ശ്യാമാംബരം – 4 9അടിപൊളി  

ശ്യാമാംബരം 4

Shyamambaram Part 4 | Author : AEGON TARGARYEN

[ Previous Part ]

 


 

ആദ്യത്തെ മൂന്നു പാർട്ടുകളും വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക…

ചേച്ചി ഇല്ലാത്ത ആ രണ്ട് ദിവസങ്ങൾ അവനു രണ്ട് ആഴ്‌ച്ചകളും, മാസങ്ങളും പോലെ തോന്നിപ്പോയി. ഇടക്കിടക്ക് ഉള്ള ചാറ്റിങ്ങും ഫോൺ വിളിയും ഉണ്ടെങ്കിലും ചേച്ചിയെ നേരിൽ കാണാൻ ഉള്ള കൊതി ഓരോ നിമിഷവും കഴിയുംതോറും അവനിൽ ഇരട്ടിച്ചു കൊണ്ടേ ഇരുന്നു…

 

അങ്ങനെ രണ്ടു ദിവസങ്ങൾ കഴിഞ്ഞു തിങ്കൾ ആയിരിക്കുന്നു…അവൻ ഉറക്കമുണർന്ന് ആദ്യം തന്നെ അവൻ്റെ ഫോൺ എടുത്തു നെറ്റ് ഓൺ ആക്കി വാട്ട്സ്ആപ്പിൽ കയറി…ചേച്ചിയുടെ മെസ്സേജ് ഒന്നും കാണാൻ ഇല്ല…”ഇനി വന്നിട്ടുണ്ടാവില്ലേ” അവൻ മനസ്സിൽ അവനോട് തന്നെ ചോദിച്ചു…

 

“വന്നോ ചേച്ചി” എന്നൊരു മെസ്സേജ് ശ്യാമക്ക് അയച്ചതിന് ശേഷം അവൻ ഫോൺ ഓഫ് ആക്കി ബാത്റൂമിലേക്ക് കയറി…

 

കുളിയും കഴിപ്പും എല്ലാം കഴിഞ്ഞതിനു ശേഷം അവൻ വീണ്ടും വന്നു ഫോൺ എടുത്തു…നെറ്റ് ഓൺ ആയതും ഒരു വാട്ട്സ്ആപ് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്…അത് ശ്യാമയുടെ തന്നെ ആയിരുന്നു…

 

ശ്യാമ: മം വന്നു…

 

അഭി: എപ്പോ വന്നു?

 

ഉടനെ തന്നെ ശ്യാമയുടെ റിപ്ലേ വന്നു…

 

ശ്യാമ: ഇന്നലെ രാത്രി കുറച്ച് വൈകി ആണെടാ വന്നത്…ക്ഷീണം കാരണം എഴുന്നേൽക്കാൻ വൈകി…

 

അഭി: ആഹാ…

 

ശ്യാമ: നീ ഇന്ന് നേരത്തെ എഴുന്നേറ്റോ?

 

അഭി: ചേച്ചി വന്നോ എന്ന് അറിയാൻ വേണ്ടി എഴുന്നേറ്റതാ…

 

ശ്യാമ: ആഹാ അത്രക്ക് തിടുക്കം ആരുന്നോ എന്നെ കാണാൻ😄.

 

അഭി: പിന്നെ ഞാൻ ഇവിടെ വേറെ ആരെ നോക്കി ഇരിക്കാനാ ചേച്ചിയെ അല്ലാതെ…

 

ശ്യാമ: മം🫂. വരുന്നോ ഇങ്ങോട്ട്?

 

അഭി: വരണോ?

 

ശ്യാമ: മം വാ…

 

അഭി: ശരി വരുവാ…

 

അഭി എഴുന്നേറ്റു പെട്ടെന്ന് തന്നെ ചേച്ചിയുടെ അടുത്തേക്ക് പോയി…

 

വാതിൽ തുറന്ന ശ്യാമയേ കണ്ടതും അഭി പെട്ടെന്നുള്ള സന്തോഷത്തിൽ കെട്ടിപ്പിടിച്ചു…

 

അഭി: എന്ത് ബോർ ആയിരുന്നു രണ്ടു ദിവസം ചേച്ചി ഇല്ലാതെ എനിക്കിവിടെ…

 

ശ്യാമ ഒരു പുഞ്ചിരി മാത്രം നൽകികൊണ്ട് അഭിയോട് അവിടെ ഇരിക്കാൻ പറഞ്ഞു…

 

അഭി: എന്താ ചേച്ചി…എന്ത് പറ്റി?

 

ശ്യാമ: ഏയ് ഒന്നുമില്ലടാ…

 

അഭി: പിന്നെന്താ മുഖത്തിനൊരു വാട്ടം?

 

ശ്യാമ: എന്ത് വാട്ടം…നിനക്ക് വെറുതെ തോന്നുന്നതാവും…

 

അഭി: തോന്നുന്നതൊന്നുമല്ല…കണ്ടാൽ എനിക്കറിഞ്ഞൂടെ…

 

അഭി ശ്യാമയുടെ തോളിൽ കൈ വെച്ച് “എന്ത് പറ്റി ചേച്ചി” എന്ന് ചോദിച്ചതും ശ്യാമ പൊട്ടി കരഞ്ഞുകൊണ്ട് അഭിയെ ചുറ്റി പിടിച്ച് നെഞ്ചിലേക്ക് വീണു ഏങ്ങലടിച്ചതും ഒന്നിച്ചായിരുന്നു…

 

പെട്ടെന്നുണ്ടായ ആ സന്ദർഭം അഭിയുടെ ഉള്ളിലും ഒരു ഞെട്ടൽ ഉണ്ടാക്കി…അവൻ എന്താ കാര്യം എന്ന് ചോദിക്കുന്നുണ്ടെങ്കിലും കരച്ചിൽ മാത്രം ആണ് ശ്യാമയുടെ മറുപടി…ഒരു അഞ്ച് മിനിറ്റോളം അങ്ങനെ തന്നെ ശ്യാമ കരഞ്ഞുകൊണ്ട് നിന്നു…അഭി ആശ്വസിപ്പിക്കാൻ എന്ന പോലെ അവളുടെ തലമുടികളെ തഴുകിക്കൊണ്ടിരുന്നു…

 

അഭി: ചേച്ചി…

 

ശ്യാമ: മം…

 

അഭി: എന്താ ഉണ്ടായേ?

 

ശ്യാമ പതിയെ അവൻ്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി മുഖവും കണ്ണും എല്ലാം കൈകൾ കൊണ്ട് തുടച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്ന സോഫയിലേക്ക് ഇരുന്നു…അവളുടെ തൊട്ടരികിൽ ആയി അഭിയും സ്ഥാനം ഉറപ്പിച്ചു…

 

അഭി: എന്താണെന്ന് പറ ചേച്ചി…

 

ശ്യാമ: ഒന്നുമില്ലെടാ…

 

അഭി: ഒന്നും ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ പൊട്ടി കരഞ്ഞത് …പറ എന്താ അതിൻ്റെ കാരണം…ചേട്ടൻ വഴക്കുണ്ടാക്കിയോ എന്തിനേലും? അതോ അടിക്കുവോ എന്തേലും ചെയ്തോ?

 

ശ്യാമ: അങ്ങനെ വല്ലോം ആയിരുന്നേൽ എന്ത് ഭേദം ആയിരുന്നു…

 

അഭി: പിന്നെന്താ ഉണ്ടായേ?

 

ശ്യാമ: അത്…(എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കരയാൻ ആരംഭിച്ചു)

 

അഭി: ശോ…ഇങ്ങനെ കരയാതെ കാര്യം എന്താണെന്ന് പറ ചേച്ചി?

Leave a Reply

Your email address will not be published. Required fields are marked *