“ചേട്ടാ അവനാണ് രജിത് “….
ഏതോ പയ്യൻ സ്‌നേഹയുടെ ചേട്ടന്റെ ആദ്യത്തെ ഇടിക്കും മൂക്കിൽ നിന്നും ചോര ഒലിച്ചു ക്ലാസ്സിൽ ഒളിച്ചു മുലയിൽ ഇരിക്കുന്ന രജിത്തിനെ ചുണ്ടി പറഞ്ഞു…
ഇടിയുടെ കാര്യം അറിഞ്ഞു പ്രൻസിപ്പാൾ പോലീസിനെ വിളിച്ചിരുന്നു..പുറകെ എം ൽ എ യും വന്നു…
പക്ഷേ സ്നേഹയുടെ ചേട്ടനെ കണ്ടപ്പോൾ തന്നെ അയാളുടെ മുഖം ഭാവംമാറി….
പ്രൻസിപ്പാൾ എം ൽ എ ഇരുത്താൻ കുറെ നോക്കി..അയാൾ സ്നേഹയുടെ ചേട്ടന്റെ മുന്നിൽ ഇരുന്നില്ല…
“എന്നിക്ക് പരാതി ഒന്നുല്ല സാറെ”…
അയാൾ പ്രൻസിപ്പാളിനോട് പറഞ്ഞു സ്നേഹയുടെ നേരെ തിരിഞ്ഞു….
“എന്റെ മോൻ തെറ്റ് ചെയ്തിട്ടുണ്ടെകിൽ ഞാൻ ക്ഷേമ ചോദിക്കുന്നു മോളെ “..
സ്‌നേഹയുടെ മുന്നിൽ കൈകുപ്പി കൊണ്ട് അയാൾ പറഞ്ഞു….
വന്നപോലെ എം ൽ എ തിരിച്ചുപോയി..സി ഐ പുറകെ പോയി കുറെ എന്തൊക്ക ചോദിച്ചു എം ൽ എ യോട്…
രാജന്ദ്രൻ ഈ നാട്ടിലെ ഒന്നാതരം ക്രിമിനൽ..അങ്ങേരാണ് സ്വന്തം മോനെ അടിച്ചു ഐ സി യൂ വിൽ കേറ്റിയവന്റെ മുന്നിൽ ഒന്നും മിണ്ടാതെ പോയത്….
കിർത്തന പറഞ്ഞു നിർത്തി….
എല്ലാം കേട്ടുകഴിഞ്ഞാപ്പോൾ എന്തുചെയ്യണം എന്നു അറിയാത്ത അവസ്ഥയിൽ ആയിരുന്നു മേഘ…
“അതിനു ശേഷം ഇയാളെ ഞാൻ ഇന്നാ കാണുന്നത് സ്‌നേഹ ക്ലാസ്സിൽ വരും പഴയ പോലെ തന്നെ അങ്ങേനേ ഒരു ദിവസം നടന്നിട്ട് പോലുമില്ല എന്നാ മൈൻഡ്..ഞാനും കുറെ അനേഷിച്ചു നോക്കി സ്‌നേഹ പറഞ്ഞത് ചേട്ടൻ ജോലി അനേഷിച്ചു നടക്കും ആണെന്ന് നമ്പർ ചോദിച്ചപ്പോൾ മൊബൈൽ യൂസ് ചെയ്യില്ല എന്നുമാണ്.”…
“അല്ല നി എന്തിനാ ആളെ പറ്റി അനേഷിച്ചേ “…
ഒരു നിമിഷം മേഘ ഗോപുസിന്റെ ഭാര്യയായി കിർത്താനയോട് ചോദിച്ചു…
“അതുപിന്നെ..ആനകാര്യത്തിന്റെ ഇടയിലാണ് “…കിർത്താൻ നൈസായി എസ്‌കേപ്പ് ആയി…
“എന്നോട് ഇതുവരെയും മോശമായി പെരുമാറിട്ടില്ല..ഞാൻ പറയുമ്പോൾ മാത്രമാണ് ഇടക്കും പുറത്തു പോകുന്നത്..ആകെ ഫ്രെണ്ട്സ് എന്നു പറയാൻ ഷോറൂമിലെ ജോലിക്കാരുയാണ് “..
