☁️☁️മേഘം പോലെ☁️☁️ – 3 3

ഹോക്കി സ്റ്റിക്കിൻ്റെ ആദ്യ അടിയിൽ തന്നെ സുധിയുടെ ബോധം പോയിരുന്നു…. അടുത്ത എടി ആഞ്ഞു അടിച്ച സൂരജിനെ രാഹുൽ പിടിച്ച് മാറ്റി…

കണ്ണാ ഡാ!!! ഇനി തല്ലിയാൽ അവൻ ചത്ത് പോകും, വാ നിയൊന്നടങ്, നമ്മുക്ക് പോകാം, ഡൈ ആരെങ്കിലും അവനെ എടുത്ത് ഹോസ്പിറ്റലിൽ എത്തിക് ഡാ അമലെ നീയും വിട്ടോ.””. രാഹുൽ സൂരജിനെ കൊണ്ടോകുമ്പോ ചുറ്റും കൂടി നിന്നവരോടായി പറഞ്ഞു.

ഇതൊക്കെ കണ്ട് അഞ്ജലി ആകെ ഷോക്കായിരുന്നു, അവൾക് ഏറ്റവും സങ്കടം വന്നത് മൂന്ന് ദിവസം ഉറക്കമുഴച്ച് കഷ്ടപ്പാടെയുതിയ അസൈൻമെൻ്റ് മുഴുവൻ അവളുടെ മുന്നിലിട്ട് കീറി കളഞ്ഞപ്പോളായിരുന്നു…. വളരെ വിഷമത്തോടെയവൾ കീറിയ പപ്പേഴ്‌സുമെടുത്ത്, ക്ലാസിനു പുറത്തേക്ക് നടന്നു… ബസ് സ്റ്റോപ്പിൽ എത്തിയതും, ബസ്സിൽ കയറിയതും ഏതോ അബോധാവസ്ഥയിലായിരുന്നു..

അന്ന് രാത്രി വീട്ടിൽ എത്തിയപ്പോളും അഞ്ജലിക്ക് അന്നത്തെ ദിവസത്തെയോർത്ത് തലപിരാന്ത് പിടിച്ചിട്ടുണ്ടായിരുന്നു… നേരെ പൂജാ മുറിയിൽ കയറി കൃഷ്ണൻ്റെ വിഗ്രഹത്തിൻ്റെ മുന്നിൽ പോയി അവള് പരാതി പറയാൻ തുടങ്ങി… അഞ്ജലി പൊതുവേ ഇങ്ങനെയാണ് അവൾക്ക് സംങ്കടമായാലും സന്തോഷമായാലും അവള് കണ്ണാനോടാണ് എല്ലാം പറയുക.

എൻ്റെ കണ്ണാ അവരാരെന്നായവൻ്റെ വിചാരം, ഇനി എൻ്റെ കയ്യിലെങ്ങാനും കിട്ടിയാൽ അമ്മയാണെ സത്യം ഞാൻ കൊല്ലുമാ പട്ടി തെണ്ടി മരങ്ങോടൻ ചേറ്റ,!!!! അയ്യോ രാമ രാമ രാമ സോറി കണ്ണാ സങ്കടം കൊണ്ടാ എന്നോട് പൊറുക്കണേ കണ്ണാ ……….”” അവള് കൈരണ്ടും കാതിൽ നുള്ളി കണ്ണാനോട് ക്ഷമാപണം നടത്തി..

കണ്ണനറിയോ ഈ കഴിഞ്ഞ മൂന്നു ദിവസം ഞാൻ കഷ്ടപ്പെട്ട് എഴുതിയതാണ് ആ കാലമാടൻ കീറി കളഞ്ഞത്, എനിക് എത്ര വിഷമമായിന്ന് അറിയോ, എന്നാലും എൻ്റെ കൃഷ്ണാ എന്ത് തെറ്റാ ഞാൻ ചെയ്ത് എന്നോടീ നീ ഈ വിങ്ങത കാട്ടുവാൻ മാത്രം, ഒന്നുമല്ലേലും ഈ വീട്ടിൽ ഞാനല്ലേ ഈ കണ്ണനെ വേരറാങ്കിലും മൈൻഡ് ചെയ്യുന്നുണ്ടോ എന്നിട്ടും എന്നോടീ ചതി വേണ്ടില്ലായിരുന്നു, ഇവിടെ വേറാരും ഇല്ലനിട്ടല്ലേ കള്ള കണ്ണനോട് എൻ്റെ പരിഭവം പറയുന്നത്, ഇഷ്ടായൊണ്ടല്ലേ ആ എന്നെ കൈ വിടല്ലെ കണ്ണാ, ആ ഏട്ടൻ തെണ്ടിക്ക് എന്തെങ്കിലും ശിക്ഷ ഈ പാവം അഞ്ജലിക്ക് വേണ്ടി കൊടുക്കുമോ പ്ലീസ് പ്ലീസ് അതിന് പകരമായി നൂറ് പുഷ്പാഞ്ജലി ഞാൻ നടത്താം മദർ പ്രോമിസ…””

മോളെ അഞ്ജലി നിൻ്റെ പരാതി പറഞ്ഞു തീർന്നില്ലെ… ഒന്ന് വന്നേനെ സഹായിക്കടീ ””….

