☁️☁️മേഘം പോലെ☁️☁️ – 3 3

എടാ തീട്ടങ്ങളെ നിയൊക്കെ ഏത് എക്സാമിനാണ് പഠിച്ചത്…. ഓരോന്ന് ചെലച്ചോണ്ട് നിക്കാണ്ട് ആ തുണ്ട് താ… “” സൂരജിൻ്റെ ശബ്ദം മനസ്സിലായ അഞ്ജലി മാലുവിനെ കൂടി അടുത്ത് വിളിച്ചു അവരുടെ സംസാരം കേൾപ്പിച്ചു..

എടാ കോർപ്പറേറ്റ് ടാക്സിൻ്റെ കോപ്പി രാഹുലിൻ്റെ കയ്യിൽ വെച്ചോ, ടാക്സ് എക്സംപ്ഷൻ എന്തായാലും ചോദിക്കും അത് എൻ്റെ കയ്യില് ഇരിക്കട്ടെ.. പിന്നെ കൽകുലേഷൻസ് അത് ശ്രീനി നോക്കിക്കൊള്ളും… തിയറി സനുഷ പറഞ്ഞു തരും, വൺവേർഡ് ഒക്കെ ആ പഠിപ്പിയുടെ പേപ്പറിൽ നിന്ന് അടിച്ച് മാറ്റാം….അപ്പൊ ഒന്നും മറക്കണ്ട… എല്ലാം എക്സാം ഹാളിൽ വച്ച് കാണാം…””

അളിയാ ഞാൻ ചോദിക്കാൻ വിട്ടു നീ എന്തിനാ മുടി വെട്ടിയത് നല്ല ഭംഗിയായിരുന്നു നിൻ്റെ മുടി…”” പോകുന്ന വഴി ആരോ സൂരജിനോട് ചോദിക്കുന്നതവർ കേട്ടു.

ടാ അമല് കുണ്ടാ, നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിനെടുവിൽ എൻറെ ഏട്ടൻ mr.ബിജു നാട്ടിലേക്ക് വരുന്നുണ്ട് മൂപ്പർ എങ്ങാനും എന്നെ ആകോലത്തിൽ കണ്ടാ തന്നെ എൻ്റെ തല മൊട്ടയടിക്കും, അപ്പൊ അതാണോ സുഖം അല്ലെ ഇതാണോ സുഖം…””

ഇത് തന്നെയാണ്…””

അപ്പൊ പൂവാലോ, ഇനി ഏതെങ്കിലും മൈരന് എന്തെങ്കിലും ചോദിക്കാനുണ്ടോ… ഇല്ലെ പോകാം വാ..””

അവർ പോയതിനു പിന്നാലെ അഞ്ജലിയും മാലുവും ചെന്നു…. ആരൊക്കെയാണ് സൂരജിൻ്റെ ഒപ്പമുള്ളതെന്ന് അവള് മനസിലാക്കാനായിരുന്നു ആ പോക്ക്..

ആളെ മനസ്സിലായ സ്ഥിതിക്ക് നമുക്കീ വിവരം മിസ്സിനെ അറിയിച്ചാലോ…””

മിസ്സിനെ അറിയിച്ചാൽ അവൻ ചിലപ്പോ ഊരി വരും, നമുക്കു പ്രിൻസിയെ കാണാം.. എന്നിട്ട് എക്സാം നടക്കുന്ന സമയത്ത് വരാൻ പറയണം, അപ്പൊ എല്ലാവരുടെയും മുന്നിൽ വച്ച് അവനെ പിടിച്ച് പുറത്താകും, അതോടെ അവൻ്റെ തൊലി ഉരിഞ്ഞു പോകും.. കോളേജിലുള്ള വിലയും പോകും”” അഞ്ജലി മാലുവിനെ കൂട്ടി പ്രിൻസിപ്പലിനെ കണ്ടു.. അതിന് ശേഷം.

