“”…ഡാ മൈരേ… നീയെന്താന്നും മിണ്ടാത്തെ..?? എന്നിട്ടു നീയെന്തോ തീരുമാനിച്ചു..??”””_ കുറച്ചു നേരത്തേയ്‌ക്കൊന്നും ഉരിയാടാതെ ചിന്തയിലായിരുന്ന എന്നെ വിളിച്ചുകൊണ്ടവൻ ചോദിച്ചതും ഞാനൊന്നു ഞെളിഞ്ഞിരുന്നു….
“”…ഇല്ലടാ… അതൊന്നും ശെരിയാവത്തില്ല… അമ്മാതിരി വലിച്ചപരിപാടിയ്‌ക്കൊന്നും എന്നെക്കിട്ടത്തില്ല..!!”””_ ഉറച്ചനിലപാടോടെ പറഞ്ഞുനിർത്തിയതും അവൻ വണ്ടി സ്ലോയാക്കിക്കൊണ്ടെന്നെ ചെരിഞ്ഞുനോക്കി…
“”…പിന്നെന്താ നിന്റുദ്ദേശം..?? അവളുവന്നിനിയും തേങ്ങയുടയ്ക്കുമ്പോൾ നിന്നു കൊള്ളാന്നോ..??”””_ അവൻ ചോദ്യഭാവത്തോടെ ചോദിച്ചപ്പോൾ എനിയ്ക്കു പെട്ടെന്നൊരുത്തരമുണ്ടായിരുന്നില്ല…
“”…ഡാ… എന്തായാലും അവളുചെയ്തതിനു ഞാന്തിരികെക്കൊടുത്തില്ലേ..?? അതുപോലിനിയും അവളടുത്തപണിയുമായി വരുവാണേൽ അതുനമുക്കപ്പോനോക്കാം… എന്തൊക്കെയായാലും അവളുപോവുന്നേന്നും ചീപ്പാവാൻ നമ്മളെക്കൊണ്ടു പറ്റുന്നോണ്ട് അതൊരുവിഷ്യമല്ല..!!”””_ ഞാൻ ചെറിയൊരാത്മവിശ്വാസത്തോടെ പറഞ്ഞതും അവനും തലകുലുക്കിസമ്മതിച്ചു…
പിന്നെ അതേക്കുറിച്ചൊരു ചർച്ച ഞങ്ങൾക്കിടയിലുണ്ടായില്ല… പിന്നെമുഴുവൻ അടുത്തദിവസത്തെ എൻഗേജ്മെന്റിനെ കുറിച്ചായ്രുന്നു….
അച്ഛന്റെകുടുംബത്തിൽ ഏറ്റവുംമൂത്തകുട്ടി കീത്തുവാണ്, അമ്മയുടെ കുടുംബത്തിലെ മൂത്തപെൺകുട്ടിയും…
അതുകൊണ്ടുതന്നെ രണ്ടുപേരുടെഫാമിലിയിലും നടക്കുന്നയാദ്യത്തെ കല്യാണവും അവൾടെയായ്രുന്നു…
ആയതിനാൽ എൻഗേജ്മെന്റും കല്യാണവുമൊക്കെ കുറച്ചു ഗ്രാന്റായിട്ടാണ് നടത്തിയതും…
അന്നത്തെദിവസം ക്ലബും മാച്ചുമൊക്കെയൊഴിവാക്കി അവന്മാരെല്ലാം ഓരോരോസഹായത്തിനായി വീട്ടിൽകൂടിയപ്പോൾ ഞാനുമവർക്കു മേൽനോട്ടവുമായി കൂടെക്കൂടി…
പിറ്റേദിവസത്തെ ഫങ്ക്ഷനുപങ്കെടുക്കാൻ റിലേറ്റീവ്സെല്ലാം തലയ്ക്കുംദിവസമേ വീട്ടിലെത്തിയിരുന്നു…
അതോടെ മൊത്തത്തിലൊരു ബഹളമയം… ആക്കൂട്ടത്തിലോടിയപ്പോൾ മീനാക്ഷിയെയും അവളുമായുള്ളസീനുകളും മനസ്സിൽനിന്നും പൂർണ്ണമായും ഒഴിവായ്രുന്നു…
അന്നുരാത്രിയിൽ എല്ലാരോടുമൊക്കെ വർത്താനംപറഞ്ഞിരുന്ന് ഹോളിൽതന്നെ കിടന്നുറങ്ങി…
പിറ്റേന്നുരാവിലെ തന്തപ്പടിതന്നെ തല്ലിയിറക്കിയതോടെ നൈസായ്ട്ടവിടുന്നു മുങ്ങി… പിന്നെ കുളിച്ചുറെഡിയായി എൻഗേജ്മെന്റിനെടുത്തുവെച്ച ഷർട്ടുംമുണ്ടുമൊക്കെ ധരിച്ചാണ് തിരികെവന്നത്…
“”…സിത്തുവേട്ടാ..!!”””_ റൂമിൽനിന്നും താഴേയ്ക്കിറങ്ങി ഹോളിലേയ്ക്കുവന്നപ്പോൾ ശ്രീക്കുട്ടിയെന്നെ പിന്നിൽനിന്നും വിളിച്ചു….
