☁️☁️മേഘം പോലെ☁️☁️ – 3 3

നിലത്ത് ബാറ്റും വച്ച് സൂരജ് ഇരുന്നു…. തോൽവി പുത്തരിയല്ല, സ്വന്തം ഗ്രൗണ്ടിൽ തോൽകുക്ക ഒരു അഭിമാന പ്രശനമാണ്…. അവനാകെ തളർന്നു…. പെട്ടെന്ന് ഗ്രൗണ്ട് ഒന്ന് സൈലൻ്റ് ആയി… സൂരജ് മുഖം ഉയർത്തി നോക്കുമ്പോ അമ്പയർ ബോൾ നൊബേളാണെന്ന് പറഞ്ഞു… എതിർ ടീം അയാളുമായി എതിർക്കുന്നതും അവൻ കണ്ടു…. അഞ്ജലി ആകെ ഡെള്ളായി..

സൂരജ് ഗ്രീസിൽ നിൽപ്പ് ഉറപ്പിച്ചു…. ഫ്രീ ഹിറ്റ് ആയിരുന്നു… വരുന്ന ബോളിനെ ആഞ്ഞടിച്ചു ഫോർ റൺസ് കിട്ടി 152 റൺസ് കിട്ടി 2 ബോൾ ബാക്കി എല്ലാവരും ആകാംക്ഷയിൽ, വീണ്ടും ഫോർ…. ലാസ്റ്റ് ബോൾ സൂരജിന് നേരെ വന്നു, അഞ്ജലി കണ്ണു പൂട്ടി പ്രാർത്ഥിച്ചു അവൻ അടിക്കരുതെന്നു.. പക്ഷെ പന്ത് ഗാലറിയും കടന്നു പിറത്തോട് പറന്നു…. ഗ്രീണ്ടിലേക്കെല്ലാവരും ഓടി സൂരജിനെ എടുത്ത് പൊക്കി….

പരിപാടി നൈസ് ആയിട്ട് പാളിയ സമയത്ത് അഞ്ജലിയും മാലുവും മെല്ലെ വലിഞ്ഞു…….

ഇതിപ്പോ തൊണ്ട പൊട്ടി മരിച്ചത് വെറുതേയായല്ലോ…””

എൻ്റെ മാലു… നീ അത് വിട് ഇത്തവണ ഭാഗ്യം അവനെ രക്ഷിച്ചു പക്ഷെ അടുത്ത തവണ അതുണ്ടാവില്ല നോക്കിക്കോ നീ…”” അഞ്ജലി കർവോടെ പറഞ്ഞു. അതിന് ശേഷം.

സെക്കൻ്റ് സം എക്സാമിൻ്റെ അന്നാണ് അഞ്ചലി സൂരജിനെ വീണ്ടൂം കാണുന്നത്… അവനെ കണ്ടതോടെ പക വീണ്ടൂം ആളി കത്തി…

ഇപ്പൊ സൂരജിൻ്റെ കോലം ആകെ മാറിയിരുന്നു.. മുടി വെട്ടി താടി ഡ്രീം ചെയ്ത് ഒരു ചോക്കളേറ്റ് ബോയ് ലുക്കായിരുന്നു…

ടാ നോക്കിയേ എന്ത് മൊഞ്ചാ അവനെ കാണാൻ… ഇവന് ഇത്ര ഗ്ലാമറുണ്ടെന്ന് ഞാൻ ആദ്യമെ അറിഞ്ഞിരുന്നെ സുധി ഏട്ടന് പകരം ഞാൻ ഇവനെ പ്രേമിച്ചേനെ… എന്നാലും എൻ്റെ അഞ്ജലി എന്നാ ഗ്ലാമറാ…”” എക്സാം ഹാൾ നോക്കി നടക്കുന്ന സമയത്ത് സൂരജിനെ അപ്രദീക്ഷിതമായി കാണാനിടയായ മാലു അഞ്ചലിയെ അവന് നേരെ തിരിച്ചു കണിച്ച് കൊണ്ട് പറഞ്ഞു

ദേ പുല്ലേ, അവനെ വായും പൊളിച്ച് നോക്കാതെ ഇങ്ങോട്ട് വാ…”” അവളെയും പിടിച്ച് തള്ളി അഞ്ജലി നേരെ പോയത് ഗേൾസ് ബാത്റൂമിലാണ്…

നീ എന്തിനാടീ ദുഷ്ടെ എന്നെ ഇവിടെ കൊണ്ടു വന്നത് എന്നെ കൊല്ലെന്നാണോ..”” മാലു അല്പം ചൂടായി

