❤❤Tomboy love ❤❤ – 6 20

അർജുൻ : ആരുടെ വിഴിപ്പ് ങ്ങേ… നിങ്ങൾക്കൊക്കെ ഇത് എന്തിന്റെ കേടാ

അമ്മു : അജു അവൻ ഇവരോടൊക്കെ എന്തോ പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട്

സാന്ദ്ര : നിങ്ങൾ ഈ അഭിനയം ഒന്ന് നിർത്ത് ഇവിടെ എല്ലാവരും എല്ലാം അറിഞ്ഞു അധികം ശീലാവതി ചമയണ്ട

അർജുൻ : സാന്ദ്രേ… 😡

സാന്ദ്ര : എന്താ എന്നെ തല്ലണോ അതോ കൊല്ലണോ എന്താന്ന് വച്ചാൽ ചെയ്തോ… എന്റെ ജീവിതമാ ഇവര് നശിപ്പിത് ആരും കെട്ടാനില്ലാതെ നിന്നപ്പോൾ ഞാൻ പറഞ്ഞിട്ടാ ചേട്ടൻ നിങ്ങളെ കെട്ടിയത് അതിനുള്ളത് എനിക്ക് വയറ് നിറച്ച് കിട്ടി അവരുടെ ഒരു മാല

ഇത്രയും പറഞ്ഞു സാന്ദ്ര കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് അമ്മുവിന്റെ മുഖത്തേക്ക്‌ എറിഞ്ഞു അപ്പോഴേക്കും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു

അർജുൻ : നിങ്ങൾക്കൊക്കെ എന്താ ഭ്രാന്താണോ ഇവളെക്കാൾ നിങ്ങൾക്ക്‌ വിശ്വാസം അവനെയാണോ

ദേവി : ഭ്രാന്ത് നിനക്കാ അതല്ലേ ഇത്രയുമായിട്ടും വീണ്ടും ഇവളെ സപ്പോർട്ട് ചെയ്യുന്നത് ശേഖരേട്ടാ റാണിയേയും രാജീവിനേയും വിളിക്ക് നമ്മളെ ചതിച്ച് മോളെ ഇങ്ങോട്ടേക്ക്‌ കെട്ടി തള്ളിവിട്ടത് എന്തിനാണെന്ന് എനിക്ക് ചോദിക്കണം

അമ്മു : സൂക്ഷിച്ച് സംസാരിക്കണം അമ്മേ ഇതുവരെ ഞാൻ ക്ഷമിച്ചു എന്നെ എന്ത് വേണേ പറഞ്ഞോ എന്റെ അച്ഛനെയും അമ്മയേയും ഒന്നും പറയരുത്

ദേവി : കണ്ടോ അവളുടെ ചീറ്റല് കണ്ടോ

അർജുൻ : മതിയാക്ക്‌ അമ്മേ കുറേ ആയി ക്ഷമിക്കുവാ… ഇവിടെ ആരും ആരെയും വിളിക്കുന്നില്ല പിന്നെ ഇവളെ ഇവിടെ ആരും കെട്ടി തള്ളി വിട്ടതല്ല ഇവൾ എന്റെ ഭാര്യയായി ഇങ്ങോട്ടേക്കു വന്നതാ

ശേഖരൻ : മതി എല്ലാവരും നിർത്ത് അർജുനെ നീ ഇവളെയും കൊണ്ട് റൂമിലോട്ട് പൊക്കൊ

ദേവി : ശേഖരേട്ടാ നിങ്ങള്…

ശേഖരൻ : അവൻ പറഞ്ഞതല്ലാതെ ഇവളെകുറിച്ച് കേട്ടത് ശെരിയാണെന്ന് ഉറപ്പിക്കാൻ നിന്റെ കയ്യിൽ തെളിവ് വല്ലതും ഉണ്ടോ

