☁️☁️മേഘം പോലെ☁️☁️ – 3 3

എനിക്കോ എനിക്കെന്ത് വല്ലായ്മ…””..

നിൻ്റെ മുഖം കണ്ടാൽ എനിക്കറീല്ലെ… ഇപ്പൊ നീ പഴയ പോലെ ചിരിയും കളിയുമില്ല ആകെ ഒരു മന്ദിപ്പ്… അഭിയും അച്ഛനും അപ്പുറത്തെ വീട്ടിലെ ശാന്തേച്ചിയും എന്നോട് ചോദിച്ചു… നീ ആകെ മാറിയെന്ന്…””

ഇല്ലമ്മെ ഞാൻ മറിയിട്ടൊന്നുമില്ല അമ്മക്ക് തോനുന്നതാണ്”” ഉള്ളിലുള്ള വിഷമം പരമാവധി അടക്കി കൊണ്ടവൾ പറഞ്ഞൊപ്പിച്ചു..

നിനക്ക് എന്നോട് പറയാൻ പറ്റാത്തതാണെ പറയണ്ട…”” ശാരദാമ്മ അവരുടെ ജോലികൾ ചെയ്തു..

അമ്മയോടും അച്ഛനോടും തനിക്കുണ്ടായ അനുഭവം പറയാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു… താൻ കാരണം അവരെ കൂടി വിഷമിപ്പികണ്ടെന്നു അവള് കരുതി..

രാത്രി ഉറങ്ങാൻ കിടന്നപ്പോ അഞ്ജലിക്ക് കഴിഞ്ഞ കാര്യങ്ങൾ വീണ്ടും ഓർമ്മ വന്നു… ആ സംഭവത്തിന് ശേഷം അവൾക്കുറങ്ങാൻ സാധിച്ചിരുന്നില്ല… കണ്ണടച്ചാൽ സുധിയുടെ മുഖമാണ് മുന്നിൽ വരിക. ദീപികയുടെ നിർദ്ദേശം പ്രകാരം ഉറക്കാകുളികയുടെ സഹായത്തോടെയാണ് അഞ്ജലികഴിഞ്ഞ ദിവസങ്ങളിൽ ഉറങ്ങിയത്….…

മരുന്ന് കഴിക്കാൻ പോകുമ്പോഴാണ് അമ്മ അവളുടെ മുറിയിൽ പെട്ടെന്ന് കയറി വന്നത്… അത്കൊണ്ട് കയ്യിലുള്ള മരുന്നവൾ മറച്ചു പിടിച്ചവൾ കട്ടിലിൽ കിടന്നു.

നീ ഉറങ്ങിയോ അഞ്ജലി…””

ഇല്ല അമ്മെ…. അമ്മ എന്താ ഇവിടെ…””

ഞാനിന്ന് നിൻ്റെ കൂടെ കിടക്കാൻ വന്നതാ…””

എന്തിനാ അമ്മെ വെറുതെ… എനിക്കൊരു പ്രശ്നവുമില്ലാണ് ഞാൻ പറഞ്ഞില്ലെ…””

നീ എന്തൊക്കെ പറഞ്ഞാലും മക്കളുടെ മുഖം വാടിയാൽ അമ്മമാരുടെ നെഞ്ച് നീറും….. നിനക്ക് പ്രശ്നം ഇല്ലായിരിക്കാം പക്ഷെ എന്നും നിന്നെ കാണുന്ന എനിക്ക്, നിൻ്റെ മുഖതുണ്ടാവുന്ന ചെറിയ ഭാവ വ്യത്യാസം പോലും പെട്ടെന്ന് തിരിച്ചറിയാൻ പറ്റും… എൻറെ മോൾ ഈ അമ്മയോട് എന്തോ മറക്കുന്നുണ്ടെന്നു എനിക്കറിയാം… നിനകത് എന്നോട് പറയാം, അമ്മ ഒരിക്കലും നിന്നെ തള്ളിക്കളയില്ല””

നിങ്ങള് വെറുതെ എഴുതാപ്പുറം വായികണ്ട… എനിക്കെന്നുറങ്ങണം അമ്മയെന്ന് പോയിതരോ…”” അഞ്ജലിക്ക് അമ്മയോട് എല്ലാം പറയണമെന്നുണ്ടായിരുന്നു അത് കേട്ട് കഴിഞ്ഞാൽ അമ്മക്ക് അത് താങ്ങുമോയെന്നവൾ ഭയപ്പെട്ടു…

