ഹരി : അയ്യോ ചേച്ചി, വേറൊന്നും ഉദ്ദേശിച്ചിട്ടില്ല.. ദേ ഡിലീറ്റ് ചെയ്തു, ഗുഡ് നൈറ്റ്…
ഹരിക്ക് ആകെ അയ്യത്തടാ എന്നായി. ഉടനെ ക്ലിയർ ചാറ്റ് ചെയ്ത്, ഫോട്ടോ അടക്കം കളഞ്ഞു…
വീണ : നീയെന്താ ഹരി ഇങ്ങനെ.. എന്ത് പറഞ്ഞാലും അപ്പോൾ മനസ്സിൽ കയറ്റും..ഒരു തമാശ പോലും പറയാൻ പറ്റില്ല നിന്നോട്..
ഹരി : ചേച്ചി പറയുമ്പോൾ ആണ് അങ്ങിനെ എനിക്ക്.. ചേച്ചി ആരോടും തമാശ പറയുന്ന ടൈപ്പ് അല്ലല്ലോ.ഇങ്ങനെ മുഖം കൂർപ്പിച്ചു എപ്പോഴും സീരിയസ്.. അതുകൊണ്ടാണ്..
വീണ : അത് മാത്രം പറയരുത്. ഞാൻ നിന്നോട് അങ്ങിനെ അല്ലല്ലോ..
ഹരി : ആയിരുന്നല്ലോ, ഇപ്പോൾ അല്ലെ, ചെറുതായി ഒന്ന് മാറിയത്.
വീണ : ഓഫീസിൽ ചിരിച്ചു കളിച്ചു, തമാശ പറഞ്ഞു നടന്നാൽ കാര്യം നടക്കില്ല ഹരി. സീരിയസ്നസ്സ് കീപ് ചെയ്യേണ്ടേ.
ഹരി : കുറച്ചൊക്കെ ആവാം, പക്ഷെ ഇത്രയ്ക്കു വേണോ.. ആയിഷ മാമിനെ പോലെ സ്ഥായീ ഭാവം അല്ലല്ലോ ചേച്ചിക്ക്.. അൽപം ചിരിച്ചൊക്കെ സംസാരിക്കാലോ എല്ലാവരോടും.
വീണ : ചിരിക്കാനും എന്തെങ്കിലും വേണ്ടേ ഹരി.. ജീവിതത്തിലെ ആകെ സന്തോഷം ദേവൂട്ടി ആണ്.. ബാക്കി ഇങ്ങനെ പോയി കൊണ്ടിരിക്കുകയല്ലേ..
ഹരി : അതൊക്കെ മാറ്റി എടുക്കാലോ ചേച്ചി, അതല്ലേ ജീവിതം.
വീണ: നല്ല ആളാണ് മറുപടി പറയുന്നത്.. ഇനി പ്രണയിക്കില്ല എന്ന് ശബദം എടുത്ത നീ തന്നെ പറയണം.
ഹരി : രണ്ടും രണ്ട് കേസ് അല്ലെ. ഞാൻ സ്വയം എടുത്ത തീരുമാനം ആണ്. ചേച്ചി അങ്ങിനെ അല്ലല്ലോ.. പിന്നെ, എനിക്കും മാറ്റം സംഭവിക്കാം. ഉറപ്പൊന്നുമില്ല.
വീണ : ദീപ്തി മോന്റെ ഉള്ള് ഇളക്കിയോടാ?..
ഹരി : എയ്, നോ ചാൻസ്.. ചേച്ചി ആയിരുന്നേൽ ഒരു ചാൻസ് നോക്കാർന്നു..
