ്റുനോക്കി.
“യൂ ആർ സോ യങ് ഇനഫ് റ്റു ബി മൈ സൺ… എന്‍റെ മോനേക്കാൾ രണ്ടോ മൂന്നോ വയസ്സുമാത്രേ നിങ്ങൾക്ക് കൂടുതലുള്ളൂ…”
അന്നങ്ങനെ പറഞ്ഞതൊക്കെ അയാൾ കേട്ടിരുന്നു. എങ്കിലും സംസാരിക്കാൻ കിട്ടുന്ന ഒരു അവസരവും അയാൾ പാഴാക്കിയില്ല. എപ്പോഴും ഗുഡ് നൈറ്റ്, ഗുഡ് മോണിങ് മെസേജുകൾ. ചാറ്റുകൾ. ചാറ്റുകൾക്ക് റിപ്ലൈ ഒന്നോ രണ്ടോ വാക്കുകളിൽ താൻ ഒതുക്കും. അയാൾ പക്ഷെ തുടർന്നുകൊണ്ടേയിരിക്കും..
ജെന്നിഫർ കോഫി കപ്പുമെടുത്ത് ഹാളിലേക്ക് വന്നു. തണുപ്പുണ്ട്. അൽപ്പം കഴിഞ്ഞ് കുളിച്ചാൽ മതി.
കഴിഞ്ഞാഴ്ച്ച മുഴുവൻ തന്നെ തിരക്കോട് തിരക്കായിരുന്നു.
ഏഴ് സർജറി. മെഡിക്കൽ കോൺഫറൻസുകൾ.
സത്യതിൽ സാമിനോടോ അലക്സിനോടൊ ശരിക്കൊന്ന് മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല.
ഹാളിലെത്തി പത്രങ്ങൾ ഓടിച്ചു നോക്കി. രണ്ട് പത്രങ്ങളും പ്രാധാന്യത്തോടെ തന്നെ വാർത്ത കൊടുത്തിട്ടുണ്ട്. കൂടെ തൻ്റെ ഫോട്ടോയും.
അടുക്കളയിൽ കോഫിയുണ്ടാക്കുമ്പോൾ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല അറിയില്ലാത്തവർകൂടി വിളിച്ചു.
ആ ആലോചന മനസ്സിൽ നിന്നും പോകുന്നതിനു മുമ്പ് അവളുടെ ഫോൺ ശബ്ദിച്ചു.