ആ അമ്മെ വരുവാ,, കണ്ണാ അപ്പൊ എല്ലാം പറഞ്ഞ പോലെ ഒന്നും മറക്കണ്ട”” അഞ്ജലി പൂജാമുറിയിൽ നിന്നും വേഗം അടുകളിയിലോട്ട് ഓടി…

രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം, ഈ വീട്ടിലെ സകല ജോലിയും ഞാത്തന്നെ ചെയ്യണം, ചെയ്ത് ചെയ്തെൻ്റെ നടുവൊടിഞ്ഞു ആര് കേൾക്കാൻ ആരോട് പറയാൻ, അല്ലെങ്കിലും എന്നെയോർത്താർക്കും ഒരു വേവലാതിയില്ലല്ലോ, ഇവിടെന്നെ ഒരു വേലക്കാരിയുടെ സ്ഥാനത്തല്ലെ കാണുന്നുള്ളൂ, എൻ്റെ ഭഗവാനെ ഞാൻ ഈ അടുക്കളയിൽ കിടന്ന് നരകിച്ച് ചാകും….…ഹാം’ എല്ലാമെൻ്റെ വിധിയെന്ന് കരുതാം”” അഞ്ജലിയുടെ അമ്മ സ്വയം നീറി കൊണ്ട് അവരുടെ സങ്കടം തനിയെ പറഞു.

ഹൂ എൻ്റമ്മേ ഇങ്ങനെ എപ്പോഴുമെപ്പോഴും ഇത് തന്നെ പറഞ്ഞിട്ടൊരുകാര്യവുമില്ല, ചുമ്മാ അമ്മയുടെ വായിലെ വെള്ളം വറ്റുകയെയുള്ളൂ മറിച്ചൊന്നും സംഭവിക്കാൻ പോന്നില്ല””

ആഡീ പിന്നെ ഞാനെന്ത് പറയണം!!! നീയും അവളും വെട്ടി വിഴുങ്ങാനല്ലാതെ ഈ പരിസരത്ത് വരാറുണ്ടോ, എന്നെങ്കിലും വേറെ വീട്ടിൽ കയറി പോകണമെന്ന് വല്ല ബോധമുണ്ടോ രണ്ടിനും, അതേങ്ങനെയാ ബീര്യം കൊടുത്ത് വളർത്തുകയല്ലേ തന്തപ്പടി, വഷളായില്ലെങ്കിലെ അത്ഭുതമുള്ളൂ,””

ദേ,, പെണ്ണുമ്പിള്ളെ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ, പക്ഷെ എൻ്റെ പുന്നാര അച്ഛനെ എന്തെങ്കിലും പറഞ്ഞാല് എൻ്റെ വിധം മാറും..””

എന്താടീ അസത്തേ നീയെന്നെ വിളിച്ചത്… ‘പെണ്ണുമ്പിള്ളെന്നോ’### നിന്നെയിന്നു…”” അമ്മ ചപ്പാത്തി പരത്തുന്ന കോലുമായി അവളുടെ പുറകെ ഓടി..

അയ്യോ അച്ഛാ ആരെങ്കിലുമോടിവായോ എന്നെ തല്ലിക്കൊല്ലാൻ പോകുന്നെ… രക്ഷിക്കണേ അയ്യോ..”” ചിരിച്ച് നിലവിളിച്ചുകൊണ്ട് അഞ്ജലി ടേബിളിന് ചുറ്റും ഓടി…

ഓടാതെ അവിടെ നിക്കടി കുരിപ്പെ….””

ഇല്ല നിൽക്കില്ല, നിന്നാ എന്നെ തല്ലാനല്ലേ, ചത്താലും നിൽക്കില്ല…”” അതിന്

അമ്മയെ പെണ്ണുമ്പിള്ളെന്ന് വിളിച്ച നിന്നെ മാലയിട്ട് സ്വീകരിക്കാം, മര്യാദയ്ക്ക് നിൽകുന്നതാണ് നിനക്ക് നല്ലത്, ഇല്ലേ ഞാൻ ഈ പരത്തി കൊണ്ടറിയും””

അങ്ങനെ കണ്ട പ്രലോഭനങ്ങളിൽ വീഴുന്നവള്ളല്ല ഈ അഞ്ജലി.””