അയച്ച ശേഷം ആണ് വേണ്ടിയിരുന്നില്ല തോന്നിയത്. അതുകൊണ്ട് തന്നെ വേഗം ഡിലീറ്റ് ചെയ്തു ഹരി…
വീണ : ഡിലീറ്റ് ചെയ്തോണ്ട്, പറഞ്ഞത് തിരിച്ചെടുക്കാം എന്ന് വിചാരിച്ചോ..🤔
ഹരി : ചേച്ചി, സത്യം, അമ്മ സത്യം, നിങ്ങളുടെ ചിരിക്ക് അത്രക്ക് പ്രത്യേകത ഉണ്ട്.. എത്ര ടെൻഷനിലും ആ ചിരി കണ്ടാൽ ഉണ്ടല്ലോ,, ഒരു മനസ്സമാധാനം കിട്ടും.. അതോണ്ടല്ലേ, ഒരു ചാൻസ് എന്ന് പറഞ്ഞത്. എനിക്ക് വേണ്ടതും മനസ്സമാധാനം ആണ്… 😀😀
വീണ : ഓ.. അങ്ങിനെ… അപ്പോൾ എന്റെ ചിരി മാത്രം മതി നിനക്ക്… 🫤
ഹരി : ചിരി മാത്രമായി എടുക്കാൻ വകുപ്പില്ലാലോ, മൊത്തത്തിൽ എടുത്താൽ അല്ലെ, ചിരി കൂടെ കിട്ടൂ..
വീണ : 😀😀😀😀😀.. അപ്പോൾ അറിയാം..
ഹരി : ചേച്ചി ചിരിക്കണോ,, ഛെ..
വീണ : എന്താടാ?..
ഹരി : അവിടെ വല്ല ഫ്ലാറ്റും കാലി ഉണ്ടോ, ഉണ്ടെങ്കിൽ, ഞാൻ അങ്ങോട്ട് താമസം മറാം.. ചിരി മിസ്സാവില്ലല്ലോ..
വീണ : നിന്റെ സാലറിക്ക് താങ്ങില്ലടാ ഇവിടെ..
ഹരി : ചേച്ചിടെ ഫ്ലാറ്റ് ഷെയർ ചെയ്യതാലോ, ബെഡ് പോലും വേണ്ട എനിക്ക്, പായ ധാരാളം, പിന്നെ കുക്കിംഗ്, ക്‌ളീനിംഗ്, ദേവൂട്ടിനെ പഠിപ്പിക്കൽ, ഉറക്കൽ, ഞാൻ ഏറ്റു.. 😀
വീണ : പോടാ അവിടുന്ന്, ചിരിപ്പിക്കാതെ…
ഹരി : ദേ, ഇത്രയേ ഉള്ളു ചേച്ചി, ബി ഹാപ്പി.. ചേച്ചിയെ കുറിച്ച്, കുറെ ഒക്കെ എനിക്കറിയാം, ഒക്കെ മറന്ന് ഹാപ്പി ആയി നടന്നൂടെ.. അന്നത്തെ പോലെ സാരി ഒക്കെ ഇട്ട്, കണ്ണെഴുതി, ലിപ്സ്റ്റിക്ക് ഇട്ട്…
വീണ : വന്നു ഫിലോസഫി കാരൻ. സ്വന്തം ലൈഫിൽ ഇല്ലാത്ത ഫിലോസഫി വേറെ ആളുകളോട് പറയാൻ നല്ല സുഖം ആണല്ലേ..
ഹരിക്ക് പിന്നെ ഒന്നും ടൈപ്പ് ചെയ്യാൻ കഴിഞ്ഞില്ല. കാരണം ശരിയാണ് ചേച്ചി പറഞ്ഞത് എന്ന് അവന് അറിയാമായിരുന്നു.
ഹരിക്ക് കൊണ്ട് കാണും എന്ന് വീണക്കും തോന്നി…
വീണ : ഹരി..
ഹരി : മ്മ്..
വീണ: സോറി ടാ,, ഒരുപാട് താങ്ക്സ്.. നിന്നോട് സംസാരിക്കുമ്പോൾ, നീ എന്റെ ചിരിയെ പറ്റി പറഞ്ഞപോലെ തന്നാണ്, ഞാൻ എല്ലാം മറക്കുന്നു,, മനസ്സിന് സുഖവും, സന്തോഷവും തോന്നുന്നുണ്ടെടാ.. അഞ്ചു നിന്റെ കാര്യം എന്നോട് പറയാനും, ഞാൻ ആയിഷയോട് റിക്കമണ്ട് ചെയ്യാനും, എല്ലാം ഒരു നിമിത്തം ആയിരിക്കും..
