ഹരിചരിതം – 3 2

പതിയെ സ്റ്റെപ് ഇറങ്ങി വരുന്ന ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകൊച്ചു എന്നെ നോക്കി ഹൈ കാണിച്ചു കൊണ്ട് അടുത്തേക്ക് വരുന്നു. ഞാനും തിരിച്ചു ചിരിച്ചു. ശ്രീയെ പോലെ തന്നെ.. പക്ഷെ ഇത്തിരി കൂടെ ഉയരവും തടിയും ഉണ്ട്.. അവളെക്കാൾ കുറച്ചു വലിയ മുഖം ആണ്. കുറച്ചു ചുരുണ്ട മുടി ആണ്.. മുടി ബാക്കിലേക്ക് ഇട്ട് ഒരു ക്ലിപ്പ് ഇട്ടിരിക്കുന്നു. ഒരു ടോപ്പും പാന്റും ആണ് വേഷം.

” അഡ്‌മിഷൻ എടുത്തോ?? ”

” ആ… ഞാൻ ഉച്ചക്ക് വന്നു. അവരെ കൊണ്ട് വിടാൻ പോയതായിരുന്നു.. ”

“മ്.. എനിക്കിന്നലെ നൈറ്റ് ആയിരുന്നു.. അതാ എത്തിയപ്പോ ലേറ്റ് ആയത്. അങ്കിളിനെ കാണാൻ പറ്റിയില്ല..” അവൾ ഇത്തിരി നിരാശയോടെ പറഞ്ഞു.

” അത് സാരമില്ല… അച്ഛൻ ഇനി ഇടക്കിടക്ക് വന്നോളും… എന്നെ ഭയങ്കര വിശ്വാസം ആണ് ”

ചേച്ചി ചിരിച്ചു.. ” നിനക്ക് ചായ വേണോ അതോ കാപ്പിയോ? “
” എന്തായാലും മതി ”

ചേച്ചി എണീറ്റ് ചെന്ന് ചായ ഉണ്ടാക്കി എനിക്ക് ഒരു കപ്പിൽ ആക്കി കൊണ്ട് തന്നു.

” ശങ്കു നു ഞങ്ങളെ ഒക്കെ ഓർമ ഉണ്ടോ?? “, ചായ ഒന്ന് മൊത്തിക്കൊണ്ട് ചേച്ചി ചോദിച്ചു.

ഞാൻ ഇല്ലാന്ന് തലയാട്ടി…

” നമ്മൾ പണ്ട് അടുത്തടുത്താ താമസിച്ചിരുന്നത്. പിന്നെ അച്ഛൻ റിസൈന്‍ ചെയ്തപ്പോ ഞങ്ങൾ കൊല്ലത്തോട്ടു പോന്നു”

” ഓ…”

” ചേച്ചി എംബിബിസ് കഴിഞ്ഞോ? ”

” ആ..ഹൌസ് സർജൻസി ആണ്.. ഇനിയൊരു 3-4 മാസം കൂടി ഉണ്ട്. ”

” എന്നിട്ട് വേണമല്ലേ ഗേറ്റിൽ ബോർഡ് തൂക്കാൻ?? ”

” ഏയ്… വെറും എംബിബിസ് കൊണ്ട് കാര്യം ഇല്ല,, ഞാൻ എംഡി ക്ക് നോക്കുന്നുണ്ട്.. പിന്നെ നീ ചേച്ചി എന്നൊന്നും വിളിക്കണ്ട. നമ്മൾ ഒരേ പ്രായമാ.. ആകെ ഒരു മാസത്തെ മൂപ്പേ എനിക്കുള്ളൂ… ”

” പിന്നെന്താ വിളിക്കണ്ടേ?? ”

” എന്റെ പേരോർമ ഉണ്ടോ ?? ”

” മ് മ്… ”

” അഭിരാമി… നീ അഭി എന്നോ എന്തേലും വിളിച്ചോ.. ”

” അല്ല… ഇതെന്താ ഒരു ബന്ധം ഇല്ലാത്ത പേര്?? അഭിയും ശ്രീയും ?? ”

” അത് ഒരെണ്ണം അമ്മയുടെ സെലെക്ഷനാ… മറ്റേത് അച്ഛന്റെ… ” അഭി ചിരിച്ചു കൊണ്ട് പറഞ്ഞു.
” അവരൊക്കെ എപ്പോഴാ വരുക?? ”

” ശ്രീ ചെലപ്പോ ഒരു 5-6 ആവുമ്പൊ വരും. അമ്മ 7 ആവും. ”

” അമ്മ എങ്ങനെയാ പോയി വരുന്നേ?? ”

” അവർ ഇവിടെ അടുത്തുള്ള ടീച്ചർമാർ ഒക്കെ കൂടി ഒരു കാറിലാ. ഈ കാർ പൂൾ ഒക്കെ പോലെ. ഡെയിലി രാവിലെ അങ്ങോട്ടും ഇങ്ങോട്ടും… പൈസ കുറച്ചു കൂടുതലാ.. പക്ഷെ സൗകര്യം ആണ്. ഇവിടെ വീട്ടിൽ വന്നു പിക്ക് ചെയ്യും. പിന്നെ അറിയാവുന്നവരും ആണല്ലോ, ബസിലെ തിരക്കും വേണ്ട…”

” ആ.. അത് കൊള്ളാം.. നല്ലതാ.. അല്ല ഇതിലെ ബസ് ഉണ്ടോ?? എനിക്ക് കോളേജിൽ പോവാൻ?? ”

” നീയെന്തിനാ ബസിൽ പോവുന്നത്?? ശ്രീ ഇല്ലേ.. അവളും സെയിം കോളേജ് അല്ലെ… അവളുടെ കൂടെ പോയാ പോരേ?? ”

” അത് മതി.. പക്ഷെ തിരിച്ചു വരുമ്പോ..?? ”

” അത് പേടിക്കണ്ട… ക്ലാസ് തുടങ്ങിയാൽ നിങ്ങൾക്കും ലേറ്റ് ആവും, അപ്പൊ ഏകദേശം ഒരേ ടൈം ആവും.. ഒന്നിച്ചു പോരാം… ആ പുറത്തു കിടക്കുന്ന സ്കൂട്ടർ അവളുടെയാ… ഞാനാ കാർ കൊണ്ട് പോവാറു…”

” ആ.. അതാണെന്ന് തോന്നുന്നു.. വണ്ടി നല്ല സ്മൂത്താ… ഈ ഡോക്ടർമാർ ഉപയോഗിക്കുന്ന വണ്ടി നല്ലതാവുമെന്നു പറഞ്ഞു കേട്ടിട്ടേ ഉള്ളൂ… ” ഞാൻ ചിരിയോടെ പറഞ്ഞു.

പെട്ടെന്ന് പുറത്തു ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു… കുറച്ചു കഴിഞ്ഞപ്പോ ശ്രീ കേറി വന്നു.. അവൾ നേരെ വന്നു സെറ്റിയിൽ ഇരുന്നു. എന്തൊക്കെയോ സംസാരിച്ചു. എന്നോടും എന്തൊക്കെയോ ചോദിച്ചു. പക്ഷെ എല്ലാം അളന്നു മുറിച്ച ചോദ്യങ്ങൾ. ഒരു വാക്ക് പോലും അധികം ഇല്ല. ചിരി ആണെങ്കിലും ഒച്ചയും ബഹളവും ഉണ്ടാക്കി അല്ല.

ചേച്ചി ഫുഡ് ഒക്കെ ഉണ്ടാക്കാൻ പോയി… ഞാനും ശ്രീയും ഒരേ ഡിപ്പാർട്ടമെന്റ് ആണ്. അവൾ ബി.ടെക്. ഫൈനൽ ഇയർ. കൂടാതെ യൂണിയൻ മാഗസിൻ എഡിറ്ററും ആണ്. ഞങ്ങളുടെ ഡിപ്പാർട്മെന്റിലെ കുറച്ചു കലിപ്പ് ടീച്ചേഴ്സിന്റെ പേര് പറഞ്ഞു, അവരെ സൂക്ഷിക്കണം എന്നും പറഞ്ഞാണ് അവൾ പോയത്. രാത്രി ഫുഡ് ഒക്കെ കഴിച്ചു അന്നത്തെ ദിവസം തീർന്നു..
രാവിലെ എണീറ്റ് കുളി എല്ലാം കഴിഞ്ഞു റെഡി ആയി വന്നു.. അഭി ഇറങ്ങാൻ നിൽക്കുക ആണ്… ശ്രീയും ഞാനും ഫുഡ് കഴിച്ചു വാതിൽ പൂട്ടി ഇറങ്ങി. വണ്ടി അവളാണ് ഓടിച്ചത്. മുൻപിൽ ഒരു പ്രൈവറ്റ് ബസ് പോവുന്നുണ്ട്.. വെറുതെ ബോർഡ് വായിച്ചു നോക്കിയപ്പോഴാണ് ബസിന്റെ പേര് ‘ഗൗരി’ എന്ന് കാണുന്നത്.. അത് വരെ ഉണ്ടായിരുന്ന മൂഡ് ഒക്കെ മാറി. അവളെ അന്ന് ലാസ്റ്റ് ബസിൽ വെച്ച് കണ്ടത് ഓർമ വന്നു. പിന്നെ അവളെ കുറിച്ച് ഓർത്തില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *