നമസ്കാരം കൂട്ടുകാരെ….,,,
ആദ്യമേ വലിയൊരു നന്ദിയറിയിക്കുന്നു എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക്.
പിന്നെ ഈ ഭാഗം എത്രയും നന്നായിട്ടുണ്ട് എന്നെനിക്കൊരു പിടിയുമില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് പോസിറ്റീവായി റൂമിൽ അടച്ചു പൂട്ടി ഇരിക്കുകയാണ്. ശാരീരിക പ്രശ്ങ്ങൾ മൂലം എഴുതുന്നത് ഒന്നും സുഖപ്രദമല്ല. സാധാരണ എഴുതുന്നതിൽ നിന്നും കുറച്ചു അധികം ബുദ്ധിമുട്ടിയാണ് ഈ ഭാഗം എഴുതിയത്. അതുകൊണ്ട് തെറ്റുകളെറേ ഉണ്ടാവാൻ സാധ്യതയുണ്ട്.,ഉണ്ടെങ്കിൽ ക്ഷമിക്കുക.
അർജുൻ ദേവിനും.., തമ്പുരാനും…,
രാഹുൽ പി വി ക്കും പ്രതേകം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കോൾ കട്ട് ചെയ്‌തതും ഫോൺ പോക്കറ്റിൽ ഇട്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മുന്നിലേക്ക് എടുത്തു…..
പെട്ടന്ന് ആർത്തലച്ച് മഴയും പെയ്യാൻ തുടങ്ങി…. തുള്ളിക്കൊരുകുടം എന്നെ കണക്കെ…. മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു……നിമിഷ നേരത്തിനുള്ളിൽ മഴയുടെ കഠിന്യം വർദ്ധിച്ചു വന്നു.
മഴയിലൂടെ നനഞ്ഞു കുളിച്ചു ഞാൻ വീട് ലക്ഷ്യമാക്കി ബുള്ളറ്റ് പായിച്ചു….
തുടരുന്നു……….
ചന്നം പിന്നം ചാറി പെയ്യുന്ന മഴത്തുള്ളികളെ വകഞ്ഞുമാറ്റി പരമാവധി വേഗത്തിൽ ബുള്ളറ്റ് മുന്നോട്ടു കുതിക്കുകയാണ്.
ഭൂമിയെ പുൽകിയ ഇരുളിനെയും താളത്തിൽ പെയ്യുന്ന മഴയെയും ഒന്നിനെയും വകവെക്കാതെ ഞാൻ ജീവനെപ്പോലെ കൊണ്ട് നടക്കുന്ന എന്റെ ബുള്ളറ്റിനെ മറന്നുകൊണ്ട് പ്രതികാര മനോഭാവത്തോടെ ഞാൻ വണ്ടി ഓടിച്ചു. ചറപറാ ഗിയർ മാറ്റുമ്പോൾ അവന്റെ രോദനം ഞാൻ മനഃപൂർവം കേട്ടില്ലെന്നു നടച്ചു.
മനസ്സിൽ ഒന്നെയൊന്ന് ശില്പയോട് പ്രതികാരം ചെയ്യുക.. അതെങ്ങിനെയെന്ന് ഇനിയും എനിക്കൊരു നിശ്ചയമില്ല.
ഉള്ളിലെ ലഹരി നിമിഷങ്ങൾ പിന്നിടുന്തോറും എന്റെ മനസ്സിലെ തീയെ ആളികത്തിച്ചുകൊണ്ടിരുന്നു. എന്റെ പാറു… അവളെ കുറിച്ചോർക്കുമ്പോൾ ഹൃദയം കിടന്നു വിങ്ങുകയാണ്. ഞാൻ പല്ല്ഞെരിച്ചു ദേഷ്യം കടിച്ചു പിടിച്ചു.
ബുള്ളെറ്റ് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിച്ചപ്പോൾ കണ്ടു, തകർത്തു പെയ്യുന്ന മഴയിൽ കുളിച്ചു കുളിരണിഞ്ഞു നിൽക്കുന്ന എന്റെ വീടിനെ. എന്തോ ഭാഗ്യത്തിന് കറന്റ് പോയിട്ടില്ല. ഒട്ടുംവൈകിയ്ക്കാതെ വീടിന്റെ പോർച്ചിലേക്ക് ബുള്ളെറ്റ് ഞാൻ കയറ്റിനിർത്തി. അവളെ കൊല്ലാനുള്ള കലിയോടെ തന്നെയാണ് ബൈക്കിൽനിന്നും ഇറങ്ങിയ ഞാൻ ഉമ്മറത്തേക്ക് ചവിട്ടിതുള്ളി കയറുന്നത്.
“ഇന്നാ പൂറിമോളെ മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കും ഞാൻ ” ക്രൂരമായ ചിരിയോടെ ഞാൻ സ്വയംപറയുമ്പോഴും
മഴയിൽ നനഞ്ഞ ഷർട്ടും മുണ്ടും ദേഹത്ത് ഒട്ടിപിടിച്ചു കിടക്കുകയായിരുന്നു. അതുകൊണ്ടാവണം നല്ല തണുപ്പും തോന്നുന്നുണ്ട്. മദ്യം തലയ്ക്കുപിടിച്ചു ചിന്താശക്തിയെ മൃഗീയമായി കാർന്നെടുക്കുമ്പോഴും എന്റെ ചുവടുകൾ ഒരുപടി പിഴച്ചില്ല, അതൊരുപക്ഷേ, ശില്പയെന്ന എന്റെ ജീവിതം നശിപ്പിച്ച പിശാചിനോടുള്ള അടങ്ങാത്ത ക്രോദ്ധം കാരണമാവണം.
എന്റെ ജീവന്റെപാതിയായി നെഞ്ചിലേറ്റി ഞാൻ കൊണ്ടുനടന്നയെന്റെ പാറുവിനെ നിഷ്കാരുണ്യം എന്നിൽനിന്നും പറിച്ചെറിയാൻ മനസ്സ് കാണിച്ചവളോടു ഞാനെങ്ങനാ പൊറുക്ക..?? അതിനും മാത്രം.. അതിനും മാത്രം ഞാനെന്തു ദ്രോഹമാ അവളോടു ചെയ്തേ..?? എത്രയൊക്കെ ഉപദ്രവിയ്ക്കാൻ നോക്കീട്ടും സ്വന്തമേട്ടത്തിയായല്ലേ ഞാനവളെ കണ്ടേ..?? എന്നിട്ട്… എന്നിട്ടാ എന്നോട്..
മദ്യത്തിന്റെ ലഹരിയെപ്പോലും ശങ്കിപ്പിച്ചുകൊണ്ട് അവളെന്നോടു ചെയ്തക്രൂരതകൾ തലച്ചോറ് ചികഞ്ഞെടുത്തപ്പോൾ സങ്കടവും ദേഷ്യവുമെല്ലാം കടിച്ചുപിടിച്ചു ഞാൻ കോളിങ്‌ബെൽ അമർത്തി ഞെരിച്ചു.
രണ്ടാമതൊന്നുകൂടി സ്വിച്ചിലേയ്ക്കു കൈയടുപ്പിച്ചതും അകത്തുനിന്നും ഡോറിന്റെ ലോക്ക് എടുക്കുന്ന ശബ്ദം ഞാൻ കേട്ടു.
ഞാൻ മെല്ലെ ഡോറിന്റെ അരികിലേക്ക് ചെന്നു. അവളപ്പോൾ ഡോർ തുറന്ന് എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