എക്സാം ആരംഭിച്ചു… അൽപ സമയം കഴിഞ്ഞപ്പോൾ പ്രിൻസിപ്പലും മറ്റു മൂന്നു അദ്ധ്യാപകരും സൂരജിൻ്റെ ക്ലാസ്സിൽ പോകുന്നത് കണ്ടു… അവിടെന്നിന് കേൾക്കുന്ന ഒച്ചപാടും ബഹളവും കേട്ട് സൂരജിനെ പൊക്കിയെന്നു അഞ്ജലിക്ക് മനസ്സിലായി…

അപ്പുറം നടക്കുന്ന സംഭവങ്ങൾ കാണാൻ പറ്റാത്തത് മാത്രം അവളെ വല്ലാതെ വിഷമിപ്പിച്ചു, എന്നിരുന്നാലും സൂരജിനെ പിടിച്ചലോ എന്ന സന്തോഷത്തിലാണ് അവള് എക്സാം ഹാൾ വിട്ട് പുറത്തിറങ്ങിയത്…. ഹാപ്പി ജാമിൻ്റെ പരസ്യത്തിൽ പറയുന്നത് പോലെ അവൾക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യെ!!!! കോളേജ് മൊത്തം അവള് തുള്ളി ചാടി കറങ്ങി…

അന്നത്തെ രാത്രി പഠിക്കാനിരികുമ്പോ പോലും സൂരജിനെ ക്ലാസ്സിൽ നിന്നും പുറത്താക്കിയ ദൃശ്യം മനസിൽ സങ്കൽപ്പിച്ച് കൊണ്ടവൾ പെന്നും വായിൽ തുരുകി ചിരിച്ചു…

എടി ചേച്ചീ നിനക്ക് വട്ടായോ… “”

ങേ’ നീ എന്താ ചോദിച്ചേ..!!””

സ്സ്…. എൻ്റെ ചേച്ചീ നിനക്ക് ചുമ്മാ അട്ടം നോക്കി ചിരിക്കാൻ വട്ടുണ്ടോ..””

ആര് ചിരിച്ചു അഭി, നീയെന്ന് പോയെ, എനിക്ക് കുറെ പഠിക്കാനുണ്ട്…””

ഏ…. ഇപ്പൊ ഞാൻ ചോദിച്ചതായോ കുറ്റം””

ഡീ ചുമ്മാ ചിലക്കാതെ വല്ലതും പഠിക്കാൻ നോക്ക്..””

അഞ്ജലിക്ക് അഭിയെ പേടിയായിരുന്നു അവള് ഇല്ലാ കഥകൾ പടച്ചു വിടുന്നത്തിൽ മിടുക്കിയായിരുന്നു, അഞ്ജലി സൂരജിൻ്റെ കാര്യം അവളോട് പറഞാൽ അതവൾ ഉപ്പും മധുരവും കയ്പും പുളിപ്പും എല്ലാം ചേർത്ത് അമ്മയെ കേൾപ്പിക്കും… വെറുതെ എന്തിനാ സ്വന്തം ശവ കുഴി അവള് തന്നെ തൊണ്ടുന്നത് എന്നായിരുന്നു അഞ്ജലിയുടെ മനസിൽ.

പിറ്റെ ദിവസം അതെ സ്ഥലത്ത് അഞ്ജലിയും മാലുവും സൂരജിനെയും പങ്കാളികളെയും കാത്ത് നിന്നു…..

എൻ്റെ അളിയാ എന്നാലും ആ പ്രിൻസി കറക്റ്റ് നമ്മളെ തന്നെ എങ്ങനെയാ പൊക്കിയത്..””

അയാൾക്ക് നമ്മളോട് കലിപ്പില്ലേ അത് തീർത്തതാവും””

നമ്മൾ ഇവിടെനിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞു പോകണമെന്ന് ആഗ്രഹിക്കുന്ന മൊതലാ അത്, അപ്പോഴാ കലിപ്പും കൊണ്ട് വന്ന് പക തീർക്കാൻ നോക്കുന്നെ…. ഒന്ന് പോയേടാ കൊച്ചേർക്കാ…””

എടാ മൊണകളെ നിങ്ങൾക്ക് ഇതുവരെയും കാര്യം മനസ്സിലായില്ലേ, നമ്മളെ ആരൊ ഒറ്റിയതാണ് എനിക്കുറപ്പാണ്, ദെ പറഞ്ഞില്ലേന്ന് വേണ്ട അത് നമ്മളിൽ ആരെങ്കിലുമാണെങ്കിൽ പുന്നാര മക്കളെ ആരും ഈ ക്യാമ്പസ് വിട്ട് രണ്ട് കാലിൽ പോകില്ല അതീ സൂരജാ പറയുന്നത്!!!!!!!!! ഇന്നലെ തന്നെഅയാളുടെ കാല് പിടിച്ചിട്ടാണ് വീണ്ടും എക്സാം എഴുതാൻ പറ്റിയത് ഇനിയും എനിക്ക് നാറാൻ വയ്യ””

Leave a Reply

Your email address will not be published. Required fields are marked *