☁️☁️മേഘം പോലെ☁️☁️ – 3 1

അതൊക്കെ അപ്പോഴത്തെ കാര്യങ്ങളല്ലെ അതൊക്കെ അപ്പോൾ ആലോചിക്കാം… ഇപ്പൊ അച്ഛൻ വാ നമ്മുക്ക് ആഹാരം കഴിക്കാം…”” അച്ചൻ്റെ കണ്ണ് കലങ്ങിയ കണ്ട അഞ്ജലി വേഗം വിഷയം മാറ്റി

അല്ല അഭി എവിടെ, അവളെ ഇവിടെയൊന്നും കണ്ടില്ലല്ലോ…””” അഞ്ജലിയുടെ കൂടെ നടക്കുമ്പോൾ അയാള് ചുറ്റും നോക്കി

അവളാ ഫോണും കൊണ്ടും റൂമിൽ കേറിയ പിന്നെ ആകാശം ഇടിഞ്ഞു വീണാ പോലും അവളറിയില്ല…”” അടച്ചിട്ട മുറി നോക്കിക്കൊണ്ടവൾ അച്ഛൻ്റെ ഒപ്പം കൂടി…..

എന്നാ ഞാൻ അവളെയും കൂട്ടി വരാം നീ പോയി അമ്മയെ സഹായിക്ക്..”” അങ്ങനെ അഞ്ജലി അമ്മയെ സഹായിക്കാൻ അടുക്കളയിലും അച്ഛൻ അനിയത്തിയെ വിളിക്കാനും പോയി…

എല്ലാവരും ഭക്ഷണം കഴിക്കുനേരം അഞ്ജലി മാത്രം ചപ്പാത്തി കഴിക്കാതെ എന്തോ ആലോചിച്ച് കൊണ്ടിരുന്നു…

എന്താ അഞ്ജലി, അച്ഛൻ നേരത്തേ പറഞ്ഞതോർത്താണോ കഴിക്കാത്തത്””..

അതൊന്നുമല്ലച്ചാ, എനിക്കൊരു കാര്യം പറയാനുണ്ട്…”” ഒരു സീരീസ് മാറ്റർ പറയുന്ന ലാഘവത്തോടെയവൾ ഒന്ന് ശ്വാസം വലിച്ചു.

അതചാ ഞാൻ പറയാം ചേച്ചിക്ക് കോളേജിൽ ഒരു ലൗവറുണ്ട് അത് പറയാനാണ് അവൾകിത്ര മടി…”” അഭിരാമി ഇടക്ക് കേറി അഞ്ജലിയെ ചൊറിഞ്ഞു.

നീ പോടീ കൊന്ത്രം പല്ലച്ചി.. അച്ഛാ അതെന്നുമല്ല… അവള് ചുമ്മാ പറയാ””

അഭി…. നീയെന്ന് മിണ്ടാതിരി, അഞ്ജലി പിന്നെന്താ നിൻ്റെ പ്രശ്നം, നീ ആളെ ടെൻഷൻ അടിപ്പികതെ കാര്യം പറ..”” ശാരദാമ്മ വിഷയത്തിൽ ഇടപെട്ടു.

അതച്ചാ ഞാൻ നാളെ കോളേജിൽ പോകുന്നില്ല.. ലീവ് എടുക്കുവാ…”” വീണ്ടും അച്ചനെ നോക്കിക്കൊണ്ട് അവള് പറഞ്ഞു.

ലീവെടുക്കാനോ എന്തിന്, നിനക്കതിന് അസുഖമെന്നുമില്ലല്ലോ,,”” കാരണങ്ങളില്ലാതെ ലീവെടുകുന്നത് അവളുടെ അമ്മക്ക് ഇഷ്ടമല്ല അതുകൊണ്ട് തന്നെ ശാരദാമ അവളുടെ ഇപ്പോഴത്തൊവിശ്യം അംഗീകരിക്കാൻ തയാറല്ല.

അച്ഛാ പ്ലീസ്… അമ്മയോട് പറ സമ്മദിക്കാൻ…”” അമ്മയുടെ മനസ് മാറ്റാൻ അഞ്ജലി അച്ചൻ്റെ സഹായം തേടി.

അതൊക്കെ നമുക്ക് ശരിയാക്കാം, ആദ്യം നീ ഇത് പറ, നീ എന്തിനാ ലീവ് എടുക്കുന്നത്..””

അതച്ചാ… എനിക്കൊരു അസൈൻമെൻ്റ് എഴുത്താനുണ്ട്, അത് കമ്പ്ലീറ്റ് ചെയ്യാൻ നാളത്തെ ഒരു ദിവസം മൊത്തം വേണം… ഇന്നായിരുന്നു അവസാന ഡേറ്റ്, പ്ലീസ് അച്ഛാ നാളെ മാത്രം ഞാൻ ലീവ് എടുത്തോട്ടെ..””