സാന്ദ്ര : അച്ഛാ

ശേഖരൻ : മതി അമ്മുവിന് എന്താ പറയാനുള്ളത് എന്ന് കേൾക്കട്ടെ

അർജുൻ : അവൾ ഒന്നും പറയുന്നില്ല ഇത്രയും നേരം വിചാരണചെയ്ത് തോലുരിച്ചല്ലോ അത് തന്നെ ധാരാളം വാ അമ്മു

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് തന്റെ റൂമിലേക്ക്‌ നടന്നു

******************
അമ്മു : അജു….

അർജുൻ : എന്താ ഇനി എന്തെങ്കിലും ബാക്കി ഉണ്ടോ?

അമ്മു : ഞാൻ… ഞാൻ വേണോന്ന് വച്ചല്ല

അർജുൻ : അമ്മു നിനക്ക് അല്പമെങ്കിലും കോമൻസെൻസ് ഉപയോഗിച്ചു കൂടായിരുന്നോ നീ കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകാതെ ഞാൻ എല്ലാം പരിഹച്ചേനെ പക്ഷെ നീ എന്താ ചെയ്തത്

അമ്മു : നിയന്ദ്രിക്കാൻ പറ്റിയില്ല അജു….

അർജുൻ : കുറച്ചൊക്കെ പക്വത കാണിക്ക് അമ്മു ഇപ്പോൾ എല്ലാവരുടെയും മുന്നിൽ നീ കുറ്റകാരിയായില്ലേ

അമ്മു : നീ കൂടി എന്നെ ഇങ്ങനെ കുറ്റപെടുത്തല്ലെ അവനെ ഇവിടെ കണ്ടപ്പോൾ….

അർജുൻ : നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… ഇതിപ്പോൾ കാര്യങ്ങളൊക്കെ ആകെ കുഴഞ്ഞു അവൻ കാര്യമായി എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് അതാ അവരെല്ലാം അങ്ങനെ പെരുമാറിയത്

അമ്മു : എന്നാലും അവൻ പറഞ്ഞതൊക്കെ അവർ വിശ്വസിച്ചല്ലോ അജു… സാന്ദ്രയെ ഞാൻ എന്റെ സ്വന്തം അനിയത്തിയായാ കണ്ടത് എന്നിട്ട് അവൾ പറഞ്ഞത് കേട്ടില്ലേ അഴിഞ്ഞാടി നടക്കുവാണെന്ന് അജു നിനക്കെന്നെ വിശ്വാസമല്ലെ

അർജുൻ : എന്താ അമ്മു ഇത് ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ വിശ്വാസമാ നീ കള്ളം പറയില്ലെന്ന് എനിക്കറിയാം

ഇത് കേട്ട അമ്മു പതിയെ അർജുനെ നെഞ്ചിൽ തല ചായ്ച്ചു

അർജുൻ : അമ്മു നമുക്ക് ഇവിടുന്ന് മാറി താമസ്സിച്ചാലോ

അമ്മു : എന്താ അജു ഈ പറയുന്നെ

അർജുൻ : ഒരു വാടക വീട് നോക്കാം അതാ നല്ലത്

അമ്മു : ഞാൻ വന്നതിനു ശേഷം അർജുന്റെ സമാധാനമൊക്കെ പോയി അല്ലെ

അർജുൻ : നിനക്കെന്താ അമ്മു….

അമ്മു : നമ്മൾ ഒരിടത്തേക്കും പോകുന്നില്ല വീടാകുമ്പോൾ പ്രശ്നങ്ങളൊക്കെ ഉണ്ടാകും അതൊക്കെ തീരുകയും ചെയ്യും ഞാൻ എല്ലാവരെയും സത്യം പറഞ്ഞു മനസ്സിലാക്കാം ശേഷം നമുക്ക് സാന്ദ്രക്ക്‌ വേണ്ടി നല്ലൊരു പയ്യനെ കണ്ടുപിടിക്കാം

Leave a Reply

Your email address will not be published. Required fields are marked *