☁️☁️മേഘം പോലെ☁️☁️ – 3 3

ചുമ്മാ തോറ്റ് കൊടുക്കാൻ എന്നെ കിട്ടില്ല… അവനെ ഈ കോളജിൽ നാറ്റിച്ചിട്ടെ ഞാനടങ്ങു..”” എൻറെ കണ്ണാ എനിക്കൊരു വഴി കാണിച്ച് തരണേ അഞ്ജലി മനസിൽ പ്രാർത്ഥിച്ചു.

അങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി അഞ്ജലിക്ക് സൂരജിനെതിരെ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല… അങനെയിരിക്കുമ്പോൾ ഒരു ദിവസം മാലു ഓടി പിടിച് അഞ്ജലിയുടെ അടുക്കൽ വന്നു…

അഞ്ജലി… എടി അഞ്ജലി….”” ശ്വാസം നേരെ ശ്വസിക്കാനാവാതെ അവളുടെ വാക്കുകൾ പൂർണ്ണതയിൽ എത്തിയില്ല.

എന്താടാ എന്ത് പറ്റി, നീ എന്തിനാ ഇങനെ ഓടി വന്നത്, ആരെങ്കിലും നിന്നെ ഉപദ്രവിക്കാൻ വന്നോ…””

ഇല്ലടി പോത്തെ…….. ഞാൻ പറയാൻ വന്നത് വേറെരു കാര്യമാണ്…”” കിതപ്പ് തുടർന്ന് കൊണ്ട് മാലു പറഞ്ഞു..

എന്നാ പറഞ്ഞുതുലക്ക് ചുമ്മാ ആളെ പേടിപ്പിക്കാതെ..””

എടാ… ആ സൂരജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുവാണ്… അതും അവൻ്റെ ഏതോ ശത്രുവാണ് എതിർ ടീമെന്നു കേട്ടത്…””

അതിനിപ്പോ ഞാനെന്ത് വേണം…”” അഞ്ജലി ഒരു ഉന്മേഷമില്ലാതെ മാലുവിനെ അടുത്തിരുത്തി.

എടാ അവനിന്ന് ബൈക്കിലാണ് വന്നത്,””

അവന്നെന്നും ബൈക്കിലാണ് വെരുന്നത് പൊട്ടി… ഇതാണോ നീ ആനക്കാര്യം പോലെ പറയാൻ വന്നത്..””

എടാ ഞാനൊന്നു പറഞ്ഞു തീർകട്ടെ… അവൻ ഇന്ന് വന്നത് അവൻ്റെ പുതിയ ബൈക്കിലാണ്,””

അതിനിപ്പോ എന്താ..”” അഞ്ജലിക്ക് മാലു പറഞ്ഞത് ഒരു വിഷയമേ അല്ലായിരുന്നു.

എടീ ബുദ്ധൂസെ നിനക്ക് ഒന്നും അറിയില്ലേ… ആൺകുട്ടികൾക്ക് ഏറ്റവും ഇഷ്ടം അവരുടെ അമ്മയോടാണ്, അതിനു ശേഷം അവന്മാർക്ക് ഏറ്റവും വലുത് അവരുടെ വണ്ടിയാണ്…””

അതിന് ഞാനെന്ത് വേണം..””” അഞ്ജലി അവളെ പുച്ഛിച്ചു.

കുന്തം… നീ ഞാൻ പറയുന്നത് ഫുൾ കേക്ക് നമ്മളിന്ന് അവൻ്റെ വണ്ടിയുടെ കാറ്റ് ഊരുന്നു… നമ്മുടെ ദേഷ്യം മൊത്തം അവൻ്റെ വണ്ടിയിൽ തീർകുന്നു… വൈകിട്ട് കളി കഴിഞു വരുമ്പോ, ആകെ ക്ഷീണിച്ച് വണ്ടി നോക്കുമ്പോ അവൻ്റെ കിളി പോകണം… ആരാ ചെയ്തത്, എന്തിനാ ചെയ്തത്, എന്നൊക്കെ ഓർത്ത് അവന് പ്രാന്ത പിടിക്കണം, അവസാനം എന്ത് ചെയ്യണമെന്നറിയാതെ അവൻ്റെ മൂഞ്ചിയ മുഖം നിനക്ക് കാണണ്ടെ…. എല്ലാം കഴിഞ്ഞ് നാണം കെട്ടു അതും തള്ളി അവൻ നമ്മുടെ മുന്നിൽ കൂടെ ഊമ്പി കുത്തി കൊണ്ട് പോകുന്നത് ഓർക്കുമ്പോ തന്നെ കുളിര് കേറുന്നു..”” മാലുവിൻ്െ ദേഹം മുഴുവൻ വിറയൽ പടർന്നു.

