ദേ മനുഷ്യാ… നിങ്ങളാണ് ഇവൾക്ക് വളം വച്ചു കൊടുത്ത് ചീത്തയാകുന്നത്, നാളെ കെട്ടിച്ച് വിടണമെനുള്ള ബോധമില്ലേ നിങ്ങൾക്ക്.. ഇപ്പോഴും ഒക്കത്ത് വെച്ച് കൊഞ്ചിക്കുന്നു…””
അയ്യേ അമ്മക്ക് അസൂയയാണച്ചാ, അച്ഛനെന്നിങ്ങനെ കൊഞ്ചിക്കുന്നതിൽ…””
ആണോടി ശാരദെ നിനക്ക് അസൂയയാണോ???”” അയാള് ശരദാമ്മയുടെ നേരെ ചോദിച്ചു..( അഞ്ജലിയുടെ അമ്മയുടെ പേര് ശാരദ)
അച്ഛനും മോളും കൂടി എന്നെക്കൊണ്ടെന്നും പറയിപ്പിക്കരുത്, ഞാൻ പൂവ്വാ നിങൾ അച്ഛനും മോളും കൂടെ എന്താന്നു വെച്ചാ ചെയ്യ്…”” നിലം ചവിട്ടി തുള്ളി ശാരദാമ്മ അടുക്കളയിൽ പോയി…
എന്തിനാ മോളെ ആ പാവത്തിനെ നീ ഇങ്ങനെ വട്ടുപ്പിടിപ്പിക്കുന്നത്… പാവല്ലേയത്..””
ആഹാ….. എന്തുവോ…..ഭാര്യയെ പറഞ്ഞപ്പോ കെട്ടിയോനു പൊള്ളിയോ…””
ഡീ …ഡീ……നിനക്കെക്കൊ നല്ലയടി കിട്ടാത്തതിൻ്റെ സുകേടാണ്… നിന്നൊക്കെ ആരുടെ കയ്യില് ഏൽപിക്കണമെന്ന് ഓർക്കുമ്പോ തന്നെ എനിക്കാതിയാണ്…”” അഞ്ജലിയെ നേരെ മുന്നിൽ നിർത്തി അയാള് ഒന്ന് ആത്മഗതം ചെയ്തു.
ആഹാ…. അങ്ങനെ എന്നെ ഇവിടുന്ന് പറഞ്ഞു വിടാനാരും നോക്കണ്ട കേട്ടോ..””
ആര് പറഞ്ഞുവിടുന്നുയെന്നാ മോള് ഈ കരുതുന്നത്, ഇത് അതൊന്നുമല്ല… നിന്നെ ഞാനൊരു സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതല്ലെ, അതെരച്ചൻ്റെ കടമയല്ലെ…. മക്കളത് മനസില്ലാക്ക്””… അയാളുടെ കണ്ണുകള് നിറഞ്ഞിരുന്നു..
അതൊക്കെ അപ്പോഴത്തെ കാര്യങ്ങളല്ലെ അതൊക്കെ അപ്പോൾ ആലോചിക്കാം… ഇപ്പൊ അച്ഛൻ വാ നമ്മുക്ക് ആഹാരം കഴിക്കാം…”” അച്ചൻ്റെ കണ്ണ് കലങ്ങിയ കണ്ട അഞ്ജലി വേഗം വിഷയം മാറ്റി
അല്ല അഭി എവിടെ, അവളെ ഇവിടെയൊന്നും കണ്ടില്ലല്ലോ…””” അഞ്ജലിയുടെ കൂടെ നടക്കുമ്പോൾ അയാള് ചുറ്റും നോക്കി
അവളാ ഫോണും കൊണ്ടും റൂമിൽ കേറിയ പിന്നെ ആകാശം ഇടിഞ്ഞു വീണാ പോലും അവളറിയില്ല…”” അടച്ചിട്ട മുറി നോക്കിക്കൊണ്ടവൾ അച്ഛൻ്റെ ഒപ്പം കൂടി…..
