❤❤Tomboy love ❤❤ – 6 20

ശേഖരൻ : അർജുനെ ഇവളും ഇവളുടെ വീട്ടുകാരുമായുള്ള എല്ലാ ബന്ധവും നമ്മൾ ഉപേക്ഷിച്ചതാ നീ ഇവളെ കൊണ്ട് പോയി വീട്ടിൽ വിട്

അർജുൻ : ആര് ഉപേക്ഷിച്ചു… ഞാൻ എന്തായാലും ഉപേക്ഷിച്ചിട്ടില്ല അല്ല അങ്ങനെ ഉപേക്ഷിക്കാൻ പറ്റുന്നതാണോ ഞങ്ങൾ തമ്മിലുള്ള ബന്ധം…

സാന്ദ്ര : ഏട്ടനെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ ഇവർ നമ്മളെ ചതിക്കുകയായിരുന്നു

അർജുൻ : എന്ത് ചതി ആക്സിടന്റിനെ പറ്റിയൊക്കെ അമ്മു എന്നോട് പറഞ്ഞിരുന്നു പിന്നെ ബാക്കിയൊന്നും അമ്മുവിനും അറിയില്ലായിരുന്നു ഇവളുടെ വീട്ടുകാർ മറച്ചു വച്ചതിന് ഇവൾ എന്ത് ചെയ്യാനാണ്‌

ദേവി : നീ ഇവൾ പറയുന്നതൊക്കെ വിശ്വാസിക്കുകയാണോ എന്ത് മന്ത്രമാടി നീ എന്നെ കുഞ്ഞിന്റെ മേൽ ചെയ്തത് എന്ത് പറഞ്ഞിട്ടും ഇവന്റെ തലയിൽ കയറുന്നില്ലല്ലോ

ശേഖരൻ : അർജുനെ ഇതെന്റെ തീരുമാനമാ ഇവളുമായി നിനക്കിനി ഒരു ബന്ധവും വേണ്ട

അർജുൻ : അത് തീരുമാനിക്കാൻ അച്ഛൻ അല്ലല്ലോ ഇവളെ കെട്ടിയത്…കുറേയായി….

അമൽ : നിർത്ത് അർജുനെ ആരോടാടാ നിന്റെ…. അച്ഛനെതിരെ എന്തെങ്കിലും പറഞ്ഞാൽ അടിച്ച് നിന്റെ…

അർജുൻ : പിന്നെ ഞാൻ എന്താ പറയേണ്ടത് അന്നും അച്ഛൻ അല്ലേ തീരുമാനം എടുത്തത് കെട്ടാൻ പറഞ്ഞു ഞാൻ കെട്ടി എല്ലാവർക്കും നല്ല സന്തോഷമായിരുന്നല്ലോ… കമ്പനി നേരെയായി അളിയന് കൊടുക്കാനുള്ളതൊക്കെ ഏട്ടൻ കൊടുത്തു അന്ന് എല്ലാവർക്കും ഇവളുടെ കാശ് വേണമായിരുന്നു അല്ലേ

ശേഖരൻ : നിർത്ത് അർജുനെ

അർജുൻ : ഇല്ല ഞാൻ പറയും കുറേയായി മനസ്സിൽ കൊണ്ട് നടക്കുന്നു ഞാൻ ആരുടെയും കളി പാവയൊന്നുമല്ല.. ഇപ്പോൾ എല്ലാവരും എല്ലാം നേടിയപ്പോൾ ഇവളെ എല്ലാവർക്കും ഒഴിവാക്കണം അത് നടക്കാൻ പോകുന്നില്ല ഇവളെ ഞാൻ വിട്ട് കളയണമെങ്കിൽ ഞാൻ മരിക്കണം…നീ വാ അമ്മു

ഇത്രയും പറഞ്ഞു അർജുൻ അമ്മുവുമായി മുന്നോട്ട് പോകാൻ ഒരുങ്ങി

ശേഖരൻ : എങ്ങോട്ടാ ഇതെന്റെ വീടാ ഇവളെയും കൊണ്ട് ഇതിനുള്ളിൽ കയറാൻ പറ്റില്ല

അർജുൻ : ഇല്ലെങ്കിലും കയറി താമസ്സിക്കാൻ ഒന്നുമല്ല വന്നത് ഞങ്ങളുടെ കുറച്ച് സാധങ്ങൾ റൂമിലുണ്ട് അതെടുത്തിട്ട് പോയേക്കാം

