Forgiven 4
Author : Villi Bheeman | Previous Part
എന്റെ ഈ കഥയെ സപ്പോർട് ചെയുന്ന എല്ലവരോടും സ്നേഹം..❤️
അനു ഉണ്ടായതു കൊണ്ടാണ് മേഘക്ക് അവളുടെ ഗോപുസിനെ കിട്ടിയത്…അല്ലെങ്കിൽ ഇതു സേതുവിന്റെ മാത്രം കഥയായി പോയെന്നെ… അതുകൊണ്ട് അനുവിന്റെ കഥ എനിക്കും പറഞ്ഞേതീരും…
നാലാം ഭാഗത്തിലേക്കും കടക്കുന്നു…
നിഷ പറഞ്ഞത് സത്യമാണ് ഇഷ്ടമുള്ളവരെ കൈവിട്ടു കളയാൻ ഇവൾക്ക് പേടിയാണ്…
Forgiven 4
അനു ❤️🩹
“അമ്മേ നമ്മടെ കുളം എന്താ ഇപ്പോൾ തുറക്കാതെ “….
എന്നു ഉറങ്ങുന്നതിനു മുമ്പ് അമ്പിളിമാമനെ കാണണം എന്ന് അമ്മുമോൾക്കും വാശിയാണ്..ഭക്ഷണം കൊടുത്തു കഴിഞ്ഞു അമ്മുമോളെ തോളിൽ എടുത്തു അനു ബാൽകാണിയിൽ വന്നു നില്കും..ചന്ദ്രനെ കണ്ടില്ലെങ്കിലും രാത്രിയിൽ കുന്നിറങ്ങി വരുന്ന തണുത്ത കാറ്റു അമ്മു മോളെ ഉറക്കുമായിരുന്നു…
പതിവുപോലെ മോളെയും എടുത്തു അനു ബാൽകാണിയിൽ വന്നു നിന്നപ്പോൾ ആയിരുന്നു അമ്മുവിന്റെ ചോദ്യം….
“മോൾക് കുളം കാണണോ..”…
“അതിൽ ഒത്തിരി താമര ഉണ്ടാലോ..”…
“നാളെ അമ്മ താമര പറിച്ചു തരാം മോൾക്ക്..”..അനു അമ്മുവിന്റെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു….
“എന്താ അമ്മയും മോളു കൂടെ തന്നെ ഈ അച്ഛനോട് കൂടെ പറ…”.പെട്ടന്നായിരുന്നു കിരൺ അങ്ങോട്ടേക്കും വന്നത്…
അവനെ കണ്ടപ്പോൾ തന്നെ അമ്മു അനുവിന്റെ നെഞ്ചിലേക്കും ഒതുങ്ങി..കിരൺ അടുത്തേക്കും വരും തോറും അനു അമ്മുവിനെ തന്റെ ഞെഞ്ചോടു കുടുതൽ ചേർത്ത് പിടിച്ചു..
മദ്യത്തിന്റ മണം അവനിൽ ഉണ്ടായിരുന്നു..കിരൺ അനുവിന്റെ നേരെ മുന്നിലായി വന്നു നിന്നും..അവന്റെ ശാസം മുഖത്തു അടിച്ചപ്പോൾ അവൾക്കും മാനംപുരട്ടാൽ പോലെ വന്നു മുഖം പൊതി നിന്നും…
“കിരൺ ഒന്നും പോക്കേ ഒന്നാമത് മോൾക് പേടിയാണ് “..
“തള്ളേടെയാല്ലെ മോൾ കുളത്തിൽ കുളിക്കാൻ ഓക്കേ മോഹം തോന്നിയില്ലേ അതിശയയുള്ളും “…
അവൻ ഒളിഞ്ഞു നിന്നും എല്ലാം കേട്ടിരുന്നു..
കല്യാണം കഴിഞ്ഞു രണ്ടുമൂന്നു മാസം കഴിഞ്ഞപോൾ തന്നെ കിരണിനെ ബിസിനസ് ആവിശ്യമായിട്ട് ദുബായിലേക്കും പറഞ്ഞു അയച്ചിരുന്നു അവന്റ അച്ഛൻ മാധവൻ…
അമ്മു അവന്റെ മകൾ അല്ലെയെന്നു അവനും ആ നാട്ടിലെ എല്ലാവർക്കും പകൽ പോലെ അറിയുന്ന സത്യമാണ്…
അനു ജീവിക്കാൻ ആഗ്രഹിച്ച ജീവിതം അവൾ അമ്മുവിന് കൊടുത്തു..കുളവും കാവും വിശാലമായി കിടക്കുന്ന തൊടിയും…വെക്കുനേരം കുളത്തിലെ കുളിയും കാവിൽ വിളക്കും വെക്കുന്നതും തൊടിയിൽ ഓടികളിക്കുന്നതും..തന്റെ 5 വയസാം വരെയും അമ്മു ഇതെല്ലാം ആസ്വദിച്ചു….
കിരൺ ബിസിനസ് ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചു വന്നു ആദ്യം അവൻ ചെയിതതും അമ്മുവിന്റെ സന്തോഷങ്ങൾ ഇല്ലാതാകുകാ എന്നായിരുന്നു…
കുളം കെട്ടിയടച്ചു കാവും നശിപ്പിച്ചു..അമ്മുവിന് എല്ലാം ഒറ്റ ദിവസം കൊണ്ട് നഷ്ടമായി അനുവിന്റെ കൂടെ മാത്രമായി അമ്മു ഒതുങ്ങി…
ശേഖരനും തന്റെ മോളെയും കൊച്ചുമോളെയും ഓർത്തു സങ്കടപെടാൻ മാത്രമേ കഴിഞ്ഞുള്ളു…
“വേഗം കൊച്ചിനെ കിടത്തി ഉറക്കും…”..
കിരൺ അനുവിന്റെ ദേഹത്ത് മുട്ടിയുരുമി കൊണ്ട് റൂമിലേക്ക് തിരിച്ചു പോയി….
അനുവിനും തന്റെ ജീവിതത്തെ ഓർത്തു പുച്ഛം മാത്രമേ തോന്നിയിരുന്നുള്ളൂ…
സ്വന്തം അച്ഛനും ചേട്ടൻ പോലും അവൾ പറയുന്നത് കേൾക്കാൻ നിന്നില്ല..അവരോടുള്ള വാശിയായിരുന്നോ…
തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനുവേണ്ടി അവൾ എല്ലവരുടെ മുന്നിൽ തലയുർത്തി പിടിച്ചു നിന്നും…
“മോൾക്ക് അമ്മ പാൽ തരട്ടെ…”..
“വേണ്ട അമ്മ പാൽ കുടിച്ചാൽ അമ്മുമോൾ ഉറങ്ങി പോകും പിന്നെ അമ്പിളിമാമ്മനെ കാണാൻ പറ്റില്ല..”..
“അമ്പിളിമാമ്മൻ വരുമ്പോൾ അമ്മ മോളെ വിളിച്ചു എഴുന്നേപ്പികാം…”..
“സത്യം ആയിട്ടും..”..അമ്മു അവളുടെ കുഞ്ഞികൈകൾ അനുവിന്റെ നേരെനീട്ടി…
“സത്യം”..അമ്മുവിന്റെ കൈയിൽ അനുവിന്റെ ചുണ്ടുകൾ ചേർത്ത് പറഞ്ഞു…