എന്നാ ഞാൻ അവളെയും കൂട്ടി വരാം നീ പോയി അമ്മയെ സഹായിക്ക്..”” അങ്ങനെ അഞ്ജലി അമ്മയെ സഹായിക്കാൻ അടുക്കളയിലും അച്ഛൻ അനിയത്തിയെ വിളിക്കാനും പോയി…
എല്ലാവരും ഭക്ഷണം കഴിക്കുനേരം അഞ്ജലി മാത്രം ചപ്പാത്തി കഴിക്കാതെ എന്തോ ആലോചിച്ച് കൊണ്ടിരുന്നു…
എന്താ അഞ്ജലി, അച്ഛൻ നേരത്തേ പറഞ്ഞതോർത്താണോ കഴിക്കാത്തത്””..
അതൊന്നുമല്ലച്ചാ, എനിക്കൊരു കാര്യം പറയാനുണ്ട്…”” ഒരു സീരീസ് മാറ്റർ പറയുന്ന ലാഘവത്തോടെയവൾ ഒന്ന് ശ്വാസം വലിച്ചു.
അതചാ ഞാൻ പറയാം ചേച്ചിക്ക് കോളേജിൽ ഒരു ലൗവറുണ്ട് അത് പറയാനാണ് അവൾകിത്ര മടി…”” അഭിരാമി ഇടക്ക് കേറി അഞ്ജലിയെ ചൊറിഞ്ഞു.
നീ പോടീ കൊന്ത്രം പല്ലച്ചി.. അച്ഛാ അതെന്നുമല്ല… അവള് ചുമ്മാ പറയാ””
അഭി…. നീയെന്ന് മിണ്ടാതിരി, അഞ്ജലി പിന്നെന്താ നിൻ്റെ പ്രശ്നം, നീ ആളെ ടെൻഷൻ അടിപ്പികതെ കാര്യം പറ..”” ശാരദാമ്മ വിഷയത്തിൽ ഇടപെട്ടു.
അതച്ചാ ഞാൻ നാളെ കോളേജിൽ പോകുന്നില്ല.. ലീവ് എടുക്കുവാ…”” വീണ്ടും അച്ചനെ നോക്കിക്കൊണ്ട് അവള് പറഞ്ഞു.
ലീവെടുക്കാനോ എന്തിന്, നിനക്കതിന് അസുഖമെന്നുമില്ലല്ലോ,,”” കാരണങ്ങളില്ലാതെ ലീവെടുകുന്നത് അവളുടെ അമ്മക്ക് ഇഷ്ടമല്ല അതുകൊണ്ട് തന്നെ ശാരദാമ അവളുടെ ഇപ്പോഴത്തൊവിശ്യം അംഗീകരിക്കാൻ തയാറല്ല.
അച്ഛാ പ്ലീസ്… അമ്മയോട് പറ സമ്മദിക്കാൻ…”” അമ്മയുടെ മനസ് മാറ്റാൻ അഞ്ജലി അച്ചൻ്റെ സഹായം തേടി.
അതൊക്കെ നമുക്ക് ശരിയാക്കാം, ആദ്യം നീ ഇത് പറ, നീ എന്തിനാ ലീവ് എടുക്കുന്നത്..””
അതച്ചാ… എനിക്കൊരു അസൈൻമെൻ്റ് എഴുത്താനുണ്ട്, അത് കമ്പ്ലീറ്റ് ചെയ്യാൻ നാളത്തെ ഒരു ദിവസം മൊത്തം വേണം… ഇന്നായിരുന്നു അവസാന ഡേറ്റ്, പ്ലീസ് അച്ഛാ നാളെ മാത്രം ഞാൻ ലീവ് എടുത്തോട്ടെ..””
അപ്പൊ നീ മൂന്ന് ദിവസമായി എഴുതിയത് ഇത് തന്നെല്ലായിരുന്നോ..”” ഹൊ മൈ ഗോഡ്….അപ്പൊ അമ്മ ഞാൻ എഴുതുന്നത് ശ്രദ്ധിക്കുണ്ടായിരുന്നോ, ഇനിപ്പൊ എന്ത് പറയും എൻറെ കണ്ണാ… അഞ്ജലി മനസിൽ പ്രാർത്ഥിച്ചു.
അതമ്മേ ഞാൻ ആദ്യം എഴുതിയത് ചീത്തയായി പോയി…”””..
ചീത്തയായി പോയെന്നോ, അതെങ്ങനെ സംഭവിച്ചു,,,, ഡി നിയെണ്ടാടീ മറച്ച് വെക്കുന്നത്..”” അമ്മയുടെ സ്വരം കനത്തു. അവർ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു…