എഡാ ഞാൻ പറയുന്നത് കേൾക്ക് നീ എന്നിട്ട് എന്നെ ഉണ്ടാക്കാൻ വാ….. ഇനി രണ്ട് എക്സാമും കൂടി കഴിഞ്ഞാൽ ആ തെണ്ടി ഈ കോളേജ് വിട്ടു പോകും, അതിനു മുൻപ് അവൻ ഒരിക്കലും മറക്കാത്ത ഒരു പണി എനിക്ക് കൊടുക്കണം…””

നീ ഇതുവരെ അവനെ വിട്ടില്ലെ, ഞാൻ കരുതി നീ മറന്നെന്ന്, ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല മോളെ എല്ലാം കഴിഞ്ഞില്ലെ ഇനി അവനു അവൻ്റെ വഴി നമ്മുക്ക് നമ്മുടെ വഴി…””

അതൊന്നും പറഞ്ഞാ പറ്റില്ല, അവനെ എന്തെങ്കിലും ചെയ്തേ പറ്റൂ…. അല്ലെങ്കില് എനിക് ഉറക്കം വരില്ല… അവന് നാണക്കോട്ടുണ്ടാവുന്ന പണി കൊടുക്കണം എങ്കിലെ എനിക്ക് സമാധാമാവൂ.”” അഞ്ജലി അവളുടെ അസ്വസ്ഥത പ്രകടിപ്പിച്ചു…

ഡാ നീ കാര്യമായിട്ടണോ പറയുന്നത്…”””

അതെ ഞാൻ കാര്യമായിട്ട് തന്നെയാണ്..”” അഞ്ജലി സീരീയസ് മൂഡിൽ കയറി.

ഇനി എന്ത് ചെയ്യണമെന്ന് അവർ രണ്ടും കൂർണതയോടെ ആലോചിച്ചു ബാത്റൂം ഒരു ചിന്താ കേന്ദ്രമാക്കി മാറ്റി…. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അവരുടെ തൊട്ടടുത്തുള്ള ജൻ്റ്സ് വാഷ്‌റൂമിൽ നിന്നും ഒരടക്കി പിടിച്ച കുറച്ച് ശബ്ദങ്ങൾ കേട്ടു… ചുമ്മാ ഇരിക്കുകയല്ല ഇവരുടെ കയ്യിൽ നിന്നും എന്തെങ്കിലും സൂരജിനെ കുറിച്ച് കിട്ടിയാലോയെന്ന് കരുതി അഞ്ചലി അവർ പറയുന്നത് ശ്രവിച്ചു.

എടാ മൈരന്മാരെ ആരെങ്കിലും വല്ലതും പഠിച്ചോ…”” ഒരുത്തൻ പറഞ്ഞു

എന്ത് വളി പഠിക്കാനാണ്, എനിക്കാണെ ഒന്നും താലേ കേറുന്നില്ല…”” മറ്റൊരുത്തൻ അവൻ്റെ സങ്കടം പറഞ്ഞു.

എടാ തീട്ടങ്ങളെ നിയൊക്കെ ഏത് എക്സാമിനാണ് പഠിച്ചത്…. ഓരോന്ന് ചെലച്ചോണ്ട് നിക്കാണ്ട് ആ തുണ്ട് താ… “” സൂരജിൻ്റെ ശബ്ദം മനസ്സിലായ അഞ്ജലി മാലുവിനെ കൂടി അടുത്ത് വിളിച്ചു അവരുടെ സംസാരം കേൾപ്പിച്ചു..

എടാ കോർപ്പറേറ്റ് ടാക്സിൻ്റെ കോപ്പി രാഹുലിൻ്റെ കയ്യിൽ വെച്ചോ, ടാക്സ് എക്സംപ്ഷൻ എന്തായാലും ചോദിക്കും അത് എൻ്റെ കയ്യില് ഇരിക്കട്ടെ.. പിന്നെ കൽകുലേഷൻസ് അത് ശ്രീനി നോക്കിക്കൊള്ളും… തിയറി സനുഷ പറഞ്ഞു തരും, വൺവേർഡ് ഒക്കെ ആ പഠിപ്പിയുടെ പേപ്പറിൽ നിന്ന് അടിച്ച് മാറ്റാം….അപ്പൊ ഒന്നും മറക്കണ്ട… എല്ലാം എക്സാം ഹാളിൽ വച്ച് കാണാം…””

അളിയാ ഞാൻ ചോദിക്കാൻ വിട്ടു നീ എന്തിനാ മുടി വെട്ടിയത് നല്ല ഭംഗിയായിരുന്നു നിൻ്റെ മുടി…”” പോകുന്ന വഴി ആരോ സൂരജിനോട് ചോദിക്കുന്നതവർ കേട്ടു.