മേഘ പിന്നെയും സീരിയസായി…
” അയാളുടെ ഉള്ളിൽ എന്തൊക്കെയുണ്ട് മോളെ “..
“തേങ്ങ സ്വന്തം പെങ്ങളെ അപമാനിച്ചാൽ പിന്നെ നോക്കി നിൽക്കണോ..”…
കിർത്തിനസേതുവിനെ പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടാതെയാണോ..അവനെ ഒരു മോശകാരനായി കാണാൻ അവൾക്കും കഴിയാത്ത കൊണ്ടാണോ മേഘ കിർത്താനായോട് ദേഷ്യനടിച്ചു…
“നീ ഈ കാർ തന്നെ നോക്കിയേ നമ്മടെ നാട്ടിൽ ഇപ്പോളാണ് ഇതൊക്കെ ഫാമിലി കാർ ആയതു.. സത്യം പറയാലോ അണ്ടർവേൾഡ് സിനിമിലെ ഞാൻ കണ്ടിട്ടുള്ളു..”…
“ഈ ഡിവോസിൽ നിന്ന് ഒഴിവാക്കാൻ എന്താ ഒരു മാർഗം..”..
“ആൾക്കും കാര്യമായിട്ടും എന്തോ പറ്റിട്ടുണ്ട് നിന്നെ ഇതിന്റെ ഓക്കേ ഇടയിൽ ഇടാൻ താല്പര്യവുമില്ല “….
“എന്നിക്ക് ഗോപുവിനെ വിറ്റിട്ടു പോകാൻ പറ്റില്ല..”….
“നീ ഇമോഷണിൽ അകത്തെ നമ്മക്ക് സംസാരിക്കാം ചെന്ന ഉടന്നെ കോടതി ഡിവോഴ്സ് എടുത്തു കൈയിൽ തരില്ല.”..കിർത്തന മേഘയെ അശോസിപ്പിക്കാൻ എന്നൊണ്ണം പറഞ്ഞു..
കിർത്താനേയെ അവളുടെ വീട്ടിലാക്കി മേഘ പെട്ടന്ന് വീട്ടിൽ വന്നു…
ഒന്നും ഫ്രഷായി വന്നു കട്ടിലിൽ കിടന്നു..
അന്നു രാത്രിയിൽ അവൾക്കും എന്തോ ഭക്ഷണം കഴിക്കാൻ തോന്നിയില്ല..
രാവിലെ എഴുന്നേക്കുബോൾ സേതു റൂമിൽ ഇല്ലായിരുന്നു.
അവൾ മുഖം കഴുകി താഴെ അമ്മയെ സഹയിക്കാൻ അടുക്കളയിലേക്കു പോയപ്പോൾ കണ്ട കാഴ്ചാ കുറച്ചു ആശ്വാസം ആയിരുന്നു…
ഹാളിൽ സോഫയിൽ ഇരിക്കുന്ന അവളുടെ ഗോപുസ്..
“മോൾ ഇന്നു കോളേജിൽ പോകുന്നില്ലേ..”….
അപ്പോളാണ് അവൾ അവന്റെ എതിരെയിരുന്ന അച്ഛനെ കാണുന്നത്..
അയാൾ അവളോട് ചോദിച്ചപ്പോൾ സേതുവും അവളെ തിരിഞ്ഞു നോക്കിയിരുന്നു..
പെട്ടന്ന് സേതുവിൽ നിന്നും അവൾ നോട്ടംമാറ്റി…
“നല്ല സുഖമില്ല അച്ഛാ..”..
“എന്നാ മോൾ റസ്റ്റ് എടുക്കും..”..
