Forgiven – 4 15

“ഞാൻ ആന്റിപിസ് ആയോ ഗോപൂസേ”..

 

“എന്റെ ടീച്ചറല്ലേ ഞാൻ സഹിച്ചു “…

 

“അയടാ “..അവളുടെ പല്ലുകൾ എന്റെ ഞഞ്ചിൽ അമർന്നു…

 

“അഹ് “..

 

എന്റെ ശബ്ദം പൊങ്ങിയപ്പോൾ അവളുടെ ഇടതുകൈ കൊണ്ടു എന്റെ വാ പൊത്തിപിടിച്ചു അവിടെ അവളുടെ ചുണ്ടുകൾ എന്റെ നെഞ്ചിലെ വേദന വലിച്ചുയെടുത്തു…

 

കൈകൾ എന്റെ വായിൽ നിന്നും പിൻവലിച്ചു.. ഒരു സുഖമുള്ള വേദനയാണെകിലും ടീച്ചറെ ഞാൻ ദേഷ്യത്തിൽ ഒന്നുനോക്കി…

 

“മ്മ് എന്താ “..

 

എവടെ എന്റെ താടിയിൽ ഒന്നും തട്ടി വീണ്ടും നെഞ്ചിലേക്കും കയറി കിടന്നു…

 

എന്നാലും നഷ്ടപെട്ടു പോയ മുന്ന് വർഷങ്ങൾക്കും പകരം അടുത്ത മുന്ന് ജന്മങ്ങൾ ഞങ്ങൾക്കും തരേന്നെ…

 

ഞാൻ അവളെ ചുറ്റി പിടിച്ചു കിടന്നു…

 

“ഇത്രയും പെട്ടന്നാ ഗോപുസേ നമ്മൾ അടുത്തേ “…

 

“അതാണു ഞാനും ആലോചികുന്നേ “..

 

“പെട്ടന്ന് വേണ്ടായിരുന്നു “…

 

“പോകണോ അവിടെന്നു മൂക്കിൽ പല്ല് മുളച്ചു “…

 

അവളെ വിട്ടു ഞാൻ തിരിഞ്ഞു കിടന്നു…

 

“സോറി ഗോപുസേ “..ടീച്ചർ എന്റെ പുറത്തേക്കു ചേർന്നു കിടന്നു…

 

“കിടകാം “..ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു അവളെ ഞെഞ്ചിലേക്കും ചേർത്തും…

 

“കിടന്നിട്ടു “..ഒരു കള്ളച്ചിരിയോടെ ടീച്ചർ എന്നെ നോക്കി…

 

“ഉറങ്ങാം “…

 

“എന്റെ ഗോപുസേ “..ടീച്ചർ എന്റെ കവിൾ ഒന്നും ചുംബിച്ചു നെഞ്ചിലേക്കു തലവെച്ചു കിടന്നു..

 

ഞാൻ തിരിച്ചു അവളുടെ നെറ്റിയിലും ചുംബിച്ചു…

 

ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞുള്ള ആദ്യത്തെ രാത്രി…

 

——————————————————————

അനു 💔

 

“അനു നീ കൊച്ചിനും ഉറക്കഗുളിക കൊടുന്നുന്നുണ്ടോ..”..

 

അവൾ ഒന്നും മിണ്ടിയില്ല അവൾ തല കുനിച്ചുയിരുന്നു..

 

മിനി അവളുടെ താടിയിൽ പിടിച്ചുയുയർത്തി അനുവിന്റെ കണ്ണുകൾ നിറഞ്ഞുയിരുന്നു…

 

“നീ മിണ്ടാതെ തല കുനിച്ചുയിരുന്നിട്ടു കാര്യമില്ല.

 

ഞാൻ ശേഖരയെട്ടനോട് സംസാരിക്കാം…”..

 

“വേണ്ട ആന്റി അവൻ എന്റെ മോളെ കൊല്ലും..”…

 

മിനിയെ ചുറ്റിപിടിച്ചു അവൾ കരഞ്ഞു…

 

“ഇങ്ങെനെ പോയാൽനീ തന്നെയിരിക്കും നിന്റെ മോളെ കൊല്ലുന്നതു.”..

 

“എന്നിക്ക് എന്റെ മോളെ എങ്കിലും രക്ഷിക്കണം..”..

“ആരാ നിന്റെ കൂടെ വന്നേ…”..മിനി അവളുടെ തലയിൽ തടവി കൊണ്ട് ചോദിച്ചു..

“അമ്മ..”..

“നീ സേതുവിനെ ഓർത്തു ഇരിക്കുയാണോമോളെ..അവൻ “..

 

മിനി പറഞ്ഞു മുഴുവിക്കും മുന്നേ പെട്ടന്ന് ഡോർ തള്ളി തുറന്നു കാർത്തിക അങ്ങോട്ട് കയറി വന്നു..

 

കാർത്തിക അനുവിന്റെ ചേച്ചി…

 

മിനി അനുവിനെ വിട്ടുമാറി…

 

“മോൾക് വയ്യയെന്ന് അമ്മ വിളിച്ചു പറഞ്ഞു അതാ ഞാൻ പെട്ടന്ന് “..കാർത്തിക അവരോടായി പറഞ്ഞു..

 

“കുഴപ്പമില്ല ഇപ്പോൾ അനു എന്നാൽ പൊക്കോളും…”..ഒന്നും ചിരിച്ചു കൊണ്ട് കാർത്തികയോട് മിനി പറഞ്ഞു..

 

“കാണാം ആന്റി ഓഫീസിൽ തിരക്ക്യാണ്..”..

 

കാർത്തിക പറഞ്ഞപ്പോൾ മിനി ഒന്നും തലയാട്ടി..

 

പുറത്തേക്കു ഇറങ്ങിയ കാർത്തിക അനുവിന്റെ കൈയിൽ നിന്നും അമ്മുമോളെ വാങ്ങി..

 

അമ്മു ഇപ്പോളും നല്ല ഉറക്കം ആയിരുന്നു…

 

“കുറെ ആയാലോ നി ഞാനും വളർത്തിയതാണ് മൂന്ന് എണ്ണത്തെ..”.

 

മിനിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അനിത അനുവിനോട് ദേഷ്യംപെട്ടു പറഞ്ഞു..

 

അനു ഒന്നുമിണ്ടത്തെ തലകുനിച്ചു അവരുടെ കൂടെ നടന്നു..

 

“അമ്മ ഒന്നും മിണ്ടാതെയിരുന്നേ..”.കാർത്തിക അനിതയെ തടഞ്ഞു…

 

“അല്ലെങ്കിലും ഒരു പ്രശ്നം വരുബോൾ നിങ്ങൾ സഹോദരങ്ങൾ ഒറ്റകേട്ട് “..

 

അനിതയുടെ മറുപടികേട്ട് അനുവിന് പുച്ഛമാത്രെമെ തോന്നിയുള്ളൂ..

 

വീട്ടിലേക്കും തിരിച്ചു കാർത്തികയായിരുന്നു കാർ ഓടിച്ചത്..അമ്മു അനിതയുടെ കൈയിലായിരുന്നു..ആരും പരസ്പരം ഒന്നും മിണ്ടിയില്ല…

 

വീട്ടിൽ എത്തി അനിത അമ്മുമോളെ എടുത്തു പുറത്തേക്കുയിറങ്ങി…

 

“അമ്മ ചെല്ല് എന്നിക്ക് ഇവളോട് കുറച്ചു സംസാരിക്കാനുണ്ട് “..

Updated: January 11, 2025 — 10:17 pm

Leave a Reply

Your email address will not be published. Required fields are marked *