ദേവി : എവിടെ പോകുമെന്ന് ങ്ങേ…

അർജുൻ : എങ്ങോട്ടെങ്കിലും ഇവളോട് ഇത്രയൊക്കെ ചെയ്ത ശേഷവും ഞങ്ങൾ ഇവിടെ നിൽക്കണോ

ദേവി : ആര് എന്ത് ചെയ്തെന്നാ ഈ നശിച്ചവള് നിന്റെ ജീവിതം തുലക്കാനായി…നിനക്ക് കുഞ്ഞും കുടുംബവും വേണ്ടേ അർജുനെ

അർജുൻ : എനിക്ക് അതിന് വിധിയില്ലെങ്കിൽ വേണ്ട കുഞ്ഞില്ലാതെ എത്രയോ പേർ ജീവിക്കുന്നു

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് റൂമിലേക്ക്‌ എത്തി

അമ്മു : ശെരിക്കും നമ്മൾ പോകുവാണോ

അർജുൻ : അല്ലാതെ പിന്നെ ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാ ഞാൻ വന്നത് വേഗം എടുക്കാനുള്ളതൊക്കെ എടുത്തൊ

അമ്മു : നമ്മൾ എങ്ങോട്ട് പോകും

അർജുൻ : അറിയില്ല… നോക്കാം എന്തായാലും വഴിയിൽ കിടത്തില്ല പോരെ

ഇത് കേട്ട അമ്മു അർജുനെ ഒന്ന് നോക്കിയ ശേഷം സാധനങ്ങൾ പാക്ക് ചെയ്യാൻ തുടങ്ങി അപ്പോഴേക്കും ശ്രുതി ആ റൂമിലേക്ക്‌ എത്തിയിരുന്നു

ശ്രുതി : എന്താടാ കാണിക്കുന്നെ നീ ശെരിക്കും പോകുവാണോ

അർജുൻ : അല്ലാതെ പിന്നെ ഏട്ടത്തി അച്ഛൻ പറഞ്ഞത് കേട്ടില്ലേ ഇവിടെ നിൽക്കാൻ പറ്റില്ലെന്ന്

ശ്രുതി : അതൊക്കെ അപ്പോഴത്തെ ദേഷ്യം കൊണ്ട് പറയുന്നതാ ഞാൻ സംസാരിക്കാം

അർജുൻ : വേണ്ട… ഇന്നിവിടെ ഇവൾക്ക് വേണ്ടി ആരും സംസാരിച്ചില്ലല്ലോ

ശ്രുതി : ഞാൻ എന്ത് പറയുമെടാ

അർജുൻ : എന്നെ വിളിച്ചു പറയാമായിരുന്നില്ലേ ഏട്ടൻ പറഞ്ഞത് കേട്ടില്ലേ അച്ഛനെ എതിർക്കരുതെന്ന് കല്യാണം കഴിഞ്ഞു നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകാൻ ഇത്രയും നാൾ വേണ്ടി വന്നില്ലേ ഏട്ടനോട് ഏട്ടത്തിയെ ഉപേക്ഷിക്കാൻ ആരെങ്കിലും പറഞ്ഞോ അല്ല പറഞ്ഞാൽ ഏട്ടൻ കേൾക്കുമോ അത് പോലെ തന്നെയാ എനിക്കും….അമ്മു കഴിഞ്ഞോ

അമ്മു : ഉം..

അർജുൻ : ശെരി ഏട്ടത്തി ഇറങ്ങുവാ

അമ്മു : ചേച്ചി എനിക്ക് ആരോടും ദേഷ്യമൊന്നും ഇല്ലെന്നു പറഞ്ഞേക്ക്

ഇത്രയും പറഞ്ഞു അവർ ഇരുവരും തഴേക്ക്‌ എത്തി

ദേവി : അജു നീ എന്താ ഈ കാണിക്കുന്നെ

Leave a Reply

Your email address will not be published. Required fields are marked *