ടാ അമല് കുണ്ടാ, നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിനെടുവിൽ എൻറെ ഏട്ടൻ mr.ബിജു നാട്ടിലേക്ക് വരുന്നുണ്ട് മൂപ്പർ എങ്ങാനും എന്നെ ആകോലത്തിൽ കണ്ടാ തന്നെ എൻ്റെ തല മൊട്ടയടിക്കും, അപ്പൊ അതാണോ സുഖം അല്ലെ ഇതാണോ സുഖം…””

ഇത് തന്നെയാണ്…””

അപ്പൊ പൂവാലോ, ഇനി ഏതെങ്കിലും മൈരന് എന്തെങ്കിലും ചോദിക്കാനുണ്ടോ… ഇല്ലെ പോകാം വാ..””

അവർ പോയതിനു പിന്നാലെ അഞ്ജലിയും മാലുവും ചെന്നു…. ആരൊക്കെയാണ് സൂരജിൻ്റെ ഒപ്പമുള്ളതെന്ന് അവള് മനസിലാക്കാനായിരുന്നു ആ പോക്ക്..

ആളെ മനസ്സിലായ സ്ഥിതിക്ക് നമുക്കീ വിവരം മിസ്സിനെ അറിയിച്ചാലോ…””

മിസ്സിനെ അറിയിച്ചാൽ അവൻ ചിലപ്പോ ഊരി വരും, നമുക്കു പ്രിൻസിയെ കാണാം.. എന്നിട്ട് എക്സാം നടക്കുന്ന സമയത്ത് വരാൻ പറയണം, അപ്പൊ എല്ലാവരുടെയും മുന്നിൽ വച്ച് അവനെ പിടിച്ച് പുറത്താകും, അതോടെ അവൻ്റെ തൊലി ഉരിഞ്ഞു പോകും.. കോളേജിലുള്ള വിലയും പോകും”” അഞ്ജലി മാലുവിനെ കൂട്ടി പ്രിൻസിപ്പലിനെ കണ്ടു.. അതിന് ശേഷം.

എക്സാം ആരംഭിച്ചു… അൽപ സമയം കഴിഞ്ഞപ്പോൾ പ്രിൻസിപ്പലും മറ്റു മൂന്നു അദ്ധ്യാപകരും സൂരജിൻ്റെ ക്ലാസ്സിൽ പോകുന്നത് കണ്ടു… അവിടെന്നിന് കേൾക്കുന്ന ഒച്ചപാടും ബഹളവും കേട്ട് സൂരജിനെ പൊക്കിയെന്നു അഞ്ജലിക്ക് മനസ്സിലായി…

അപ്പുറം നടക്കുന്ന സംഭവങ്ങൾ കാണാൻ പറ്റാത്തത് മാത്രം അവളെ വല്ലാതെ വിഷമിപ്പിച്ചു, എന്നിരുന്നാലും സൂരജിനെ പിടിച്ചലോ എന്ന സന്തോഷത്തിലാണ് അവള് എക്സാം ഹാൾ വിട്ട് പുറത്തിറങ്ങിയത്…. ഹാപ്പി ജാമിൻ്റെ പരസ്യത്തിൽ പറയുന്നത് പോലെ അവൾക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യെ!!!! കോളേജ് മൊത്തം അവള് തുള്ളി ചാടി കറങ്ങി…

അന്നത്തെ രാത്രി പഠിക്കാനിരികുമ്പോ പോലും സൂരജിനെ ക്ലാസ്സിൽ നിന്നും പുറത്താക്കിയ ദൃശ്യം മനസിൽ സങ്കൽപ്പിച്ച് കൊണ്ടവൾ പെന്നും വായിൽ തുരുകി ചിരിച്ചു…

എടി ചേച്ചീ നിനക്ക് വട്ടായോ… “”

ങേ’ നീ എന്താ ചോദിച്ചേ..!!””

സ്സ്…. എൻ്റെ ചേച്ചീ നിനക്ക് ചുമ്മാ അട്ടം നോക്കി ചിരിക്കാൻ വട്ടുണ്ടോ..””

ആര് ചിരിച്ചു അഭി, നീയെന്ന് പോയെ, എനിക്ക് കുറെ പഠിക്കാനുണ്ട്…””

ഏ…. ഇപ്പൊ ഞാൻ ചോദിച്ചതായോ കുറ്റം””

Leave a Reply

Your email address will not be published. Required fields are marked *