ആശ്…. അമ്മയും മോളും വീണ്ടും തുടങ്ങിയോ.”” അഞ്ജലിയുടെ അച്ഛൻ വീട്ടിലേക്ക് കേറി വരുവായിരുന്നു

ഞാനല്ല അച്ഛാ ഈ അമ്മയാ വെറുതെ എന്നെ തല്ലാൻ വന്നത്.””അഞ്ജലി വേഗം അച്ഛൻ്റെ പുറകിൽ പോയി ഒളിച്ചു.

വെറുതെയോ!!!… എടി മഹാപാപീ നീയെന്നെ പെണ്ണുമ്പിള്ളെന്ന് വിളിച്ചിട്ടെല്ലടി ഞാൻ തല്ലാൻ വന്നത്””

സത്യാനോടീ അമ്മ പറയുന്നത്, നീ അമ്മയെ പെണ്ണുമ്പിള്ളയെന്ന് വിളിച്ചോ..””

അത് അച്ഛാ, അമ്മ അച്ചനെ കുറിച്ച് മോശം പറഞ്ഞപ്പോൾ എനിക് സഹിച്ചില്ല അപ്പൊ അറിയാതെ വിളിച്ച് പോയതാ..””

അച്ചനെ പറഞ്ഞതിനാണോ മോൾ അമ്മയെ അങ്ങനെ വിളിച്ചത് എന്നാ സാരില്ലട്ടോ”” അയാള് മകളെ വാത്സല്യപൂർവം താലോലിച്ചു…

ദേ മനുഷ്യാ… നിങ്ങളാണ് ഇവൾക്ക് വളം വച്ചു കൊടുത്ത് ചീത്തയാകുന്നത്, നാളെ കെട്ടിച്ച് വിടണമെനുള്ള ബോധമില്ലേ നിങ്ങൾക്ക്.. ഇപ്പോഴും ഒക്കത്ത് വെച്ച് കൊഞ്ചിക്കുന്നു…””

അയ്യേ അമ്മക്ക് അസൂയയാണച്ചാ, അച്ഛനെന്നിങ്ങനെ കൊഞ്ചിക്കുന്നതിൽ…””

ആണോടി ശാരദെ നിനക്ക് അസൂയയാണോ???”” അയാള് ശരദാമ്മയുടെ നേരെ ചോദിച്ചു..( അഞ്ജലിയുടെ അമ്മയുടെ പേര് ശാരദ)

അച്ഛനും മോളും കൂടി എന്നെക്കൊണ്ടെന്നും പറയിപ്പിക്കരുത്, ഞാൻ പൂവ്വാ നിങൾ അച്ഛനും മോളും കൂടെ എന്താന്നു വെച്ചാ ചെയ്യ്…”” നിലം ചവിട്ടി തുള്ളി ശാരദാമ്മ അടുക്കളയിൽ പോയി…

എന്തിനാ മോളെ ആ പാവത്തിനെ നീ ഇങ്ങനെ വട്ടുപ്പിടിപ്പിക്കുന്നത്… പാവല്ലേയത്..””

ആഹാ….. എന്തുവോ…..ഭാര്യയെ പറഞ്ഞപ്പോ കെട്ടിയോനു പൊള്ളിയോ…””

ഡീ …ഡീ……നിനക്കെക്കൊ നല്ലയടി കിട്ടാത്തതിൻ്റെ സുകേടാണ്… നിന്നൊക്കെ ആരുടെ കയ്യില് ഏൽപിക്കണമെന്ന് ഓർക്കുമ്പോ തന്നെ എനിക്കാതിയാണ്…”” അഞ്ജലിയെ നേരെ മുന്നിൽ നിർത്തി അയാള് ഒന്ന് ആത്മഗതം ചെയ്തു.

ആഹാ…. അങ്ങനെ എന്നെ ഇവിടുന്ന് പറഞ്ഞു വിടാനാരും നോക്കണ്ട കേട്ടോ..””

ആര് പറഞ്ഞുവിടുന്നുയെന്നാ മോള് ഈ കരുതുന്നത്, ഇത് അതൊന്നുമല്ല… നിന്നെ ഞാനൊരു സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതല്ലെ, അതെരച്ചൻ്റെ കടമയല്ലെ…. മക്കളത് മനസില്ലാക്ക്””… അയാളുടെ കണ്ണുകള് നിറഞ്ഞിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *