“ശെരി അച്ഛാ..”..
ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നേരെ വന്നത് ജോയിച്ചന്റെ വീട്ടിലേക്കും ആയിരുന്നു..
ശ്രീക്കുട്ടി എന്നെ വിളിച്ചകാര്യം ജോയിച്ചനോട് പറഞ്ഞു…
“നിന്നക് ഭ്രാന്തണ് ഒരു ഫോൺ കോളുംകേട്ട്
അവളെ പോയി വിളിക്കാൻ..”..ജോയിച്ചാൻ എന്റെ നേരെ ദേശപ്പെട്ടു..
“ജോയിച്ചാ അവൾക്കും തീരെ പറ്റുന്നില്ല,..”…
“നീ ശേഖരനുമായി സംസാരിക്കു എന്നിട്ട് പോരെ.”..
“ഇതിൽ ആലോചികാൻ ഒന്നുമില്ല ഞാൻ കൊണ്ട് വരും അവളെയും മോളെയും…”…
ജോയി അയാൾ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു സേതുവിന്റെ അടുത്തേക്കും വന്നു…
“സേതു മേഘയുടെ അച്ഛനും കുറച്ചു ഹോൾഡുള്ള ആളാണ് നീ പെട്ടന്ന് ഡിവോഴ്സ് എന്നൊക്കെ പറഞ്ഞാൽ “…
“നിങ്ങൾ ഒരു പേപ്പർ എഴുതിതാ.ഇത്രയും നാൾ ഞാൻ വിചാരിച്ചത് അവൾ ഹാപ്പിആയിരിക്കും എന്നാ..
ഇന്നു അവൾ കരയുയായിരുന്നു ഞങ്ങളുടെ ഇടയിൽ മേഘ വന്നാൽ ശെരിയാകില്ല “..ഞാൻ ജോയിച്ചന്റെ കൈയിൽ പിടിച്ചു അപേക്ഷപോലെ പറഞ്ഞു…
“നീ ഷോറൂമിൽ പോയിയിരിക്കും പേപ്പർ ഞാൻ കൊടുത്ത് വിടാം…”….
ഞാൻ ജോയിച്ചന്റെ വീട്ടിൽ നിന്നും ഇറങ്ങി ഷോറൂമിലേക്കു വന്നു..
പലതവണ ശ്രീക്കുട്ടിയെ വിളിച്ചിട്ടു നിരാശയായിരുന്നു…
“എന്നാടാ ഒരു ആലോചന…”….
പെട്ടന്ന് സേവി എന്റെ ക്യാബിനിലേക്കും കയറി വന്നു ചോദിച്ചു….
“റിജോ വന്നകാര്യം നീ അച്ഛാനോട് പറഞ്ഞോ…”..
“അത് എന്തെങ്കിലും പ്രശ്നമാകുമെന്ന് കരുതി..”..
സേവി എന്റെ മുന്നിൽ നിന്ന് പരുങ്ങി..
“എന്നിക്ക് ഒരു കാർ വേണം പിന്നെ നാളെ അമ്മക്ക് ഒരു ചെക്കാപ്പ് യുണ്ട് നീ കൂടെ പോകണം “…
സേവി തലയാട്ടി എല്ലാം കേട്ടു നിന്നും….
“ഇത് ജോയിച്ചന്റെ ഓഫീസിൽ നിന്നും കൊടുത്ത് വിട്ടതാണ് “…
അവൻ ഒരു കവർ എന്റെ നേരെ നീട്ടി…
ഞാൻ കവർ മേടിച്ചു പുറത്തേക്കു നടന്നു.
“ഞാൻ ഇന്നു ഇനി കാണില്ല..”..
“നീ എങ്ങോട്ടാ “..
“വന്നിട്ടു എല്ലാം വിശദമായി പറയാം..”..
ഞാൻ ഷോറൂമിൽ നിന്നും ഇറങ്ങി…
ഒരു ഓട്ടോ പിടിച്ചു മേഘയുടെ കോളേജിയിലേക്കും വന്നു…
സ്റ്റാഫ്‌റൂമിൽ ഒരു ആളെ ഉള്ളായിരുന്നു.അത് അലൻ ആയിരുന്നു….
“യെസ് ക്യുസ് മി..”..ഞാൻ അവനെ വിളിച്ചു….
“യെസ്”…
തിരിഞ്ഞു നോക്കിയ അലൻ കണ്ടതും സേതുവിനെനായിരുന്നു ബാക്കി പറയാൻ വന്നത് അവൻ വിഴുങ്ങി..
“മേഘ മിസ്സ്…”..
“സെക്കന്റ് ഫ്ലോർ മൂന്നാമത്തെ ക്ലാസ്സ്..”..
“താങ്ക്സ് “…
ഞാൻ സ്റ്റെയർ കയറി അവൻ പറഞ്ഞ ക്ലാസിലേക്കും വന്നു…
മേഘ ക്ലാസ്സ് എടുക്കുയായിരുന്നു…
“മേഘ..”..ഞാൻ പതുകെ വിളിച്ചു…
അവൾ തിരിഞ്ഞു നോക്കി എന്നെ കണ്ടതും ആ മുഖത്തും ഒരു ചിരിയുണ്ടിരുന്നു ബുക്ക് ഡെസ്കിൽ വെച്ചു അവൾ എന്റെ അടുത്തേക്കു വന്നു…
“എന്താ പതിവില്ലതെ ഈ വഴിയോക്കേ..”…
“കുറച്ചു അങ്ങോട്ട് മാറി നിൽകാം…”…
ഞാൻ ക്ലാസ്സിൽ മുന്നിൽ നിന്നും കുറച്ചു മാറി
അവളും എന്റെ പുറകെ വന്നു…
ഞാൻ കൈയിൽ കരുതിയ കവർ അവളുടെ കൈയിലേക്കും കൊടുത്തു..
“ഇത് നമ്മടെ ഡിവോഴ്സ് പേപ്പറാണ്..
മുന്ന് വർഷമായി ഇനിയും മുന്നോട്ടു പോയാൽ ശെരിയാകില്ല വീട്ടിൽ ഒന്നും പറയാൻ നിൽക്കണ്ട സേവിയോട് പറഞ്ഞാൽ അവൻ താനെ കൊണ്ട് വീട്ടിലാക്കി തരും ഞാൻ പോട്ടെ…”..
ഞാൻ ഒറ്റ ശാസത്തിൽ ഞാൻ അവളോട് പറഞ്ഞു…
“പെട്ടന്ന് ഇങ്ങനെ പറഞ്ഞാൽ..”..
അവളുടെ മുഖത്തെ ചിരി മഞ്ഞുയിരുന്നു…
“സോറി ഇപ്പോൾ എന്നിക്ക് വേറെ ഒന്നും പറയാൻ അറിയില്ല..”..
ഞാൻ അവിടെ നിന്നും നടന്നു നീങ്ങി…
ശ്രീക്കുട്ടിക്കും എന്റെ മോൾക്കും വേണ്ടി..
കുറ്റബോധം കൊണ്ട് എനിക്കും മേഘയുടെ മുഖത്തെക്കും നോക്കാൻ പോലും കഴിഞ്ഞില്ലായിരുന്നു സത്യത്തിൽ…
ചെയുന്നതിലെ തെറ്റു ശെരിയും ഞാൻ നോക്കിയില്ല…