അപ്പൊ നീ മൂന്ന് ദിവസമായി എഴുതിയത് ഇത് തന്നെല്ലായിരുന്നോ..”” ഹൊ മൈ ഗോഡ്….അപ്പൊ അമ്മ ഞാൻ എഴുതുന്നത് ശ്രദ്ധിക്കുണ്ടായിരുന്നോ, ഇനിപ്പൊ എന്ത് പറയും എൻറെ കണ്ണാ… അഞ്ജലി മനസിൽ പ്രാർത്ഥിച്ചു.

അതമ്മേ ഞാൻ ആദ്യം എഴുതിയത് ചീത്തയായി പോയി…”””..

ചീത്തയായി പോയെന്നോ, അതെങ്ങനെ സംഭവിച്ചു,,,, ഡി നിയെണ്ടാടീ മറച്ച് വെക്കുന്നത്..”” അമ്മയുടെ സ്വരം കനത്തു. അവർ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു…

നീയൊന്നു മിണ്ടാത്തിരിയെൻ്റെ ശാരദേ, ബാകി ഞാൻ ചോദിച്ചേളാം, മോളെ അഞ്ജലി അച്ഛനോട് പറ എന്താന്ന് വെച്ചാ ഒന്നും മറച്ച് വെക്കാതെ പറ..”” അഞ്ജലി നടന്ന കാര്യങൾ പറയാൻ നിർബന്ധിതയായി, അവളെല്ലാം തുറന്ന് പറഞ്ഞു അതിൻ്റെ കൂടെ കുറച്ച് കണ്ണുനീരും സ്വല്പം തള്ളും കൂടി ചേർത്തു….. എങ്ങനെയെങ്കിലും അവരെ പറഞ്ഞു മനസിലാക്കി ലീവെടുക്കുകയാണവളുടെ ലക്ഷ്യം.

അതിന് നിയെന്തിനാ കരയുന്നത്, നിയോരു തെറ്റും ചെയ്തിട്ടില്ലല്ലോ, അവരല്ലേ നിന്നെ ദ്രോഹിച്ചത്, ഇതങ്ങനെ വെറുതേ വിട്ടാൽ പറ്റില്ല, ഞാൻ എൻ്റെ കുട്ടീന കോളേജിൽ വിടുന്നത് പഠിക്കാനാണ് അതിനും സമ്മദിക്കില്ലെന്നു വെച്ച!!! ദേ മനുഷ്യാ നാളെ നിങ്ങള് ഇവളെയും കൂട്ടി അവിടെ വരെയെന്നു പോകണം എന്നിട്ട് ഇവളെ ഉപദ്രവിച്ച കുട്ടികളുടെ പേരിൽ ഒരു കംപ്ലൈൻ്റ് കൊടുക്കണം…””

അമ്മയുടെ പെരുമാറ്റം അവളെ അൽഭുതപ്പെടുത്തിയെങ്കിലും, കോളേജിൽ പോയി അവരുടെ പേരിൽ കംപ്ലൈൻ്റ് കൊടുക്കുന്നത് തനിക്ക് നല്ലതല്ലെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.

അച്ഛാ…. വേണ്ടച്ചാ…. കംപ്ലൈൻ്റ് ഒന്നും കൊടുക്കണ്ട… എനിക്കിനിയും അവിടെ തുടർന്നു പഠിക്കേണ്ടുള്ളതാ… പ്ലീസ് അച്ഛാ അമ്മയോട് വേണ്ടെന്ന് പറ…””

അങ്ങനെ പറഞാൽ എങ്ങെനാടീ ശെറിയാവുന്നെ, ഇതിന് നമ്മള് പ്രതികരിച്ചേ മതിയാവൂ, അല്ലെങ്കിൽ ഇനിയും അവർ ഇങ്ങയിക്കെയുള്ള തോനിവാസങ്ങൾ വീണ്ടും ചെയ്യും. തൽക്കാലം നീ ഞാപറയുന്നത് കേട്ടാമതി”” അമ്മയുടെ ഉറച്ച വാക്കുകളായതിനാൽ അച്ഛനനെതിർക്കാൻ സാധിച്ചില്ല, പിറ്റെ ദിവസം കോളേജിൽ അഞ്ജലിക്ക് അച്ചൻ്റെ കൂടെയവൾക്ക് പോവേണ്ടി വന്നു.

പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നിന്നും പരാതി നൽകി തിരികെ അഞ്ജലിയും അച്ഛനും ഇറങ്ങുമ്പോഴാണ് മാലു അഞ്ജലിയുടെ അടുത്തേക്ക് വന്നത്…

എന്തെല്ലാ മാലു മോളെ വിശേഷങ്ങൾ, വീട്ടിൽ അച്ഛനും അമ്മയ്ക്കും സുഖല്ലേ,”” അഞ്ജലിയുടെ അച്ഛൻ മാലുവിൻ്റ അച്ഛനും സുഹുർത്തായതിനാൽ അയാളുടെ വിശേഷം, മാലുവിനോട് അയാള് അന്വേഷിച്ചു.

സുഖായിരിക്കുന്നു അച്ഛാ..””

അച്ഛനെ ഞാൻ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്, എന്നാ അഞ്ജലി അച്ഛൻ ഇറങ്ങുവാ, പോട്ടെ മാലു മോളെ…””

ശെരി അച്ഛാ..”” മാലുവിൻ്റെ കൂടെ അഞ്ജലി അയാൾക്ക് കഷ്ടപ്പെട്ട് ഒരു ചിരി സമ്മാനിച്ചു.

അഞ്ജലി നീയിങ്ങ് വന്നെ…..വന്നെ…..വന്നെ…”” മാലു അഞ്ജലിയെ വലിച്ച് ഒരു മൂലയിൽ കൊണ്ടുപോയി നിർത്തി..

ഞാൻ ഇന്നലത്തെ സംഭവമെല്ലാമറിഞ്ഞു, നീ പ്രിൻസിപ്പാലിന് കംപ്ലൈൻ്റ് കൊടുക്കാനാണോ അച്ഛനെ കൊണ്ട് വന്നത്..””

ആ അതെ ഞാൻ കൊടുത്തു”” അഞ്ജലി കുറച് വിന്യസത്തോടെ അവളെ നോക്കി..

എന്നിട്ട് പ്രിൻസി എന്ത് പറഞു, ആട്ടെ നീ ആരുടെയൊക്കെ പേരിലാണ് കംപ്ലൈൻ്റ് കൊടുത്തത്.””

എടീ ഞാൻ പറഞാൽ നീ വിഷമിക്കരുത്, ഞാൻ ഇന്നലെ ക്ലാസ്സിൽ വന്ന എല്ലാവരുടെയും പേരിലാണ് കൊടുത്തത്,”” അഞ്ജലി മാലുവിൻ്റെ കൈക്ക് മുറുകെ പിടിച്ചു

എന്ന് പറഞ്ഞാ നീ സുധിയെട്ടൻ്റെ പേരിലും കൊടുത്തുവെന്നാണോ””. അതിന് അഞ്ജലി മുഖം ചുളിച്ച് കൊണ്ട് തലയാട്ടി…

എന്തിനാടീ ദുഷ്ട്ട്ടെ പാവമെൻ്റെ ചെക്കൻ്റെ പേരിൽ കംപ്ലൈൻ്റ് കൊടുത്തത്, നിന്നെ രക്ഷിക്കാവേണ്ടി വന്നതല്ലേയവൻ, എന്നിട്ട് കുറെ അടിയും കൊണ്ട്, ഇന്നലെ രാത്രി മൊത്തം ആശുപത്രിയിലായിരുന്നു, ഇനി രണ്ട് ദിവത്തേക്ക് റെസ്റ് എടുക്കാനാണ് പറഞ്ഞത്…. എന്നാലും അഞ്ജലി നിനക്ക് കംപ്ലൈൻ്റ് കൊടുക്കുന്നതിനു മുമ്പ് എന്നെയൊന്നു ഓർക്കാമായിരുന്നു..”” മാലു അവളുടെ കൈ തട്ടി പറിച്ചു കൊണ്ട് അഞ്ജലിയുമായി പിണങ്ങി കുറച് മാറി നിന്നു.

എന്നെകൊണ്ടെന്നും പറയിപ്പികണ്ട, നിൻ്റെ ചിധുവേട്ടൻ കാരണമാണ് ഈ പ്രശനങ്ങൾ മൊത്തമുണ്ടായത്, നിനക്കറിയോ അവര് ക്ലാസ്സിൽ വന്നപ്പോ ഞാൻ കഷ്ടപ്പെട്ടെയുതിയ അസൈൻമെൻ്റും കൊണ്ട് വീട്ടി പോകാൻ നിന്നതാ. അപ്പൊ ക്ലാസ്സിൽ വന്ന് ഷോ ഇറക്കിയത് നിൻ്റെ പുന്നാര ചെക്കാനാണ്, അത്‌കാരണം ആ പട്ടി വന്ന് എൻ്റെ അസൈൻമെൻ്റ് മൊത്തം നശിപ്പിച്ചു… എല്ലാം ഉണ്ടാകിവെച്ചപ്പോ നിൻ്റെ ചിധു ഏട്ടന് സമാദാനമായിടുണ്ടാവും…”” മാലു പറഞ്ഞ അതേ നാണയത്തിൽ അവളും തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *