(ഒരു തുടർകഥ കൂടെ തുടങ്ങുകയാണ്.. ത്രില്ലെർ ഒന്നും അല്ല കേട്ടോ.. നമ്മുടെ സമൂഹവും ചുറ്റുപാടുകളും.. കുടുംബ ബന്ധങ്ങളും പ്രണയവും ഒക്കെയായി ഒരു കഥ..നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കുമല്ലോ.. അതിപ്പോ വിമർശനം ആയാലും പ്രോത്സാഹനം ആയാലും… കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം ആണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധം തോന്നിയെങ്കിൽ അത് യാദൃശ്ചികം മാത്രം…
അപ്പോ നമ്മക് തുടങ്ങാം….)
♥️അനുപല്ലവി -1♥️
“ഭദ്രേ നീ നഗ്നയാണ് അന്തപുരത്തിലേക് പോകു ഉടയാടകൾ അണിയൂ “
“ഇല്ല പ്രഭോ അങ്ങയുടെ അഭിഷേകം കൂടെ കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ “
“വേണ്ട പാലഭിഷേകം വേണ്ട “
***** **** *** ***** **** ***** **** *****
എടാ… എണീക്കേടാ….ആഹാ അപ്പോ പാലഭിഷേകം ആയിരുന്നില്ല..അമ്മ ഒരു കപിൽ വെള്ളം ആയിട്ട് നിക്കുന്നു…
നല്ലൊരു സ്വപ്നം ആയിരുന്നു
“ഒരു മണിവർണ മനോഹര രാജ കൊട്ടാരം !മുഗൾ ചക്രവർത്തിയുടേതാകും.. അതോ രജപുത്രൻ മാരുടേതും ആകാം ഞാനാണു ചക്രവർത്തി ദർബാർ ഹാളാണ് രംഗം നവരത്നഖചിതമായ സിംഹാസനം ശൂന്യമായി കിടക്കുന്നു സഭാതല വാസികൾ കൊത്തിവെച്ച ശില്പ്പം മാതിരി രാജ പുംഗ കാഹളം ഉയർന്നു.. വിജയ ഗീതികൾ മുഴങ്ങി ചക്രവർത്തി തിരുമനസ്സ് ഏഴുമനെല്ലുകയാണ് സഭാ വാസികൾ ഒന്നടങ്കം എഴുന്നേറ്റു ശിരസ്സ് നമിച്ചു നിന്നു..
ഓഹ് താൻ തന്നെയാണ് ചക്രവർത്തി ! രത്ന കിരീടം ചൂടിയിട്ടുണ്ട് താൻ.. പട്ടുടയാടകൾ അണിഞ്ഞിട്ടുണ്ട് അറ്റം വളഞ്ഞ വില്ലീസ് പാദുകങ്ങൾ ധരിച്ചിട്ടുണ്ട്.. മുൻപിൽ താലപ്പൊലി ഏന്തിയ അന്തപ്പുര ദാസികൾ പുഷ്പ വർഷം നടത്തി പിറകിലോട്ടു പിറകിലോട്ടു നടന്നു മറയുന്നു താൻ സിംഹാസനത്തെ സമീപിച്ചിരിക്കെയാണ്.. പക്ഷെ സിംഹാസനം ഉയരെ ആണ്.. സുവർണ പീഠത്തിനു മുകളിൽ എങ്ങനെ ആണ് കയറുക.. അപ്പോഴാണ് ആ കളകൂജിതം…
“ആര്യ പുത്രാ എന്റെ മുതുകിൽ ചവിട്ടി കയറിയാലും “
വിസ്മയത്തോടെ കുനിഞ്ഞു നോക്കി തനിക്കു പാദം അമർത്താൻ മുതുകു കാണിച്ചു നിലത്തു വളഞ്ഞിരിക്കുകയാണ് മാർബിൾ ശിൽപം എന്ന് ഉല്ലേഖിക്കാവുന്ന ഒരു സമ്പൂർണ്ണ നഗ്ന സ്ത്രൈണ പ്രതിഭാസം… മുഖം പരിചിതമല്ല.. എങ്കിലും ദേവിമാരുടെ ചൈതന്യം തുടിക്കുന്നു…
ഭദ്രേ നീ നഗ്നയാണ് അന്തപുരത്തിലേക് പോകു ഉടയാടകൾ അണിയൂ “
“ഇല്ല പ്രഭോ അങ്ങയുടെ അഭിഷേകം കൂടെ കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ “
“വേണ്ട പാലഭിഷേകം വേണ്ട “
എണീക്കെടാ… രാവിലേ തന്നെ ആരുടെയോ തുണിയില്ലാത്ത സ്വപ്നോം കണ്ടു വിളിച്ചു കൂവുന്നു …
അപ്പോ തീർന്നു… പറഞ്ഞത് ഉറക്കെയാണ് അമ്മ കേട്ടു…
“അമ്മേ ഞാൻ ചക്രവർത്തി ” മുഴുവിപ്പിച്ചില്ല..
