രാവിലെ ഉറക്കം ഞെട്ടി എണീറ്റു, ആകെ മൊത്തം ഒരു പനിക്കുന്ന ഫീൽ. ടൈം നോക്കാൻ ഫോൺ എടുക്കാൻ നോക്കിയപ്പോൾ കവിളും തലയും നല്ല വേദന. പോയി കണ്ണാടി നോക്കിയപ്പോൾ കവിൾ നന്നായി വീങ്ങിയിരിക്കുന്നു. ബെസ്റ്റ്…. അപ്പോൾ പല്ലു വേദനയാണ്, ആകെ മൂഞ്ചിയ ജീവിതത്തിൽ ഇതും കൂടി…..
ഈ പറയുന്ന ഞാൻ ആരാണെന്നല്ലേ?
ഞാൻ വിദ്യുത്, വിച്ചു എന്ന് വിളിക്കും. വയസ്സ് 29, B – Tech കഴിഞ്ഞ് ഗതി പിടിക്കാതെ നടക്കുന്ന ഒരുത്തൻ.ആദ്യം ചില്ലറ ജോലികൾ ഒക്കെ ചെയ്തു, പിന്നെ സ്ഥിര ജോലിക്കു വേണ്ടി PSC കോച്ചിംഗിനു പോയി. അത്യാവശ്യം നന്നായി തന്നെ പരിശ്രമിച്ചു, കുറച്ച് റാങ്ക് ലിസ്റ്റിൽ പേരും വന്നു, പക്ഷെ നല്ല പ്രതീക്ഷയുണ്ടായിരുന്ന ലിസ്റ്റുകൾ വളരെ കുറച്ച് നിയമനങ്ങൾ മാത്രം നടത്തി കാലാവധി പൂർത്തിയാക്കിയതോടെ, നിരാശയും വെറുപ്പും കൊണ്ട് അതും ഉപേക്ഷിച്ചു. ഇപ്പോൾ ചെറിയ പ്രൊജക്ടുകൾക്ക് ഡിസൈനിംഗും, ഡ്രോയിംഗും ഒക്കെ ചെയ്ത് നാട്ടിൽ തട്ടി മുട്ടി ജീവിച്ചു വരുന്നു. അച്ഛൻ മരിച്ചപ്പോൾ കിട്ടിയ തുച്ഛമായ ഫാമിലി പെൻഷൻ ഉള്ളതു കൊണ്ട് പട്ടിണി കിടക്കേണ്ടി വരാറില്ല. വീട്ടിൽ ഞാനും അമ്മയും അമ്മയുടെ ഒരു വല്യമ്മയും
മാത്രം ,ഞാൻ ഒറ്റ മോനാണ്.
എങ്ങനെയൊക്കയോ പല്ലു തേപ്പു കഴിച്ച് താഴേക്കിറങ്ങി.
“അമ്മേ എനിക്കു നല്ല പല്ലുവേദന ഒന്നു വന്നു നോക്കുമോ?”
അമ്മ ടോർച്ചും എടുത്തു വന്നു.
“ആഹാ, നന്നായി വീങ്ങിയിട്ടുണ്ടല്ലോ”
ടോർച്ച് അടിച്ചു നോക്കി
“എടാ, നിന്റെ ലാസ്റ്റിൽ നിന്ന് രണ്ടാമത്തെ പല്ലിന്റെ സൈഡിൽ ഒരു കറുത്ത പാട് ഉണ്ട്, ചെറുതാണ്, അവിടെ തന്നെ മോണയും വീങ്ങിയിട്ടുണ്ട്, നീ ടൗണിൽ പോയി ദിവാകരൻ ഡോക്ടറെ കാണിക്ക് ”
” ആ പോകാം”
“എന്നാൽ നീ ചായയും ഉപ്പ് മാവും കഴിക്ക്, എന്നിട്ടു പോകാം”
” ഉപ്പുമാവ് ആയത് നന്നായി, അല്ലേൽ ചവക്കാൻ പാടുപെട്ടേനേ… അമ്മ ഭയങ്കര സംഭവം ആണു കേട്ടാ”
“പോയി കഴിച്ച് ഡോക്ടറുടെ അടുത്ത് പോകാൻ നോക്ക് ചെക്കാ ”
ഞാൻ എങ്ങനെയൊക്കയോ ചായയും ഫുഡും കഴിക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്ത്. ഏതു മൈരൻ ആണോ ഈ സമയത്ത് എന്ന് പ്രാകി ഫോൺ നോക്കിയപ്പോൾ നമ്മുടെ ചങ്ക് മൈരൻ ‘ജിതിൻ’.
“ഹലോ, എന്താടാ രാവിലെ തന്നെ?”
ജിതി: എന്ത് പറ്റി മൈരാ, നിന്റെ സൗണ്ടിനു?
ഞാൻ: പല്ലു വേദനയാ മൈതാണ്ടീ…
ജിതി: ഹ ഹ ഹ, ബെസ്റ്റ് കണ്ണാ ബെസ്റ്റ്…
ഞാൻ നീ ഫ്രീയാണെങ്കിൽ ഒരു ബിയർ അടിക്കാല്ലോ എന്നു വിചാരിച്ചു വിളിച്ചതാ…
നീ ഡോക്ടറെ കാണിക്കുന്നില്ലേ?