ഐഡിയെക്കൊ കൊള്ളാം പക്ഷെ, അവൻ നമ്മള് വിചാരിച്ച ആളെല്ലെങ്കിലോ, ഏത് വണ്ടി ഇഷ്ടമല്ലാത്ത ആളാണെകിലോ…””

അവന് വണ്ടിയെന്നു വെച്ചാ പ്രാന്താണ്, അത് തീർത്ത് പറയാൻ കാരണം ഞാൻ വരുമ്പോ കണ്ടത് തന്നെ അവൻ വണ്ടിക്ക് ഉമ്മ കൊടുക്കുന്നതും, അതിനോട് കിന്നാരം പറയുന്നതുമാണ്., അതും കഴിഞ്ഞിട്ടാണവൻ ഗ്രൗണ്ടിൽ പോയത്..””

എങ്കി ഒരു കൈ നോക്കാം… നീ വാ ആരും കാണാതെ നമ്മുക്ക് പണി കൊടുക്കാം…””

മാലുവും അഞ്ജലിയും ആരും കാണാതെ പമ്മി പമ്മി വണ്ടിയുടെ അടുത്തെത്തി…. തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായ അഞ്ജലി പിറകിലെ ടയറിൻ്റെ കാറ്റ് അയച്ച് വിട്ടു… മാലും മുന്നിലത്തെയും…. എന്നിട്ട് പുറത്ത് തള്ളി നിൽക്കുന്ന വയറുകൾ എല്ലാം പിടിച്ച് പറിച്ചു, അത്കൊണ്ടെന്നും അഞ്ജലിക്ക് തൃപ്തി വന്നില്ല…. റോഡിൻ്റെ സൈഡിൽ കെട്ടിയ പശുവിൻ്റെ അടുത്ത് പോയി അതിൻ്റെ ചാണകം ഒരു സഞ്ചിയിലാക്കി അത് വണ്ടിയുടെ സീറ്റിൽ ഒരു വടികൊണ്ട് തേച്ച് പിടിപ്പിച്ചു…

എടാ ഇത് കുറച് ഓവറല്ലേ… അവനാറ്റം ഇത് ചെയ്തത് നമ്മളാണെന്നറിനാൽ അതോടെ തീർന്നു എല്ലാം…””

മാലു നീ എന്നെക്കൂടി പേടിപ്പിക്കാതെ… നമ്മളെ ആരും സംശയിക്കില്ല…”” അതിന് ശേഷം അവർ രണ്ടും വൈകിട്ട് സൂരജ് വരുന്നത് വരെ ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ നിന്നും അവൻ്റെ വരവും നോക്കി നിന്നു..

എടാ ഒരുപാട് നേരമായല്ലോ …. അവനെന്താ ഇത്ര നേരമായിട്ടും വരാഞ്ഞത്…. നിനക്കറിയോ എൻറെ +2 റിസൾട്ട് അറിയാൻ പോലും ഞാൻ ഇത്രക്ക് ടെൻഷൻ അടിച്ചിട്ടില്ല…””

എൻ്റെ മാലൂ നീ ചുമ്മാതിരി അവനിപ്പോ വരും…””

ഗ്രൗണ്ടിൽ നിന്നും സൂരജും കൂട്ടരും പാർക്കിംഗ് സ്ഥലത്ത് വന്നു… അത് ആകാംശപൂർവം അഞ്ജലി നോക്കി നിന്നു… അവരുടെ ഉദ്യപകനം തെറ്റിച്ച് കൊണ്ട് രാഹുലാണ് ഓടി വന്നു വണ്ടിയിൽ ആദ്യം കയറിയത്… ചാണകം കറക്റ്റ് അവൻ്റെ പിന്നഴകിൽ ലയിച്ച് ചേർന്നു ഒട്ടിപ്പിടിച്ചു… കേറിയ അതേ സ്റ്റൈലിൽ തന്നെ അവൻ ചാടിയിറങ്ങി… സൂരജും ബാക്കിയുള്ളവരുടെ വണ്ടിയുടെ ചുറ്റും കൂടി പലതും പറയുന്നുണ്ടായിരുന്നു.. അഞ്ജലി ദൂരെ ആയതിനാല് അതൊന്നും കേൾക്കൻ പറ്റിയില്ല…. പക്ഷെ അവൻ്റെ മുഖത്തെ പ്രസരിപ്പ് ഇല്ലാത്തതും, വിശമതോടെയുള്ള അവൻ്റെ ഭവങ്ങളും അവളെ ത്രസിപ്പിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *