അവൾ മീരയോട് ചോദിച്ചു.
” കോപ്പൻ ഹേഗനിൽ , ഇന്ത്യൻ എംബസ്സിയിൽ…”
അവൾ പറഞ്ഞു.
” അവിടെ കൾച്ചറൽ ഡെസ്ക്കിൽ, ഓപ്പറേറ്റർ…”
“എന്താ അത്ര ദൂരം?”
“അത് ഡോക്റ്റർ…”
അവളുടെ മുഖത്തെ പ്രകാശമാൽപ്പം മങ്ങി.
“എന്താ മോളെ? പറയൂ..കംഫർട്ടബിൾ അല്ലെങ്കിൽ വേണ്ട കേട്ടോ…”
“അതല്ല ഡോക്റ്റർ…”
അവൾ പറഞ്ഞു തുടങ്ങി.
“ഇവിടെ എൻ്റെ ജെൻഡർ ഒക്കെ ഒരു ഇഷ്യൂ ആണ്…അത്ര ഓപ്പൺ ഒന്നുമല്ലല്ലോ നമ്മുടെ സൊസൈറ്റി…ഇപ്പോൾ ഞാൻ ഒരു ഗേൾ ആണ് എല്ലാവർക്കും…വീട്ടിലെ പപ്പാ മമ്മി, പിന്നെ വളരെ ഓപ്പൺ ആൻഡ് ലിബറൽ മൈൻഡഡ് ആയ വളരെ കുറച്ച് പേർക്ക്, ഫ്രാൻസീസ് അങ്കിളിനെപ്പോലെ, പിന്നെ ഇപ്പോൾ ഡോക്റ്റർക്കും മാത്രമേ അറിയൂ ഞാൻ ഒരു ഗേൾ അല്ല എന്ന് …”
ശാന്തമായ സ്വരത്തിൽ സാവധാനം അവൾ പറഞ്ഞപ്പോൾ സഹാനുഭൂതിയോടെ ജെന്നിഫർ അത് കേട്ടിരുന്നു.
“അവിടെ ആളുകൾ ഹൈലി ലിബറൽ ആണ്…”
മീര തുടർന്നു.
“സ്കാൻഡിനേവിയ മുഴുവനും …. നമുക്കൊക്കെ സങ്കൽപ്പിക്കാൻ കഴിയ്യാത്തത്ര ഹൈലി കൾച്ചേഡ് ആണ് ആളുകൾ… അവിടെ എനിക്ക് ഫ്രീ ആയി എമ്പറാസ്ഡ് ആകാതെ ജീവിക്കാം…”
ജെന്നിഫർ സഹാനുഭൂതിയോടെ അവളുടെ തോളിൽ കൈ വെച്ചു. അതിന്‍റെ സ്വാന്ത്വനത്തിൽ മീര ഒന്ന് നിശ്വസിച്ചു.
“നല്ലത് മോളെ… അങ്ങനെയാകട്ടെ. ”
ജെന്നിഫർ പറഞ്ഞു.
“മോൾക്കിപ്പോൾ പ്രായം?”
“ഇരുപത്തിയൊന്ന്, ഡോക്റ്റർ…”
“എൻറെ മോൻ സാമിനെക്കാൾ ഒരു വയസ്സ് കൂടുതൽ…”
അത് പറഞ്ഞ് അവൾ പുഞ്ചിരിച്ചു.
മീരയും.
“നമുക്ക് എന്നാൽ തുടങ്ങിയാലോ?”
ജെന്നിഫർ എഴുന്നേറ്റു.
“ശരി, ഡോക്റ്റർ,”
ഗ്ളാസ് ട്രേയിൽ വെച്ച് മീരയും എഴുന്നേറ്റു.
“ഇന്റേണൽ ബോഡി അസ്സെസ്സ്മെന്റ് ഇപ്പോൾ അധികമില്ല…”
മീരയെയും കൊണ്ട് അകത്തേക്ക് നടന്നുകൊണ്ട് ജെന്നിഫർ പറഞ്ഞു.
“മെയിൻലി ഇ എൻ ടി, ഐസ്, സ്കിൻ…ആ, സ്കിൻ ഒത്തിരി ഇമ്പോർട്ടൻറ്റ് ആണ്…പിന്നെ കാൽ, കാൽ, വിരൽ, നക്കിൾസ്, ചെസ്റ്റ്, ജെനിറ്റൽ ഏരിയ…ഇവയുടെ ഒക്കെ ഫുൾ റിപ്പാർട്ട് വേണം…യൂറോപ്പിലേക്ക് ഒക്കെ പോകുമ്പോൾ…”
“അതേ ഡോക്റ്റർ…”
അൽപ്പം നാണത്തോടെ മീര പറഞ്ഞു.
