——————————————————————
മേഘ 💔
മേഘ തിരിച്ചു ക്ലാസ്സിൽ വന്നു അവളുടെ കസേരയിലിരുന്നു..അവൾ വേറെ ഒന്നും ശ്രദ്ധിച്ചുല്ല..അവൻ പറഞ്ഞിട്ട് പോയ കാര്യം മാത്രമായിരുന്നു മനസിൽ…
സേതുവിനെ കോളേജിൽ കണ്ടപ്പോൾ മറ്റുള്ള ക്ലാസ്സിലെ ടീച്ചർമാരും കുട്ടികളും പുറത്തുയിറങ്ങി നില്ക്കുന്നണ്ടായിരുന്നു..മേഘയുടെ ക്ലാസ്സ്‌റൂം പതിവിലും നിഷ്ശബ്ദവും ആയിരുന്നു…
“മേഘ നീ ഓക്കേ അല്ലെ…”..
കിർത്താന മേഘയുടെ ക്ലസിലെക്കും കയറി വന്നു ചോദിച്ചു….
“എന്താ “..പെട്ടന്ന് അവൾ ഞെട്ടിയുണർന്നു..
“ഇയാൾ ആണോ നിന്റെ ഹസ്ബൻഡ്…”..കിർത്തന ഒരു പേടിയോടെ അവളോട് ചോദിച്ചു…
“എന്തടി..”..
“നമ്മക്ക് ക്ലാസ്സ് കഴിഞ്ഞു സംസാരിക്കാം..”..
കിർത്തന പോയി…
ബെൽ അടിക്കുവരെ ക്ലാസ്സ് റൂം സൈലന്റ് ആയിരുന്നു…
സ്റ്റാഫ് റൂമിൽ തിരിച്ചു എത്തിയ മേഘയുടെ അടുത്ത് ആദ്യ ഓടിവന്നതും അലൻ ആയിരുന്നു….
“സോറി മേഘ എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും മോശം പറ്റിട്ടുണ്ടെങ്കിൽ സോറി “..
അലൻ മേഘയോട് പറഞ്ഞു…
മേഘ ഇപ്പോളും സേതു പറഞ്ഞിട്ടു പോയ കാര്യത്തിൽ തന്നെ താങ്ങി നില്കുയായിരുന്നു..
“സ്നേഹയുടെ ബ്രദർ ആയിരുന്നോ മേഘനയുടെ ഹസ്ബൻഡ്…”..രേവതി ടീച്ചർ അവളോട് ചോദിച്ചു..
പെട്ടന്ന് സ്‌നേഹയുടെ പേര് കേട്ടപ്പോൾ മേഘ ഞെട്ടി..”സ്‌നേഹയെ അറിയുമോ”..
“എന്റെ ക്ലസിലെ കുട്ടി അല്ലേയിരുന്നോ അവളും “…
രേവതി മേഘയോട് പറഞ്ഞു…
കിളിപോയിയിരിക്കുന്ന മേഘയും വിളിച്ചു അവസാനത്തെ പിരീഡ്നു നിലക്കാത്ത കിർത്തന ഇറങ്ങി…
അവരും രണ്ടും മേഘയുടെ കാറിൽ കേറി…
“നീ എന്റെ വീട്ടിലേക്കും വിടും..”…കിർത്തന മേഘയോട് പറഞ്ഞു..”വേറെയൊന്നും കൊണ്ടല്ല ഞാൻ പറയാൻ പോകുന്ന കഥകേട്ടു നിന്റെ ബോധം പോയാലോ..”..
“ഇതിൽ കുടുതൽ ഒന്നും സംഭവിക്കാനില്ല..”..
മേഘ ഡിവോഴ്സ് പേപ്പർ എടുത്തു അവളെ കാണിച്ചു…
“ഇത്രയും ആയോ കാര്യങ്ങൾ..”…
“എന്നിക്ക് അറിയില്ല ഇന്നലെയും എന്നെ കെട്ടിപിടിച്ചു കിടന്ന ആളാണ് “…
“നിന്നക് അയാളെ ശെരിക്കും ഇഷ്ടമാണോ “..
“ഞാൻ കുറച്ചു സമയം ചോദിച്ചു ആൾ സമ്മതിച്ചു പെട്ടന്ന് ഇങ്ങനെ വന്നു പറയുബോൾ..”..
“നീ വിഷമിക്കാതെ നമ്മക്കും പുള്ളിയോട് സംസാരിക്കാം “..
“അലൻ എന്നോട് സോറി പറഞ്ഞത് എന്തിനാ “…
മേഘ കിർത്താനയോട് ചോദിച്ചു….
അവൾക്കും അറിയാവുന്നതു കിർത്തന പറഞ്ഞു തുടങ്ങി…
ഞാൻ കോളേജിൽ ജോയിൻ ചെയിതിട്ടു നടന്ന ആദ്യ ഇലക്ഷൻ..ജയിച്ച പാർട്ടിയുടെ കോളേജ് സെക്രട്ടറി ആയിട്ട് മത്സരിച്ചത് സ്‌നേഹ ആയിരുന്നു..അപ്പുറത്ത് MLA യുടെ മോൻ..റിസൾട്ട് വന്നു ആകെ പ്രശ്നം..ജയിച്ചിട്ടും സ്‌നേഹയെ എതിർ പാർട്ടികാർ അഭാമാനിക്കാൻ ശ്രെമിച്ചു..അവൾ ഒരു പരാതി കൊടുത്തു..പ്രിൻസിപ്പാൾ എം ൽ എ യുടെ അടുത്ത ആളും..പോലീസും പരാതി എടുത്തില്ല…അന്നേ ദിവസം വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല..
പക്ഷേ ഇലക്ഷൻ റിസൾട്ട് തന്നെ മാറി…
അടുത്ത ദിവസം ഞാൻ ക്ലാസ്സ് എടുത്തു നിൽകുമ്പോൾ സ്‌നേഹ വന്നു കൂടെ അവളുടെ ചേട്ടനും…
“മിസ്സേ ഒരു മിനിറ്റ് “..അവൾ എന്നോട് പറഞ്ഞു ക്ലാസ്സിന്റെ അകത്തേക്കും കയറി…
“ഇവിടെ ആരാടാ രജിത് “..കൂടെ വന്ന അവളുടെ ചേട്ടൻ ചോദിച്ചു…
“എന്താ മോളെ പ്രതികാരം ചെയ്യാൻ ആളെ കൂട്ടി വന്നിരിക്കുയാണോ “..രജിത് തിരിച്ചു ചോദിച്ചു ക്ലാസ്സിലെ പിള്ളേർ മുഴുവൻ ഒരേ ചിരിയും…
“ഞാൻ പേര് വിളിച്ചവനും മാത്രം മുന്നോട്ട് “…
“ചേട്ടനും അവൻ മാത്രം മതിയോ “…
അതും പറഞ്ഞു ഒരുത്തൻ എഴുന്നേറ്റു….
പിന്നെ അവിടെ നടന്നത് ഓഹോ..ആ ക്ലാസ്സിലെ ആൺപിള്ളേരെ മുഴുവൻ എടുത്തു അടിച്ചു സ്നേഹയുടെ ചേട്ടൻ…ക്ലസിലെ ബെഞ്ചു ഡെസ്ക്കും എല്ലാം ഒടിഞ്ഞു..ജനൽ ചില്ലുകളും തകർന്നു…
