❤❤Tomboy love ❤❤ – 6 20

അമ്മു : പഠിത്തത്തിലൊന്നും പണ്ടേ താല്പര്യമില്ല പിന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുണ്ട് പക്ഷെ ഒന്നും അങ്ങോട്ട് കിട്ടുന്നില്ല

അർജുൻ : എന്നാൽ എന്താ ചെയ്യാൻ ആഗ്രഹം എന്ന് കണ്ടെത്തി വെക്ക് നമുക്ക് നോക്കാം

*************
കുറച്ച് സമയത്തിനുള്ളിൽ അർജുൻ റെഡിയായി ഹാളിലേക്ക്‌ എത്തി ശേഷം അവിടെ നിന്നും കിച്ചണിലേക്കും

സാന്ദ്ര: അമ്മേ യേട്ടൻ വരുന്നുണ്ട്

ദേവി : എന്താടാ അവളുടെ അടുത്തിരുന്ന് മടുത്തോ

അർജുൻ : എന്താ അമ്മേ ഇത് രാവിലെ തന്നെ… എനിക്ക് ഓഫീസിൽ പോകണം എന്തെങ്കിലും കഴിക്കാൻ ഉണ്ടോ

ദേവി : എന്തിനാടാ ഓഫീസിലൊക്കെ പോകുന്നെ അവളെയും സംരക്ഷിച്ചുകൊണ്ട് അതിനകത്തു തന്നെ ഇരുന്നുകൂടായിരുന്നോ ഞങ്ങളൊക്കെ അവളെ കൊന്ന് തിന്നാൻ നിക്കുവല്ലേ നീ ഇല്ലെങ്കിൽ ഞങ്ങൾ എന്തെങ്കിലും ചെയ്താലോ

അർജുൻ : ഇതാ ഞാൻ റൂമിൽ തന്നെ ഇരുന്നെ പുറത്ത് വന്നാൽ ഇതാണല്ലോ സ്ഥിതി

ദേവി : എന്റെ കൊച്ചിന്റെ കല്യാണം മുടങ്ങി ഇങ്ങനെയല്ലാതെ ഞാൻ പിന്നെ എങ്ങനെയാടാ പ്രതികരിക്കേണ്ടത്

അർജുൻ : അവന്റെ സ്വഭാവത്തെ പറ്റി ഞാൻ നിങ്ങളോടൊക്കെ പറഞ്ഞതല്ലേ അവൻ പോയത് നന്നായി എന്ന് വെക്കുന്നതിന് പകരം…. ഇവളുടെ വിവാഹം അവനെക്കാൾ നല്ലൊരു ചെറുക്കനുമായി ഞാൻ നടത്തും

സാന്ദ്ര : എനിക്ക് വേണ്ടി ഇവിടെ ആരുമിനി കല്യാണം നോക്കണ്ട വിവേകിനെ അല്ലാതെ വേറെ ആരെയും ഞാൻ കെട്ടാനും പോകുന്നില്ല

അർജുൻ : ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കെന്താ സാന്ദ്രേ ഒന്നും തലയിൽ കയറാത്തത്

സാന്ദ്ര : ചേട്ടനെ പോലെ അവര് പറയുന്നത് മുഴുവൻ തൊണ്ടതൊടാതെ വിഴുങ്ങാൻ ഇവിടെയുള്ളവരൊന്നും മന്ദബുദ്ധികളല്ല

അർജുൻ : ശെരി ആരും വിശ്വസിക്കണ്ട അവളെ എനിക്ക് വിശ്വാസമാ അത് മതി പിന്നെ അമ്മേ അവൾക്ക് നല്ല സുഖമില്ല ഒന്ന് നോക്കികൊള്ളണം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ വന്നോളാം