“ലിസ്റ്റിൽ അതൊക്കെയാണ്…”
“എന്തിനാ നാണിക്കുന്നേ?”
ജെന്നിഫർ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ പിടിച്ചു.
“ഡ്രസ്സ് ഒക്കെ ഇല്ലാതെ…അതൊക്കെ ഓർത്തിട്ട്…”
നാണം കൊണ്ട് ബാക്കി പറയാനാകാതെ അവളുടെ മുഖം കുനിഞ്ഞു.
“അതിന് ലേഡി ഡോക്റ്ററുടെ മുമ്പിൽ അല്ലെ? അതിന് എന്തിനാ നാണിക്കുന്നേ?”
“ഡോക്റ്റർ അത് കൊണ്ടാണ്…”
അപ്പോഴാണ് ജെന്നിഫറിന് കാര്യം മനസ്സിലായത്.
സ്ത്രീ ശരീരവും പുരുഷ ലിംഗവുമുള്ള ഒരാളാണ്. അപ്പോൾ സ്വാഭാവികമായും മീരയ്ക്ക് വിമ്മിഷ്ടവും സങ്കോചവും നാണവുമുണ്ടാവും.
“സാരമില്ല…പോത്ത് പോലെ വളർന്നിട്ടും മേലും പുറവും ഒക്കെ തേക്കാൻ ഇപ്പോഴും സാമിന് എന്നെ വേണം…ഡോണ്ട് വറി കേട്ടോ…”
ജെന്നിഫർ അവളുടെ തോളിൽ അമർത്തി.
“താങ്ക്യൂ ഡോക്റ്റർ…”
നാണം വിടാതെ അവൾ പറഞ്ഞു.
അവർ അകത്തെ ഒരു മുറിയിലേക്ക് കയറി.
മീര അദ്‌ഭുതപ്പെട്ടു.
അത്യന്താധുനികമായ മെഡിക്കൽ ഉപകരണങ്ങൾ നിറഞ്ഞ ഒരു മുറി.
വിലപിടിച്ച, ഭംഗിയുള്ള ഉപകരണങ്ങൾ.
“ഇന്റേണൽസ് അധികം വേണ്ടങ്കിലും അതുകൂടി നമുക്ക് ജസ്റ്റ് ഒന്ന് നോക്കാം…”
ഒരു ഉപകാരണത്തിലേക്ക് ചൂണ്ടി ജെന്നിഫർ പറഞ്ഞു.
“അത് റെസണൻസ് മാഗ്നെറ്റിക് ബോഡി അനലൈസർ ആണ്…ഇൻേറണൽ ഓർഗൻസിന്റെ ലേറ്റസ്റ്റ് സ്റ്റാറ്റസിനേപ്പറ്റി വളരെ ബേസിക്കായ ഇൻഫോ പെട്ടെന്ന് തരും…അത് നോക്കാം ആദ്യം..അതിന്റെ അനാലിസിസ് കംപ്ലീറ്റ് ആക്കി റിസൾട്ട് വരുമ്പോഴേക്കും നമുക്ക് മാനുവൽ ചെക്കപ്പ് പൂർത്തിയാക്കാം…”
“ശരി ഡോക്റ്റർ…”
“മോൾ ഇവിടെ, ഇതിൽ കയറി നിൽക്കൂ…”
ബോഡി അനലൈസർ മെഷീൻറ്റെ മോണിറ്ററിനു സമീപം ലംബമായി നിന്ന ഒരു മെറ്റൽ ഫ്രെയിമിൽ തൊട്ട് ജെന്നിഫർ പറഞ്ഞു.
“ശരിക്ക് നിവർന്ന്, മഹേഷ് പറഞ്ഞ പോലെ ഒരു പൊടിക്ക് ചിന്നപ്പ്…”
ജെന്നിഫർ ചിരിച്ചു.
മീരയും.
മീര ജെന്നിഫർ പറഞ്ഞത് പോലെ നിന്നു.
അപ്പോൾ മോണിറ്ററിനു താഴെയുള്ള ഒരു സർക്കിൾ സ്ലോട്ട് തുറന്നു.
നേർത്ത, സൈറൺ ശബ്ദം കേൾക്കാൻ തുടങ്ങി.
സ്ലോട്ടിൽ നിന്നും പ്രകാശ കിരണങ്ങൾ മീരയുടെ ദേഹത്ത് പതിച്ചു.
ശിരസ്സ് മുതൽ താഴേക്ക് പ്രകാശ കിരണങ്ങൾ സഞ്ചരിച്ചു.
പിന്നെ പാദം മുതൽ മുകളിലേക്കും.
