അവസാനം വണ്ടി തള്ളി കൊണ്ടു പോവുന്നവനെയും കൂട്ടരെയും നോക്കി അഞ്ജലിയും മാലുവും ആഹ്ലാതത്തോടെ ഡാൻസ് കളിച്ചു. സൂരജിനുള്ള ആദ്യത്തെ പണി കൊടുത്ത സന്തോഷത്തിൽ അവർ എവിടയാണ് നിൽകുന്നതെന്നത് പോലുമവർ സ്വയം മറന്നിരുന്നു..
അഞ്ജലി!!!!! മാലു!!! എന്താ ഇവിടെ??? അതുവഴി വന്ന അനഘ മിസ്സ് അവരെ രൂക്ഷതോടെ നോക്കി…
അ…..അത് മിസ്സ്… ഞങൾ വെറുതെ….”” അഞ്ജലി വിക്കി വിക്കിയാണ് മറുപടി പറഞ്ഞത്
ക്ലാസ്സ് കഴിഞ്ഞില്ലേ, രണ്ട് പേർക്കും വീട്ടില്‌പോകാനയില്ലേ…””
സോറി മിസ്സ്, ഞങൾ പോകാൻ നിൽക്കാ…”” അതിന് ശേഷം മിസ്സിനെ മനസ്സിൽ പിറുപ്പിറത്ത് കൊണ്ട് വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു. പോകുന്ന വഴിക്ക് അവർ തമ്മാമിൽ നോക്കാനും ആർത്ത് ചിരിക്കാനും മറന്നില്ല. വീട്ടിൽ എത്തിയ അഞ്ജലി വളരെ സന്തോഷത്തോടെയാണ് അവളുടെ ജോലികൾ ചെയ്തത്, അവളുടെ ചെയ്തികൾ കണ്ട് അമ്മയ്ക്ക ആശ്ചര്യമായി….
എന്താടീ നിയിന്നു നല്ല സന്തോഷത്തിലാണല്ലോ…””
അതോന്നുമില്ലെൻ്റെ തങ്കമണി കുട്ടി..”” കയ്യിലിരുന്ന പത്രങ്ങൾ സിങ്കിൽ കൊണ്ടിട്ട് അഞ്ജലി അമ്മയെ പുറകിൽ കൂടി വലിഞ്ഞു മുറുക്കി.
ആഹാ… എന്നെ സ്നേഹിച്ച് കൊല്ലുമോ നീ…. എന്തോ പെണ്ണിന് പറ്റിയിട്ടുണ്ട്..””
എന്താ എനിക്കെൻ്റെ അമ്മയെ കെട്ടിപിടിച്ചൂടെ… എല്ലാത്തിനും അമ്മക്ക് സംശയമാണ്…ഹും…”” അഞ്ജലി അമ്മിയിൽ നിന്നും അകന്ന് മാറി നിന്നു കോപം നടിച്ചു.
ഹൊ….. ഞാനൊന്നും പറഞ്ഞില്ലേ…. നീ എന്താന്ന് വെച്ചാ ചെയ്തോ….””
അങ്ങനെ ആരുടെയെങ്കിലും ഓച്ചാണമെന്നും എനിക്ക് വേണ്ട…””
വേണ്ടങ്കി വേണ്ട നീ ആദ്യം ആ പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെക്ക് ഞാൻ മേശ തുടച്ചിട്ട് വരാം…”” അമ്മയുടെ ഈ അറ്റിറ്റുഡ് ഇഷ്ടപ്പെടാതെ അഞ്ജലി പാത്രങളുമായി പൊരുതിക്കൊണ്ടിരുന്നു… ഒരു പോരാളിയെ പോലെ.
പിറ്റേന്ന് കോളേജിൽ വന്ന അഞ്ജലി സൂരജിനെ തിരഞ്ഞെങ്കിലും അവൻ്റെ പൊടിപ്പോലും കണ്ടില്ല…. അവനെ തുടർച്ചയായി കാണാതിരുന്നതിലൂടെ അവള് താൽക്കാലികമായി അവനെ വിട്ടു… ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.. ഓണം വന്നു, ഇലക്ഷൻ വന്നു, ആർട്സ് ഡേയ് വന്നു ആണൊന്നും സൂരജിനെ കാണാൻ അവള്ക്ക് സാധിച്ചില്ല….
