……………………………………………………….
പാർട്ടിയിൽ…..
കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്ന ഏരിയയയിൽ കണ്ണും നട്ട് നിൽക്കുമ്പോൾ ആണ് പിറകിൽ നിന്നും ദീപ്തിയുടെ ശബ്ദം ഹരി കേൾക്കുന്നത് : ഹരീ…
ഹരി : എന്തായി, കയ്യിൽ ഗ്ലാസ്സൊന്നും കാണാൻ ഇല്ലല്ലോ.. അച്ചായത്തി മാർ നല്ല കീറു ആണ് എന്നാണല്ലോ കേട്ടിട്ടുള്ളത്..
ദീപ്തി ചിരിച്ചു കൊണ്ട്: അതിന്റെ ആലോചനയിൽ ആണ്.. വേണോ വേണ്ടയോ എന്ന്..
ഹരി : ഏതാ വൈറ്റ് ആണോ.. ഞാൻ കൊണ്ട് വരാം..
ദീപ്തി : അയ്യേ.. വിസ്കി, അല്ലെങ്കിൽ റം..
ഹരി കൗണ്ടറിൽ പോയി, തന്റെ രണ്ടാമത്തെ പെഗ്ഗിന് ഒപ്പം, ദീപ്തിക്കുള്ളതും എടുത്തു..
ഗ്ലാസ് ദീപ്തിക്ക് കൊടുത്ത് അൽപം മാറി നിന്ന് ചീയെസ് പറഞ്ഞ ശേഷം സംസാരിക്കാൻ തുടങ്ങി.. പാർട്ടിയിലെ, പല കണ്ണുകളും തങ്ങളെ തന്നെ ആണ് നോക്കുന്നത് എന്ന് ഇരുപേർക്കും അറിയാമായിരുന്നു.
ഹരി ദീപ്തിയുടെ നാടിനെ പറ്റിയും, വീട്ടുകാരെ പറ്റിയും എല്ലാം ചോദിച്ചു. ദീപ്തി തിരിച്ചും..
കുറച്ചു നേരത്തെ ഫോർമൽ സംസാരത്തിനു ശേഷം ഹരി പറഞ്ഞു : ദീപ്തി.. എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, പറയാൻ പറ്റാത്തത്. അതുകൊണ്ട്, ഒരു പ്രണയത്തെ പറ്റി എനിക്കിപ്പോൾ ചിന്തിക്കാൻ പറ്റില്ല..എന്ത് വന്നാലും.
ദീപ്തിയുടെ മുഖം വാടി. എങ്കിലും ചോദിച്ചു : പ്രശ്നങ്ങൾ തീർന്നാൽ, എനിക്ക് ഒരു ചാൻസ് ഉണ്ടാവുമോ.
ഹരി ചിരിച്ചു കൊണ്ട് : അതെന്തു ചോദ്യമാണ്, ദീപ്തിയെ പോലെ ഒരു ചുന്ദരി അച്ചായതിക്ക് ഒരു ചാൻസ് അല്ല, ഒരു ആയിരം ചാൻസ് തരില്ലേ, കൊടുക്കാതിരിക്കാൻ അത്ര മണ്ടൻ ഒന്നും അല്ല ഞാൻ…
ദീപ്തിയുടെ മുഖം തെളിഞ്ഞു. നന്നായി പുഞ്ചിരിച്ചു ദീപ്തി…
ഹരി: ഫ്രണ്ട്‌സ്?…
ദീപ്തി : മ്മ്… ഫ്രണ്ട്‌സ്..
ഹരി ചിരിച്ചു കൊണ്ട് : ഫ്രണ്ട്‌സ് വിത്ത് ബനിഫിട്സ്?..
ദീപ്തി കണ്ണ് തുറിച്ചു ഹരിയെ നോക്കി, പിന്നെ ചിരിച്ചു കൊണ്ട് ഹരിയുടെ കയ്യിൽ പതിയെ അടിച്ചു കൊണ്ട് പറഞ്ഞു : ബെനിഫിറ്റ്സ് ഇപ്പോൾ തത്കാലം വേണ്ട.
