ഹരിചരിതം – 3 2

“മോൻ വേണേൽ കുറച്ചു നേരം കിടന്നോ.. ഒരു ഒൻപത് മണി ഒക്കെ ആവുമ്പോ ഇറങ്ങിയാ മതി ”

ഞാൻ തലയാട്ടി.

ഇവിടെ ആരൊക്കെ ഉണ്ടെന്നാവോ… ആ… ഏതായാലും കുറച്ചു കിടക്കാം.
കുളിച്ചു റെഡി ആയി താഴെ ചെന്നപ്പോഴേക്കും അച്ഛനും അങ്കിളും കഴിച്ചു തുടങ്ങിയിരുന്നു. ഞാനും അവരോടൊപ്പം ഇരുന്നു. അങ്കിൾ ഇന്ന് തിരിച്ചു ഗൾഫിലേക്ക് പോവുമെന്ന് പറയുന്നത് കേട്ടു. അവർക്ക് രണ്ടു പെണ്മക്കൾ ആണ്. ഒരാൾ എംബിബിസ് കഴിഞ്ഞു ഹൌസ് സർജൻസി കഴിയാറായി, ഇവിടെ മെഡിക്കൽ കോളേജിൽ തന്നെ. രണ്ടാമത്തെ ആൾ എഞ്ചിനീയറിംഗ് ആണ്, എന്റെ കോളേജിൽ. പറഞ്ഞു തീർന്നപ്പോഴേക്കും ഇളയ ആൾ എത്തി.

അയ്യോ.. ആരും നോക്കി നിക്കും. ഭയങ്കര എലഗന്റ് ആയിട്ടുള്ള ലുക്ക്. വെളുത്ത നിറം. അന്യായ സ്ട്രെക്ച്ചർ. ഡ്രസിങ് സെൻസ് ഒരു രക്ഷയും ഇല്ല. ഓറഞ്ച് കളർ അബ്സ്ട്രാക്ട് പ്രിൻറിംഗ് ഉള്ള ഒരു ടോപ്പും, വെള്ള ലെഗിങ്‌സും ആണ്. ഷാൾ ഇല്ല. കയ്യിലോ കഴുത്തിലോ ഒന്നുമില്ല. ആകെ ഉള്ളത് ഒരു ഫാസ്റ്റ് ട്രാക്കിന്റെ വീതിയുള്ള സ്ട്രാപ്പ് ഉള്ള ഒരു വാച്ച്. നല്ല ഓമനത്തം ഉള്ള മുഖം ആണ്, കറുത്ത ചതുര ഫ്രെയിം ഉള്ള കണ്ണട. മുഖത്തൊന്നും ഒരു പാടോ മുഖക്കുരുവോ ഒന്നും ഇല്ല. മുടി കഴുത്തിന് കുറച്ചു താഴെ വെച്ച് കട്ട് ചെയ്തതാണ്‌, അത് പോണി ടെയിൽ കെട്ടിയിരിക്കുന്നു. ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

” ഇതെന്റെ രണ്ടാമത്തെ മോൾ – ശ്രീലക്ഷ്മി. ശ്രീ എന്ന് വിളിക്കും ഇവിടെ. ഭയങ്കര നേതാവാണ് കോളേജിൽ. ” അങ്കിൾ പറഞ്ഞു.

അവൾ ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി.

ആന്റി കൊല്ലത്തു ഒരു കോളേജിൽ ആണ് പഠിപ്പിക്കുന്നത്. അങ്കിൾ രാജി വെച്ചതിനു ശേഷം ഇവിടെ ഒരു വീട് വാങ്ങി ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു. അങ്കിൾ പണ്ട് അച്ഛന്റെ കൂടെ എസ്‌.ഐ. ആയി ഉണ്ടായിരുന്നതാണ്. രണ്ടു സസ്‌പെൻഷൻ ഒക്കെ കിട്ടിയപ്പോ പുള്ളി ജോലി രാജി വെച്ച് ഗൾഫിൽ അളിയന്റെ കൂടെ ബിസിനസ്സ് ഒക്കെ ആയി കൂടി. ഇന്ന് തിരിച്ചു ഗൾഫിലേക്ക് പോവുമെന്ന് നേരത്തെ പറഞ്ഞത് അതുകൊണ്ടാണ്.

” മോളെ… നീയിന്നു കാർ എടുത്തോ.. അഡ്മിഷൻ ആയത് കൊണ്ട് പെട്ടെന്ന് തീരും, എന്നിട്ട് ഇവർ അതും കൊണ്ട് ഇങ്ങോട്ട് പോന്നോട്ടെ.. എന്നെ ഉച്ചക്ക് എയർപോർട്ടിൽ ഇവർ ആക്കിക്കോളും. ” അങ്കിൾ പറഞ്ഞു.

