ദർശന – 1 1

സുഹൃത്തുക്കളെ….. ഇതെന്റെ ജീവിതത്തിൽ ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്….ഇതിന് മുന്നേ സ്കൂളിൽ പഠിക്കുമ്പോൾ പോലും ഞാൻ ഒരു കഥ എഴുതിയിട്ടില്ല….. പക്ഷെ ഈ കഥ നിങ്ങളെ നിരാശരാക്കില്ല എന്നെനിക്ക് ഉറപ്പാണ്….. പറഞ്ഞു വെറുപ്പിക്കുന്നില്ല… അപ്പൊ എഡിസന്റെ ഫാമിലിയിലേക്ക് സ്വാഗതം……..

“ഡാ എഡിസൺ എന്തേ…..”

“ദാ അവിടെ ഇരിപ്പുണ്ട് “………. ഹാളിന്റെ മൂലയ്ക്കുള്ള ഒരു കസേരയിൽ തലയ്ക്കു കയ്യും കൊടുത്ത് ഇരിക്കുന്ന എഡിസണെ ചൂണ്ടി ഞാൻ പറഞ്ഞു…..

” നീ അവനേം കൂട്ടി പോയി കഴിക്കാൻ എന്തേലും വാങ്ങിച്ചു കൊടുക്ക്… ഇന്നലെ വൈന്നേരം തൊട്ട് ഒന്നും കഴിക്കാതിരിക്കാ എന്റെ കുട്ടി.. ആ ഇരിപ്പ് കാണുമ്പോൾ സഹിക്കുന്നില്ലടാ…… ” ഉടുത്തിരുന്ന കൈളിയുടെ ഒരു അറ്റം കൊണ്ട് മുഖം തുടച്ചു കൊണ്ട് മാമൻ പറഞ്ഞു…….

“എനിക്ക് ഇപ്പോൾ അവന്റെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം ഇല്ല മാമ…….ഞാൻ ഇപ്പൊ എന്ത് പറഞ്ഞാ അവനെ ഒന്ന് ആശ്വസിപ്പിക്കുക… അതാ ഞാൻ ഇങ്ങനെ മാറി മാറി നിക്കണേ…..”

” എടാ നീയും ഇങ്ങനെ നടന്നാ പിന്നിവിടെ ആരാ ഒന്ന്….. നീ അവന്റെ അടുത്ത് പോയിരുന്നേ പോയിട്ട് ഒരു ചായ വാങ്ങി കൊടുക്ക് .. നീയും ഇന്നലെ രാത്രി തൊട്ട് നിൽക്കണതല്ലേ… മ്മ് ചെല്ല്… ചെല്ലെടാ….. ”

ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു… തലയിൽ കയ്യും കൊടുത്ത് ഇരിക്കുന്ന അവന്റെ തോളിൽ തട്ടി ഞാൻ വിളിച്ചു….

“ഡാ എഡിസാ എണീറ്റെ….ഇന്നലെ രാത്രി തൊട്ട് ഒന്നും കഴിക്കാതെ ഇരിക്കല്ലേ… വാ ഒരു ചായ കുടിച്ചിട്ട് വരാം… വാ….ഏയ്‌.. വാടാ…” അവന്റെ കൈ പിടിച്ചു ഞാൻ എഴുന്നേൽപ്പിച്ചു…..

അവൻ എഴുന്നേറ്റ് എന്നെ ഒന്ന് നോക്കി….ഒരു കാടിനെ തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിന് ഉണ്ടെന്ന് എനിക്ക് തോന്നി….എന്റെ മനസ്സ് വെന്ത് പോയി… ഇത് വരെ ഒരു നോട്ടം കൊണ്ട് പോലും അവൻ എന്നെ വേദനിപ്പിച്ചിട്ടില്ല….

“ഡാ സോറി… എന്റെ കുഞ്ഞു… അവൾ പോയാ പിന്നെ എനിക്ക് ആരുണ്ടെടാ… എനിക്ക് ഇത് താങ്ങാവുന്നതിലും അധികം ആണ്….. എനിക്ക് അവളെ ജീവനോടെ കിട്ടിയാൽ മാത്രം മതി …” എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൻ കരഞ്ഞു… ആകെ പിടി വിട്ട് നിൽക്കുക ആയിരുന്ന ഞാൻ ….എനിക്കും പിന്നെ പിടിച്ചു നിൽക്കാൻ ആയില്ല.. അവനേം കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു…..
‘We believed in miracle’ ആശുപത്രി ചുമരിന്മേൽ എഴുതിരിക്കുന്നത് ഞാൻ വായിച്ചു….ദൈവമേ ആ അത്ഭുതം ഇവിടേം സംഭവിക്കണേ….

“ഡാ ഞാൻ മാമന്റെ കൂടെ ഉണ്ടാകും….”

“മ്മ് ” അവനിൽ നിന്നൊരു മൂളൽ മാത്രം….

ഞാൻ തിരികെ മാമന്റെ അടുത്തേക് വരുമ്പോൾ ഇടത് ഭാഗത്തായി ആരതിയുടെ അച്ഛനും അമ്മയും അനിയത്തിയും ഇരിക്കുന്നു….ആ അമ്മയുടെ മുഖത്തേക്ക് അധിക നേരം നോക്കാൻ എനിക്ക് ആയില്ല…..

ഞാനും മാമനും അങ്ങനെ കുറേ നേരം നിശബ്ദരായി ഇരിക്കുമ്പോഴാണ് ഡോർ തുറന്ന് ഒരു ലേഡി ഡോക്ടർ പുറത്തേക്ക് വരുന്നത്……

“Iam”………

‘He said, one day you’ll leave this world behind…. So live a life you will remember…. My father told me when i was just a child….. These are the nights that never die…. My father told me……’

എന്റെ ഫോൺ സ്‌ക്രീനിൽ നോക്കുമ്പോൾ e mom calling….ഈ നിമിഷം ഞാൻ എന്ത് പറയാൻ ആണ്….. ഞാൻ ഫോൺ സൈലന്റ് ചെയ്ത് കീശയിൽ ഇട്ടു….

ഡോക്ടർ നിരാശാപരമായി എന്റെ മുഖത്തേക്ക് നോക്കി…..അവർ തുടർന്നു….

“Iam sorry….കുട്ടിയെ എനിക്ക് രക്ഷിക്കാൻ ആയില്ല….. ഹെഡ് ഇഞ്ചുറി കുറച്ചു സിവിയർ ആയിരുന്നു….ബ്ലഡ്‌ ലോസ് പെട്ടെന്ന് ആയിരുന്നു….i tried my best….but….” അതും പറഞ്ഞു ഡോക്ടർ നടന്ന് അകലുമ്പോൾ ആ ഹാളിൽ ആകെ ഒരു നിശബ്ദതത ആയിരുന്നു….ആരതി ഞങ്ങളെ എന്നന്നേക്കുമായി വിട്ട് പിരിഞ്ഞിരിക്കുന്നു…..

“അമ്മേ ആതു ആതു…. ആാാഹ്……”

ആതിരയുടെ അനിയത്തിയുടെ കരച്ചിൽ കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വരുന്നത്……..ഈശ്വരാ അവനോട് ഈ കാര്യം ഞാൻ എങ്ങനെ പറയും….. എനിക്ക് അതിനുള്ള ശക്തി തരണേ….ഞാൻ നടന്ന് പോയി അവന്റെ ചുമലിൽ കൈ വച്ചു……

Leave a Reply

Your email address will not be published. Required fields are marked *