“അവന്റെ അമ്മേടെ ചക്കരവരട്ടി “
“അതെങ്ങനാ രാവിലെ മുതൽ ഓരോ പെണ്പിള്ളേരുടെ കലിനെടേലേക്ക് നോക്കി കൊണ്ടിരിക്കുന്നതല്ലേ.. എന്നാൽ സ്വപ്നം എങ്കിലും നല്ലത് കൊടുത്തൂടെ ദൈവമേ “
ഞാൻ വളർന്നു പോത്തു പോലെ ആയിട്ടും അമ്മയുടെ മനസ്സിൽ ഞാനിപ്പോളും കുട്ടിയാണ്.. അത് കൊണ്ടു തന്നെ വല്ല്യ ഡോക്ടർ ആണെന്നൊന്നും നോക്കാറില്ല.. ചിലപ്പോ വടി എടുത്തു വരെ തല്ലും.. എല്ലാം ഒരു തമാശ ആണ് കേട്ടോ അമ്മയുടെ സങ്കടങ്ങൾ ഒക്കെ മറക്കാനുള്ള ഒരു വിദ്യ ആയിട്ടേ ഞാൻ അതിനെ കാണാറുള്ളു….
“അനുഭവിച്ചോ.. ഗൈനക്കോളജിയിൽ സ്‌പെഷലൈസ് ചെയ്യാൻ അമ്മേടെ നിർബന്ധം അല്ലായിരുന്നോ…”
“ആണുങ്ങളു വയറ്റാട്ടി ആയാൽ ആരും വരില്ല എന്നായിരുന്നു വിചാരിച്ചേ….ഇതിപ്പോ പെണ്ണുങ്ങടെ ക്യുവല്ലേ… ഇന്നലെ തേങ്ങയിടാൻ വന്ന ഗോവിന്ദൻ പറയുന്ന കേട്ടു ബീവറേജിന്റെ മുന്നിൽ ഇത്രേം ആളില്ല എന്ന് “
മാതാശ്രീയുടെ പരിദേവനം കേട്ടു ചിരി വന്നു എങ്കിലും അടക്കി… ഇന്നലെ ഒരു എമർജൻസി സി സെക്ഷൻ ഉണ്ടായിരുന്നു.. പിന്നെ ചെറിയൊരു യാത്ര അയപ്പും എല്ലാം കഴിഞ്ഞു ഹോസ്പിറ്റലിന് വന്നപ്പോൾ ലേറ്റ് ആയി.. അതിന്റെ ദേഷ്യം ആണ്…അമ്മ ഉറങ്ങാതെ കാത്തു നിക്കുന്നുണ്ടായിരുന്നു ഭക്ഷണം ഒന്നും കഴിക്കാൻ നിന്നില്ല.. വന്നു കുളിച്ചു കിടന്നുറങ്ങി…