ഇത്രയും പറഞ്ഞു അർജുൻ പോകാനായി ഒരുങ്ങി

ശ്രുതി : ടാ കഴിച്ചിട്ട് പോ

അർജുൻ : വേണ്ട ഏട്ടത്തി ഇപ്പോൾ തന്നെ വയറ് നന്നായി നിറഞ്ഞു

ഇത്രയും പറഞ്ഞു അർജുൻ പുറത്തേക്ക് പോയി

*********************
അന്നേ ദിവസം രാത്രി ഓഫിൽ നിന്നും ഇറങ്ങിയ അർജുൻ..

“ഇവളെന്താ ഫോൺ എടുക്കാത്തത്… മനുഷ്യനെ വെറുതെ പേടിപ്പിക്കാനായിട്ട്… ഏട്ടത്തിയെ വിളിച്ചു നോക്കിയാലോ ”

അർജുൻ വേഗം ശ്രുതിയെ വിളിച്ചു

“ഫോൺ എടുക്കുന്നില്ലോ… ഇവർക്കൊന്നും ചെവിയും കേൾക്കില്ലേ ”

പെട്ടെന്നാണ് അർജുന്റെ ഫോണിലേക്ക്‌ ശ്രുതി തിരികെ വിളിച്ചത് അർജുൻ വേഗം ഫോൺ അറ്റണ്ട് ചെയ്തു

“ഹലോ ഏട്ടത്തി അമ്മു അവിടെ ഉണ്ടോ ഞാൻ കുറേയായി വിളിക്കുന്നു അവൾ ഫോൺ എടുക്കുന്നില്ല ”

ശ്രുതി : അർജുനെ നീ വേഗം ഇങ്ങോട്ടേക്കു വരാൻ നോക്ക്

അർജുൻ : എന്താ ഏട്ടത്തി എന്തെങ്കിലും പ്രശ്നം ഉണ്ടോ

ശ്രുതി : അത് നീ വേഗം വാ വന്നിട്ട് പറയാം

ഇത്രയും പറഞ്ഞു ശ്രുതി ഫോൺ കട്ട് ചെയ്തു

“ദൈവമേ അവൾക്ക്‌ അസുഖം എങ്ങാനും കൂടിയോ ”

അർജുൻ വേഗം ബൈക്ക് മുന്നോട്ടെടുത്തു

അല്പസമയത്തിനുള്ളിൽ അർജുൻ വീട്ടിലേക്ക്‌ എത്തി ചേർന്നു ശേഷം അവൻ വേഗം വീട്ടിലേക്ക്‌ കയറി

ഹാളിൽ അമ്മു ഒഴിച്ച് ബാക്കിയെല്ലാവരും നിൽപ്പുണ്ടായിരുന്നു അവരുടെയൊക്കെ മുഖം കണ്ട അർജുന് എന്തോ വശപിശക് തോന്നി

അർജുൻ : ഏട്ടത്തി എന്താ പ്രശ്നം അമ്മു എവിടെ…

എന്നാൽ ശ്രുതി ഒന്നും മിണ്ടിയില്ല അർജുൻ വേഗം തന്നെ തന്റെ റൂമിലേക്ക്‌ ഓടി എന്നാൽ റൂമിനുള്ളിൽ അമ്മു ഉണ്ടായിരുന്നില്ല

അർജുൻ വേഗം തന്നെ തഴേക്ക്‌ തിരിച്ചെത്തി

“ആരുമെന്താ ഒന്നും മിണ്ടാത്തെ അമ്മു എവിടെ… അമ്മേ അമ്മു എവിടെ ”

ദേവി : അവള് പോയി

അർജുൻ : പോയോ എങ്ങോട്ട്

ദേവി : അവളുടെ വീട്ടിലേക്ക് കുറച്ച് മുൻപ് രാജീവിനെ വിളിച്ചു വരുത്തി അവളെ പറഞ്ഞു വിട്ടു

അർജുൻ : ആരോട് ചോദിച്ചിട്ട് ങ്ങേ 😡…. എന്നോട് പറയാതെ അവളെ പറഞ്ഞുവിടാൻ നിങ്ങൾകൊക്കെ ആരാ അധികാരം തന്നത് അച്ഛാ അച്ഛൻ ഇവിടെ ഉണ്ടായിരുന്നില്ലേ

ശേഖരൻ : ഞാൻ തന്നെയാ അവളെ പറഞ്ഞു വിട്ടത്

Leave a Reply

Your email address will not be published. Required fields are marked *