ഈ അമ്മ കാരണം ആരുടെയും ഉറക്കവും കളയണ്ട ആവിശ്യമില്ല… നീ ഒന്നോർക്കണം എൻ്റെ ജീവിതയിൽ ആകെയുള്ള സമ്പാദ്യം നിങ്ങള് മൂന്ന് പേര് മാത്രമാണ്, അതാണെൻ്റെ ലോകവും ..”” അമ്മെ വിശമിപ്പിച്ചതിൽ അഞ്ജലി അതിയായ സങ്കടമുണ്ടായിരുന്നു…

അമ്മ പോയതും അഞ്ജലി തലയണയിൽ മുഖം പൂഴ്ത്തി കരഞ്ഞു… അവളുടെ സങ്കടം ആരോടും പറയാൻ കഴിയാത്തതിൽ അവളൊരുപ്പാട് വിഷമിച്ചു. അതിന് ശേഷം മരുന്ന് വായിലേക്ക് വച്ചതും ശാരദാമ്മ വീണ്ടും വാതിൽ തുറന്നു എന്തോ പറയാൻ വന്നു. അവർ കാണുന്നത് നാവിൽ ഗുളിക വെക്കുന്ന അഞ്ജലിയെയാണ്…

അഞ്ജലി നാളെ നമ്മള്….”” പറയാൻ വന്നത് മുറിച്ച് കൊണ്ട് അവർ അഞ്ജലിയുടെ വായിലേക്ക് നോക്കി അവളുടെ അടുത്തേക്ക് ദേഷ്യത്താൽ പാഞ്ഞു വന്നു…

എന്താഡി നിൻ്റെ വായിൽ… അത് എന്തിനുള്ള ഗുളികയാണ്…പറഡീ..”” ശരദാമ്മ സ്വരം കടുപ്പിച്ചാണ് ചോദിച്ചത്

ഗുളിക തുപ്പിക്കൊണ്ട് അമ്മയെ അവള് യാദനയോടെ നോക്കി… പിന്നെ അമ്മയെയും കൂട്ടിപ്പിടിച്ചവൾ ഒരൊറ്റ കരച്ചില്ലായിരുന്നു, ഒട്ടും മടിക്കാതെ അവളാർത്ത് കരഞ്ഞു..

മോളെ അഞ്ജലി… എൻ്റെ കുട്ടിക്ക് എന്താ പറ്റിയത്…. ഇനിയെങ്കിലും എന്നെ വിഷമിപ്പിക്കാതെ സത്യം പറ മോളെ….”” അഞ്ജലിയുടെ തല തടവിക്കൊണ്ട് ശാരദാമ്മ പറഞ്ഞു…

അവള് അമ്മയോട് എല്ലാം പറഞ്ഞു… സുരാജിനോടുള്ള പക മുതൽ മാലു വഴി സൂരജ് അവളെ രക്ഷിച്ചതും രണ്ടാഴ്ച ചികിത്സയിൽ കഴിഞ്ഞതും സ്ലീപിങ് പിൽസ് കഴിക്കുന്നടക്കം വള്ളി പുള്ളി തെറ്റാതെ മുഴുവൻ പറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അഞ്ജലിയെ മാറോട് ചേർത്ത് അവരും കരഞ്ഞു….

എൻ്റെ കുട്ടിക്ക് ഇതാദ്യമെ പറയായിരുന്നില്ലേ…. അമ്മ ഉണ്ടാവില്ലേ എല്ലാത്തിനും കൂടെ… ഇത്രയും ദിവസം ഇതൊക്കെ ഉള്ളിലിട്ട് എൻ്റെ കുട്ടി നീറി നീറിയാവും ജീവിച്ചത്…. അറിഞ്ഞില്ലല്ലോ ഈ പാവം അമ്മ എൻ്റെ കുട്ടിയെ….””

പറയണമെന്ന് ഒരുപ്പാട് തവണ ആലോചിച്ചതാ, പക്ഷെ എന്നെകൊണ്ട് പറ്റിയില്ലമ്മെ… “”

ഇനി അതോർത്ത് നീ ഒന്നും വിഷമിക്കണ്ട… നിനക്കൊന്നും പറ്റിയില്ലലോ എനിക്കത് മതി…””

കുറച് നേരം അമ്മയുടെ നെഞ്ചില് തലവെച്ചവൾ കിടന്ന്… മുറിയിൽ പൂർണമായും നിശബ്ദത… അതിനെ കീറി മുറിച്ച് കൊണ്ട് ശരദാമ്മ തന്നെ ശബ്ദിച്ചു..