തിരിഞ്ഞുനോക്കുമ്പോൾ കുറേ പെണ്ണുങ്ങളടൊപ്പംനിന്നു കത്തിവെച്ചുകൊണ്ടിരുന്ന അവളെന്റടുത്തേയ്‌ക്കോടി വന്നു…
“”…സിത്തുവേട്ടാ… ഞാനേട്ടനെവിടെല്ലാം നോക്കീന്നറിയാവോ..??”””_ അവൾ പരിഭവംപോലെ പറഞ്ഞു…
“”…എന്താടീ കാര്യം..??”””
“”…അത്… സിത്തുവേട്ടനെ വല്യച്ഛൻ തിരക്കുന്നുണ്ടായ്രുന്നു… പെട്ടെന്നു ചെല്ലാമ്പറഞ്ഞു..!!”””
“”…എന്നിട്ടെവിടെ..??”””_ ഞാൻ ചുറ്റുംനോക്കി…
“”…ഇവടല്ല… ആ റൂമിലുണ്ട്.! പെട്ടെന്നുചെല്ല്..!!”””_ അവളെന്നെ അച്ഛന്റെയും അമ്മയുടെയും ബെഡ്റൂമിലേയ്ക്കു തള്ളിവിട്ടു…
തന്ത തിരക്കിയസ്ഥിതിയ്ക്ക് എന്തേലും പണിയാന്നുറപ്പാണ്…
അതുകൊണ്ട് ഞാനതുമുറപ്പിച്ചുകൊണ്ടാണ് അവരുടെ റൂമിലേയ്ക്കു കയറിചെന്നത്…
അവിടെയപ്പോൾ അമ്മയും അച്ഛനും കീത്തുവുംകൂടി കൊടികുത്തിയ ചർച്ചയിലായ്രുന്നു…
അല്ല, ഇവറ്റകള് സീര്യസായി സംസാരിയ്ക്കുന്നിടത്ത് എനിയ്ക്കെന്താ കാര്യം..??
“”…എന്താ..?? വിളിച്ചെന്ന് ശ്രീക്കുട്ടിപറഞ്ഞു..!!”””_ ഞാൻ മുറിയിലേയ്ക്കു കയറിക്കൊണ്ട് അമ്മയോടുചോദിച്ചു… അതല്ലേലും അമ്മയോടായ്രിയ്ക്കുമല്ലോ ചോദ്യം…
“”…ഇവൾടെ കുറച്ചുകൂട്ടുകാരികള് വരുന്നുണ്ടെന്ന്… നീ പോയൊന്നവരെ കൂട്ടിക്കൊണ്ടു വരണം..!!”””_ എന്റെചോദ്യത്തിന് അച്ഛന്റെ ഉത്തരവ്പോലുള്ള മറുപടിവന്നു…
“”…മ്മ്മ്.! അല്ല, അവരുടെ നെറ്റിയില് ഇവൾടെ കൂട്ടുകാരികളാണെന്നുള്ള സ്റ്റിക്കറൊട്ടിച്ചിട്ടുണ്ടാവോല്ലോ ല്ലേ..??”””_ എന്റെ മറുചോദ്യംകേട്ടതും പുള്ളിയ്ക്ക് വിറഞ്ഞുകേറി…