ഹരി : എപ്പോൾ വേണമെങ്കിലും പറയാം, ഈ ഫ്രണ്ട് ഉണ്ടാവും കൂടെ..
ദീപ്തിയും ഹരിയും പരസ്പരം നോക്കി പൊട്ടി ചിരിച്ചു………..
അതുവരെ ആകാംക്ഷയോടെ നോക്കി നിന്നിരുന്ന കണ്ണുകളിൽ ചിലതിൽ അസൂയ നിറഞ്ഞു കവിഞ്ഞിരുന്നു.
ആയിഷ അനുവിനോട് : അനു.. പതുക്കെ നോക്കി പല്ല് കടിക്ക്.. ആൾക്കാർ ശ്രദ്ദിക്കും..
അനു ആയിഷയെ നോക്കി കണ്ണുരുട്ടിയ ശേഷം: നിന്റെ ഒരു വർക് എത്തിക്സ്.. നിനക്കിട്ടാണ് തരേണ്ടത്. നീയൊരാൾ കാരണം ആണ്..
ആയിഷ വാ പൊത്തി ചിരി അടക്കി..
അനു മനസ്സിൽ പറഞ്ഞു : ആയിഷ.. സോറി.. നിന്നെ പറ്റിക്കേണ്ടി വരും എനിക്ക്… എന്തായാലും…
അനുവിനെക്കാൾ നൂറിരട്ടി അസൂയയും, കുശുമ്പും, സങ്കടവും മനസ്സിൽ നിറച്ചു നിന്ന, വേറൊരാൾ കൂടെ ഉണ്ടായിരുന്നു പാർട്ടിയിൽ.
അഞ്ചു….. അഞ്ജന അരവിന്ദ് എന്ന ഹരിയുടെ ക്ലാസ്‌മേറ്റ്..
തന്റെ കൂടി നിൽക്കുന്നവർ, കൂടെ ജോലി ചെയ്യുന്നവർ, ഹരിയെയും, ദീപ്തിയെയും നോക്കി പുകഴ്ത്തുന്നതും, കമന്റ് പറയുന്നതും കണ്ടും, കേട്ടും, അതിനു പുറമെ, തന്റെ കണ്മുന്നിൽ ദീപ്തിയുടെയും ഹരിയുടെയും ചിരി കൂടെ കണ്ടതോടെ പിടിച്ചു നിൽക്കാൻ ആയില്ല അഞ്ജുവിന്.
അഞ്ചു അങ്ങോട്ടേക്ക് നടക്കാൻ, രണ്ടടി വച്ചതും, ദേവൂട്ടി ഓടി ഹരിയുടെ അടുത്ത് എത്തുന്നത് കണ്ടത്. അതോടെ ബ്രേക്ക് ഇട്ട് നിന്നു അഞ്ചു.
ദീപ്തിയിൽ നിന്നും അകറ്റി, ഹരിയുടെ കൈ പിടിച്ചു വലിച്ച് കൊണ്ട് പോവുന്നത് കണ്ടതോടെ മനസ്സിന് അൽപം ആയുസ്സ് തോന്നി, അഞ്ജുവിന്.
തന്റെ തോളിൽ കിടന്നുറങ്ങുന്ന ദേവൂനെ പിടിച്ചു കൊണ്ട് തന്നെ ഹരി പൈമെന്റും കാര്യങ്ങളും വീണയെ കൊണ്ട് ചെയ്യിപ്പിച്ചു..
എല്ലാം കഴിഞ്ഞ് ഇറങ്ങാൻ സമയം വീണ ചോദിച്ചു : ഹരിക്ക് എന്റെ കൂടെ വീട് വരെ വരാമോ,, ഈ സമയത്ത് ദേവൂന്റെ ഉറക്കം പോയാൽ. പിന്നെ ഉറക്കാൻ ഞാൻ പാട് പെടും.