അഞ്ജലി നീ ആ ചെറുകനെ പിന്നെ കണ്ടായിരുന്നോ…”” അമ്മയോടെല്ലാം പറഞ്ഞപ്പോൾ അഞ്ജലിക്ക് മനസ്സിൽനിന്ന് എന്തോ ഭാരം ഇറക്കി വെച്ചപോലെയ്യായിരുന്നു…. അവള്ക്ക് കുറെ നാളുകൾക്ക് ശേഷം സമാധാനം കിട്ടി അതും ആ അമ്മയുടെ നെഞ്ചിൽ കിടന്നപ്പോ…

എന്താ അമ്മേ ഞാൻ കേട്ടില്ല…””

എഡി ആ കൊച്ചന്നില്ലേ നിന്നെ രക്ഷിച്ച, നീ അവനെ കണ്ടായിരുന്നോ..””

ഇല്ല…. അതിന് ശേഷം ഞാൻ കോളേജിൽ പോയിട്ടില്ല…””

എങ്കി നാളത്തന്നെ അവനെ പോയി കാണണം എന്നിട്ട് അവനോട് നന്ദി പറയണം…. നീ അവനോട് ചെയ്ത് കൂടിയത്തിന് മാപ്പും പറയണം ..”” അതിന്

അവരുടെ ക്ലാസ് കഴിഞ്ഞല്ലോ… ഇനി അവരെ കാണില്ലല്ലോ..”” എന്നായിരുന്നു അവളുടെ മറുപടി

അതൊന്നും എനിക്കറിയണ്ട നീ ഈ കുട്ടിയെ കണ്ടെ പറ്റൂ…”” അവൾക്കും തോന്നി അവൾ കാണിക്കുന്നത് ചെറ്റത്തമല്ലെയെന്ന്.

എന്നാ ഞാനൊന്നു മാലുവിനെ വിളിച്ച് നോക്കട്ടെ…”” അഞ്ജലി ഫോൺ എടുത്ത് മാലുവിനെ വിളിച്ചു…

അഞ്ജലി…. എന്തെങ്കിലും പ്രശ്നമുണ്ടോ… നീ ഓക്കേയല്ലെ… ഇത്രയും ദിവസം ഞാൻ വിളിച്ചിട്ട് നീ എന്താ ഫോൺ എടുക്കതിരുന്നത്…”” ഫോൺ അറ്റൻ്റ് ചെയ്ത് ഉടനെ ഉള്ള പരിഭവം മൊത്തം മാലു നിരത്തി.

എഡി കോപ്പെ ഇങ്ങനെ ചെവി തിന്നാതെ ഞാൻ പറയട്ടെ… നിയൊന്നടങ് …. എനിക്ക് ഇപ്പൊ ഒരു പ്രശ്നവുമില്ല ഞാൻ ഓക്കെയാണ്…. പിന്നെ നിന്നെയീ നേരത്ത് വിളിച്ചത് ഒരു കാര്യം അറിയാൻ വേണ്ടിയാണ്…””

നിൻ്റെ ഈ പഴയ ശബ്ദം കേട്ടല്ലോ എനിക്കതുമതി… എന്താ നിനക്ക് വേണ്ടത് എന്ത് ചെയ്യാനും ഞാൻ റെഡിയാണ്..””

നീ അത്രയ്ക്ക് അങ് കഷ്ടപ്പെടേണ്ട.. എനിക് നമ്മളെ സൂരജെട്ടനെ ഒന്ന് കാണണം, അതിനിപ്പോ എന്താ വഴി..””

എന്തിനാ വീണ്ടൂം പണി കൊടുക്കണാണോ…””

ഡീ ഡീ ഡീ… നീ കളിക്കല്ലെ…. ഞാൻ ചോദിച്ചതിന് മറുപടി താ…””

ഉത്തരം സിംപിൾ നാളെ കോളേജിൽ വാ, പുള്ളി അവിടെ ഉണ്ടാവും…””

ക്ലാസ് ഉള്ളപ്പോൾ വരാത്ത ചെക്കൻ, ക്ലാസ്സ് കഴിഞ്ഞ് കഴിഞ്ഞാൽ എന്തിന് വരണം…”” സ്വഭവികമയുള്ള സംശയം.

എഡി ബുദുസെ അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ…””

എന്ത് അറിഞ്ഞില്ലെന്നു…””

അപ്പൊ നീ ഗ്രൂപ്പിൽ ഒന്നും നോക്കറില്ലേ… നീ ഇല്ലാത്തത് കൊണ്ട് ഞാനും കോളേജിൽ പോയിട്ടില്ല ബട്ട് അവിടെ നടക്കുന്നത് മൊത്തം ഞാൻ അറിയാറുണ്ട്…””

Leave a Reply

Your email address will not be published. Required fields are marked *