അവൾ തലയാട്ടി…അവൾ അധികം സംസാരിക്കാറില്ലെന്നു തോന്നുന്നു.

ഫുഡ് എല്ലാം കഴിച്ചു ഞങ്ങൾ ഇറങ്ങി. അവൾ നല്ല സൂപ്പർ ആയി വണ്ടി ഓടിക്കുന്നുണ്ട്. സിറ്റിയിൽ വളർന്നതിന്റെ ഗുണം ആണ്. കാറിൽ വെച്ച് അച്ഛൻ ചോദിച്ചതിനൊക്കെ അവൾ എന്തൊക്കെയോ മറുപടി പറയുന്നുണ്ട്.
കോളേജ് കോംപൗണ്ടിന് വെളിയിൽ കാർ പാർക്ക് ചെയ്തു. വിദ്യാർത്ഥികളുടെ വാഹനങ്ങൾ ക്യാമ്പസ്സിനകത്തേക്ക് കയറ്റാൻ പാടില്ല. വലിയൊരു ക്യാമ്പസ് ആണ്. ഭീമാകാരമായ ഒരു ഗേറ്റ്. 2 സെക്യൂരിറ്റിക്കാർ രണ്ടു ഭാഗത്തായി നിൽക്കുന്നു.ഗേറ്റിൽ നിന്നും കുറച്ചു ദൂരമുണ്ട് മെയിൻ ബിൽഡിങ്ങിലേക്ക്…ചുറ്റും ഇഷ്ടം പോലെ മരങ്ങൾ. മെയിൻ ബിൽഡിങ്ങിന്റെ ഒരു വശത്തായി പാർക്ക് പോലെ ആളുകൾക്ക് ഇരിക്കാനൊക്കെ സൗകര്യം ഉള്ള ഒരു സ്ഥലം. മറ്റു ഡിപ്പാർട്മെന്റുകൾ ഒക്കെ ക്യാമ്പസ്സിന്റെ അവിടെയും ഇവിടെയും ഒക്കെ ആയിട്ടാണ്. അഡ്‌മിഷൻ ഇവിടെ ആണ്.

കാറിന്റെ കീ എന്റെ കയ്യിൽ തന്നിട്ട് അഡ്മിഷൻ എടുക്കാൻ ഉള്ള സ്ഥലം കാണിച്ചു അവൾ പോയി. അഡ്മിഷൻ ഒക്കെ കഴിഞ്ഞു, നാളെ മുതൽ ക്ലാസ് തുടങ്ങും എന്ന് പറഞ്ഞു. ഹോസ്റ്റൽ ഇപ്പോൾ കിട്ടില്ല, വേക്കൻസി ഒക്കെ നോക്കി പതുക്കെയേ കിട്ടൂ.. അത് വരെ അവിടെ വീട്ടിൽ നിൽക്കാമെന്ന് അച്ഛൻ ഉത്തരവിട്ടു. ക്യാന്റീനിൽ കേറി ചോറൊക്കെ കഴിച്ചു ഞങ്ങൾ കാര് എടുത്തു. വഴി അറിയില്ല.. ഗൂഗിൾ ആന്റി ഉണ്ടല്ലോ… മാപ് വെച്ച് വീട്ടിൽ എത്തി. മുറ്റത്തു ഒരു ഡിയോ കിടക്കുന്നുണ്ട്. വണ്ടിയുടെ ശബ്ദം കേട്ട് അങ്കിൾ ഇറങ്ങി വന്നു. പുള്ളി റെഡി ആയി നിൽക്കുകയാണ്. അച്ഛനും എന്നാൽ ഇപ്പോൾ തന്നെ ഇറങ്ങാം എന്ന് പറഞ്ഞു. 2 മണിക്ക് ഞങ്ങളുടെ അങ്ങോട്ട് ഒരു ട്രെയിൻ ഉണ്ട്. ഞാൻ വീട്ടിലേക്ക് കേറാതെ മുറ്റത്തു തന്നെ നിന്നു. അവരെ രണ്ടു പേരെയും ഡ്രോപ്പ് ചെയ്തു. അങ്കിൾ പോവാൻ നേരം വീടിന്റെ ഒരു സ്പെയർ കീ എനിക്ക് തന്നു. തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും 4 മണി ആയി. ഡോർ തുറന്നു അകത്തു കയറി. ഫാൻ ഇട്ടു ഹാളിലെ സെറ്റിയിൽ വന്നിരുന്നു. ഉറക്കം വരുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ മുകളിലെ റൂം തുറക്കുന്ന ശബ്ദം കേട്ടു.. ചേച്ചി ആവും. ഇന്നലെ നൈറ്റ് ആയിരുന്നു എന്ന് പറയുന്നത് കേട്ടിരുന്നു. അതാണ് ഇന്ന് രാവിലെ കാണാഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *