അതിൽ കുറച്ചു സോങ്‌സും കുറച്ചു ഫോട്ടോസും കിടക്കുന്നത് കണ്ടു.
ഫോട്ടോസിന്റെ ഫയൽ തുറന്നപ്പോൾ അതിൽ നെസിയുടെയും നൂറായുടെയും അഞ്ചാറ് ഫോട്ടോസ് കിടക്കുന്നു.
ഞാൻ ഓരോന്നും ഓപ്പൺ ചെയ്തു നോക്കി അതിൽ കിടക്കുന്ന നെസി യുടെ ഒരു ഫോട്ടോ കണ്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം അതിനോട് തോന്നി നല്ല ഭംഗിയുള്ള ഫോട്ടോ ആയിരുന്നു ഞാൻ അതും നോക്കി കുറെ നേരം കിടന്നു. ഒരിക്കലും കിട്ടില്ലെങ്കിലും അവളുടെ മുഖം എന്റെ മനസ്സിൽ ഒരു കുളിർമഴ തന്നെ പെയ്യിച്ചു
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നിരിക്കുന്നു.
ഞാൻ വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി .
“ഹായ് ☺☺”
ഇതാരാ ഹായ് അയച്ചിരിക്കുന്നത് ഈ നമ്പർ പരിചയം ഇല്ലല്ലോ. ഞാൻ അതിന്റെ പ്രൊഫൈൽ പിക് ഒക്കെ നോക്കി ഒരു സുന്ദരി കുട്ടിയുടെ കാർട്ടൂൺ ചിത്രം ആയിരുന്നു അതിൽ . അതുകൊണ്ട് ആരാണെന്നു അറിയാനും സാധിച്ചില്ല ,
“ഹായ് “
ഞാൻ തിരിച്ചു ഒരു ഹായ് വിട്ടു.
“എന്നെ മനസ്സിലായോ? “
അവിടെന്നും വീണ്ടും മെസ്സേജ് വന്നു .
“എനിക്ക് അങ്ങോട്ട് പിടികിട്ടിയില്ല . ആരാ ഇത് ? “
ഞാൻ ചോദിച്ചു.
“ഒന്നു ആലോചിച്ചു നോക്ക് ചേട്ടന് അറിയാവുന്ന ആള് തന്നെയാ “
“ഞാൻ കുറച്ചു നേരം ആലോചിച്ചു നോക്കി , ആരായിരിക്കും ഇത് ഇനി നൂറാ എങ്ങാനും ആണൊ. ചോദിച്ചു നോകാം “
“നൂറാ ആണൊ “
“അല്ല “
പിന്നെ ഇതാരപ്പാ , ഞാൻ വീണ്ടും ചിന്തയിൽ ആണ്ടു,
“എനിക്ക് അറിയില്ല, ആരാ ഇത്? “
ഞാൻ മെസ്സേജ് അയച്ചു.
“എങ്ങനെ അറിയാനാ എന്നെ,. കാണുമ്പോൾ ഉള്ള ചിരി മാത്രം അല്ലെ ഒള്ളു അല്ലാതെ എന്നോട് ഒന്ന് മിണ്ടുക കൂടി ഇല്ലല്ലോ “
“ഓഹ് നെസി ആയിരുന്നു ലേ. “
“ഉം “
“എനിക്ക് പെട്ടന്ന് പിടികിട്ടിയില്ല നെസി സോറിട്ടോ “
“ഉം “
“അല്ല നെസി എന്താ പറഞ്ഞെ ഞാൻ മിണ്ടാറില്ല എന്നോ.അതിനു നെസി ബുക്കിൽ നിന്നും ഒന്ന് തലഉയർത്തിയാൽ അല്ലെ എനിക്ക് ഒക്കെ ഒന്നു സംസാരിക്കാൻ പറ്റുകഉള്ളു “
“ഹിഹി “
പിന്നെ പതിയെ പതിയെ ഞങ്ങൾ തമ്മിൽ ചാറ്റിങ്ങിലൂടെ ഫ്രണ്ട്‌സ് ആയി മാറി . നേരിട്ട് കാണുമ്പോൾ നെസി അധികം സംസാരിക്കില്ല എങ്കിലും ഞങ്ങൾ തമ്മിൽ വാട്സാപ്പിൽ ചാറ്റുമ്പോൾ അവൾ നല്ലോണം തുറന്നു സംസാരിക്കുമായിരുന്നു .
അങ്ങനെ വർഷങ്ങൾ കടന്നുപോയി നെസിയും ആയി ഒരു നല്ല റിലേഷൻ ഞാൻ കീപ് ചെയ്തു കൊണ്ടുപോയി ഒരു ഫ്രണ്ട് എന്ന നിലയിൽ . അത്രയും നാൾ ആയിട്ടും ഞാൻ എന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞിരുന്നില്ല, അതിനു പ്രധാന കാരണം എന്റെ ഉള്ളിലെ പേടി ആയിരുന്നു,
ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ അവളുടെ തിരിച്ചുള്ള മറുപടി അല്ല എന്നു ആണെങ്കിൽ ഞാൻ ആകെ തകർന്നു പോകും പിന്നെ അവളും ആയി ഇപ്പോൾ ഉള്ള ഈ ചാറ്റിങ്ങും കൂടി ഇല്ലാതെ ആകും. ചിലപ്പോൾ ഞാൻ ഈ വിട്ടിൽ നിന്നും പുറത്താകാനും സാധ്യത ഉണ്ട് അപ്പൊ പിന്നെ അവളെ എനിക്ക് പിന്നിട് കാണാൻ കിട്ടിയെന്നു കൂടി വരില്ല.
അതിനേക്കാളും നല്ലത് ഇപ്പോഴുള്ള ഈ ഫ്രണ്ട്ഷിപ് ആണെന്ന് ഞാൻ കരുതി,…
“അഖിലേട്ടാ, വണ്ടി നിർത്തു സ്കൂൾ കഴിഞ്ഞു പോയി “
നൂറാ യുടെ ശബ്ദം ആണു എന്നെ നെസിയുടെ ഓർമകളിൽ നിന്നും കാറിലേക്ക് തിരിച്ചു എത്തിച്ചത്.
ഞാൻ നോക്കിയപ്പോൾ നൂറയുടെ സ്കൂളിന്റെ ഗേറ്റും കഴിഞ്ഞു വണ്ടി കുറച്ചു ദൂരം മുൻപോട്ടു പോയി കഴിഞ്ഞിരിക്കുന്നു . ഞാൻ വേഗം തന്നെ കാർ അവിടെ ഒതുക്കി.
“ഏട്ടോ , എന്തു സ്വപ്നം കണ്ടാ വണ്ടി ഓടിക്കുന്നെ,? “
നൂറാ ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഹേയ് ഒന്നുല്യാ പെട്ടന്ന് വേറെന്തോ ചിന്തയിൽ പോയി “
“ഇപ്പോൾ ചിന്ത കുറച്ചു കൂടുന്നുണ്ട് “
അവൾ അതും പറഞ്ഞു ഡോർ തുറന്നു ,
“നൂറു നിക്ക് ഞാൻ വണ്ടി തിരിക്കട്ടെ “
“വേണ്ട ഏട്ടാ , ഞാൻ ഇവിടെ നിന്നും നടന്നു പോകൊള്ളാം കുറച്ചു അല്ലെ ഒള്ളു “
“ഉം ശരി “
“ബൈ ഇത്താത്ത “
അവൾ എനിക്കും നെസിക്കും ടാറ്റ കാണിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി സ്കൂളിലേക്ക് നടന്നു…
“അഖിലേട്ടാ ഒരു മിനിറ്റ് “
കാർ മുൻപോട്ടു എടുക്കാൻ തുനിഞ്ഞ എന്നെ നെസി പുറകിൽ നിന്നും വിളിച്ചു.
