എടാ നിയിങനെ ചൂടാവല്ലേ….””
എടാ ഞാൻ നിന്നെയോർത്തത് കൊണ്ട് മാത്രമാണ് ഇന്നലെ അവിടെ വച്ച് അവനോടു ഒന്നും പറയാത്തത്, നിനക്കെന്നെ അറിയാലോ ഞാൻ എന്തും ക്ഷമിക്കും പക്ഷെ എൻ്റെ പഠിപ്പിലെങ്ങാനും തടസ്സം നിന്നാ അത് ഞാൻ ചിലപ്പോ ക്ഷമിച്ചില്ലാണ് വെക്കും!!!””
സോറിയഡാ ഞാൻ നിന്നെ കുറ്റപെടുത്തിയതല്ല എൻ്റെ സങ്കടം കൊണ്ടാ പറഞ്ഞു പോയത്..””
സാരമില്ല കഴിഞ്ഞത് കഴിഞ്ഞു ഇനി അവനോട് പറ കുറച് ദിവസം വീട്ടിലിരുന്ന് റെസ്റ്റെടുക്കാൻ, പിന്നെ എൻ്റെ അസൈൻമെൻ്റ് നഷിപ്പിച്ചവൻ അവന് നല്ലൊരു പണി കൊടുക്കാതെ എനിക്ക് ഉറക്കു വരില്ല, അവനെ ഞാൻ വെറുതെ വിടില്ല. നീ നോക്കിക്കോ.”” അഞ്ജലി വെല്ലുവിളിക്കുന്നത് പോലെ മാലുവിനെ നോക്കി.
അതെ എൻ്റെ ഏട്ടനെ ഈ ഗതിയിൽ ആക്കിയവൻ ഇനിമുതൽ എൻറെ കൂടി ശത്രുവായിരിക്കും…””
എന്നാ വാ നമുക്ക് ക്ലാസ്സിൽ കയറാം, അതിനു മുന്നേ എനിക് അസൈൻമെൻ്റ് എഴുതാൻ മിസ്സിനോട് കുറച് കൂടി സമയം ചോദിക്കണം,””
സത്യാവസ്ഥ പറഞാൽ മിസ്സ് ചിലപ്പോ സമ്മദിക്കും…””
അങനെയെങ്ങാനും സംഭവിച്ചാൽ മോളേ നിനകിന്നുന്നെൻ്റെ വക ഫുഡ്..””
ട്യൂട്ടറോട് കര്യങ്ങൾ പറഞ്ഞപ്പോ അഞ്ജലിക്ക് രണ്ട് ദിവസം കൂടി എഴുതാൻ സമയം അനുവദിച്ചു, അതിൻ്റെ സന്തോഷത്തിനായി ഉച്ചക്ക് മാലുവും അവളും കൂടി ക്യാൻ്റീനിൽ പോയി..
ചേച്ചീ ഇവിടെ രണ്ടു ബിരിയാണി.. നിനക്ക് വേറെന്തകിലും വേണോ മാലു..””
ആദ്യം ബിരിയാണി ബാക്കി പിന്നെ..””
എടാ നീ എന്നെ മുടിപ്പിക്കുവോ….””
അങ്ങനെ മുടിഞ്ഞു പോകുന്നുണ്ടോ പൊട്ടടീ…”” മാലു അഞ്ജലിയെ കളിയാക്കി…..
നിന്നെയൊകെ കൊണ്ട് വന്ന എന്നെപ്പറഞ്ഞാമതി.”” ബിരിയാണിക്ക് കാത്തിരികുമ്പോൾ മാലു അഞ്ചലിയെ തോണ്ടി വിളിച്ചു.
എടാ അതാരാ ഇരിക്കുന്നതയെന്നേക്കിയെ ..””
ആരാടീ ആ തേണ്ടിയാണോ…”” എന്നും പറഞ്ഞുകൊണ്ടവൾ മാലു കാണിച്ച സ്ഥലത്ത് നോക്കി… സൂരജും കൂട്ടരും ടേബിൾ മുട്ടുകൊണ്ട് പട്ട് പാടുകയാണ്.. ഒരു ഫുൾ പിച്ചിൽ ബാക്കിയുള്ളവരെ നിശബ്ദതരാക്കിക്കൊണ്ട് സൂരജ് അവൻ്റെ വരികൾ ഉച്ചത്തിൽ പാടി…
Kyun tune meri fursat ki Kyun dil mein itni harkat ki Ishq mein itni barkat ki Ye tune kya kiya………
Phiroon ab maara maara main Chaad se bichda taara mein Dil se itna kyun haara mein Ye tune kya kiya……….
Saari….. duniya se jeet ke mein Aaya hoon idhar. Tere aage hi mein haara kiya Tune kya asar
Mein dil ka raaz kehta hoon Ke jab jab saansein leta hoon Tera hi naam leta hoon Ye tune kya kiya…. അവനസത്തെ നാലു വരികൾ ബാക്കിയുള്ളവരും കൂടി അവൻ്റെ കൂടെ പാടി.
എടാ എന്ത് രസാട്ടോ അവൻ്റെ ശബ്ദം… ഞാനങ്ങാസ്വദിച്ച് പോയി… എന്ത് പറഞ്ഞാലും അവൻ്റെ കഴിവിനെ കുറ്റം പറയരുത്””
എന്നാ പോയി കെട്ടടി അവനെ….””
അഞ്ജലി ഞാൻ അങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല, അവന് പാടാൻ നല്ല കഴിവുണ്ടെന്ന് പറഞ്ഞതാ..””
അങ്ങനെ സന്തേഷത്തോടെ പാടട്ടെയവൻ, സസ്പെൻഷൻ ലെറ്റർ കയ്യിൽ കിട്ടുമ്പോ അവൻ്റെ ഈ സന്തോഷമൊക്കെ നിൽക്കും നീ നോക്കിക്കോ…””
അപ്പോഴാണ് സൂരജ് എഴുന്നേറ്റ് നിന്ന് അവൻ്റെ കൂട്ടുകാരെ അതിസംബോധനം ചെയ്ത് കൊണ്ടു സംസാരിച്ചത്…
അപ്പൊ ഗുയ്സ് ഇനി വരുന്ന 10 ദിവസം ഞാൻ ടൂറിലായിരിക്കും… എന്നെ കാണാത്തതിൽ ആരും വിഷമിക്കരുത്… ഓക്കേ..”” സൂരജ് എഴുന്നേറ്റ് നിന്ന് എല്ലാവരോടും പറഞ്ഞു.. അത് കെട്ട് അഞ്ജലിയും മാലുവും മുഖത്തോട് മുഖംനോക്കി… എന്ത് ജന്മമാടീയിവൻ എന്ന ലവണ്യത്തിൽ അമ്പരുന്നു..
അതിനു മൈരെ നീ ക്ലാസ്സിൽ വരുന്നത് തന്നെ മാച്ചുള്ള ദിവസം മാത്രമല്ലെ.. പിന്നെ നിന്നെയാര് മിസ് ചെയ്യാനാണ്…””
ഹൊ ഐ സീ… ഞാനത് മറന്നു… എന്നാ പൂക്കാടി മക്കളെ ഞാൻ ഇറങ്ങുവാണ് വൈകിട്ട് ഒരു മാച്ചുണ്ട്…”” അവരോട് യാത്ര പറഞ്ഞു സൂരജിറങ്ങി….
എടി മോളെ അഞ്ജലി, അവനെവെച്ച് നോക്കുമ്പോ നമ്മൾ കൊടുക്കുന്ന പണിയെന്നും അവൻ്റെ ഏഴ് അഴലത്തെത്തില്ല..”” മാലു അവളുടെ അഭിപ്രായം അറിയിച്ചു