അവസാനം സ്പോർട്സ് ഡേയ് വന്നു… സൂരജ് കളി കാണാൻ മാലുവിനൊപ്പം അഞ്ജലിയും കൂടി അത് പക്ഷെ അവനെ സപ്പോർട്ട് ചെയ്യാനല്ല… മറിച്ച് കളിയാക്കാനായിരുന്നു….
എതിർ ടീമിനായിരുന്നു ആദ്യത്തെ ബാറ്റിംഗ്…. അവരുടെ ഓരോ പവർ ഷോട്ടിലും ഗ്രൗണ്ട് സപ്പോർട്ട് കൊടുത്ത് അഞ്ജലിയും മാലുവും ഗാലറി അമ്മാനമാടി……. സൂരജിന് അമളി പറ്റുമ്പോളെല്ലാം കൂക്കി വിളിക്കുകയും ചെയ്തു… ചീർ ഗേൾസിനെ കടത്തി വെട്ടുന്ന പ്രഘടന്മായിരുന്നു അവരുടേത്….
എതിർ ടീമിന് മറ്റുള്ള ഗ്രൗണ്ടിൽ സപ്പോർട്ട് കിട്ടിയത് കൊണ്ട് അവർ നല്ല സ്കോർ ചെയ്തു… അത് കൂടിയായപ്പോൾ അഞ്ജലിക്ക് ആവേശം കൂടി… സൂരജ് ഗ്രൗണ്ടിൽ നിന്നും തല കുനിച്ച് പോകുന്നത് കാണാൻ അവള് കാത്തിരുന്നു…
ആദ്യം ബാറ്റ് ചെയ്യാൻ വന്നത് രാഹുലായിരുന്നു… പത്ത് ഓവർ മാച്ച് ആയിരുന്നു നടക്കുന്നത്, ടാർഗറ്റ് റൺസ് 160 ആയിരുന്നു… 15 ബോളിൽ 12 റൺസും എടുത്ത് രാഹുൽ പുറത്തായി,..ഒടുക്കം 110 റൺസിൽ 5 വിക്കറ്റ് നഷ്ടത്തിൽ രണ്ട് ഒവർ മാത്രം ബാക്കി, ഏകദേശം ടീം തോൽകുമെന്നു ഏല്ലാവർക്കും ഉറപ്പായി… ഹോം ഗൗണ്ട് സപ്പോർട്ട് വളരെ കുറഞ്ഞിരുന്നു… എതിർ ടീമിന് ഫുൾ സപ്പോർട്ടും ഉണ്ടായിരുന്നു… 6 മനായി സൂരജ് പിച്ചിലേക് വന്നു… അഞ്ജലിയും മാലുവും എതിർ ടീമിൻ്റെ കൂടെ ഇരുന്നു അവൻ വന്നത് മുതൽ കൂവല്ലായിരുന്നു… അവരെ ഏറ്റു പിടിച്ച് ബാക്കിയുള്ളവരും സൂരജിനെ കൂവാൻ തുടങ്ങി…….
ആദ്യ രണ്ട് ബോൾ സൂരജ് മുട്ടി…. ഗ്രൗണ്ടിൽ വീണ്ടും കൂവൽ…. അടുത്ത ബോൾ വൈഡ് ഒരു റൺസ് കിട്ടി 111 ആയി അടുത്ത് ബോൾ വന്നപ്പോൾ എല്ലാവരുടെയും വായ പൂട്ടി, ഒരു ഹെലികോപ്റ്റർ ഷോട്ട് 6 റൺസ് കിട്ടി അടുത്ത ബോൾ രണ്ട് റൺസ് ഓടി പിടിച്ചു.. ഇനി 8 ബോൾ ബാക്കി… അടുത്ത പന്തിൽ ബൗണ്ട്രി ആയിരുന്നു … അഞ്ജലി വിട്ട് കൊടുക്കാൻ തയാറായില്ല അവള് വീണ്ടും കൂവി…. പെട്ടെന്ന് ഗ്രൗണ്ടിൽ നിന്നും ശ്രദ്ധ മാറിയത് കൊണ്ട് അടുത്ത ബോളിൽ ഒരു റൺസ് മാത്രം കിട്ടി.. ആകെ 124 റൺസ് 6 ബോൾ ബാക്കി…