ഞാൻ: ഫുഡ് കഴിക്കുകയാ… കഴിഞ്ഞിട്ട് പോണം.
ജിതി: ആരെയാ കാണിക്കുന്നേ?
ഞാൻ: ടൗണിലെ ദിവാകരൻ ഡോക്ടറെ….
ജിതി: അയ്യേ, അയാളെയോ… അയാൾക്ക് പ്രായം ആയില്ലേ? പല്ലൊക്കെ പറിക്കാൻ പറ്റുമോ?
ഞാൻ: അതിന് ഞാൻ പല്ല് പറിക്കാൻ പോകുന്നതല്ല, മൈരാ…..
ജിതി: ഡാ, പറയുന്നത് കേൾക്ക്, നമ്മുടെ ജംഗ്ഷനിൽ ബാബുവേട്ടന്റെ കടയുടെ മുകളിൽ ഒരു മൊഞ്ചത്തി ഡോക്ടർ ഉണ്ട്. ഞാൻ കഴിഞ്ഞ മാസം ചേച്ചിയെ കാണിക്കാൻ പോയിരുന്നു… കാണാൻ മാത്രമല്ല നല്ല ഡോക്ടറാന്നാ ചേച്ചി പറഞ്ഞേ, ഡന്റൽ സർജൻ ആണു പോലും. മലയോര PHC യിലെ ഗവൺമെന്റ് ഡോക്ടറാണ്. ഇന്ന് രണ്ടാം ശനി അല്ലെ, ഡോക്ടർ രാവിലെ മുതൽ അവിടെ കാണും. അവധിയില്ലാത്ത ദിവസങ്ങളിൽ 4 മണിക്ക് ശേഷവും കാണും. രാവിലെ 9.30 മുതൽ കാണും.
ഞാൻ: നീ പറഞ്ഞ സ്ഥിതിക്ക് ആ മൊഞ്ചത്തിയെ തന്നെ കാണിക്കാം….
ഒരു ദർശന സുഖം…. പിന്നെ നല്ല ഡോക്ടറും ആണല്ലോ….
ജിതി:ഡാ ഞാൻ വരണോ?
ഞാൻ: വേണ്ട, ഞാൻ ഒറ്റക്ക് പോയി ഉണ്ടാക്കിക്കോളാം.
ജിതി: എന്നാൽ ഞാൻ നമ്മുടെ സിജിയെയും കൂട്ടി ഒരു ബിയർ അടിക്കട്ടെ… നിന്റെ വേദന കുറഞ്ഞാൽ വൈകുന്നേരം കൂടാം, അല്ലെങ്കിൽ നാളെ…
ഞാൻ: ok, മൈരാ,
കാണിച്ചു വന്നിട്ടു വിളിക്കാം….
ഫുഡും കഴിച്ചു റെഡിയായി ഞാൻ ജംഗ്ഷനിൽ എത്തുമ്പോളേക്കും സമയം 10.15 ആയി. ഞാൻ നേരെ ബാബുവേട്ടന്റെ കടയുടെ അടുത്തു ചെന്നു. അവിടെ ബോർഡ് കണ്ടു. ‘Navya’s Smile Clinic’…..
ആഹാ…. നല്ല പേര്
ഇത്രയും കാലം ആയിട്ടും ഞാൻ ഈ ബോർഡ് ശ്രദ്ധിച്ചില്ലാലോ….
ഞാൻ മുകളിലേക്ക് കയറി.ഗ്ലാസ് വർക്ക് ചെയ്ത മനോഹരമായ ക്ലിനിക്ക്. കസേരകളിൽ രണ്ട് പേർ ഇരിക്കുന്നുണ്ട്.ഞാൻ പോയി ടോക്കൺ എടുത്തു.നമ്പർ 6.
10 മിനുട്ട് കഴിഞ്ഞപ്പോൾ അകത്തുള്ള പേഷ്യന്റ് ഇറങ്ങി. ടോക്കൺ നമ്പർ 5, അകത്തു നിന്നു വിളിച്ചു. ഇരുന്ന രണ്ടു പേരും കയറി പോയി. ഞാൻ പിന്നെയും 20 മിനുട്ട് വെയിറ്റ് ചെയ്തു. അപ്പോളേക്കും അവർ ഇറങ്ങി, എന്റെ നമ്പർ വിളിച്ചു. ഞാൻ ഡോറിനടുത്തു ചെന്നു…. PULL… മനുഷ്യനെ കൺഫ്യൂഷൻ ആക്കുന്ന സാധനം… ഒന്നു ആലോചിച്ചു ഡോർ വലിച്ചു തുറന്നു. കയറിയതിന്റെ ഇടത് ഭാഗത്തായി ഡോക്ടർ ഇരിക്കുന്നു. എന്നെ നോക്കിയ ഡോക്ടറുടെ കണ്ണുകളിൽ ഒരു തിളക്കം പോലെ തോന്നി. പിന്നെ ആവറേജ് ലുക്ക് ഉള്ള എന്റെ മുഖം കണ്ട് എന്ത് തോന്നാൻ? എനിക്ക് ചുമ്മാ തോന്നിയതായിരിക്കും.( ഞാൻ 5ft 11 inches ഹൈറ്റും 75 kg വെയിറ്റും ഉള്ള ഒരു ആവറേജ് ചെറുപ്പക്കാരനാണ്)
