☁️☁️മേഘം പോലെ☁️☁️ – 3 3

മച്ചു നിനക്ക് തോന്നുന്നുണ്ടോ ഞങ്ങൾ നിന്നെ ചതിക്കുമെന്ന്, ഇതാരോ മനപൂർവ്വം നമുക്കിട്ട് പണിഞ്ഞതാ.. ഒന്നുകി BBA ആഷിഖ് ആവും അല്ലെ നമ്മൾ തല്ലിയ ഏതോ ജൂനിയർ ആവും…. ആരായാലും അവനെ നമ്മള് പൊക്കിയിരിക്കും..””

അതൊക്കെ നമുക്ക് എക്സാം കഴിഞ്ഞിട്ട് നോക്കാം… ആദ്യം നമ്മുക്ക് ഇന്നത്തെ കാര്യം നോക്കാം, ഇന്നലത്തെ പോലെ റിസ്ക് എടുക്കാൻ ഞാനില്ല… അതുകൊണ്ട് തൂണ്ട് മൊത്തം ഞാൻ ഡീൽ ചെയ്യും, എക്സാം തുടങ്ങി കഴിഞ്ഞാൽ നിങ്ങൾക്ക് അത് കിട്ടിക്കോളും… ഇപ്പൊ നിങൾ പൊക്കോ..”” സൂരജ് ബാത്റൂമിൽ നിന്നും പുറത്ത് പോയി…

എടി അഞ്ജലി ഇനിയിപ്പോ നമ്മളെന്ത് ചെയ്യും…””

ഒരു വഴിയുണ്ട്…. കോപ്പി മൊത്തം അവൻ്റെ കയ്യിലല്ലേ അപ്പൊ അവനെ മാത്രം മാറ്റി നിർത്തിയാൽ ഇന്നത്തെ എക്സാം അവൻ പൊട്ടും…””

ഹഹഹ…. അവന് അങനെ തന്നെ വേണം…. വാ നമ്മുക്ക് പ്രിൻസിയെ വിവരമറിയിക്കാം…””

സൂരജ് കോപ്പി മുഴുവൻ ക്ലാസിലുള്ള പെൺകുട്ടികളെ ഏൽപ്പിച്ചിരുന്നു… അവരെ എത്ര പെട്ടെന്ന് ആരും സംശയിക്കില്ലെന്ന് അവനുറപ്പായിരുന്നു… പക്ഷെ അന്ന് അവനെ മാത്രം വേറെ ക്ലാസ്സിൽ തനിയെ നിർത്തി എക്സാം എഴുതിച്ചു…. അഞ്ജലിക്കന്ന് ഉത്സവമായിരുന്നു… സൂരജിനെ ഓർത്ത് അവൾക്ക് പഠിക്കാൻ പോലും കഴിയുന്നില്ല…

പാവം ആ തെണ്ടി…. അവനിത് ഒട്ടും പ്രതീക്ഷിച്ചു കാണില്ല… ഈ അഞ്ചലിയോട് കളിച്ചാൽ ഇങ്ങനെിരിക്കും… ഇനി അവൻ്റെ മുന്നിൽ പോയി നാല് ഡയലോഗ് അടിക്കണം…. ഹും…..എൻ്റെ കണ്ണാ നീ എൻറെ പ്രാർത്ഥന കേട്ടല്ലോ എനിക് സന്തോഷമായി…”” അഞ്ജലി കണ്ണൻ്റെ മുന്നിൽ നിന്നും കുറെ സംസാരിച്ചു……

പാതി രാത്രി ആയപ്പോൾ മാലുവിൻറെ കോൾ അഞ്ജലി വന്നത് കൊണ്ട് ഉറക്കത്തിൽ. നിന്ന് ഞെട്ടികൊണ്ടവൾ ഫോൺ അറ്റൻഡ് ചെയ്തു…

എന്താ മാലു… എന്താടാ ഈ പാതി രാത്രി…”” ഉറക്ക ചവയോടെ അഞ്ജലി ചോദിച്ചു.. പക്ഷെ മറുപടി ഒറ്റ കരചിലായിരുന്നു….

എടാ…. എന്താടാ…. നീ കരയാതെ…മാലു എന്താടി പറ്റിയത്….”” അവളുടെ കരച്ചിൽ അഞ്ജലിയെ ആദി കേറ്റി

ഞാൻ മരിക്കാൻ പൂവ്വ….”” അഞ്ജലി ഒന്ന് ഞെട്ടി…

മരിക്കാൻ പൂവ്വേ… എൻ്റെ മാലു അതിനു മാത്രമിപ്പോൾ എന്താ ഉണ്ടായത്… നീ കരയാതെ പറ””

ഞാൻ ചീത്തയായി… എന്നെ ചീത്തയാക്കി… എൻ്റെ അച്ഛനും അമ്മയും ഇതൊക്കെ എങ്ങനെ സഹിക്കുമോ ആവോ പാവങ്ങൾ… അതിലും നല്ലത് ഞാൻ മരിക്കുന്നതാ…””

എടാ നീ പിച്ചും പേയും പറയാതെ കാര്യം പറടീ… ബെഡലെ”” അഞ്ജലിയുടെ വാകുകൾ അൽപം ശക്തിയായി.

സുധി ഏട്ടൻ എന്നെ ചതിച്ചടീ… അവൻ്റെ കയ്യിൽ എൻ്റെ കുറച്ച് പ്രൈവറ്റ് ഫോട്ടോസ് ഉണ്ട്… അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞു എന്നെ ഭീക്ഷണി പെടുത്തുകയാണ്… ഫോട്ടോസ് ലീക് ചെയ്യണ്ടെങ്കിൽ.. ഞാൻ നാളെ എക്സാം കഴിഞ്ഞതിന് ശേഷം പൂട്ടിക്കിടക്കുന്ന ലാബിൽ പോകാനും… അവിടെ അവൻ്റെ കൂട്ടുകാർക്ക് കിടന്നു കൊടുക്കാനാണ് അവൻ പറയുന്നത്…”” അവള് വീണ്ടും കരഞ്ഞു …. അതിലും നല്ലത് ഞാൻ ചാവുന്നതാ… നീ എന്നോട് ക്ഷമിക്കണം അഞ്ജലി…,”””

ഡീ പട്ടി,, നീ ചത്താ എല്ലാ തീരുമോ…അവൻ നിന്നോട് ചെയ്തത് വേറെ ആരോടും ചെയ്യിലെന്ന് എന്താ ഉറപ്പ്…. നിനക്ക് നാളെ നിൻ്റെ ഫോട്ടോ കിട്ടിയാൽ പോരെ അത് ഞാൻ മേടിച്ച് തരും…. നീ വെറുതെ ഓരോന്ന് ചിന്തിച്ച് മണ്ടത്തരമെന്നും ചെയ്യരുത്…””

നിൻ്റെ കയ്യിൽ അവൻ തരുമോ…””

അതൊന്നും ആലോചിച്ചിട്ട് നീ വിഷമിക്കണ്ട…. നീ നാളെ കോളേജിൽ വാ നമുക്ക് അവിടുന്ന് സംസാരിക്കാം… “” വീണ്ടും പലതും പറഞ്ഞു ആശ്വസിപ്പിച്ചിട്ടാണ് മാലു ഫോൺ വെച്ചത്…

എന്നാലും എൻറെ കണ്ണാ ഞാൻ നാളെ എങ്ങനെ അവൻ്റെ കയ്യിൽ നിന്നും അത് വാങ്ങും… കണ്ണാ ഞങ്ങൾക്കൊരു വഴി കാണിച്ച് തരണേ…… പിറ്റേന്നു ബാത്റൂമിൽ…

ഡീ പെണ്ണേ ഇനിയും കരഞ്ഞാലുണ്ടല്ലോ നിൻറെ ചെപ്പ അടക്കി ഞാൻ പെട്ടിക്കും…. എല്ലാം ഞാൻ നോക്കുമെന്ന് പറഞ്ഞില്ലേ….. എന്നാലും ആ സുധി ഇത്ര ചെറ്റ ആവുമെന്ന് ഞാൻ കരുതിയില്ല…””

അഞ്ജലി അവൻ തന്നിലെങ്കി നീ എന്ത് ചെയ്യും..””

ആദ്യം നല്ല രീതിയിൽ ഞാൻ പറയും, എന്നിട്ടും അവൻ തന്നില്ലെങ്കി എൻ്റെ കയ്യിൻ്റെ ചൂടവനറിയും..””

Leave a Reply

Your email address will not be published. Required fields are marked *